Tag Archives: moosa

മൂസാ(അ) ഇസ്രയേലിയോ, ഈജിപ്ഷ്യനോ? -2

346-660x330

മൂസാ പ്രവാചകന്‍ ഈജിപ്തുകാരനായിരുന്നുവെന്നും, ഇസ്രയേലി ആയിരുന്നില്ലെന്നും സ്ഥാപിക്കുന്ന നിരവധി തെളിവുകള്‍ ഫ്രോയ്ഡ് നിരത്തിയിട്ടുണ്ട്. ലിംഗാഗ്രം ഛേദിക്കുന്നത് മൂസാ പ്രവാചകന്‍ തന്റെ മതത്തിന്റെ അടിസ്ഥാനമാക്കിയത് ഫ്രോയ്ഡ് തെളിവായി ഉദ്ധരിക്കുന്നുണ്ട്. പ്രാചീന ഈജിപ്ഷ്യരുടെ പാരമ്പര്യമായിരുന്നു അതെന്നും, പില്‍ക്കാലത്ത് സിറിയക്കാരും മറ്റും അവരില്‍ നിന്ന് ആ സമ്പ്രദായം കടമെടുക്കുകയാണ് ചെയ്തതെന്നും ഫ്രോയ്ഡ് ചൂണ്ടിക്കാണിക്കുന്നു. ചരിത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഹെറഡോട്ടസും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാചീന ഈജിപ്തുകാരുടെ ശ്മശാനങ്ങളില്‍ മമ്മിയായി സൂക്ഷിക്കപ്പെട്ട മൃതദേഹങ്ങളും ചുമരുകളിലെ കൊത്തടയാളങ്ങളും പരിശോധിച്ചതിന് …

Read More »

മൂസാ നബിയും ഇസ്രയേല്യരും -1

zzz24704

ഫറോവയില്‍ നിന്നും അയാളുടെ കിങ്കരന്മാരില്‍ നിന്നും അനുഭവിച്ച പീഢനങ്ങളേക്കാള്‍ മൂസാ പ്രവാചകനെ വിഷമിപ്പിച്ചത് സ്വന്തം ജനതയുടെ ധിക്കാരവും വിശ്വാസദൗര്‍ബല്യവുമായിരുന്നു. നിരന്തരമായ ദൈവിക സഹായം വന്നിറങ്ങിയതിന് ശേഷവും വഴികേടും ഭൗതികതയും തലക്ക് പിടിച്ച് ജീവിക്കുന്നവരായിരുന്നു അവര്‍. ഫറോവയുടെ പിടിയില്‍ നിന്ന്, സമുദ്രം പിളര്‍ത്തി ദൈവം രക്ഷപ്പെടുത്തിയ ജനതയായിരുന്നു അവര്‍. എന്നിട്ട് പോലും, ഫറോവയില്‍ നിന്ന് രക്ഷപ്പെട്ട ഉടനെ തങ്ങള്‍ക്ക് ആരാധിക്കാന്‍ വിഗ്രഹങ്ങളെ കണ്ടെത്താനാണ് അവര്‍ മൂസായോട് ആവശ്യപ്പെട്ടത്. (ഇസ്രയേല്‍ മക്കളെ നാം …

Read More »

മൂസാ നബിയും ഇസ്രയേല്യരും -2

Eli Wexler of Flagstaff, Ariz.  walks across a slackline stretched 80 feet wide and anchored 100 feet high between to two rock outcrops in the Sedona Wilderness in northern Arizona on Sept. 22, 2012. Highlining is a form of slacklining, which is the art of balancing on 2 inch wide nylon webbing tensioned between to points.  The sport is similar to walking a tightrope, only the webbing used in highlining has more slack. Participants are tethered to the line so they don’t fall. (AP Photo/The Arizona Republic, Rob Schumacher)  MARICOPA COUNTY OUT; MAGS OUT; NO SALES

ദൈവം തമ്പുരാന്‍ എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയതിന് നന്ദി കാണിക്കുകയല്ല ഇസ്രയേല്‍ സന്തതികള്‍ ചെയ്തത്. മറിച്ച് അവര്‍ മടിയന്മാരും അലസരമായിത്തീരുകയും ദൈവിക മാര്‍ഗത്തില്‍ സമരം നടത്തുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ശത്രുക്കള്‍ തട്ടിയെടുത്ത അവരുടെ തന്നെ ഭൂമി തിരിച്ച് പിടിക്കുന്നതിന് വേണ്ടിയായിരുന്നു പ്രവാചകന്‍ മൂസാ(അ) അവരോട് ജിഹാദ് നടത്താന്‍ പറഞ്ഞത്. അതേക്കുറിച്ച ഖുര്‍ആനിക ആഖ്യാനം ഇങ്ങനെയാണ് (”എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പുണ്യഭൂമിയില്‍ പ്രവേശിക്കുക. പിറകോട്ട് തിരിച്ചുപോകരുത്. അങ്ങനെ ചെയ്താല്‍ …

Read More »

