Tag Archives: charithram

ഇസ്രയേല്‍ സന്തതികളുടെ ചരിത്രം 1

Israelis carry Torah scrolls during the celebration of Simhat Torah at the Western Wall, Judaism's holiest site, in Jerusalem's Old City, Saturday, Oct. 10, 2009. Simhat Torah commemorates the end of the annual cycle of the reading of the entire Torah and the beginning of the next cycle of rereading it. (AP Photo/Dan Balilty)

ദൈവദൂതനായ യഅ്ഖൂബി(അ)ല്‍ നിന്നാണ് ജൂത സമൂഹത്തിന്റെ അഥവാ ഇസ്രയേല്‍ സന്തതികളുടെ ചരിത്രം ആരംഭിക്കുന്നത്. യഅ്ഖൂബ്(അ) ഇസ്രയേല്‍ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇസ്രയേല്‍ ജനത ഉറവെടുത്ത അടിസ്ഥാനമാണ് അത്. പഴയ നിയമത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു (സാറയുടെ മരണ ശേഷം ഇബ്‌റാഹീം പ്രവാചകന്റെ മരണത്തിന് മുമ്പ് അദ്ദേഹം തന്റെ മകന്‍ ഇസ്ഹാഖിനെ കന്‍ആന്‍ സ്ത്രീകളില്‍ നിന്ന് വിവാഹം കഴിപ്പിക്കരുതെന്ന്, തന്റെ ഏറ്റവും മൂത്ത അടിമയോട് വസിയ്യത്ത് ചെയ്തു. അദ്ദേഹത്തെക്കൊണ്ട് സ്വന്തം നാട്ടിലും കുടുംബത്തിലും …

Read More »

ഇസ്രയേല്‍ സന്തതികളുടെ ചരിത്രം -2

4

അപഥ സഞ്ചാരത്തിലായിരുന്ന ഇസ്രയേല്‍ സന്തതികളെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിനായി അല്ലാഹു മൂസാ പ്രവാചകനെ നിയോഗിച്ചു. ബഹുദൈവത്വ പ്രവണതകളില്‍ നിന്ന് അവരെ ശുദ്ധീകരിച്ച്, അല്ലാഹുവിന് മാത്രം വണങ്ങി ജീവിക്കുന്നതിലേക്ക് നയിക്കുകയും, അനുഗ്രഹീത ഭൂമിയിലേക്ക് അവരെ കൊണ്ട് പോവുകയും ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. വിശുദ്ധ ഖുര്‍ആന്‍ അതേക്കുറിച്ച് വ്യക്തമാക്കുന്നത് ഇപ്രകാരമാണ് (എന്റെ ജനങ്ങളെ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്‍വലിയരുത്. എങ്കില്‍ നിങ്ങള്‍ ന്ഷ്ടകാരികളായിത്തീരുന്നതാണ്) അല്‍മാഇദഃ 21 ഇവിടെ ഇസ്രയേലികളെ …

Read More »

ഇസ്രയേല്‍ സന്തതികളുടെ ചരിത്രം 3

66

മൂസാ പ്രവാചകനും അനുചരന്മാരും രക്ഷപ്പെട്ടതും, ഫറോവയും സൈനികരും കടലില്‍ മുങ്ങി മരിച്ചതും ഏകദേശം ബി സി 122 മുഹര്‍റം പത്തിനായിരുന്നു. അതേതുടര്‍ന്നാണ് ജൂതന്മാര്‍ പ്രസ്തുത ദിവസം നോമ്പെടുത്ത് തുടങ്ങിയത്. യഹൂദികള്‍ക്ക് ഭിന്നമായി ആ ദിവസത്തിന്റെ മുമ്പോ, ശേഷമോ കൂടി നോമ്പെടുക്കാന്‍ തിരുമേനി(സ) മുസ്ലിംകളോട് കല്‍പിച്ചിരിക്കുന്നു. ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു (മദീനയില്‍ വന്ന തിരുദൂതര്‍(സ) അവിടത്തെ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പെടുക്കുന്നതായി കണ്ടു. തിരുമേനി(സ) അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇസ്രയേല്‍ സന്തതികളെ അവരുടെ …

Read More »

