Tag Archives: muhammad

പടിഞ്ഞാറന്‍ ക്രൈസ്തവത ഇസ്ലാമിനെ വായിച്ചത് -1

(L-R) Markus Beisicht (Germany), Heinz-Christian Strache (Austria), Filip Dewinter (Belgium) and Robert Spieler (France) of several European right wing parties pose with signs, after the presentation of their organisation of 'Cities against Islamisation' in Antwerp, 17 January 2008.
AFP PHOTO JORGE DIRKX / AFP PHOTO / BELGA / JORGE DIRKX

ആധികാരിക പ്രമാണങ്ങളും പൂര്‍വകാല ചരിത്രങ്ങളും സമര്‍പിക്കുന്ന യഥാര്‍ത്ഥ ഇസ്ലാമിനെയും പടിഞ്ഞാറന്‍ ക്രൈസ്തവത രൂപപ്പെടുത്തിയ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്ന വികൃതമായ ഇസ്ലാമിനെയും താരതമ്യം ചെയ്ത് നിക്ഷപക്ഷമായി ലോകത്തിന് മുന്നില്‍ കാര്യങ്ങളവതരിപ്പിച്ച പടിഞ്ഞാറന്‍ ഗവേഷകന്മാര്‍ ധാരാളമുണ്ട്. രോഗാതുരമായ പടിഞ്ഞാറന്‍ ക്രൈസ്തവത ഇസ്ലാമിന്റെ മുഖം വികലമാക്കുന്നതിനായി തങ്ങളുടെ ഭാവനകളുടെ കടിഞ്ഞാണ്‍ അഴിച്ചുവിടുകയും, ഇസ്ലാമിന്റെ പിടിയില്‍ നിന്ന് കിഴക്കിനെ മോചിപ്പിക്കുന്നതിനായുള്ള കുരിശ് യുദ്ധങ്ങള്‍ക്ക് പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്. പ്രമുഖ ഫ്രഞ്ച് ഓറിയന്റലിസ്റ്റായിരുന്ന Maxime Rodinson ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് …

Read More »

മുഹമ്മദ്(സ) പടിഞ്ഞാറന്‍ രചനകളില്‍ -1

664-660x330

പ്രവാചകന്‍ മുഹമ്മദി(സ)നെക്കുറിച്ച് വിവരിക്കുമ്പോള്‍ മാത്രം യൂറോപ്യന്‍ ക്രൈസ്തവ ചിന്തകന്മാര്‍ ഏകാഭിപ്രായം വെച്ച് പുലര്‍ത്തുന്നതും, പരസ്പരം പിന്തുണക്കുന്നതും ഏറെ അല്‍ഭുതകരമാണ്. നബി തിരുമേനി(സ)യുടെ മേല്‍ ഭ്രാന്താരോപിക്കുന്നതിലും, തീവ്രവാദിയായി മുദ്രകുത്തുന്നതിലും, മനോരോഗിയായി വിശേഷിപ്പിക്കുന്നതിലും അവര്‍ പരസ്പരം മത്സരിക്കുകയായിരുന്നു. ഫ്രഞ്ച് ക്രൈസ്തവ എഴുത്തുകാരനായിരുന്നു Maxim Rodinson കുറിക്കുന്നത് ഇപ്രകാരമാണ് (ജൂത-ക്രൈസ്തവ ദര്‍ശനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതിന്റെ കൂടെ സ്വന്തം അനുഭവങ്ങള്‍ കൂടി ചേര്‍ത്തുവെച്ചാണ് മുഹമ്മദ് പ്രവാചകത്വം വാദിച്ച് രംഗത്തെത്തിയത്. സ്വന്തം സ്വപ്‌നങ്ങള്‍, ചിന്താരീതികള്‍, അനുഭവങ്ങള്‍ ഇവയെല്ലാം ചേര്‍ത്ത് …

Read More »

മുഹമ്മദ് നബി ഹൈന്ദവവേദത്തില്‍

sanskrit-vedas (1)

എല്ലാ സമൂഹങ്ങളിലേക്കും ദൂതന്മാരെ നിയോഗിച്ചിണ്ടെന്നും, അവര്‍ ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചുവെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്രകാരം ദൈവിക ദൂതന്മാരാല്‍ സന്തോവാര്‍ത്തയും, മുന്നറിയിപ്പും ലഭിച്ച എല്ലാ സമൂഹങ്ങളും അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനത്തെക്കുറിച്ച് അറിയിക്കപ്പെട്ടവരും, അക്കാര്യത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇക്കാര്യമുണ്ട്). അശ്ശുഅറാഅ് 196 പൂര്‍വവേദങ്ങളില്‍ നിന്ന് വളരെ കുറഞ്ഞ ശേഷിപ്പുകള്‍ മാത്രമെ നിലവിലുള്ളൂ എങ്കിലും അവ പോലും പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനത്തെയും, സന്ദേശത്തെയും …

Read More »

