Tag Archives: islam

ജിഹാദ് ഇതര മതസ്ഥര്‍ക്കുള്ള ശിക്ഷയോ? -1

453

ഇതര മതവിശ്വാസികളോട് യുദ്ധം ചെയ്യാനും അതുവഴി അവരോടുള്ള പക തീര്‍ക്കുന്നതിനുമാണ് ഇസ്ലാം ജിഹാദ് നിയമമാക്കിയതെന്ന് ചില ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. ഇസ്ലാം ഉദ്‌ഘോഷിക്കുന്ന ജിഹാദ് ഇതരമതാനുയായികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഇവര്‍ ഇതുവഴി നടത്തുന്നത്. തങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ ആശയങ്ങളെയും അവയുടെ വക്താക്കളെയും വേരോടെ പിഴുതെറിയുകയാണ് ഇസ്ലാമിന്റെ നയമമെന്ന് ഇവര്‍ വരുത്തിത്തീര്‍ക്കുന്നു. മൃഗീയമായ ആശയം മുറുകെ പിടിക്കുന്ന പ്രാകൃത ദര്‍ശനമാണ് ഇസ്ലാം എന്ന് പ്രചരണത്തിലൂടെ അതില്‍ നിന്ന് പൊതുജനങ്ങളെ …

Read More »

ജനാധിപത്യവും കൂടിയാലോചനാ സംവിധാനവും -4

35

മതേതരത്വം, ഭൗതികവാദം തുടങ്ങിയവയാണ് സെക്യുലറിസം എന്ന പദത്തിന് നല്‍കാവുന്ന ഏറ്റവും അനുയോജ്യമായ അര്‍ത്ഥങ്ങള്‍. മതത്തിന് പുറമെയുള്ള മാനദണ്ഡങ്ങള്‍ക്ക് മേല്‍ ജീവിതത്തെ പണിതുയര്‍ത്തുകയെന്ന തത്വത്തിലേക്കാണ് അതിന്റെ ക്ഷണം. ഭരണത്തില്‍ നിന്ന് മതമൂല്യങ്ങള്‍ മാറ്റി നിര്‍ത്തുകയെന്നതാണ് അതിന്റെ രാഷ്ട്രീയ മുഖം അര്‍ത്ഥമാക്കുന്നത്. ജനാധിപത്യത്തെയും കൂടിയാലോചനയെയും പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ പ്രഥമമായി വേണ്ടത് അവ രണ്ടിനെയും അവയുടെ ഉറവിടത്തിലേക്ക് മടക്കുകയെന്നതാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന കൂടിയാലോചന ജീവിതം മുഴുക്കെ ദൈവിക നിയമങ്ങള്‍ക്ക് വിധേയപ്പെടുത്താന്‍ അനുശാസിക്കുന്ന …

Read More »

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

577

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ സമര്‍പിക്കുകയും ചെയ്തു. രാഷ്ട്രഭരണം, സാമൂഹികാസൂത്രണം, നാഗരികത തുടങ്ങിയവയുമായി മതത്തിന്റെ ബന്ധം അവര്‍ വിശദീകരിക്കാറുള്ളത് ഇപ്രകാരമാണ് ‘രാഷ്ട്രീയത്തിനും മത്തിനുമിടയില്‍ എന്തൊരകലമാണുള്ളത്’. രാഷ്ട്രീയവും മതവും വെവ്വേറെ കാര്യങ്ങളാണ്. മതപരമായ ഐക്യമോ, ഭാഷാപരമായ ഐക്യമോ രാഷ്ട്രീയ ഐക്യത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുകയില്ല. ഒരു രാഷ്ട്രത്തിന്റെ നിര്‍മാണത്തിന് അതിനെ മാനദണ്ഡമാക്കാനും സാധിക്കുകയില്ല എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. …

Read More »

ഏകദൈവാരാധനയാണ് നീതി -1

44

ഓരോ മനുഷ്യനും ഐഹിക ജീവിതത്തില്‍ രണ്ട് ബന്ധങ്ങളാണുള്ളത്. തന്നെ സൃഷ്ടിച്ച, തനിക്കാവശ്യമായ വിഭവങ്ങളൊരുക്കിയ ദൈവം തമ്പുരാനോടുള്ള അടിസ്ഥാനപരമായ ലംബമാന ബന്ധമാണ് ഇവയില്‍ ഒന്നാമത്തേത്. ഓരോ വ്യക്തിയും മറ്റ് വ്യക്തികളുമായി പുലര്‍ത്തുന്ന തിരശ്ചീന ബന്ധമാണ് രണ്ടാമത്തേത്. തന്നെ പ്രസവിക്കുകയും, പരിപാലിക്കുകയും ചെയ്ത മാതാ-പിതാക്കള്‍ മുതല്‍ തന്റെ ഭാര്യയും മക്കളും ഉള്‍പെടെ ബന്ധുക്കളും അല്ലാത്തവരുമായ എല്ലാ ജനങ്ങളും ഈ ബന്ധത്തിനുള്ളില്‍ കടന്നുവരുന്നു. ഇവയില്‍ ഒന്നാമത്തെ ബന്ധം നിലനില്‍ക്കുന്ന അച്ചുതണ്ട് തൗഹീദ് അഥവാ ഏകദൈവാരാധനയാണ്. …

