Tag Archives: khilafath

ആദമിന്റെ ഖിലാഫത്ത്: ഒരു ചരിത്രവിശകലനം

His

യൂസുഫ് പ്രവാചകന്റെ ചരിത്രത്തില്‍ നിന്ന് വിരുദ്ധമായി ആദം(അ) ഉള്‍പെടെയുള്ള മറ്റ് പ്രവാചകന്മാരുടെ ജീവിതാനുഭവങ്ങള്‍ ഖുര്‍ആന്‍ ഒന്നിലേറെയിടങ്ങളില്‍ വിവരിച്ചിരിക്കുന്നു. അവയില്‍ തന്നെ ചില സംഭവങ്ങള്‍ വ്യത്യസ്തമായ ശൈലികളില്‍ ആവര്‍ത്തിക്കപ്പെടുകയും മറ്റ് ചിലത് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്തിരിക്കുന്നു. വിവിധങ്ങളായ അദ്ധ്യായങ്ങളുടെ ശൈലിക്ക് യോജിച്ച വിധത്തില്‍ പുതിയ ചില സൂചനകളോട് കൂടിയായിരുന്നു ആവര്‍ത്തിതങ്ങളായ സംഭവങ്ങള്‍ വിവരിക്കപ്പെട്ടിരുന്നത്. ആവര്‍ത്തിക്കപ്പെടാത്ത സംഭവങ്ങളാവട്ടെ, അവ പരാമര്‍ശിക്കപ്പെട്ട ഇടങ്ങളില്‍ മാത്രം യോജിക്കുന്നവയുമായിരുന്നു. ഉദാഹരണമായി അല്‍ബഖറഃ അദ്ധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രശകലങ്ങള്‍ പരിശോധിക്കാവുന്നതാണ്. ആദമിന്റെ …

Read More »

ഖിലാഫത്തിന് കീഴിലെ അമുസ്ലിം പൗരന്മാര്‍ -1

517

ലോകത്തെ പല മതാനുയായികളും ഇതരമതസ്ഥരോട് ചേര്‍ന്ന്, ഇടകലര്‍ന്ന് ജീവിക്കാന്‍ വിസമ്മതിച്ചിട്ടുണ്ട് എന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. ക്രൈസ്തവത സ്വീകരിക്കാന്‍ തയ്യാറല്ലാത്തതിന്റെ പേരില്‍ ഷാര്‍ലമാന്‍ ഒരൊറ്റ ദിവസം 4500 പേരെ കൊലപ്പെടുത്തിയതായി മത്വ്‌റാന്‍ സ്റ്റീഫന്‍ നീല്‍ ഉദ്ധരിച്ചിട്ടുണ്ട്. ക്രൈസ്തവത സ്വീകരിക്കുകയോ, നാടുവിടുകയോ ചെയ്യാത്ത എല്ലാ സാക്‌സോനികളെയും വധിക്കുന്നതാണ് എന്ന് അദ്ദേഹം ഔദ്യോഗിക നിയമം തന്നെ പാസ്സാക്കിയിരുന്നുവത്രെ. തന്റെ രാഷ്ട്രം പൂര്‍ണാര്‍ത്ഥത്തില്‍ ക്രൈസ്തവ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ലിയോ മൂന്നാമന്‍ ജൂതന്മാരെ ബലം പ്രയോഗിച്ച് ക്രിസ്ത്യാനികളാക്കിയിരുന്നുവെന്നും …

Read More »