മൂസാ പ്രവാചകന്റെ നേതൃപാഠവം

leap

പ്രതിസന്ധികളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിയ ദശാസന്ധിയിലാണ് മൂസാ പ്രവാചകന് ഇസ്രയേല്‍ ജനതയുടെ നേതൃത്വം ഏറ്റെടുക്കേണ്ടി വന്നത്. ‘പ്രതിസന്ധിയിലെ നായകന്‍’ എന്ന വിശേഷണമാണ് അദ്ദേഹത്തിന് കൂടുതല്‍ യോജിക്കുക. ഒരേസമയം അനുയായികളെ വളരെ വിദഗ്ദമായി നിയന്ത്രിക്കാനും, ശക്തരായ ശത്രുക്കളെ മെരുക്കാനും അദ്ദേഹത്തിന് അപാരമായ കഴിവുണ്ടായിരുന്നു. ഇസ്രയേല്‍ ജനതയെ അവര്‍ക്ക് മേല്‍ തക്കം പാര്‍ത്തിരുന്ന ശത്രുവില്‍ (ഫറോവ) നിന്ന് രക്ഷപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു മൂസാ(അ)ക്ക് മേലുണ്ടായിരുന്നത്. മാത്രവുമല്ല, ഇസ്രയേല്‍ ജനതക്ക് പല പ്രത്യേകതകളുണ്ടായിരുന്നു. വിവിധ …

Read More »

വിധേയത്വമാണ് സ്വേഛാധിപത്യത്തിന്റെ ഈറ്റില്ലം -1

Zzz675

സ്വേഛാധിപതിയായ ഫറോവയെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുക മാത്രമല്ല, അയാള്‍ക്ക് കീഴ്‌പെട്ട, വിധേയപ്പെട്ട പൊതുസമൂഹത്തെ കുറ്റപ്പെടുത്തുക കൂടി ചെയ്തിരിക്കുന്നു വിശുദ്ധ ഖുര്‍ആന്‍ (അങ്ങനെ ഫറവോന്‍ തന്റെ ജനത്തെ വിഡ്ഢികളാക്കി. അതോടെ അവര്‍ അവനെ അനുസരിച്ചു. അവര്‍ തീര്‍ത്തും അധാര്‍മികരായ ജനതയായിരുന്നു). അസ്സുഖ്‌റുഫ് 54. ഫറോവയുടെ സ്വേഛാധിപത്യ പ്രവണത ഒരു വശത്ത് നികൃഷ്ടമായ ധിക്കാരതില്‍ നിന്നും, മറുവശത്ത് പ്രതിലോമപരമായ വിശേഷണങ്ങളുള്ള സമൂഹത്തില്‍ നിന്നുമാണ് രൂപംകൊള്ളുന്നത്. അടിച്ചമര്‍ത്തലുകളെ സ്വീകരിക്കാനുള്ള മാനസികവും, ചിന്താപരവുമായ അവസ്ഥയിലല്ലാതെ സ്വേഛാധിപത്യത്തിന് …

Read More »

വിധേയത്വമാണ് സ്വേഛാധിപത്യത്തിന്റെ ഈറ്റില്ലം -2

vrvracy

വിശ്വാസപരമായും മാനസികമായും ഭദ്രതയുള്ള ഒരു സമൂഹം നിന്ദ്യതയും അപമാനവും സംതൃപ്തിയോടെ സ്വീകരിക്കുമെന്ന് വിശ്വസിക്കാവതല്ല. തങ്ങളുടെ വലത് കരണത്തടിച്ചവന് ഇടത് കരണം കാണിച്ചു കൊടുക്കുകയില്ല അവര്‍. തങ്ങളുടെ ആരാച്ചാരെ പുകഴ്ത്തുകയോ, അക്രമികള്‍ക്ക് ചെവി കൊടുക്കുകയോ ഇല്ല. എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം, ഭദ്രതക്ക് പോറലേല്‍ക്കുകയും, മതപരവും സാമൂഹികവുമായ ധാരാളം രോഗങ്ങള്‍ സമൂഹത്തെ കാര്‍ന്നു തിന്നുകയും, അതേതുടര്‍ന്ന് അതിന് ദൗര്‍ബല്യം ബാധിക്കുകയും ചെയ്യുന്നതോടെ എല്ലാ അക്രമികള്‍ക്കും, സ്വേഛാധിപതികള്‍ക്കും യാത്ര ചെയ്യാന്‍ പറ്റിയ വാഹനമായിത്തീരുന്നു അത്. …

Read More »