Read More »

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

ouo

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ നിഷിദ്ധമാണ് എന്ന് തന്നെയാണ് ഭൂരിപക്ഷ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം. പുരുഷന്റെ പ്രകൃതം പൗരുഷവും, കാഠിന്യവും നിറഞ്ഞതാണെന്നും, അതിനാല്‍ തന്നെ ശാരീരിക-മാനസിക ദൗര്‍ബല്യങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളില്‍ നിന്ന് അവര്‍ അകന്ന് നില്‍ക്കണമെന്നുമാണ് ഇസ്ലാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. മാത്രവുമല്ല, പട്ടും സ്വര്‍ണവും ആവശ്യത്തിലധികം ഉപയോഗിക്കപ്പെടുന്നത് ഇസ്ലാം യുദ്ധം പ്രഖ്യാപിച്ച …

Read More »

പടിഞ്ഞാറന്‍ ക്രൈസ്തവത ഇസ്ലാമിനെ വായിച്ചത് -1

(L-R) Markus Beisicht (Germany), Heinz-Christian Strache (Austria), Filip Dewinter (Belgium) and Robert Spieler (France) of several European right wing parties pose with signs, after the presentation of their organisation of 'Cities against Islamisation' in Antwerp, 17 January 2008.
AFP PHOTO JORGE DIRKX / AFP PHOTO / BELGA / JORGE DIRKX

ആധികാരിക പ്രമാണങ്ങളും പൂര്‍വകാല ചരിത്രങ്ങളും സമര്‍പിക്കുന്ന യഥാര്‍ത്ഥ ഇസ്ലാമിനെയും പടിഞ്ഞാറന്‍ ക്രൈസ്തവത രൂപപ്പെടുത്തിയ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്ന വികൃതമായ ഇസ്ലാമിനെയും താരതമ്യം ചെയ്ത് നിക്ഷപക്ഷമായി ലോകത്തിന് മുന്നില്‍ കാര്യങ്ങളവതരിപ്പിച്ച പടിഞ്ഞാറന്‍ ഗവേഷകന്മാര്‍ ധാരാളമുണ്ട്. രോഗാതുരമായ പടിഞ്ഞാറന്‍ ക്രൈസ്തവത ഇസ്ലാമിന്റെ മുഖം വികലമാക്കുന്നതിനായി തങ്ങളുടെ ഭാവനകളുടെ കടിഞ്ഞാണ്‍ അഴിച്ചുവിടുകയും, ഇസ്ലാമിന്റെ പിടിയില്‍ നിന്ന് കിഴക്കിനെ മോചിപ്പിക്കുന്നതിനായുള്ള കുരിശ് യുദ്ധങ്ങള്‍ക്ക് പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്. പ്രമുഖ ഫ്രഞ്ച് ഓറിയന്റലിസ്റ്റായിരുന്ന Maxime Rodinson ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് …

Read More »

നമസ്‌കാരത്തില്‍ കുരിശാരാധനയോ? -2

8c65eakei

അല്ലാഹു പൂര്‍ത്തീകരിച്ച ഇസ്ലാമിക ദര്‍ശനത്തിന് മറ്റൊരു മതത്തിന്റെ -വിശിഷ്യാ വികലമാക്കപ്പെട്ട മതദര്‍ശനങ്ങളില്‍ നിന്ന് – ആരാധനയോ, ആചാരമോ കടമെടുക്കേണ്ട ആവശ്യമില്ല. നേരെമറിച്ച് ഇസ്ലാം കൊണ്ടുവന്ന ആരാധനകളുടെയും, നിയമങ്ങളുടെയും സവിശേഷതകളില്‍ ആകൃഷ്ടരായി അതുപോലുള്ളവ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വഴിതെറ്റിയ മതദര്‍ശനത്തിന്റെ വക്താക്കള്‍ ആഗ്രഹിക്കുകയാണ് ചെയ്തിട്ടുള്ളത്. ‘ഇന്ന് നാം നിങ്ങളുടെ ജീവിത വ്യവസ്ഥ പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന്’ അര്‍ത്ഥമുള്ള അല്‍മാഇദഃ അദ്ധ്യായത്തിലെ വചനത്തെക്കുറിച്ച് ഒരു ജൂതന്‍ ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനോട് പറഞ്ഞത് ഇപ്രകാരമാണ് (നിങ്ങളുടെ …

