Tag Archives: baranam

ഇസ്ലാമില്‍ ഭരണസംവിധാനമുണ്ടോ?

drops-8

പ്രവാചകന്‍ മുഹമ്മദ്(സ) ഇസ്ലാമുമായി കടന്നുവന്നപ്പോള്‍ ലോകത്ത് ചെറുതും വലുതുമായ പല രാഷ്ട്രങ്ങളും ദൈവികവും മനുഷ്യനിര്‍മിതവുമായ വിവിധ മതങ്ങളുമുണ്ടായിരുന്നു. ചരിത്രത്തിന്റെ പ്രാരംഭഘട്ടം മുതല്‍ മനുഷ്യര്‍ മാറ്റമില്ലാതെ കാത്തുസൂക്ഷിച്ച വൈവിധ്യങ്ങളുടെ ഭാഗമായിരുന്നു ഇവ. താന്‍ കൊണ്ട് വന്ന സന്ദേശം എങ്ങനെ സമൂഹത്തില്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ കൃത്യവും വ്യക്തവുമായ അവബോധം തിരുമേനി(സ)ക്കുണ്ടായിരുന്നു. കാരണം മാലോകര്‍ക്ക് കരുണയായി നിയോഗിക്കപ്പെട്ട് അദ്ദേഹത്തിന് മാനവകുലത്തെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിച്ച്, സന്തോഷം നല്‍കുകയെന്ന ബാധ്യത കൂടിയുണ്ടായിരുന്നു. താന്‍ പാരായണം …

Read More »

പള്ളിമൂലകളല്ല, ഭരണസിംഹാസനമാണ് ഇസ്ലാമിന് വേണ്ടത് 1

crown10

ഇസ്ലാം ലോകത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ ഇസ്ലാമിനെ ഭരിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഏതെങ്കിലും ചില മഠങ്ങളിലും ആരാധനാലയങ്ങളിലോ ഒതുങ്ങിക്കൂടാനോ, ഹൃദയങ്ങളിലോ, മനസ്സിലോ സൂക്ഷിച്ച് വെക്കാനോ ഉള്ള ദര്‍ശനമല്ല ഇസ്ലാം. മറിച്ച് ജീവിതത്തെ ഭരിക്കാനും, ഗതി തിരിച്ച് വിടാനുമായി നിയോഗിക്കപ്പെട്ട ദര്‍ശനമാണത്. കേവലം ഉപദേശങ്ങള്‍ കൊണ്ടോ, പ്രഭാഷണങ്ങള്‍ കൊണ്ടോ അല്ല, മറിച്ച് ജീവിതത്തെക്കുറിച്ച സമ്പൂര്‍ണ വീക്ഷണം കൊണ്ട് ഇസ്ലാമിന് സമൂഹത്തിന് സ്വന്തമായ നിറം നല്‍കിയിരിക്കുന്നു. സമൂഹത്തിന് ആവശ്യമായ സമഗ്ര നിയമങ്ങളും …

Read More »

പള്ളിമൂലകളല്ല, ഭരണസിംഹാസനമാണ് ഇസ്ലാമിന് വേണ്ടത് 2

5

മതത്തെയും രാഷ്ട്രീയത്തെയും വെള്ളം കടക്കാത്ത ഇരുഅറകളാക്കി മാറ്റിയതിനെ തുടര്‍ന്ന് ക്രൈസ്തവതയ്ക്ക് പല പോറലുകളും സംഭവിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമായി ക്രൈസ്തവ ചുരുങ്ങുകയും അവശേഷിക്കുന്ന വലിയ ഭാഗം ഭരണനേതൃത്വത്തിന്റെ അധികാരത്തിന് കീഴിലാവുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കകം തന്നെ ക്രൈസ്തവത കേവലം ചര്‍ച്ചിനകത്ത് മാത്രം പരിമിതമായി. അതിന് ചുറ്റുമുള്ള, പുറമെയുള്ള ജീവിതം ക്രൈസ്തവതയുടെ പരിശുദ്ധമായ ആത്മാവിന് വിരുദ്ധമായിത്തീര്‍ന്നു. പില്‍ക്കാലത്ത് ചര്‍ച്ച് കൂടുതല്‍ സജീവമാവുകയും, സമൂഹവുമായി വീണ്ടും സുദൃഢമായ ബന്ധം സ്ഥാപിക്കുകയും …