ഇസ്രയേല്‍ സന്തതികളുടെ ചരിത്രം 4

xin

മൂസാ പ്രവാചകന് മുമ്പ് തന്നെ ഹാറൂന്‍(അ) മരണപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലോ, തിരുസുന്നത്തിലോ സൂചനകളൊന്നുമില്ല. എന്നാല്‍ പഴയ നിയമത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു (ദൈവാജ്ഞയനുസരിച്ച് ഹാറൂന്‍ ഹോര്‍ പര്‍വതത്തിന് മുകളില്‍ കയറി. ഇസ്രയേല്‍ മക്കള്‍ ഈജിപ്തില്‍ നിന്ന് പുറത്ത് കടന്ന് നാല്‍പത് വര്‍ഷമായപ്പോള്‍ അദ്ദേഹം അവിടെ വെച്ച് മരണപ്പെട്ടു. അഞ്ചാം മാസത്തിന്റെ പ്രാരംഭത്തിലായിരുന്നു അത്. ഹോര്‍ പര്‍വതത്തിന് മുകളില്‍ വെച്ച് മരണപ്പെടുന്നത് നൂറ്റിയിരുപത്തിമൂന്നാം വയസ്സിലായിരുന്നു). ഹാറൂന്‍ പ്രവാചകന്റെ വിയോഗാനന്തരം ഏതാനും …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം 1

433

രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മേഖലകളില്‍ മുസ്ലിംകളും ബുദ്ധന്മാരും തമ്മിലുള്ള ബന്ധത്തിന് ഏകദേശം പതിമൂന്ന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ സൈനിക സഹകരണങ്ങളും അവര്‍ക്കിടയിലുണ്ടായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌നേഹോഷ്മളമായ ആദ്യകാല ബന്ധം പിന്നീട് ശത്രുതയിലേക്കും വിദ്വേഷത്തിലേക്കും വഴിമാറുകയാണ് ചെയ്തത്. ദുഖകരമായ ഈ മാറ്റത്തില്‍ ഭരണകൂടങ്ങള്‍, വ്യക്തികള്‍, ദേശങ്ങള്‍, വിവിധ കാലങ്ങള്‍ ഇവയ്ക്ക് നിര്‍ണായകമായ സ്വാധീനമുണ്ട്. ബുദ്ധ-മുസ്ലിം ദര്‍ശനങ്ങള്‍ക്കിടയിലെ ആദര്‍ശപരവും വിശ്വാസപരവുമായ ബന്ധങ്ങളെയും, യോജിപ്പുകളെയും കുറിച്ച് ഗൗരവതരമായ പഠനങ്ങളോ, ചര്‍ച്ചകളോ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പ്രസ്തുത …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം -2

Dawn

ഇസ്ലാമിക വിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ച സൂചനകള്‍ നല്‍കുന്ന ഏകബുദ്ധ പാരമ്പര്യ പ്രമാണം ‘കലാചക്ര തന്ത്ര’യുടെ രചനകളാണ്. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ രചനകളിലെ പരാമര്‍ശം പൊതുമുസ്ലിം സമൂഹത്തെ കുറിച്ചുള്ളതായിരുന്നില്ല. മറിച്ച് പൗരസ്ത്യദേശത്തെ ശിയാ മുസ്ലിംകളെ -വിശിഷ്യാ ഇസ്മാഈലിയ്യക്കാര്‍- കുറിച്ചുള്ളവയായിരുന്നു അതിലെ പരാമര്‍ശം. ഫാത്വിമിയ്യാ ഭരണകൂടത്തിന് കീഴില്‍ മള്‍ട്ടാനില്‍ പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവരായിരുന്നു അവര്‍. നിലവില്‍ പാക്കിസ്ഥാന്റെ വടക്ക് ഭാഗത്താണ് ഈ …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം 3

48046

‘കലാചക്ര’യില്‍ പരാമര്‍ശിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പില്‍ക്കാലത്ത് വന്ന മുസ്ലിം പണ്ഡിതന്മാര്‍ കൈകാര്യം ചെയ്തതായി കുറിക്കുന്ന യാതൊരു തെളിവും ലഭ്യമല്ല. പക്ഷെ, ബുദ്ധമതത്തെയും, അതിന്റെ വിശ്വാസത്തെയും ഒട്ടേറെ പണ്ഡിതന്മാര്‍ പഠനവിധേയമാക്കുകയും, അവയെക്കുറിച്ച് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തതായി കാണാവുന്നതാണ്. മുസ്ലിം പണ്ഡിതന്മാരുടെ ചരിത്രഗ്രന്ഥങ്ങളില്‍ ധാരാളമായി തന്നെ ബുദ്ധമതത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ വന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇസ്ലാമിനെക്കുറിച്ച ബുദ്ധപഠനങ്ങള്‍ കേവലം ‘കലാചക്ര’യില്‍ മാത്രം പരിമിതമാവുകയും, ശേഷം നാമാവശേഷമാവുകയുമാണുണ്ടായത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യാഉപഭൂഖണ്ഡത്തിലേക്ക് വന്ന …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം 4

