Tag Archives: hijab

തല്‍മൂദിലെ ഹിജാബ് -1

saudi-arabia

യഹൂദ സ്ത്രീകള്‍ തല മറക്കുകയും, അപ്രകാരം ചെയ്യുന്നത് യഹൂദ സമൂഹത്തില്‍ ആദരവിനും ബഹുമാനത്തിനും കാരണമാവുകയും ചെയ്തിരുന്നു. മുസ്ലിം സ്ത്രീകളും, യഹൂദ-ക്രൈസ്തവ സ്ത്രീകളും തല മറച്ചിരുന്നത് ഒരു പോലെയായിരുന്നു. കാരണം ദൈവിക മതങ്ങളിലെല്ലാം സ്ത്രീയോട് തല മറക്കാനും, നഗ്നത മറക്കാനും, അഴിഞ്ഞാട്ടങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും കല്‍പിക്കുന്ന ധാരാളം പ്രമാണങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. യഹൂദ ശരീഅത്ത് അനുസരിച്ച് പുരുഷനേക്കാള്‍ കുറഞ്ഞ സ്ഥാനമാണ് സ്ത്രീക്കുള്ളത് കാരണം ഉല്‍പത്തിയില്‍ പരാമര്‍ശിക്കപ്പെട്ടത് പോലെ പുരുഷനായ ആദമിന്റെ വാരിയെല്ലില്‍ …

Read More »

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -5

zzzwomen1

വിവാഹിതയായ സ്ത്രീ മുഖമക്കന ധരിക്കണമെന്നും, അന്യപുരുഷന്മാര്‍ അവളെ അറിയാതിരിക്കുന്നതിനും, അവളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനും വേണ്ടിയാണിതെന്നും ജൂതശരീഅത്ത് വിശദീകരിക്കുന്നു. മറ്റ് സ്ത്രീകളില്‍ നിന്ന് ഭിന്നമായി വിവാഹിതകള്‍ക്ക് കൂടുതല്‍ കര്‍ശനമായ നിയമങ്ങളാണ് അത് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ തൗറാത്തിനോ, തല്‍മൂദിനോ, മറ്റ് യഹൂദ ആധികാരിക മതഗ്രന്ഥങ്ങള്‍ക്കോ ഇടയില്‍ യാതൊരു വ്യത്യാസവുമില്ല. യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ ‘സോഹറി’ല്‍ സ്ത്രീ മുടിയും, ശരീരവും നിര്‍ബന്ധമായും മറക്കണമെന്ന് കല്‍പിക്കുന്നു. കാരണം സ്ത്രീയെക്കുറിച്ച യഹൂദ വീക്ഷണപ്രകാരം അവളുടെ ശരീരം …

Read More »

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -4

567022-the-beauty-of-islam

യഹൂദ സ്ത്രീകള്‍ക്കിടയില്‍ പ്രചാരം സിദ്ധിച്ച, നിര്‍ബന്ധമെന്ന് പരിഗണിക്കപ്പെട്ട സമ്പ്രദായം മാത്രമായിരുന്നു തല മറക്കല്‍ എന്ന് ജൂതപണ്ഡിതന്മാരും, പുരോഹിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ തലമറക്കുന്ന പതിവിനെ ദൈവേഛയെന്നാണ് റബ്ബികള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മാത്രവുമല്ല, ഈ ദൈവേഛ ഓരോ കാലത്തും പുതുമയാര്‍ന്ന വിധത്തില്‍ രംഗത്ത് വരികയും ചെയ്യുമത്രെ. സ്ത്രീകള്‍ തലമറക്കേണ്ടത് അനിവാര്യതയായി യഹൂദര്‍ പരിഗണിച്ചിരുന്നുവെന്നാണ് ജൂതപാരമ്പര്യവുമായി ബന്ധപ്പെട്ട കഥകളും ഉദ്ധരണികളുമെല്ലാം സ്ഥാപിക്കുന്നത്. ‘വാക്കുകളേക്കാള്‍ പരിഗണന പ്രവര്‍ത്തനങ്ങള്‍ക്കാണെ’ന്ന തത്വമനുസരിച്ച് തദ്വിഷയകമായ ജൂതനിലപാട് കുറിക്കുന്നത് സ്ത്രീകള്‍ കര്‍ശനമായി തലമറക്കണമെന്ന് …

Read More »

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -3

678

മദ്ധ്യകാലഘട്ടത്തിലെ പ്രമുഖ ജൂത പണ്ഡിതനായിരുന്ന റാബി ബശ്മയേല്‍ തലമറക്കാതെ പുറത്തിറങ്ങുന്നതിനെ തൊട്ട് ഇസ്രയേല്‍ സ്ത്രീകളെ താക്കീത് ചെയ്തിരിക്കുന്നു. മാത്രവുമല്ല, തൗറാത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘അവളുടെ തലമുടി വെളിവാക്കാവുന്നതാണ്’ എന്ന പ്രയോഗം സാധാരണഗതിയില്‍ അവള്‍ തലമുറക്കുകയാണ് ചെയ്യാറ്/ വേണ്ടത് എന്നതിനെക്കുറിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ തന്നെ തലമറക്കാതെ പുറത്തിറങ്ങുകയെന്നത് ഇസ്രയേല്‍ പെണ്‍കൊടികളെ സംബന്ധിച്ചിടത്തോളം ഉത്തമമായ ശീലമല്ലെന്നര്‍ത്ഥം. മറ്റുള്ളവര്‍ക്ക് മുന്നില്‍ തലമുടി കാണിക്കുകയെന്നത് അവളുടെ ശീലമല്ല. അതിനാല്‍ തന്നെ ഇത്തരം പ്രവര്‍ത്തനത്തിലേര്‍പെടുക വഴി അവള്‍ …

