Tag Archives: hainthavatha

ഹൈന്ദവ മതത്തിലെ പശുവാരാധന

b379

ലോകചരിത്രത്തില്‍ ആദ്യമായി മനുഷ്യന്‍ ദൈവത്തോട് ചെയ്ത പാപം അവന്റെ അധികാരത്തില്‍ മറ്റുള്ളവരെ പങ്കുചേര്‍ത്തു എന്നതായിരുന്നു. അതിനാലായിരുന്നു ശിര്‍ക്ക് അഥവാ ദൈവത്തിന് പങ്കാളിയുണ്ടെന്ന വാദത്തെ വിശുദ്ദ ഖുര്‍ആന്‍ ഏറ്റവും വലിയ അക്രമമെന്ന് വിശേഷിപ്പിച്ചത്. (ലുഖ്മാന്‍ തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ‘എന്റെ കുഞ്ഞുമോനെ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്. തീര്‍ച്ച’). ലുഖ്മാന്‍ 13 സൃഷ്ടിച്ചതും അന്നം നല്‍കുന്നതും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അല്ലാഹവാണ്. അവന്റെ മാത്രം അനുഗ്രഹങ്ങള്‍ …

Read More »

ഹൈന്ദവദര്‍ശനം: ചില വസ്തുതകള്‍

AV manuscript

ഹൈന്ദവ പുരാണകൃതികള്‍ ഏതെങ്കിലും പ്രത്യേകമായ വ്യക്തിയിലേക്ക് ചേര്‍ക്കപ്പെട്ടതായി കാണാന്‍ സാധിക്കുന്നില്ല. ഒരൊറ്റ സമൂഹത്തിന്റെ അച്ചില്‍ ഇടകലര്‍ന്ന് ജീവിച്ചതിന്റെ ഫലമായിരുന്നു അവ എന്നത് കൊണ്ടായിരിക്കാം അത്. മുന്‍കാലത്ത് സനാധനധര്‍മം എന്ന പേരിലും ഹിന്ദുദര്‍ശനം അറിയപ്പെട്ടിരുന്നു. ആധുനിക കാലത്ത് ഹിന്ദു, ഹൈന്ദവം തുടങ്ങിയ നാമങ്ങളാണ് കൂടുതലായി പ്രയോഗിക്കപ്പെടുന്നത്. നാഗരികത, മതം, ആചാരം, പാരമ്പര്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്രയോഗമാണ് ഹൈന്ദവത എന്നുള്ളത്. മൂന്ന് ദൈവങ്ങള്‍ ചേര്‍ന്ന ത്രിമൂര്‍ത്തി വിശ്വാസമാണ് ഹിന്ദുമതത്തില്‍ പ്രചാരത്തിലുള്ളത്. അവരുടെ …

Read More »

മുഹമ്മദ് നബി ഹൈന്ദവവേദത്തില്‍

sanskrit-vedas (1)

എല്ലാ സമൂഹങ്ങളിലേക്കും ദൂതന്മാരെ നിയോഗിച്ചിണ്ടെന്നും, അവര്‍ ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചുവെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്രകാരം ദൈവിക ദൂതന്മാരാല്‍ സന്തോവാര്‍ത്തയും, മുന്നറിയിപ്പും ലഭിച്ച എല്ലാ സമൂഹങ്ങളും അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനത്തെക്കുറിച്ച് അറിയിക്കപ്പെട്ടവരും, അക്കാര്യത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇക്കാര്യമുണ്ട്). അശ്ശുഅറാഅ് 196 പൂര്‍വവേദങ്ങളില്‍ നിന്ന് വളരെ കുറഞ്ഞ ശേഷിപ്പുകള്‍ മാത്രമെ നിലവിലുള്ളൂ എങ്കിലും അവ പോലും പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനത്തെയും, സന്ദേശത്തെയും …

Read More »

ത്രിയേകത്വം ഹൈന്ദവ വിശ്വാസത്തില്‍

hinduism

പുരാതന കാലം മുതല്‍ മാനവസമൂഹം സ്വയം രൂപപ്പെടുത്തിയ വിശ്വാസസങ്കല്‍പമാണ് ത്രിയേകത്വം. അടിസ്ഥാന ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചു ജനങ്ങള്‍ ബഹുദൈവ വിശ്വാസം സ്വീകരിച്ചു. ഇപ്രകാരം ഒട്ടേറെ ദൈവങ്ങളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിശ്വാസത്തില്‍ വളരെ സുപ്രധാനമായ സങ്കല്‍പമാണ് ത്രിയേകത്വമെന്നത്. ഒട്ടേറെ ദൈവങ്ങളെ ആരാധിക്കുന്ന മതങ്ങളില്‍ വളരെ പ്രസിദ്ധരാണ് ഹിന്ദുദര്‍ശനം. അവരുടെ സുപ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ് ത്രിത്വമെന്നത്. മൂന്നിലധികം ദൈവങ്ങളെ അവര്‍ ആരാധിക്കുന്നവരാണ് അവര്‍ എന്നത് ശരി തന്നെയാണ്. എന്നാല്‍ ദൈവങ്ങളുടെ …

