Tag Archives: jihad

ജിഹാദ് ഇതര മതസ്ഥര്‍ക്കുള്ള ശിക്ഷയോ? -1

453

ഇതര മതവിശ്വാസികളോട് യുദ്ധം ചെയ്യാനും അതുവഴി അവരോടുള്ള പക തീര്‍ക്കുന്നതിനുമാണ് ഇസ്ലാം ജിഹാദ് നിയമമാക്കിയതെന്ന് ചില ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. ഇസ്ലാം ഉദ്‌ഘോഷിക്കുന്ന ജിഹാദ് ഇതരമതാനുയായികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഇവര്‍ ഇതുവഴി നടത്തുന്നത്. തങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ ആശയങ്ങളെയും അവയുടെ വക്താക്കളെയും വേരോടെ പിഴുതെറിയുകയാണ് ഇസ്ലാമിന്റെ നയമമെന്ന് ഇവര്‍ വരുത്തിത്തീര്‍ക്കുന്നു. മൃഗീയമായ ആശയം മുറുകെ പിടിക്കുന്ന പ്രാകൃത ദര്‍ശനമാണ് ഇസ്ലാം എന്ന് പ്രചരണത്തിലൂടെ അതില്‍ നിന്ന് പൊതുജനങ്ങളെ …

Read More »

ബദ്‌റില്‍ നിന്നുള്ള ഓര്‍മകള്‍ -3

71240307

അനസ് ബിന്‍ മാലിക്(റ) ഉദ്ധരിക്കുന്നു (ബദ്‌റില്‍ പങ്കെടുക്കുമ്പോള്‍ ഹാരിഥഃ ബിന്‍ സുറാഖഃ ചെറിയ ബാലനായിരുന്നു. യുദ്ധത്തില്‍ ഹാരിഥഃ രക്തസാക്ഷിത്വം വരിച്ചതിന് ശേഷം അവന്റെ മാതാവ് തിരുമേനി(സ)യുടെ അടുത്തുവന്നു പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ഹാരിഥഃ എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് താങ്കള്‍ക്കറിയാമല്ലോ. അവന്‍ സ്വര്‍ഗപ്പൂന്തോപ്പിലാണെങ്കില്‍ എനിക്ക് ക്ഷമിക്കാനും, പ്രതിഫലകാംക്ഷയോടെ കാത്തിരിക്കാനും കഴിയുന്നതാണ്. അതല്ല അവന്റെ വിധിയെങ്കില്‍ ഞാനെന്താണ് ചെയ്യേണ്ടത്?’ അപ്പോള്‍ തിരുദൂതര്‍(സ) അരുള്‍ ചെയ്തു ‘നിനക്ക് നാശം, അവിടെ ഒരു തോട്ടം മാത്രമാണുള്ളതെന്നാണോ …

Read More »

ബദ്‌റിന്റെ രണാങ്കണത്തില്‍ -5

577

തങ്ങളെ പ്രതിനിധീകരിച്ച് ദ്വന്ദയുദ്ധത്തിനിറങ്ങിയ മൂന്ന് പേരും കൊല്ലപ്പെട്ടത് കണ്ട മക്കയില്‍ നിന്നുള്ള ഖുറൈശികള്‍ ഇളകി മറിഞ്ഞു. അവര്‍ ഒന്നടങ്കം മുസ്ലിംകള്‍ക്ക് മേല്‍ കടന്നാക്രമണം നടത്തി. എന്നാല്‍ മുസ്ലിംകളുടെ മുന്‍നിര സൈന്യം പ്രതിരോധഭിത്തി തീര്‍ക്കുകയും, തിരുദൂതര്‍(സ) കല്‍പിച്ചതനുസരിച്ച് പിന്നില്‍ നിന്ന് അമ്പേറ് നടത്തുകയും ചെയ്തു. അല്ലാഹു ഏകന്‍ എന്നര്‍ത്ഥത്തില്‍ ‘അഹദ്’ ‘അഹദ്’ എന്ന് ഉരുവിട്ട് കൊണ്ടാണ് വിശ്വാസികള്‍ ബദ്‌റില്‍ അടരാടിയത്. പിന്നീട് ശത്രു സൈന്യത്തിനെതിരെ തുറന്നാക്രമണം നടത്താന്‍ തിരുമേനി(സ) കല്‍പിച്ചു. പ്രസ്തുത …

Read More »

എന്തു കൊണ്ട് ജിഹാദ്?