Read More »

ഹിജാബ്: ജൂതമതത്തില്‍

LONDON, ENGLAND - APRIL 11:  Two women wearing Islamic niqab veils stand outside the French Embassy during a demonstration on April 11, 2011 in London, England. France has become the first country in Europe to ban the wearing of the veil and in Paris two women have been detained by police under the new law.  (Photo by Peter Macdiarmid/Getty Images)

നിലവിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍ ഹിജാബ് ധരിക്കുന്നത് മുസ്ലിം സ്ത്രീകളാണെങ്കില്‍ പോലും മറ്റ് മതങ്ങളിലും പ്രസ്തുത സംവിധാനം നിലവിലുണ്ടായിരുന്നു എന്നതാണ് വസ്തുത. സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയ ലോകത്തെ ആദ്യത്തെ മതദര്‍ശനമല്ല ഇസ്ലാം. യഹൂദ സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപികയായ ഡോ. ലൈലാ ലയാ പറയുന്നത് ഇപ്രകാരമാണ് (തലമുടി മറക്കുന്നത് സംബന്ധിച്ച് ജൂത മതത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായത്തിന് തീര്‍ത്തും വിരുദ്ധമായ സമീപനമാണ് തല്‍മൂദിലുള്ളത്. അക്കാലത്ത് തലമറക്കുകയെന്നത് ആചാരമോ, സമ്പ്രദായമോ മാത്രം ആയിരുന്നില്ല. മതപരമായ …

Read More »

പുരുഷന്‍ എന്തുകൊണ്ട് ഹിജാബ് സ്വീകരിക്കുന്നില്ല?

I-lov00

ഇസ്ലാമിനെതിരായ ആക്രമണങ്ങള്‍ ദിനംപ്രതി അധികരിച്ചു കൊണ്ടിരിക്കുകയാണ്. പ്രായോഗിക ജീവിതത്തില്‍ നിന്ന് ഇസ്ലാമികാധ്യാപനങ്ങള്‍ മാറ്റി നിര്‍ത്തുകയെന്നതാണ് പ്രസ്തുത ആക്രമണങ്ങളുടെ ഏറ്റവും പുതിയ രീതി. ഇസ്ലാം ജീവിതവുമായി ബന്ധപ്പെട്ട ദര്‍ശനമാണെന്നും അവ നടപ്പാക്കപ്പെടുന്നതോടെ മുന്‍കാല മാതൃകയില്‍ ലോകത്ത് ഇസ്ലാമിന്റെ ആധിപത്യം പുലരുമെന്നും ഇസ്ലാം വിരോധികള്‍ മനസ്സിലാക്കിയിരിക്കുന്നുവെന്നതാണ് കാരണം. പാശ്ചാത്യലോകത്ത് നിന്ന് ഇസ്ലാമാശ്ലേഷിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇസ്ലാമിന്റെ ശത്രുക്കളെ വിറളി പിടിപ്പിക്കുന്ന മറ്റൊരു കാര്യം. അതിനാല്‍ തന്നെ ഇസ്ലാമിനെതിരായ ആക്രമണം സ്ത്രീചിന്തകളുമായി …

Read More »

ഹിജാബ് സംരക്ഷിക്കുന്നത് പുരുഷന്റെ വിശുദ്ധിയാണ്

1ex

മാനവസമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യങ്ങള്‍ക്കും ധര്‍മങ്ങള്‍ക്കുമെതിരെ രംഗത്ത് വന്ന മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ സ്ത്രീ വിഷയത്തില്‍ പ്രയോഗിച്ച ഏറ്റവും മൂര്‍ച്ചയേറിയ ആയുധം വസ്ത്രത്തെയും അലങ്കാരത്തെയും കുറിച്ച പുതുസങ്കല്‍പമായിരുന്നു. തങ്ങളുടെ കൈവശമുള്ള സര്‍വവിധ മാധ്യമങ്ങളും, സ്ഥാപനങ്ങളും ഉപയോഗിച്ച് നഗ്നത മറക്കുന്ന സ്ത്രീയുടെ വസ്ത്രധാരണ രീതിയെ ശക്തമായി വിമര്‍ശിക്കുകയാണ് ഭൗതിക പ്രത്യയ ശാസ്ത്രങ്ങള്‍ ചെയ്തത്. നഗ്നത പ്രദര്‍ശിപ്പിച്ച്, ശരീരം തുറന്നിട്ട് നടക്കുന്ന സംസ്‌കാരമായിരുന്നു അവ ലോകത്തിന് സമ്മാനിച്ചത്. സമൂഹത്തിന്റെ ബന്ധനങ്ങളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നും പൂര്‍ണമായും …