Read More »

തീര്‍ത്ഥാടനം: ഹൈന്ദവ ദര്‍ശനത്തില്‍ -1

hkjex

ക്രൈസ്തവതയും ഇസ്ലാമും കഴിഞ്ഞാല്‍ അനുയായികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന മതദര്‍ശനമാണ് ഹൈന്ദവത. ബില്യണ്‍കണക്കിന് ഹൈന്ദവര്‍ ലോകത്തുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരമൊരു മതദര്‍ശനത്തിന്റെ വിശ്വാസവും ആചാരവും പരിചയപ്പെടുത്തുന്നത് അല്‍പമല്ലാത്ത പ്രാധാന്യമുള്ള കാര്യമാണ്. ഹൈന്ദവ മതത്തില്‍ നിലവിലുള്ള പല ആചാരങ്ങളെയും കുറിച്ച് പഠിക്കുന്ന വ്യക്തിക്ക് അവയില്‍ പലതും ഏകദൈവവിശ്വാസവുമായി സാദൃശ്യമുള്ളതാണെന്ന് സ്വാഭാവികമായി അനുഭവപ്പെടുന്നതാണ്. ആര്യന്മാരുടെ കടന്നുവരവിന് മുമ്പുണ്ടായിരുന്ന ഹൈന്ദവ അടിസ്ഥാനങ്ങള്‍ പല രൂപത്തിലും ഏകദൈവ വിശ്വാസത്തോട് യോജിക്കുന്നവയാണ്. …

Read More »

തീര്‍ത്ഥാടനം: ഹൈന്ദവ ദര്‍ശനത്തില്‍ 2

ALLAHABAD, INDIA - JANUARY 13: A Hindu devotee gives a donation to Sadhus or Hindu holy men on the banks of the Ganges river as people gather ahead of the Maha Kumbh Mela on January 13, 2013 in Allahabad, India. The Maha Kumbh Mela, believed to be the largest religious gathering on earth is held every 12 years on the banks of Sangam, the confluence of the holy rivers Ganga, Yamuna and the mythical Saraswati. The Kumbh Mela alternates between the cities of Nasik, Allahabad, Ujjain and Haridwar every three years. The Maha Kumbh Mela celebrated at the holy site of Sangam in Allahabad, is the largest and holiest, celebrated over 55 days, it is expected to attract over 100 million people. (Photo by Daniel Berehulak/Getty Images)

ലോകത്തെ മതസമൂഹങ്ങള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ നിലനില്‍ക്കുന്ന ആരാധനയാണ് തീര്‍ത്ഥാടനം. വേദങ്ങളുടെയും പുരാണങ്ങളുടെയും കാലം മുതല്‍ ഇന്ത്യയിലെ ഹൈന്ദവരും തീര്‍ത്ഥാടനം നടത്തി വരുന്നുണ്ട്. ഗംഗ, ബ്രഹ്മപുത്ര തുടങ്ങി പുണ്യനദികളിലേക്കുള്ള തീര്‍ത്ഥാടനമാണ് ഹൈന്ദവ ദര്‍ശനത്തിലുള്ളത്. യാത്രപുറപ്പെടുന്നതിന് മുമ്പ് നോമ്പെടുത്ത് തീര്‍ത്ഥാടനത്തിനായി ഒരുങ്ങുകയാണ് ഭക്തര്‍ ചെയ്യുക. ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം പൂര്‍ണമായി ഉപേക്ഷിച്ചാണ് തീര്‍ത്ഥാടനം നടത്തേണ്ടത്. തീര്‍ത്ഥാടനവേളയില്‍ അവരുമായി ബന്ധപ്പെടാനോ, അവരെക്കുറിച്ച് ചിന്തിക്കാനോ പാടുളളതല്ല. മുസ്ലിംകളുടെ ഹജ്ജിലെ മീഖാത്തിന് സമാനമായ പല ആചാരങ്ങളും ഹൈന്ദവ …

Read More »

ഹൈന്ദവദര്‍ശനത്തിന്റെ ദൈവികപാരമ്പര്യം

hinduism-india

ഇന്ത്യാ ഉപഭൂഖണ്ഡത്തിലും അതിനോട് ചേര്‍ന്ന ചില പ്രദേശങ്ങളിലും വളരെയേറെ പ്രചാരം സിദ്ധിച്ച മതദര്‍ശനമാണ് ഹൈന്ദവത. വളരെ പഴക്കം ചെന്ന മതദര്‍ശനമെന്ന നിലയില്‍ അതിന്റെ മതപരമായ ഉല്‍ഭവം നിര്‍ണയിക്കുന്നതിനെക്കുറിച്ച് ഗവേഷണത്തില്‍ ചിന്തകന്മാരും ചരിത്രകാരന്മാരും ഒരു പോലെ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. ബഹുദൈവ വിശ്വാസത്തിലും, ജാതിസമ്പ്രദായത്തിലും അധിഷ്ഠിതമായ മത-സാമൂഹിക സംവിധാനമാണ് ഹൈന്ദവതയിലുള്ളത്. ഹൈന്ദവസമൂഹത്തിലെ ജാതിവ്യവസ്ഥയില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നത് ബ്രഹ്മണന്‍മാരാണ്. മതപുരോഹിതന്മാരുടെ ജാതിയാണിത്. നമ്മുടെ ചര്‍ച്ച പ്രസ്തുത ജാതിയെക്കുറിച്ചല്ല. ബ്രഹ്മാവ്, വേദം തുടങ്ങിയവയെക്കുറിച്ചാണ് നമ്മുടെ …