islam_religion_of_peace_by_karbala_style

ലോകസമാധാനം ഉറപ്പ് വരുത്തുന്നതിനായി ഇസ്ലാം പ്രഖ്യാപിച്ച സമരത്തിന് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച പദമാണ് ജിഹാദെന്നത്. പാശ്ചാത്യ സമൂഹത്തിലെ പക്ഷപാതികള്‍ പ്രചരിപ്പിച്ചത് പോലെ ബലപ്രയോഗത്തിലൂടെ ജനങ്ങളെ ഇസ്ലാം സ്വീകരിപ്പിക്കുന്നതിന് നടത്തുന്ന യുദ്ധമല്ല അത്. (ദീനില്‍ ബലപ്രയോഗമില്ല) എന്ന് കല്‍പിച്ച് വിശ്വാസ സ്വാതന്ത്ര്യം സധൈര്യം പരസ്യമായി പ്രഖ്യാപിച്ച ദര്‍ശനമാണ് ഇസ്ലാം. വൈദേശിക ശത്രുക്കളില്‍ നിന്ന് സമൂഹങ്ങളെ മോചിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന സമരമാണ് ഇസ്ലാമിലെ ജിഹാദ്. എല്ലാ സമൂഹങ്ങള്‍ക്കും ജനതകള്‍ക്കും മതസ്വാതന്ത്ര്യവും, സാമൂഹിക നീതിയും …

Read More »

വിശ്വാസസ്വാതന്ത്ര്യത്തിന് വിരുദ്ധമല്ലേ ജിഹാദ്?

Freom

ഇസ്ലാം അതിന്റെ അനുയായികള്‍ക്ക് മേല്‍ ദൈവികമാര്‍ഗത്തിലുള്ള സമരം നിര്‍ബന്ധമാക്കിയിരിക്കുകയും സ്വര്‍ഗപ്രവേശനത്തിനുള്ള മാര്‍ഗമായി അതിനെ എണ്ണുകയും ചെയ്തിരിക്കുന്നു. എന്നാല്‍ അതേസമയം തന്നെ ലോകത്ത് മതസ്വാതന്ത്ര്യം അനുവദിച്ച ദര്‍ശനമായി ഇസ്ലാമിനെ അവതരിപ്പിക്കുകയും ചെയ്യുന്നു മുസ്ലിംകള്‍. ഒരേ സമയം സത്യനിഷേധികളോടും വേദക്കാരോടും യുദ്ധം ചെയ്യണമെന്ന് കല്‍പിക്കുകയും വിശ്വാസസ്വാതന്ത്ര്യം അവകാശപ്പെടുകയും ചെയ്യുകയെന്നത് തീര്‍ത്തും വൈരുദ്ധ്യമാണ്. ഇസ്ലാമിക വിശ്വാസം വ്യക്തികള്‍ ഐഛികമായി നിര്‍വഹിക്കേണ്ടതാണെന്നും, ഇസ്ലാമിക ദര്‍ശനത്തിലേക്കുള്ള പ്രബോധനം മാത്രമാണ് മുസ്ലിംകളുടെ ബാധ്യതയെന്നും വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി …

Read More »

ജിഹാദ്: മുസ്ലിം ഉമ്മത്തിന്റെ ജീവനാഡി -1

drops-8

ഇസ്ലാമിനെ മാനവികദര്‍ശനമായി അവതരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധാനമാണ് ജിഹാദ്. മുസ്ലിംകള്‍ ബന്ധം സ്ഥാപിച്ച എല്ലാവരോടും വിട്ടുവീഴ്ചയും നീതിയും മുറുകെ പിടിച്ച് ഇടപെടാന്‍ അവരെ പ്രാപ്തമാക്കിയത് ജിഹാദ് എന്ന സംവിധാനമായിരുന്നു. അക്രമത്തില്‍ നിന്നും, ബലപ്രയോഗത്തില്‍ നിന്നും അകന്ന്, കരുണയും ഔദാര്യവും മുറുകെ പിടിച്ചാണ് മുസ്ലിം ജീവിക്കേണ്ടത്. ജാഗ്രതയോടെ ജീവിക്കാനും, സദാസന്നദ്ധരായി മുന്നോട്ട് ഗമിക്കാനും മുസ്ലിം ഉമ്മത്തിന് ഊര്‍ജ്ജം നല്‍കിയത് ജിഹാദ് എന്ന സംവിധാനമായിരുന്നു. ഉറങ്ങിത്തൂങ്ങിയ, സ്വന്തം കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാത്ത മഠയന്മാരായി …

Read More »

എന്തുകൊണ്ട് പ്രവാചകന്‍ വാളെടുത്തു? -1

8r

തന്റെ സന്ദേശം സ്വീകരിക്കാത്ത ജനങ്ങള്‍ക്കെതിരെ തിരുമേനി(സ) വാളെടുത്ത് യുദ്ധം ചെയ്തുവെന്നത് ബുദ്ധിപരമായോ, പ്രാമാണികമായോ അടിത്തറയില്ലാത്ത ആരോപണമാണ്! (പറയുക: സത്യവചനം അല്ലാഹുവിങ്കല്‍ നിന്നുളളതാണ്. ആര് ഉദ്ദേശിക്കുന്നുവോ അവര്‍ വിശ്വസിക്കുകയോ, നിഷേധിക്കുകയോ ചെയ്യട്ടെ) എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കെ ഈ ആരോപണത്തിന് എന്ത് പ്രസക്തിയാണുള്ളത്? (തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനം മാത്രമാണ്. ആര് ഉദ്ദേശിക്കുന്നുവോ അവന്‍ തന്റെ നാഥനിലേക്കുള്ള വഴി സ്വീകരിച്ചുകൊള്ളട്ടെ) എന്ന് പ്രഖ്യാപിച്ചത് തിരുമേനി(സ) കൊണ്ട് വന്ന വേദം തന്നെയാണ്. ഭൂമിയില്‍ …

