Tag Archives: christava

ജൂത-ക്രൈസ്തവര്‍ക്കിടയിലെ ശത്രുത -1

MIAMI - SEPTEMBER 21:  Susy Vazquez prays before a shadow that has formed what many think is the silhouette of the Holy Family -- Joseph and the Virgin Mary standing over the baby Jesus at St. Brendan Catholic Church's Adoration Chapel September 21, 2007 in Miami, Florida. Hundreds of people have been visiting to see the shadow since Wednesday when those that were praying in the chapel said there was a flash of light and they noticed what they say was a new shadow that was formed by the candle sitting on a white cloth draped over a table.  (Photo by Joe Raedle/Getty Images)

പരസ്പരം യുദ്ധം ചെയ്തും കൊണ്ടും കൊടുത്തുമുള്ള ചരിത്രപാരമ്പര്യമാണ് ജൂത-ക്രൈസ്തവ മതങ്ങള്‍ക്കിടയിലുള്ളത്. മസീഹിനെയും ക്രൈസ്തവരെയും വിമര്‍ശിക്കുന്നതും, അവഹേളിക്കുന്നതുമാണ് തല്‍മൂദിലെ വചനങ്ങള്‍. (മര്‍യം ആര്‍ത്തവകാലത്ത് ഗര്‍ഭം ധരിച്ച ജാരസന്തതിയാണ് ഈസാ)യെന്നും (അദ്ദേഹം ജനങ്ങളെ വഴിതെറ്റിക്കുന്ന വിഗ്രഹാരാധകനും, നരകവാസിയുമാണെ)ന്നും (മസീഹിന്റെ വഴികേടുകള്‍ പിന്‍പറ്റുന്ന വിഗ്രഹാരാധകരാണ് ക്രൈസ്തവര്‍, മറ്റു വിഗ്രഹാരാധകരോടെന്ന പോലെ തന്നെയാണ് അദ്ദേഹത്തോട് വര്‍ത്തിക്കേണ്ടതെ)ന്നും തല്‍മൂദ് വ്യക്തമാക്കുന്നു. ക്രൈസ്തവര്‍ക്ക് നേരെ ജൂതന്മാര്‍ നടത്തിയ ശകാരവര്‍ഷത്തിന്റെ ലിഖിതരൂപമാണ് തല്‍മൂദ്. എല്ലാ ദിവസവും ക്രൈസ്തവരെ മൂന്ന് തവണയെങ്കിലും …

Read More »

ജൂത-ക്രൈസ്തവര്‍ക്കിടയിലെ ശത്രുത -2

Cat-1

ഭരണവും അധികാരവും കയ്യില്‍കിട്ടിയ ശേഷം ക്രൈസ്തവര്‍ ജൂതന്മാരോട് പ്രതികാരം ചെയ്തതിനെക്കുറിച്ച് ജെയിംസ് ഹോസ്മര്‍ പറയുന്നു (ജൂതന്മാരെ പീഢിപ്പിക്കുന്നതിലും, അവരെ വിവിധ തരം പ്രയാസങ്ങള്‍ അനുഭവിപ്പിക്കുന്നതിലും എല്ലാ ക്രൈസ്തവ സമൂഹങ്ങളും പങ്കാളികളായി. ജൂതന്മാരോട് സ്വീകരിച്ച കാഠിന്യത്തിന്റെയും പരുഷതയുടെയും തോതനുസരിച്ച് അവര്‍ പരസ്പരം പ്രശംസിക്കുക വരെ ചെയ്യാറുണ്ടായിരുന്നു). (ഇപ്രകാരം വംശഹത്യയുടെയും, കൂട്ടക്കൊലകളുടെയും പര്യായപദമായി ജൂതമനസ്സുകളില്‍ ക്രൈസ്തവത വിലയിരുത്തപ്പെട്ടു. സമ്പത്ത് കണ്ടുകെട്ടി പ്രയാസപ്പെടുത്തുക, നിര്‍ബന്ധപൂര്‍വ്വം പലായനം ചെയ്യിപ്പിക്കുക, കോടതയില്‍ ജൂതന്മാര്‍ക്കെതിരെ സാക്ഷിപറയുക തുടങ്ങിയ പല …