Read More »

സ്ത്രീ: ഹൈന്ദവദര്‍ശനത്തില്‍

sinclair

വ്യക്തിപരമായ അവകാശങ്ങളൊക്കെയും അപഹരിക്കപ്പെട്ടവളാണ് ഹൈന്ദവ സമൂഹത്തിലെ സ്ത്രീ. സ്വതന്ത്രമായ അധികാരം സ്ത്രീക്ക് പാടില്ല എന്നാണ് ഹൈന്ദവ നിയമങ്ങള്‍ വ്യക്തമാക്കുന്നത്. ചെറുപ്പത്തില്‍ പിതാവിന്റെയും, യുവത്വത്തില്‍ ഭര്‍ത്താവിന്റെയും, വാര്‍ദ്ധക്യത്തില്‍ മക്കളുടെയും സംരക്ഷണത്തില്‍ ജീവിക്കേണ്ടവളാണ് അവളെന്ന് ഹൈന്ദവനിയമം അനുശാസിക്കുന്നു. ബാലികയോ, യുവതിയോ, വയോധികയോ ആവട്ടെ, സ്വന്തം ഇഷ്ടമോ, ആഗ്രഹമോ പരിഗണിച്ച് അവള്‍ ഒരു തരത്തിലുമുള്ള ജോലിയില്‍ ഏര്‍പെടരുത് എന്നും പ്രസ്തുത നിയമം വ്യക്തമാക്കുന്നു. സ്വന്തം വീട്ടിലാണെങ്കില്‍ പോലും പിതാവിന്റെയോ, ഭര്‍ത്താവിന്റെയോ, മക്കളുടെയോ കല്‍പനകളും നിര്‍ദേശങ്ങളും …

Read More »

മരണാനന്തരം: ഹൈന്ദവത എന്ത് പറയുന്നു?

6n7v

ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായാണ് ബ്രഹ്മാവ് മനുഷ്യരെ സൃഷ്ടിച്ചത് എന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. ബ്രഹ്മണര്‍ എന്നറിയപ്പെടുന്ന പുരോഹിതവിഭാഗമാണ് ഇവരില്‍ ഏറ്റവും ഉന്നതര്‍. അവരില്‍ ഏറ്റവും താഴ്ന്ന കിടയിലുള്ളവര്‍ ശൂദ്രര്‍ എന്നറിയപ്പെടുന്ന ദരിദ്രജനങ്ങളാണ്. ഓരോ ജാതിയും തങ്ങള്‍ക്ക് മുകളിലുള്ള വിഭാഗത്തെ സേവിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടവരാണ്. ഈ പശ്ചാത്തലത്തില്‍ നിന്നാണ് ഹിന്ദുമതത്തിലെ പരകായ പ്രവേശനത്തിലുള്ള വിശ്വാസം രൂപപ്പെട്ടത്. ഓരോ വ്യക്തിയുടെയും ആത്മാവ് മരണശേഷം മറ്റൊരു ശരീരത്തില്‍ കുടിയേറുമെന്നും, വീണ്ടും ഭൂമിയില്‍ ജീവിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ഇപ്രകാരം മറ്റൊരു …

Read More »

ഹൈന്ദവ ദര്‍ശനത്തിലെ ത്രിമൂര്‍ത്തികള്‍

768776

പ്രാചീനമായ നാഗരികതയും സംസ്‌കാരവും സ്വന്തമായുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികതയുടെ എല്ലാ അടയാളങ്ങളും തിരോഭവിക്കപ്പെട്ടു. പിന്നീട് അധിനിവേശ ശക്തികള്‍ തങ്ങളുടേതായ നാഗരികത അവിടെ അടിച്ചേല്‍പിച്ചു. മൂന്ന് അടിസ്ഥാന വര്‍ഗങ്ങളായിരുന്നു പ്രാചീന ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ക്രിസ്തുവിന് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുര്‍ക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത തൂറാനികള്‍, ദ്രാവിഡന്മാര്‍, ആര്യന്മാര്‍ തുടങ്ങിയവരായിരുന്നു അവര്‍. പിന്നീട് ജാതിയുടെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയ ഒരു സാമൂഹിക വ്യവസ്ഥ ഇന്ത്യയില്‍ നിലവില്‍ …

Read More »