Read More »

ഹിജാബ് സംരക്ഷിക്കുന്നത് പുരുഷന്റെ വിശുദ്ധിയാണ് 2

Girls-Women-by-Shubinak-6

സമൂഹത്തിന്റെ ധാര്‍മികത സംരക്ഷിക്കുകയെന്നത് സ്തീ-പുരുഷന്മാരടങ്ങിയ പൗരന്മാരുടെ ബാധ്യതായണെന്നിരിക്കെ ഇസ്ലാം ഇരുവിഭാഗത്തിനും കൃത്യമായ വേഷവിധാന നിയമങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ശരീരത്തിന്റെ നഗ്നത പൂര്‍ണമായോ, ഭാഗികമായോ വെളിപ്പെടുത്തുന്ന വസ്ത്രം ധരിക്കരുതെന്ന കല്‍പന പ്രസ്തുത നിയമത്തെയാണ് പ്രതിനിധീകരിക്കുന്നത്. സ്വതന്ത്രയായ സ്ത്രീയുടെ നഗ്നത മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീരഭാഗങ്ങളാണ്. ഈയര്‍ത്ഥത്തില്‍ സ്ത്രീയുടെ മുടിയോ, കാലുകളോ, കൈകളോ വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ഇസ്ലാമികമായി വിലക്കപ്പെട്ടതാണ്. അഴിഞ്ഞാട്ടവും അശ്ലീലതയും പ്രോല്‍സാഹിപ്പിക്കുന്ന വസ്ത്രധാരണ രീതിയായാണ് ഇസ്ലാം അതിനെ വിലയിരുത്തുന്നത്. സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ധാര്‍മികത …

Read More »

ഹിജാബ് സംരക്ഷിക്കുന്നത് പുരുഷന്റെ വിശുദ്ധിയാണ് -4

151217424.jpg

വസ്ത്രത്തിന്റെയും അലങ്കാരത്തിന്റെയും കാര്യത്തില്‍ മുസ്ലിം സമൂഹത്തിലുണ്ടായ വ്യതിചലനം കുടുംബ കെട്ടുറപ്പിനെ സാരമായി ബാധിക്കുകയും, ബന്ധങ്ങളില്‍ ശൈഥില്യം സമ്മാനിക്കുകയും ചെയ്തു. കുടുംബത്തിന്റെ അസ്തിത്വത്തെയും അടിത്തറയെയും സംരക്ഷണത്തെയും കുറിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ക്ക് അവ പോറലേല്‍പിക്കുകയും കോട്ടംതട്ടിക്കുകയും ചെയ്തു. ഫാഷന്‍, മോഡല്‍, ഡിസൈന്‍, വസ്ത്രം തുടങ്ങിയ മേഖലയിലുണ്ടായ മാറ്റങ്ങള്‍ സാമ്പത്തിക ആധിപത്യത്തിനും സമൂഹങ്ങളുടെ നാശത്തിനും വേണ്ടി മത്സരിക്കുന്ന വന്‍കിട കമ്പനികളുടെ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന് തിരിച്ചറിയാന്‍ മുസ്ലിം സമൂഹങ്ങള്‍ക്ക് സാധിച്ചില്ല. വസ്ത്രങ്ങളുടെയും ഫാഷനുകളുടെയും വന്‍മാര്‍ക്കറ്റുകള്‍ തന്നെ …

Read More »

ഹിജാബ് സംരക്ഷിക്കുന്നത് പുരുഷന്റെ വിശുദ്ധിയാണ് 4

aidewalk

ഇസ്ലാമിക വേഷവിധാനങ്ങളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ച ശത്രുക്കള്‍ ഉന്നയിക്കുന്ന ധാരാളം ‘ന്യായ’ങ്ങളുണ്ട്. മുസ്ലിം ലോകത്തെ സ്ത്രീകളും ഇവ ഏറ്റുപിടിക്കുന്നു എന്നത് കൗതുകത്തോടൊപ്പം ദുഖം പകര്‍ന്ന് നല്‍കുന്ന കാഴ്ചയാണ്. ഇസ്ലാമിക നിയമങ്ങളനുസരിച്ച് വസ്ത്രം ധരിക്കുകയെന്നത് പ്രയാസകരമാണെന്നും, പാശ്ചാത്യ വേഷവിധാന ശീലങ്ങള്‍ വളരെ ലളിതമാണെന്നും വാദിക്കുന്നത് ഈയടിസ്ഥാനത്തിലാണ്. മാത്രവുമല്ല, വസ്ത്രം സ്വഭാവത്തെയോ, ശ്രേഷഠതയെയോ കുറിക്കുന്നില്ല എന്നും, അവയ്ക്ക് മതവുമായോ, മൂല്യവുമായോ യാതൊരു ബന്ധവുമില്ല എന്നും പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിയുടെയും വസ്ത്രം അയാളുടെ വിശ്വാസത്തെയാണ് …

Read More »