Read More »

ജൂത-ക്രൈസ്തവര്‍ക്കിടയിലെ ശത്രുത -3

zzzzz024x768-1

യഹൂദരുടെ വിമോചകനായി, ഭൂമിയില്‍ ജൂതാരാഷ്ട്രം സ്ഥാപിക്കാനായി മസീഹ് വരാനിരിക്കുന്നുവെന്ന സ്വപ്‌നത്തിന് യാതൊരു ഇടവും കാത്തോലിക്ക് വിശ്വാസത്തിലിലല്ല. പഴയ നിയമത്തിന്റെ ഏടുകളില്‍ പരാമര്‍ശിക്കപ്പെട്ട, വരുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട മസീഹ് വന്നു കഴിഞ്ഞിരിക്കുന്നു. പ്രസ്തുത പ്രവചനങ്ങള്‍ സൂചിപ്പിക്കുന്ന പ്രായശ്ചിത്തവും സംഭവിച്ചു കഴിഞ്ഞതാണ്. കാത്തോലിക് വിശ്വാസ പ്രകാരം മസീഹ് തന്റെ അനുയായികളായ ക്രൈസ്തവര്‍ക്ക് നല്‍കിയ പുണ്യഭൂമിയാണ് ഫലസ്ത്വീന്‍. പുതിയ നിമയത്തിന്റെ പട്ടണമെന്ന് ഖുദ്‌സിനെ വിശേഷിപ്പിച്ചതായി കാണാവുന്നതാണ്. എന്നാല്‍ അധികം താമസിയാതെ തന്നെ ജറൂസലേം, ഖുദ്‌സ് …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -1

dainal

ഇന്ത്യാഉപഭൂഖണ്ഡത്തില്‍ ക്രിസ്തുവിന് മുമ്പ് ബി സി 560-ല്‍ ജനിച്ച ഗൗതമ സിദ്ധാര്‍ത്ഥ ബുദ്ധന്റെ നേതൃത്വത്തിലാണ് ബുദ്ധമതം രൂപപ്പെട്ടത്. ഗൗതമ എന്നത് അദ്ദേഹത്തിന്റെ കുടുംബനാമവും, ബുദ്ധന്‍ എന്നത് പണ്ഡിതന്‍ എന്നര്‍ത്ഥമുള്ള സ്ഥാനപ്പേരുമായിരുന്നു. സക്യ കുടുംബത്തില്‍ നിന്ന് ഭജനമിരിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍ സക്യമുനി എന്നും അദ്ദേഹത്തെ വിളിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഒരു പ്രദേശത്ത്, രാജകുടുംബത്തിലാണ് ബുദ്ധന്‍ പിറന്നുവീണത്. നാവില്‍ വെള്ളിക്കരണ്ടിയുമായി വളര്‍ന്ന ശ്രീബുദ്ധന്‍ അങ്ങേയറ്റം ആര്‍ഭാടപൂര്‍ണമായ ജീവിതം നയിച്ചു. പത്തൊമ്പതാം വയസ്സില്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -2

700

ശ്രീ ബുദ്ധ പിറന്നുവീണതിന്റെ അടുത്ത നാള്‍ തന്നെ വേദപണ്ഡിതര്‍ അദ്ദേഹത്തിന്റെ ദൈവികത മനസ്സിലാക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്ന് ബുദ്ധമതവിശ്വാസികള്‍ വാദിക്കുന്നു. അതേസമയം മസീഹ് പിറന്ന് അടുത്ത നാള്‍ തന്നെ അദ്ദേഹത്തിന്റെ ദൈവികത ജനങ്ങള്‍ക്ക് വെളിപ്പെട്ടുവെന്നും, ത്രിയേകത്വ വിശ്വാസത്തിലെ ഒരു ദൈവമായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടുവെന്നും ക്രൈസ്തവര്‍ അവകാശപ്പെടുന്നു. ശ്രീബുദ്ധന്‍ കുഞ്ഞായിരിക്കെ രത്‌നങ്ങളും വൈഢൂര്യങ്ങളുമടങ്ങിയ വിലകൂടിയ സമ്മാനങ്ങള്‍ അവര്‍ അവന് നല്‍കിയപ്പോള്‍ മസീഹ് കുഞ്ഞായിരിക്കെ സ്വര്‍ണവും, സുഗന്ധവും നിറഞ്ഞ അമൂല്യമായ …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -3