മൂസാചരിത്രവും ചില സംസ്‌കരണ ചിന്തകളും -1

7392013

വിധി-വിലക്കുകളും ചരിത്ര വിവരണങ്ങളും മുന്‍നിര്‍ത്തി വിശ്വാസിയുടെ ജീവിതത്തെ സംസ്‌കരിക്കുന്ന ശൈലിയാണ് വിശുദ്ധ ഖുര്‍ആന്‍ അവലംബിച്ചിട്ടുള്ളത്. കഥകളിലൂടെയും, ചരിത്രാഖ്യാനത്തിലൂടെയും സംസ്‌കരണം സാധ്യമാക്കുകയെന്നത് ഇക്കാലത്ത് പടിഞ്ഞാറ് പോലും മുന്നോട്ട് വെക്കുന്ന പ്രായോഗിക രീതിയാണ്. ഏറ്റവും ഗുണകരവും, ഫലപ്രദവുമായ സംസ്‌കരണ സംവിധാനമായി കഥാവിവരണത്തെ ലോകം ഇന്ന് സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു! പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് സമര്‍പിച്ച ഈ രീതി, ആധുനിക സമൂഹത്തിന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് മാത്രം! ഏറ്റവും സുപ്രധാനമായ സംസ്‌കരണ മുറയാണ് …

Read More »

വിധേയത്വമാണ് സ്വേഛാധിപത്യത്തിന്റെ ഈറ്റില്ലം -3

Yo1

അലി(റ)യുടെ ഖിലാഫത്തിനെതിരെ ഒരു പറ്റം ഖവാരിജുകള്‍ സംഘടിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന് അവരോട് ഒട്ടും വിദ്വേഷം തോന്നിയില്ല. അധികാരമുപയോഗിച്ച് അവരെ അടിച്ചമര്‍ത്തുന്നതിന് പകരം അവരുടെ ജീവന് സംരക്ഷണം നല്‍കുകയും, അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയുമാണ് അദ്ദേഹം ചെയ്തത്. സമാധാനപരമായി രംഗത്തിറങ്ങിയവരെ പ്രസ്തുത മാര്‍ഗം തന്നെ അവലംബിച്ച് നേരിടണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ഇസ്ലാമിക സമൂഹത്തില്‍ നടമാടിയിരുന്ന ആരോഗ്യകരമായ പ്രതിഭാസമായിരുന്നു ഇത്. സ്വാതന്ത്ര്യം, അവകാശങ്ങള്‍, മാനവികത തുടങ്ങിയവ സംരക്ഷിക്കുന്നതില്‍ അതീവ തല്‍പരരായിരുന്ന സമൂഹത്തിന്റെ ചരിത്രമാണിത്. തങ്ങള്‍ക്ക് മേല്‍ …

Read More »

മൂസാ ചരിത്രവും ചില സംസ്‌കരണ ചിന്തകളും -2

mmoses

ഇസ്രയേല്‍ സമൂഹത്തില്‍ പിറന്നു വീഴുന്ന ഒരു ആണ്‍സന്തതി തന്റെ അന്തകനാകുമെന്ന് ചില കണികന്മാര്‍ ഒരു ദിവസം ഫറോവയെ അറിയിച്ചു. ഇതുകേട്ട അക്രമിയായ ഫറോവ കോപം കൊണ്ട് ജ്വലിച്ചു. അദ്ദേഹം പുറപ്പെടുവിച്ച പുതിയ കല്‍പന ഇപ്രകാരമായിരുന്നു. ‘ഇസ്രയേല്‍ സമൂഹത്തില്‍ പിറന്നു വീഴുന്ന ഓരോ ആണ്‍കുഞ്ഞിനെയും കൊന്ന്കളയുക!’ ഭീകരമായ ഈ സാഹചര്യത്തിലാണ് മൂസാ പ്രവാചകന്‍ പിറന്നു വീണത്! ഭയന്ന് വിറച്ചാണ് മാതാവ് അവനെ പ്രസവിച്ചത്. തന്റെ മകന്റെ ജീവന്‍ എങ്ങനെ രക്ഷിക്കണമെന്ന് അവര്‍ക്ക് …

Read More »

മൂസാനബിയും ഇസ്രയേല്‍ സന്തതികളും -1

67895

സീനാപര്‍വതത്തില്‍ തന്റെ നാഥനോട് സംസാരിക്കുന്നതിനായി മൂസാ പ്രവാചകന്‍ ചെലവഴിച്ചത് നാല്‍പത് ദിവസമായിരുന്നു. നോമ്പനുഷ്ഠിച്ചും, നമസ്‌കരിച്ചും ദൈവത്തോട് പ്രാര്‍ത്ഥിച്ചും ആ ദിനങ്ങള്‍ അദ്ദേഹം കഴിച്ചുകൂട്ടി. നാല്‍പത് ദിനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമാണ് അല്ലാഹു അദ്ദേഹത്തിന് വിശുദ്ധ വേദമായ തൗറാത്ത് അവതരിപ്പിച്ചത്. (തീര്‍ച്ചയായും നാമാണ് തൗറാത്ത് ഇറക്കിയത്. അതില്‍ സന്മാര്‍ഗവും, പ്രകാശവുമാണുള്ളത്) അല്‍മാഇദഃ 44 പച്ച വൈഢൂര്യങ്ങളാല്‍ പൊതിഞ്ഞ ഒരു ഫലകത്തിലായിരുന്നു ഈ ഗ്രന്ഥം അവതരിക്കപ്പെട്ടത്. മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിന് ആവശ്യമായ ദൈവിക കല്‍പനകളും വിധികളുമായിരുന്നു …

Read More »