മുഹമ്മദ് പ്രവാചകന്റെ യുദ്ധങ്ങള്‍

perang-badar1

തന്റെ ജീവിതകാലത്ത് മുഹമ്മദ്(സ) നേതൃത്വം നല്‍കിയ യുദ്ധങ്ങളൊക്കെയും പൂര്‍ണാര്‍ത്ഥത്തില്‍ പ്രതിരോധമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പ്രവാചകന്‍(സ) യുടെ ജീവിതകാലത്തെ ആദ്യപോരാട്ടം ബദ്‌റിലായിരുന്നു. അവിടെ തിരുമേനി(സ) അല്ല യുദ്ധം തുടങ്ങിവെച്ചത്. മക്കയില്‍ തങ്ങളുടെ ഭൂമിയും സ്വത്തം കുടിയേറുകയും അപഹരിക്കുകയും ചെയ്തതിന് പ്രതിക്രിയായി ഖുറൈശികളുടെ കച്ചവടസംഘത്തിന് വിലങ്ങിടുകയാണ് തിരുമേനിയും അനുയായികളും ചെയ്തത്.  അബൂസുഫയാന്റെ നേതൃത്വത്തില്‍ ചരക്കുമായി കച്ചവട സംഘം ശാമിലേക്ക് പുറപ്പെട്ടിരിക്കുന്നുവെന്ന് തിരുമേനി(സ) അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. മക്കയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട വിശ്വാസികളായ അഭയാര്‍ത്ഥികളുടെ …

Read More »

ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയോ?

e8901

മനുഷ്യന്‍ സ്വന്തമായി വല്ലതും എഴുതുമ്പോള്‍ സ്വയം പുകഴ്ത്താനും, തന്റെ മഹത്വം ജനങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനുമാണ് ശ്രമിക്കുക. തന്റെ നാമം അനശ്വരമാക്കുന്നതിനും, അഭിമാനം വാനോളമുയര്‍ത്താനുമുള്ള വചനങ്ങളാണ് അവന്‍ രേഖപ്പെടുത്തുക. മാത്രമല്ല, തന്റെ പോരായ്മകള്‍ മറച്ചുവെക്കാനും, ന്യൂനതകളെകക്കുറിച്ച് മൗനം പാലിക്കാനും അവന്‍ സദാജാഗ്രത പുലര്‍ത്തുകയുമാണ് ചെയ്യാറ്. വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്(സ)യെക്കുറിച്ച് നടത്തിയ വിമര്‍ശനങ്ങളും, ആക്ഷേപങ്ങളും വായിച്ച് മനസ്സിലാക്കിയ ഒരാള്‍ക്ക് അത് അദ്ദേഹത്തിന്റെ രചനയാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല എന്ന് പറയാനുള്ള കാരണവും ഇത് തന്നെയാണ്. …

Read More »

ഇതര മതസ്ഥരോട് തിരുമേനി(സ) വിട്ടുവീഴ്ച ചെയ്ത വിധം

ix

ഇതരമതസ്ഥരുമായുള്ള പെരുമാറ്റത്തില്‍ അങ്ങേയറ്റം വിട്ടുവീഴ്ചയും ഉദാരതയുമായിരുന്നു തിരുമേനി(സ) പുലര്‍ത്തിയിരുന്നത് എന്ന് ഒട്ടേറെ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും പ്രവാചകചര്യകളും വ്യക്തമാക്കുന്നു. അവരുമായി യുദ്ധത്തിലേര്‍പെട്ട കാലത്തും, സമാധാന ഘട്ടത്തിലും തിരുമേനി(സ) ഈ മൂല്യങ്ങള്‍ മുറുകെ പിടിച്ചിരുന്നു. ഉദാഹരണമായി പരിശുദ്ധ കഅ്ബാലയത്തില്‍ ഉംറ നിര്‍വഹിക്കാന്‍ വരികയും വഴിയില്‍ വെച്ച് മക്കയിലെ ബഹുദൈവ വിശ്വാസികള്‍ അദ്ദേഹത്തെയും അനുയായികളെയും തടയുകയും ചെയ്തതിനെ തുടര്‍ന്ന് ഹുദൈബിയയില്‍ വെച്ച് അവരുമായി ഒരു സന്ധിയില്‍ അദ്ദേഹം ഏര്‍പെടുകയുണ്ടായി. പ്രസ്തുത സന്ധിയിലെ നിബന്ധനകള്‍ …

Read More »

ശത്രുക്കളുടെ വിലപേശലിനെ തിരുമേനി(സ) നേരിട്ടത് -1

128y

മക്കയില്‍ പ്രവാചകനും അനുചരന്മാരും ഇസ്ലാമിക പ്രബോധനം നിര്‍വഹിച്ചപ്പോള്‍ പീഢനവും, മര്‍ദനവും കൊണ്ടാണ് അവിടത്തെ ബഹുദൈവാരാധകര്‍ ആദ്യഘട്ടത്തില്‍ അതിനെ നേരിട്ടത്. എന്നാല്‍ തങ്ങളുടെ ശ്രമങ്ങളെല്ലാം പാഴാവുകയാണെന്നും, ക്രൂരമായ പീഢനങ്ങള്‍ പോലും പ്രബോധനപ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്ലാമിക വിശ്വാസത്തില്‍ നിന്നും മുസ്ലിംകളെ വ്യതിചലിപ്പിക്കാന്‍ പര്യാപതമല്ലെന്നും ശത്രുക്കള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോള്‍ പുതിയ മാര്‍ഗങ്ങളെക്കുറിച്ച് അവര്‍ ആലോചിച്ച് തുടങ്ങി. കാരണം തിരുമേനി(സ) ഭൗതികമായ സമ്പത്ത് വാഗ്ദാനം ചെയ്യുകയല്ല, അവരുടെ കണ്ണുകള്‍ക്ക് മേല്‍ മറയിട്ടിരുന്ന മൂടി എടുത്ത് മാറ്റുക …