dainal

വിശ്വാസങ്ങളിലും ആചാരങ്ങളിലും ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയില്‍ അല്‍ഭുതകരമായ ധാരാളം സാമ്യതകളും, സാദൃശ്യങ്ങളുമുള്ളതായി നാം കാണുകയുണ്ടായി. ശ്രീ ബുദ്ധയും, മസീഹും തന്റെ അനുചരന്മാര്‍ക്ക് അല്‍ഭുതങ്ങള്‍ കാണിച്ചു കൊടുക്കുകയുണ്ടായെന്നും, അവരത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവെന്നും ഇരുമതങ്ങളിലെയും ആധികാരിക രേഖകള്‍ വ്യക്തമാക്കുന്നു. ശ്രീ ബുദ്ധനോടുള്ള പ്രാര്‍ത്ഥന തങ്ങളെ സ്വര്‍ഗപ്രവേശനത്തിന് സഹായിക്കുമെന്ന് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുമ്പോള്‍ മസീഹിന് ദൈവികതയുണ്ടെന്നും, അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം സ്വര്‍ഗം ലഭിക്കുമെന്നും ക്രൈസ്തവരും വിശ്വസിക്കുന്നു. ബുദ്ധയ്ക്ക് ദേഹവിയോഗം സംഭവിച്ചപ്പോള്‍ അനുചരന്മാര്‍ അദ്ദേഹത്തെ അടക്കം ചെയ്യുകയും എന്നാല്‍ …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -4

612

ദൈവികരാഷ്ട്രത്തിന്റെ സ്ഥാപനമായിരുന്നു ശ്രീ ബുദ്ധന്‍ ലക്ഷ്യം വെച്ചിരുന്നത്. അന്ധകാരത്തില്‍ അലഞ്ഞു നടക്കുന്നവര്‍ക്ക് പ്രകാശമേകുന്നതിനും മാനവകുലത്തിന് ജീവിതത്തിന്റെ കവാടം തുറന്ന് കൊടുക്കുന്നതിനുമായി ബുദ്ധ ബനാറസ് പട്ടണത്തിലേക്ക് പോയെന്ന് ബുദ്ധയുടെ ചരിത്രം വ്യക്തമാക്കുന്നു. പിശാചിനെ പരാജയപ്പെടുത്തിയ ശേഷം മസീഹ് ദൈവരാജ്യത്തിന്റെ നിര്‍മാണം തുടങ്ങിയെന്നും പ്രസ്തുത ലക്ഷ്യത്തിനായി കഫര്‍ നാഹോമിലേക്ക് യാത്ര പോയെന്നും മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായത്തില്‍ ഏഴാം വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. അവിടെ അന്ധകാരത്തില്‍ ജീവിച്ചിരുന്ന സമൂഹം മസീഹിന്റെ ആഗമനത്തോടെ മഹത്തായ പ്രകാശം …

Read More »

ത്രിയേകത്വമാണോ ക്രൈസ്തവ വിശ്വാസം?