Read More »

പള്ളിമൂലകളല്ല, ഭരണസിംഹാസനമാണ് ഇസ്ലാമിന് വേണ്ടത് -3

00Crown

സമഗ്രവും സന്തുലിതവുമായ ആദര്‍ശത്തിലേക്ക് മടങ്ങുന്നത് വരെ മുസ്ലിം ഉമ്മത്തിന് രക്ഷയില്ലെന്ന് നാം ദൃഢമായി വിശ്വസിക്കുന്നു. ഓരോ തലമുറയിലും കടന്ന് വരുന്ന ദൗര്‍ബല്യങ്ങളും, ന്യൂനതകളും നാം പറിച്ച് കളഞ്ഞ് കൊണ്ടേയിരിക്കണം. ഊര്‍ജ്ജസ്വലതയോടും, സജീവതയോടും, ക്രിയാത്മകതയോടും കൂടി മുന്നേറാന്‍ നാം തയ്യാറാവണം. ദേശീയതയെന്ന തത്വവും വിശ്വാസവും കൊണ്ട് രാഷ്ട്രത്തിന് ഒന്നും ചെയ്യാനാവില്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഭൂമിയുടെ പല ഭാഗങ്ങളിലും കമ്യൂണിസ്റ്റ് വിശ്വാസത്തെ ചെറുത്ത് തോല്‍പിക്കുന്നതില്‍ പല രാഷ്ട്രങ്ങളും പരാജയപ്പെട്ടത് ഇതിന് മതിയായ …

Read More »

ഇസ്ലാമിക ഭരണത്തെ എന്തിന് ഭയക്കണം? -1

fearEgg

ഇസ്ലാമിക ഭരണത്തെ അല്‍പം ഭയത്തോടും ആശങ്കയോടും കൂടിയാണ് മിക്കവാറും എല്ലാ സ്വതന്ത്ര ചിന്തകരും കലാകാരന്മാരും സമീപിക്കാറുള്ളത്. തങ്ങള്‍ക്ക് മുന്നില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും, തങ്ങളെ ഇരുളടഞ്ഞ തടവറകളില്‍ തള്ളുകയോ, തീയിലിട്ട് ചുട്ട് കരിക്കുന്നതോ ആണ് ഇസ്ലാമിക ഭരണമെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു! എന്തുകൊണ്ടാണിത്? മതഭരണകൂടത്തിന് അവരുടെ മനസ്സില്‍ സ്വേഛാധിപത്യത്തിന്റെയും അക്രമത്തിന്റെയും മുഖമാണുള്ളത്. സ്വാതന്ത്ര്യങ്ങളുടെ കഴുത്തിന് പിടിച്ച്, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ് അത് ചെയ്യാറുള്ളത്. ചിന്താ ചക്രവാളത്തെ കുടുസ്സാക്കുകയും ധൈഷണികചോദനയെ മരവിപ്പിക്കുകയുമാണ് അതിന്റെ രീതി!! …

Read More »