Read More »

എന്തുകൊണ്ട് പ്രവാചകന്‍ വാളെടുത്തു? -2

Cavalry

ഇസ്ലാം സ്ഥൈര്യത്തോട് കൂടി ആത്മപ്രതിരോധം നടത്തുകയും, അതിന്നായി ചുണയുള്ള പോരാളികള്‍ രംഗത്തിറങ്ങുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ലോകത്ത് നിന്ന് ഇസ്ലാം നാമാവശേഷമായിത്തീരുമായിരുന്നു. ഇസ്ലാമിന്റെ നാശത്തിന് ശേഷം അധിനിവേശ ശക്തികള്‍ എല്ലാറ്റിലുമെന്ന പോലെ തന്നെ ഇസ്ലാമിന്റെ ‘ദാരുണവിയോഗ’ത്തിലും മുതലക്കണ്ണീര്‍ ഒഴിക്കുമായിരുന്നു!!! ഇസ്ലാം ക്രൈസ്തവ റോമിനോട് യുദ്ധം ചെയ്തുവെന്നതാണ് യൂറോപ്യന്‍ ചരിത്രകാരന്മാരെ പ്രകോപിതരാക്കുന്നത്! പക്ഷെ, ഇസ്ലാമിന് നേരെ കോപം കൊണ്ട് ജ്വലിക്കുന്നതിന് മുമ്പ് അവര്‍ സ്വയം ഉന്നയിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തു ന്യായത്തിന്മേലാണ് റോമക്കാര്‍ ശാമിലേക്കും …

Read More »

ജിഹാദ് പ്രതിരോധമോ, ബലപ്രയോഗമോ?

00es

മൂന്ന് സാഹചര്യങ്ങളില്‍ ദൈവികമാര്‍ഗത്തില്‍ യുദ്ധം ചെയ്യല്‍ മുസ്ലിമിന് നിര്‍ബന്ധവും പിന്മാറല്‍ കുറ്റകരവുമാണ്. ഫിത്‌നഃ അഥവാ പീഢനം തടയുക എന്നുള്ളതാണ്. ചില സമൂഹങ്ങളിലെ മുസ്ലിംകള്‍ കടുത്ത പീഢനത്തിനും, ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനത്തിനും ഇരയാകാറുണ്ട്. വിശ്വാസത്തിന് നേരെയുള്ള ഈ ആക്രമണത്തെ ബോധപൂര്‍വം അവഗണിക്കാന്‍ പാടുള്ളതല്ല. അക്രമികളുടെ കൈ പിടിക്കുകയും, മതവിശ്വാസ സ്വാതന്ത്ര്യം നേടിയെടുക്കുകയും ചെയ്യുകയെന്നത് ഈ സാഹചര്യത്തില്‍ വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്. (ഫിത്‌നഃ ഇല്ലാതാവുകയും, അനുസരണം പൂര്‍ണമായും അല്ലാഹുവിനാവുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് …

Read More »

ജിഹാദ് പ്രതിരോധമോ ബലപ്രയോഗമോ? -2J

in98ex

ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ ലോകത്തിന് മുന്നില്‍ വ്യക്തമാക്കുകയെന്ന ദൗത്യം മാത്രമാണ് പ്രബോധകന്മാര്‍ക്ക് നിര്‍വഹിക്കാനുള്ളത്. അല്ലാഹുവിലും, പരലോകത്തിലുമുള്ള വിശ്വാസം വിശദീകരിച്ച ശേഷം വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ (അത്, സത്യം പുലരുന്ന ദിവസമാണ്. അതിനാല്‍ ഉദ്ദേശിക്കുന്നന്‍ തന്റെ നാഥനെ അഭയ സങ്കേതമായി സ്വീകരിച്ചുകൊള്ളട്ടെ). അന്നബഅ് 39 (തീര്‍ച്ചയായും നിങ്ങളുടെ നാഥനില്‍ നിന്ന് ഉള്‍ക്കാഴ്ചയുള്ള വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. ആര്‍ കണ്ണുതുറന്ന് കാണുന്നുവോ, അത് അവന് തന്നെയാണ് -ഫലപ്പെടുക-. ആര് അന്ധത കാണിക്കുന്നുവോ അതിന്റെ …

Read More »