Read More »

മതപരിത്യാഗികളോട് തിരുമേനി(സ) വര്‍ത്തിച്ച വിധം

240

ഇസ്ലാം സ്വീകരിച്ചതിന് ശേഷം സത്യനിഷേധത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നതിനാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ‘രിദ്ദഃ’ എന്ന് പറയാറ്. മുസ്ലിമായി പിറന്നതിന് ശേഷമായായും, സത്യനിഷേധിയായി വളര്‍ന്ന് പിന്നീട് ഇസ്ലാം സ്വീകരിച്ചതിന് ശേഷമായാലും നിഷേധത്തിലേക്കുള്ള ഈ മടക്കത്തെ ‘രിദ്ദഃ’ എന്ന് വിളിക്കുന്നു. ദൈവികമാര്‍ഗം ഉപേക്ഷിച്ച് നിഷേധത്തിലേക്ക് മടങ്ങിയവന്റെ കര്‍മങ്ങളത്രയും പാഴായിരിക്കുന്നുവെന്നാണ് ഇസ്ലാമിക വിശ്വാസം (നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്മാറി സത്യനിഷേധിയായി മരണപ്പെടുന്ന പക്ഷം അത്തരക്കാരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്ന …

Read More »

അബൂസുഫ്‌യാനെ തിരുമേനി(സ) ആദരിച്ച വിധം -1

K7J1RtB

ഉഹ്ദില്‍ പരാജയപ്പെട്ടുവെന്നതിനേക്കാള്‍ മുസ്ലിംകളെ വേദനിപ്പിച്ചത് അബൂസുഫ്‌യാന്റെ ക്രൂരമായ പെരുമാറ്റമായിരുന്നു. യുദ്ധത്തിന്റെ മര്യാദകളും നടപ്പുകളും കാറ്റില്‍പറത്തിയ സമീപനമായിരുന്നു അയാള്‍ സ്വീകരിച്ചത്. യുദ്ധം കഴിഞ്ഞതിന് ശേഷം അയാള്‍ നേരെ മുസ്ലിംകളുടെ അടുത്ത് വന്നു. ബുഖാരി ഉദ്ധരിക്കുന്ന ഹദീഥില്‍ പ്രസ്തുത സംഭവം ഇപ്രകാരം വിവരിച്ചിരിക്കുന്നു (ഉഹ്ദ് യുദ്ധം കഴിഞ്ഞ ഉടനെ മുസ്ലിംകളുടെ മുന്നില്‍ വന്ന് അബൂസുഫയാന്‍ വിളിച്ച് ചോദിച്ചു ‘നിങ്ങളില്‍ മുഹമ്മദ് ജീവിച്ചിരിപ്പുണ്ടോ? മൂന്ന് തവണ അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. അദ്ദേഹത്തിന് ഉത്തരം നല്‍കുന്നതില്‍ …

Read More »

അബൂസുഫ്‌യാനെ തിരുമേനി(സ) ആദരിച്ച വിധം -3

4mies

പ്രബോധകന്‍ സ്വീകരിക്കേണ്ട മനോഹരമായ സമീപനമാണ് അബൂസുഫ്‌യാനെ ബുദ്ധിപരമായി കൈകാര്യം ചെയ്തതിലൂടെ തിരുമേനി(സ) പകര്‍ന്ന് നല്‍കിയിരിക്കുന്നത്. അഭയം തേടി മുന്നില്‍ വന്ന ഇസ്ലാമിന്റെ ശത്രുവിനോട് പരുഷമായി പ്രതികാരം ചെയ്യുന്നതിന് പകരം ഊഷ്മളമായ ചര്‍ച്ചയിലേര്‍പെടുകയാണ് തിരുമേനി(സ) ചെയ്തത്. ഇത്തരം സന്ദര്‍ഭങ്ങളെ വാളുപയോഗിച്ച് മാത്രം കൈകാര്യം ചെയ്ത് ശീലിച്ചിരുന്ന ലോകക്രമത്തിലാണ് തിരുമേനി(സ) ഈ സമീപനം സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. എന്നിട്ട് പോലും തൃപ്തികരമോ, ഗൗരവതരമോ ആയ മറുപടി ആയിരുന്നില്ല അദ്ദേഹം തിരുമേനി(സ)ക്ക് നല്‍കിയത്. ഇസ്ലാം …

Read More »