ഇസ്ലാമിക ഭരണത്തെ എന്തിന് ഭയക്കണം? -2

93078_n

പാര്‍ലിമെന്ററി ജനാധിപത്യ ഭരണവ്യവസ്ഥക്ക് കീഴില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ആധുനിക ലോകം സാക്ഷിയാണ്. നിരപരാധികള്‍ക്ക് മേല്‍ കുറ്റമാരോപിച്ച്, തടവിലിട്ട് പീഢിപ്പിക്കുകയും അവരുടെ ബന്ധുക്കളെ സമൂഹത്തിന് മുന്നില്‍ അപമാനിക്കുകയും ചെയ്യുന്നു. സന്താനങ്ങളും ഭര്‍ത്താക്കന്മാരും ക്രൂരമായ പീഢനത്തിന് ഇരയാകുന്നതിന് മാതാക്കളും ഭാര്യമാരും സാക്ഷിയാവേണ്ടി വരുന്നു. ആധുനിക ബുദ്ധിജീവികള്‍ ഉദ്‌ഘോഷിക്കുന്ന പാര്‍ലിമെന്ററി ജനാധിപ്യത്തിന്റെ ഏതാനും ചില ‘നേട്ടങ്ങളാ’ണിവ. കുറ്റാരോപിതനെ കുറ്റവാളിയെപ്പോലെ കൈകാര്യം ചെയ്യുകയെന്നതാണ് അതിന്റെ സവിശേഷത. ഈജിപ്തില്‍ ജനാധിപത്യഭരണത്തിന് കീഴില്‍ കുറ്റാരോപിതനായ ഒരു വ്യക്തിയെ …

Read More »

ഇസ്ലാമിക ഭരണത്തെ എന്തിന് ഭയക്കണം? -3

fearEgg

ഇസ്ലാമിന്റെ ഭരണ സംവിധാനവും അതിന്റെ പ്രകൃതവും സ്വേഛാധിപത്യത്തിന് വഴിയൊരുക്കുകയോ, അതിനെ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഭരണ രംഗത്ത് നിന്ന് ഇസ്ലാമിനെ മാറ്റി നിര്‍ത്തണമെന്ന വാദം അംഗീകരിക്കാമായിരുന്നു. ഭരണീയരെ നിര്‍ബന്ധിപ്പിച്ച് വിധേയപ്പെടുത്തുകയോ, അനുസരിപ്പിക്കുകയോ ചെയ്യുന്ന യാതൊരു നയവും പതിനാല് നൂറ്റാണ്ടിന്റെ സുദീര്‍ഘമായ ചരിത്രത്തിനിടയില്‍ ഇസ്ലാം ഇതുവരെ സ്വീകരിച്ചിട്ടില്ല. ഭരണാധികാരിയും ഭരണീയനും വ്യത്യസ്തമായ അവകാശങ്ങളോ ആനുകൂല്യങ്ങളോ ഇല്ലാത്ത സാമൂഹിക ക്രമം ലോകത്തിന് സമ്മാനിച്ച ഒരേയൊരു ദര്‍ശനമാണ് ഇസ്ലാം. അടിമകളും പ്രമാണിമാരും ഇസ്ലാമിക രാഷ്ട്രത്തിലില്ല. തിരുദൂതരു(സ)ടെ …

Read More »

ഇസ്ലാമിക ഭരണത്തെ എന്തിന് ഭയക്കണം? -4

A member (L) of the Collective against Islamophobia in France (CCIF) distributes French pastries, called "pain au chocolat," in front of the Saint-Lazare railway station on October 10, 2012 in Paris to protest against the October 5 remarks made by the  general secretary of the rightist French Union for a Popular Movement (UMP) party, Jean-Francois Cope,  to UMP supporters in Draguignan about a boy who allegedly had his "pain au chocolat" stolen by "thugs" during the fasting month of Ramadan. AFP PHOTO / THOMAS SAMSON        (Photo credit should read THOMAS SAMSON/AFP/GettyImages)