ഖിലാഫത്തിന് കീഴിലെ അമുസ്ലിം പൗരന്മാര്‍ -2

promote-others

ഖലീഫ മുഅ്തസ്വിമിന്റെ സേവകരായി വര്‍ത്തിച്ചിരുന്നത് രണ്ട് ക്രൈസ്തവ സഹോദരന്മാരായിരുന്നു. അവര്‍ക്ക് ഖലീഫയുടെ അടുത്ത് ഉന്നതമായ സ്ഥാനമുണ്ടായിരുന്നു. നിലവിലുള്ള രാഷ്ട്ര ഘടനയില്‍ മന്ത്രിമാര്‍ക്ക് ലഭിച്ചിരുന്ന സ്ഥാനം അവര്‍ക്ക് ലഭിച്ചിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. അവരില്‍ ഒരാളായിരുന്ന സല്‍മവയ്ഹിയുടെ ഒപ്പ് ലഭിക്കാതെ രാജാവിന്റെ നിര്‍ദേശം നടപ്പാക്കപ്പെടുമായിരുന്നില്ല. ഖലീഫയുടെ സീല്‍ സംരക്ഷിച്ചിരുന്നത് സഹോദരന്മാരില്‍ രണ്ടാമത്തെയാളായിരുന്ന ഇബ്‌റാഹീം ആയിരുന്നു. രാഷ്ട്രത്തിലെ ബൈതുല്‍ മാല്‍ കൈകാര്യം ചെയ്തിരുന്നതും അദ്ദേഹമായിരുന്നു. സാധാരണ രാഷ്ട്രത്തിന്റെ ഖജനാവും, അതിന്റെ കൈകാര്യകര്‍തൃത്വവും മുസ്ലിംകള്‍ക്കായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. …

Read More »

ഖിലാഫത്തിന് കീഴിലെ അമുസ്ലിം പൗരന്മാര്‍ -3

OLYMPUS DIGITAL CAMERA

ഫാത്വിമി ഖലീഫയായിരുന്ന ളാഹിര്‍ കൈറോയുടെ ഭരണം ജൂതനായിരുന്ന അബൂനസ്വ്ര്‍ സ്വദഖഃ ബിന്‍ യൂസുഫിനെയാണ് ഏല്‍പിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ രാഷ്ട്രത്തെ നിയന്ത്രിച്ചിരുന്നത് മറ്റൊരു യഹൂദിയായിരുന്ന അബൂസഅ്ദ് തസ്തരി ആയിരുന്നു. അക്കാലത്തെ ഈജിപ്ഷ്യന്‍ കവിയായിരുന്ന ഹസന്‍ ബിന്‍ ഖാകാന്‍ പ്രസ്തുത സാഹചര്യത്തെ വര്‍ണിച്ച് പാടിയത് ഇപ്രകാരമായിരുന്നു. ‘ഇക്കാലത്തെ യഹൂദര്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അവര്‍ക്ക് അധികാരം ലഭിച്ചിരിക്കുന്നു. പ്രതാപം അവരുടെ കൂടെയാണുള്ളത്. അവരില്‍ നിന്നാണ് രാജാവും ഉപദേഷ്ടാവുമുള്ളത്. …

Read More »

ഖിലാഫത്തിന് കീഴിലെ അമുസ്ലിം പൗരന്മാര്‍ -4

CCoss (1)

രാഷ്ട്രത്തിലെ ഇതരമതവിഭാഗങ്ങളില്‍പെട്ട പൗരന്മാരോട് സ്വീകരിച്ച സഹിഷ്ണുതയിലധിഷ്ഠിതമായ നയം അറേബ്യന്‍ സമൂഹത്തില്‍ രണ്ട് തരം നിര്‍ണായകഫലങ്ങള്‍ സൃഷ്ടിച്ചു. സ്വതന്ത്രമായി ചിന്തിക്കാനും, ആരാധനകളും വിശ്വാസങ്ങളും മുറുകെ പിടിക്കാനും അവകാശമുള്ള ക്രൈസ്തവ മതവിഭാഗങ്ങള്‍ രാഷ്ട്രത്തില്‍ വളര്‍ന്ന് വന്നു എന്നതായിരുന്നു അതിലൊന്ന്. മുസ്ലിംകള്‍ വിജയിച്ചടക്കിയ പ്രദേശങ്ങളിലെ നിവാസികള്‍ കൂട്ടം കൂട്ടമായി ഇസ്ലാം ആശ്ലേഷിച്ചുവെന്നതായിരുന്നു രണ്ടാമത്തെ നേട്ടം. സിറിയ, ഈജിപ്ത്, ഇറാഖ് തുടങ്ങിയ നാടുകളിലെ വന്‍ഭൂരിപക്ഷത്തെ പ്രതിനിധീകരിച്ചിരുന്നത് ക്രൈസ്തവ മതവിശ്വാസികളായിരുന്നു. അവരെല്ലാം ഹിജ്‌റ ഒന്നാം വര്‍ഷം മുതല്‍ …