holytrinity

ത്രിയേകത്വമാണ് ക്രൈസ്തവരുടെ അടിസ്ഥാന വിശ്വാസമെങ്കില്‍ അത് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കാന്‍ പ്രവാചകന്മാര്‍ ബാധ്യസ്ഥരായിരുന്നു. എന്നാല്‍ ഇസ്രയേല്‍ സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകന്മാരില്‍ ആരും തന്നെ ഇത്തരമൊരു വിശ്വാസ ദര്‍ശനം സമൂഹത്തിന് പഠിപ്പിച്ചതായി കാണാന്‍ കഴിയുന്നതല്ല. മൂസാ പ്രവാചകന്‍ കൊണ്ട് വന്ന നിയമസംഹിതയില്‍ ത്രിത്വത്തെക്കുറിച്ച വിശദീകരണമെന്നല്ല, സൂചന പോലുമില്ല എന്നതാണ് അല്‍ഭുതകരമായ വസ്തുത. സാക്ഷാല്‍ ഈസാ പ്രവാചകന്‍ പോലും ഇത്തരമൊരു വിശ്വാസ ദര്‍ശനം അനുയായികള്‍ക്ക് പകര്‍ന്ന് നല്‍കിയിട്ടില്ല എന്നറിയുമ്പോഴാണ് ത്രിത്വവിശ്വാസത്തിന്റെ ആധികാരികത …

Read More »

കുരിശാരാധാന ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമോ?

hand-cross

ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിലാണ് കുരിശ് പൂച ആദ്യമായി രംഗത്ത് വരുന്നത്. ‘ഇതുമുഖേനെ താങ്കള്‍ വിജയം വരിക്കും’ എന്ന് രേഖപ്പെടുത്തപ്പെട്ട കുരിശ് ആകാശത്ത് പ്രകാശിക്കുന്നതായി സ്വപ്‌നം കണ്ട കോണ്‍സ്റ്റാന്റിനോപ്പിള്‍ രാജാവ് തന്റെ സൈന്യത്തിന്റെ ചിഹ്നമായി കുരിശ് സ്വീകരിച്ചു. തന്റെ പ്രതിയോഗിയായ മെഗന്‍ത്യൂസിന് മേല്‍ വിജയം വരിച്ച മല്‍ത്യൂസ് യുദ്ധത്തിലാണ് അദ്ദേഹം ആദ്യമായി കുരിശ് ഉപയോഗിച്ചത്. അതിന് ശേഷം അദ്ദേഹത്തിന്റെ മാതാവ് മസീഹിന്റെ കുരിശ് അന്വേഷിച്ച് രംഗത്ത് വരികയും ഒടുവില്‍ താനത് കണ്ടെത്തിയെന്ന് …

Read More »

ഏകദൈവത്വം: ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ

2

യഥാര്‍ത്ഥ ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലനം സംഭവിച്ച് രൂപം കൊണ്ടവയാണ് വിശ്വാസ സങ്കല്‍പങ്ങളാണ് ബഹുദൈവ-വിഗ്രഹാരാധന വിശ്വാസങ്ങള്‍ എന്നാണ് ചരിത്രപരമായ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ജൂത-ക്രൈസ്തവ-ഇസ്ലാമിക ദര്‍ശനങ്ങളെല്ലാം ബഹുദൈവ വിശ്വാസ സങ്കല്‍പത്തിന് വിരുദ്ധമായ ആശയങ്ങളായിരുന്നു സമര്‍പിച്ചത്. ഇപ്രകാരമായിരുന്നു എല്ലാ ആരാധനകളും. പ്രാരംഭത്തില്‍ കലര്‍പില്ലാതെ നിയമമാക്കപ്പെടുകയും പിന്നീട് പ്രസ്തുത അദ്ധ്യാപനങ്ങള്‍ വികലമാക്കപ്പെടുകയുമാണ് ചെയ്യാറ്. ഈ വീക്ഷണത്തില്‍ നിന്ന് തന്നെ ക്രൈസ്തവ വിശ്വാസ ചരിത്രത്തെ അപഗ്രഥിക്കാന്‍ സാധിക്കുന്നതാണ്. ഏകദൈവ വിശ്വാസം കൊണ്ട് ആരംഭിച്ച് ശേഷം തല്‍സ്ഥാനത്ത് …

Read More »