കേവലം ശാസ്ത്രീയ വിഷയങ്ങളില്‍ കടന്ന് കൂടി, പുറത്തിറങ്ങാനാവാതെ കെട്ടുപിണഞ്ഞ് പോയ ദുരവസ്ഥ ഇസ്ലാമിന് ഇതുവരെ സംഭവിച്ചിട്ടില്ല. പൂര്‍ണാര്‍ത്ഥത്തില്‍ ഭൗതിക വിഷയമായതിനാല്‍ അക്കാര്യത്തില്‍ അറിവും പരിജ്ഞാനവുമുള്ളവരാണ് അതിലേര്‍പെടേണ്ടതെന്ന് ഇസ്ലാം നിഷ്‌കര്‍ശിച്ചിരിക്കുന്നു. ‘നിങ്ങളുടെ ഭൗതികകാര്യങ്ങളെക്കുറിച്ച് നന്നായറിയുന്നവര്‍ നിങ്ങള്‍ തന്നെയാണ്’ എന്ന പ്രവാചക തത്വം ഇവിടെ ബാധകമാണ്. ക്രൈസ്തവത മധ്യകാലയൂറോപ്പില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ച മേഖല പൂര്‍ണമായും ഉപേക്ഷിക്കുകയാണ് ഇവിടെ ഇസ്ലാം ചെയ്തിരിക്കുന്നത്. ശാസ്ത്രീയമായി അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ശാസ്ത്രജ്ഞരെ ചുട്ടുകരിക്കുകയും, തടവിലിടുകയും ചെയ്തു …

Read More »

ഇസ്ലാമിക ഭരണത്തെ എന്തിന് ഭയക്കണം? -5

7353

മദ്യപാനിയെ ശിക്ഷിക്കണമെന്ന ഇസ്ലാമിക നിയമത്തിന്റെ പിന്നാമ്പുറം നാം പരിശോധിക്കുക. വീട്ടിലിരുന്ന്, ആരും കാണാതെ മദ്യപിച്ച വ്യക്തിക്ക് ബാധകമായ നിയമമല്ല ഇത്. മറിച്ച് ശരീഅത്ത് നിയമം പരസ്യമായി ലംഘിച്ച്, സാമൂഹിക സംവിധാനത്തെ വെല്ലുവിളിച്ച് ജനമധ്യത്തില്‍ മദ്യപിച്ച് നടക്കുന്ന വ്യക്തിയെ വെറുതെ വിടുന്നത് കുറ്റകരമാണ്. ഇത്തരം ദുശ്ശീലങ്ങളില്‍ നിന്നും തോന്നിവാസങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശം സമൂഹത്തിനുണ്ട്. അതിനാലാണ് അത്തരം മദ്യപാനികള്‍ക്ക് ചാട്ടവാറടി നല്‍കണമെന്ന് ഇസ്ലാമിക ശരീഅത്ത് കല്‍പിച്ചത്. എന്നാല്‍ വളരെ രഹസ്യമായി, …

Read More »

ഇസ്ലാമില്‍ പൗരോഹിത്യഭരണമോ?

GAMZ

മതപുരോഹിതന്മാരുടെ സ്വേഛാധിപത്യ വ്യവസ്ഥയായിരിക്കും ഇസ്ലാമിലെ ഭരണസംവിധാനമെന്നും, അത്തരം പ്രവണതകളെ തൂത്തെറിഞ്ഞ പാരമ്പര്യമാണ് യൂറോപ്പിനുള്ളതെന്നും അവകാശപ്പെടുന്ന ചിലരുണ്ട്. ഫ്രഞ്ച് വിപ്ലവത്തോടെ അതുവരെ നിന്നിരുന്ന പുരോഹിത സ്വാധീനം തുടച്ചുമാറ്റുകയാണ് യൂറോപ്പ് ചെയ്തതെങ്കില്‍, പ്രസ്തുത പുരോഹിത ഭരണം പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇസ്ലാം നടത്തുന്നത് എന്നും ഇവര്‍ ആരോപിക്കുന്നു. മധ്യകാല നൂറ്റാണ്ടുകളിലുണ്ടായിരുന്ന പോപ്പുമാരുടെയും ചര്‍ച്ചിന്റെയും മേല്‍ക്കോയ്മക്കും അധികാരത്തിനും സമാനമാണ് ഇസ്ലാം വിഭാവന ചെയ്യുന്ന ഭരണക്രമമെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. ജനാധിപത്യമൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും നിരാകരിക്കുന്ന, ഇതരരോട് അസഹിഷ്ണുതയോടെ വര്‍ത്തിക്കുന്ന …

Read More »