Buddhist Monks Praying at Wedding Ceremony

‘ഖാന്‍’ കുടുംബത്തില്‍ നിന്നുള്ള അടുത്ത രാജാവ് ഗാസാന്‍ ഖാന്‍ ഇസ്ലാം സ്വീകരിച്ചു. റശീദുദ്ധീനെ ‘ജാമിഉത്തവാരീഖ്’ രചിക്കാന്‍ ചുമതലപ്പെടുത്തിയ അദ്ദേഹം മംഗോളിയര്‍ കണ്ടുമുട്ടിയ എല്ലാ മതങ്ങളെയും കുറിച്ച് അതില്‍ വിവരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ബുദ്ധമതവും അതില്‍ ഉള്‍പെടുമെന്നതിനാല്‍ രചനയില്‍ റശീദുദ്ദീനെ സഹായിക്കാന്‍ കശ്മീരില്‍ നിന്ന് ‘ബക്ശി കമലാശ്രീ’ എന്ന് പേരായ ബുദ്ധ സന്യാസിയെ രാജാവ് കൊട്ടാരത്തിലേക്ക്  വിളിച്ച് വരുത്തി. അവരുടെ രണ്ടുപേരുടെയും പരിശ്രമാനന്തരം ‘ബുദ്ധയുടെ ജീവിതവും അദ്ധ്യാപനവും’ എന്ന പേരില്‍ അറബി, …

Read More »

പ്രൊട്ടസ്റ്റന്റുകളുടെ ഉല്‍ഭവകാരണങ്ങള്‍

zaage6 (1)

‘ചര്‍ച്ചുകളുടെ പിളര്‍പ്പിന്റെ ചരിത്രം’ എന്ന തന്റെ ഗ്രന്ഥത്തില്‍ സകരിയ്യാ പത്രോസ് രേഖപ്പെടുത്തുന്നു (ചക്രവര്‍ത്തിമാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനും, അവരെ തങ്ങളുടെ അധികാരത്തിന് കീഴില്‍ നിര്‍ത്താനുമായി തങ്ങളുടെ എല്ലാ പരിശ്രമങ്ങളും രാഷ്ട്രീയ മേഖയില്‍ കേന്ദ്രീകരിക്കുകയായിരുന്നു റോമന്‍ ചര്‍ച്ച് ചെയ്തത്. ഈ ശ്രമം മതാധികാരികള്‍ക്കും, ഭരണാധികാരികള്‍ക്കുമിടയില്‍ ചേരിപ്പോര് രൂപപ്പെടുന്നതിലാണ് കലാശിച്ചത്. അതേതുടര്‍ന്ന് പോപ്പിന്റെ ഉന്നതമായ സ്ഥാനത്തിന് കോട്ടം തട്ടുകയും പ്രസ്തുത പദവി ദുര്‍ബലമാവുകയും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് ഏതാനും ചില പരിഷ്‌കരണ …

Read More »

മസീഹിനെക്കുറിച്ച ചരിത്ര വിവരണം 3

OD-movie-trailer

ഈസാ പ്രവാചകന്റെ ജനനവുമായി ബന്ധപ്പെട്ട് വൈരുദ്ധ്യാത്മക പരാമര്‍ശങ്ങളാണ് പുതിയ നിയമത്തില്‍ കാണാന്‍ സാധിക്കുന്നത്. അതേക്കുറിച്ച തീര്‍ത്തും ഉപരിപ്ലവമായ പരാമര്‍ശമാണ് മത്തായിയിലുള്ളത്. മാര്‍ക്കോസിന്റെയും യോഹന്നായുടെയും സുവിശേഷങ്ങള്‍ അതേക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ മസീഹിനെ സാധാരണ മനുഷ്യ പരമ്പരയില്‍ എണ്ണുകയാണ് ലൂക്കായുടെ സുവിശേഷം ചെയ്തത്. എന്നാല്‍ ഇക്കാര്യം യോഹന്നാ തന്റെ സുവിശേഷത്തില്‍ സൂചിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആദം പ്രവാചകനും ഈസായ്ക്കും ഇടയില്‍ 26 വ്യക്തികളെയാണ് മത്തായിയുടെ സുവിശേഷം പരാമര്‍ശിക്കുന്നത്. എന്നാല്‍ ലൂക്കായില്‍ …

Read More »