Read More »

ഖിലാഫത്തിന് കീഴിലെ അമുസ്ലിം പൗരന്മാര്‍ -5

Chharity

പ്രജകളെ ബലംപ്രയോഗിച്ച് രാജാക്കന്മാരുടെ ദീനിലേക്ക് പരിവര്‍ത്തനം നടത്തുന്ന കാലഘട്ടത്തിലാണ് സ്വന്തം വിശ്വാസവും ആരാധനകളും ആചാരങ്ങളും പുലര്‍ത്താനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം മുസ്ലിം ഖലീഫമാര്‍ തങ്ങളുടെ രാഷ്ട്രത്തിലെ ഇതരമതസ്ഥര്‍ക്ക് വകവെച്ച് നല്‍കിയത്. അക്കാലത്ത് ലോകത്ത് നിലനിന്നിരുന്ന രണ്ട് സാമ്രാജ്യങ്ങളും സ്വീകരിച്ചിരുന്നത് പ്രസ്തുത സമീപനമായിരുന്നു. ‘എല്ലാ രാഷ്ട്രത്തിനും അതിന്റെ മതമാണുള്ളത്’ എന്ന ലാറ്റിന്‍ ചൊല്ല് ലോകത്ത് പ്രചാരം സിദ്ധിച്ചിരുന്നു. രാജാവിന്റെ ദീനിലാണ് പ്രജകളും നിലനില്‍ക്കേണ്ടത് എന്നായിരുന്നു ഈ ചൊല്ല് അര്‍ത്ഥമാക്കിയിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം …

Read More »

ദാവൂദി(അ)ന്റെ ഖിലാഫത്ത് -1

8769

മുഹമ്മദ് പ്രവാചകന് മാതൃകയായും ആശ്വാസമായും അല്ലാഹു സമര്‍പിച്ചത് ദാവൂദി(അ)നെയാണ്. (ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. നമ്മുടെ കരുത്തനായ ദാസന്‍ ദാവൂദിന്റെ കഥ ഇവര്‍ക്കു പറഞ്ഞുകൊടുക്കുക: തീര്‍ച്ചയായും അദ്ദേഹം ഖേദിച്ചു മടങ്ങിയവനാണ്. മലകളെ നാം അദ്ദേഹത്തിന് അധീനപ്പെടുത്തി. അങ്ങനെ വൈകുന്നേരവും രാവിലെയും അവ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനം ചെയ്യാറുണ്ടായിരുന്നു. ഒരുമിച്ചു പറക്കുന്ന പറവകളെയും നാം അദ്ദേഹത്തിനു വിധേയമാക്കി. എല്ലാം അവന്റെ സങ്കീര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. അദ്ദേഹത്തിന്റെ ആധിപത്യം നാം ഭദ്രമാക്കി. അദ്ദേഹത്തിനു നാം തത്ത്വജ്ഞാനം നല്‍കി. …

Read More »