Read More »

പ്രവാചകത്വത്തിന്റെ ഉറവിടം -4

120

പ്രവാചക ചരിത്രത്തില്‍ സംശയം ജനിപ്പിച്ച് അതിനെ സ്വയം നിരാകരിക്കുകയും, ജനങ്ങളെക്കൊണ്ട് നിരാകരിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഓറിയന്റലിസ്റ്റുകളുടെ രീതി. ജീവചരിത്രവും, മറ്റും ആധികാരികമായ ചരിത്ര ഉറവിടമായി പരിഗണിക്കപ്പെടാന്‍ കഴിയില്ലെന്നും, അവ ഏതാനും ചില വാര്‍ത്താകെട്ടുകള്‍ മാത്രമാണെന്നും അവര്‍ വാദിക്കുന്നു. സംഭാഷണങ്ങളും വാര്‍ത്തകളും അതിസൂക്ഷ്മമായി പരിശോധിക്കുകയും, അവയുടെ ആധികാരികത ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടുകയും വേണം. അതിനാല്‍ തന്നെ പ്രവാചകന്റെ പേരില്‍ ഉദ്ധരിക്കപ്പെടുന്ന ചരിത്ര സംഭവങ്ങള്‍ സ്വീകരിക്കാനോ, വിശ്വസിക്കാനോ കഴിയില്ലെന്നും ഓറിയന്റലിസ്റ്റുകള്‍ അവകാശപ്പെടുന്നു. അതേസമയം ജാഹിലിയ്യാ കവി …

Read More »

ബദ്‌റില്‍ നിന്നുള്ള ഓര്‍മകള്‍ -3

71240307

അനസ് ബിന്‍ മാലിക്(റ) ഉദ്ധരിക്കുന്നു (ബദ്‌റില്‍ പങ്കെടുക്കുമ്പോള്‍ ഹാരിഥഃ ബിന്‍ സുറാഖഃ ചെറിയ ബാലനായിരുന്നു. യുദ്ധത്തില്‍ ഹാരിഥഃ രക്തസാക്ഷിത്വം വരിച്ചതിന് ശേഷം അവന്റെ മാതാവ് തിരുമേനി(സ)യുടെ അടുത്തുവന്നു പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ഹാരിഥഃ എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് താങ്കള്‍ക്കറിയാമല്ലോ. അവന്‍ സ്വര്‍ഗപ്പൂന്തോപ്പിലാണെങ്കില്‍ എനിക്ക് ക്ഷമിക്കാനും, പ്രതിഫലകാംക്ഷയോടെ കാത്തിരിക്കാനും കഴിയുന്നതാണ്. അതല്ല അവന്റെ വിധിയെങ്കില്‍ ഞാനെന്താണ് ചെയ്യേണ്ടത്?’ അപ്പോള്‍ തിരുദൂതര്‍(സ) അരുള്‍ ചെയ്തു ‘നിനക്ക് നാശം, അവിടെ ഒരു തോട്ടം മാത്രമാണുള്ളതെന്നാണോ …

Read More »

ജിസ്‌യ: പൂര്‍വ ഭരണകൂടങ്ങളില്‍ -1

goldcoins

പേര്‍ഷ്യയിലെ സസാനിയന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക വ്യവസ്ഥ പലതരം നികുതികളെ അവലംബിച്ചായിരുന്നു നിലനിന്നിരുന്നത്. ഓരോ വ്യക്തിക്കും നിശ്ചിതമായ നികുതി നല്‍കേണ്ടിയിരുന്നുവെന്ന് മാത്രമല്ല, അയാളുടെ കൈവശമുള്ള ഭൂമിക്കും ഭരണകൂടം നികുതിയേര്‍പെടുത്തിയിരുന്നു. ഭൂമിക്ക് മേല്‍ ഭരണകൂടം ചുമത്തിയിരുന്ന നികുതിയുടെ തോതില്‍ ഇടക്കിടെ കാര്യമായ വര്‍ദ്ധനവുണ്ടാകുമായിരുന്നു. രാജാവായിരുന്നു ഈ തുക നിശ്ചയിച്ചിരുന്നത്. സസാനിയന്‍ രാജാവിന്റെ നികുതി ജനങ്ങളെ അലോസരപ്പെടുത്തിയിരുന്നുവെന്നും, അതിന്റെ പേരില്‍ അവര്‍ മുറുമുറുത്തിരുന്നുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ഷകര്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുള്ള ഓഹരിയാണ് നികുതിയായി …

Read More »