ദാവൂദി(അ)ന്റെ ഖിലാഫത്ത്-2

5698

വളരെ കഠിനമായി ജോലി ചെയ്തായിരുന്നു ദാവൂദ്(അ) തനിക്കും കുടുംബത്തിനുമുള്ള ഉപജീവനമൊരുക്കിയിരുന്നത്. എങ്കില്‍ പോലും അല്ലാഹുവിന്റെ പ്രീതിയും, പ്രതിഫലവും ആഗ്രഹിച്ച് അദ്ദേഹം ക്ഷമ കൈകൊണ്ടു. അധികം വൈകാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രവാചകത്വത്തിന്റെ കിരണങ്ങള്‍ അദ്ദേഹത്തിന് വെളിപ്പെട്ട് തുടങ്ങി. അദ്ദേഹത്തെ ദൈവം തന്റെ സന്ദേശവാഹകനായി തെരഞ്ഞെടുത്തിരിക്കുന്നുവെന്ന് കുറിക്കുന്ന ദൃഷ്ടാന്തങ്ങള്‍ പ്രകടമായി. (മലകളെ നാം അദ്ദേഹത്തിന് അധീനപ്പെടുത്തി. അങ്ങനെ വൈകുന്നേരവും രാവിലെയും അവ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനം ചെയ്യാറുണ്ടായിരുന്നു. ഒരുമിച്ചു പറക്കുന്ന പറവകളെയും നാം അദ്ദേഹത്തിനു …

Read More »

ഖിലാഫത്ത്: ഇസ്ലാമിക ശരീഅത്തില്‍ -1

32

ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ രാഷ്ട്രീയ സംവിധാനമെന്ന നിലയിലാണ് ഖിലാഫത്ത് വ്യവസ്ഥ വിലയിരുത്തപ്പെടുന്നത്. സമൂഹത്തിന് ഇഹപരവും പാരത്രികവുമായ താല്‍പര്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക രാഷ്ട്ര സംവിധാനത്തിന്റെ നേതൃത്വമാണത്. വിസ്മരിക്കപ്പെടുകയോ, അവഗണിക്കപ്പെടുകയോ ചെയ്ത സുപ്രധാനമായ നിര്‍ബന്ധ സാമൂഹിക ബാധ്യതകളിലൊന്നാണ് ഖിലാഫത്തിന്റെ പുനസ്ഥാപനമെന്നത്. അതിനാല്‍ തന്നെ അതേക്കുറിച്ച വിവരണവും, സ്മരണയും, ചര്‍ച്ചയും പ്രസക്തമാണ്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ നാമാവശേഷമാവുകയും, ചില തീവ്രവാദ സംഘങ്ങള്‍ ഖിലാഫത്ത് അവകാശവാദവുമായിം രംഗത്തിറങ്ങുകയും ചെയ്ത ഇക്കാലത്ത് അതിന്റെ പ്രാധാന്യം പതിന്മടങ്ങ് …

Read More »

ഖിലാഫത്ത്: ഇസ്ലാമിക ശരീഅത്തില്‍ -2

3201

മുസ്ലിം ഉമ്മത്തിനെ ഏകീകരിക്കുകയും, അതിന്റെ അംഗങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണം രൂപപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ ഘടനയാണ് ഇസ്ലാമിക ഖിലാഫത്ത്. ഖുര്‍ആനും സുന്നത്തും കോര്‍ത്തിണക്കപ്പെട്ട ശരീഅത്തിന് മേലാണ് പ്രസ്തുത വ്യവസ്ഥ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുന്നതിലും പ്രയോഗവല്‍ക്കരിക്കുന്നതിലും പണ്ഡിതന്മാര്‍ പ്രമാണങ്ങളധിഷ്ഠിതമായ ഗവേഷണം നടത്തുകയാണ് ചെയ്യാറ്. ഖിലാഫത്ത് സംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയെ ഖലീഫയെന്നോ, അമീറെന്നോ, ഇമാമെന്നോ പേര് വിളിക്കുന്നു. ഇസ്ലാമിക സംവിധാനങ്ങളെ ലോകത്തിന് ചിരപരിചിതമായ മറ്റ് സാമൂഹിക വ്യവസ്ഥകളില്‍ നിന്ന് വേര്‍തിരിക്കുന്നതിന് വേണ്ടി …

Read More »