Tag Archives: namaskaram

നമസ്‌കാരം സ്വാബിഅകളില്‍ നിന്ന് കടമെടുത്തതോ?

fgdgjex

ഇസ്ലാമിലെ നമസ്‌കാരത്തിന്റെ രൂപവും സമയവുമെല്ലാം മുന്‍കാലവേദ വിഭാഗമായിരുന്ന സ്വാബിഅകളില്‍ നിന്ന് കടമെടുത്തതാണെന്ന് ചിലര്‍ ആരോപിക്കാറുണ്ട്. അവര്‍ക്കും ദിനേനെ അഞ്ചുനേരം നമസ്‌കാരം നിര്‍ബന്ധമായിരുന്നുവത്രെ. മാത്രമല്ല, അവരുടെ ജനാസഃ (മരണപ്പെട്ടവന്റെ മേലുള്ള പ്രാര്‍ത്ഥന) നമസ്‌കാരം ഇസ്ലാമിലേത് പോലെ തന്നെ റുകൂഉം സുജൂദും ഇല്ലാത്തത് തന്നെയാണ്. ഇസ്ലാം ഈ ആരാധന അവരില്‍ നിന്ന് സ്വീകരിച്ചതാണ് എന്നതിനുള്ള തെളിവായി ഇസ്ലാം വിരോധികള്‍ ഉദ്ധരിക്കുന്ന തെളിവാണ് ഇവ. ആദ്യമായി മനസ്സിലാക്കേണ്ട കാര്യം സ്വാബിഅഃ വിഭാഗക്കാര്‍ എല്ലാവരും ഒരുപോലെയല്ല …

Read More »

നമസ്‌കാരം കൊണ്ടുള്ള പ്രയോജനമെന്ത്?

4gwo1_1280

ദിനേനെ അഞ്ച് പ്രാവശ്യം നിര്‍വഹിക്കുന്ന നമസ്‌കാരം കൊണ്ട് പ്രത്യേകിച്ച് ഫലമോ, പ്രയോജനമോ ഇല്ലെന്ന് ചില ഇസ്ലാം വിമര്‍ശകര്‍ ആരോപിക്കുന്നു. മുസ്ലിംകളില്‍ നമസ്‌കാരം കേവലം മടുപ്പ് മാത്രമെ സൃഷ്ടിക്കുകയുള്ളൂ എന്നും അനുകൂലമായ ഫലമൊന്നും സൃഷ്ടിക്കുകയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും ആവര്‍ത്തിച്ച് നിര്‍വഹിക്കുന്ന ഈ നമസ്‌കാരം എല്ലായ്‌പ്പോഴും അഞ്ചുതവണയാണ് നിര്‍വഹിക്കേണ്ടത്. ഇസ്ലാമിലെ നിര്‍ബന്ധ നമസ്‌കാരത്തെ പൂര്‍ണമായി നിഷേധിക്കുന്നതിന് വേണ്ടി ഉന്നയിക്കുന്നതാണ് ഈ ആരോപണം. ഇസ്ലാമിലെ നമസ്‌കാരം എന്നതിന്റെ അര്‍ത്ഥം പ്രാര്‍ത്ഥന എന്നാണ്. …

Read More »

ഗ്രഹണ നമസ്‌കാരം ജാഹിലിയ്യത്തില്‍ നിന്ന് മോഷ്ടിച്ചതോ?

576x

ഇസ്ലാമിക സമൂഹത്തിന് നിയമങ്ങളും ആരാധനകളും നിശ്ചയിക്കുന്നതില്‍ പ്രവാചകന്‍ മുഹമ്മദിന്റെ തന്റെ നാട്ടിലെ ആചാരങ്ങളും സമ്പ്രദായങ്ങളും സ്വാധീനിക്കുകയുണ്ടായെന്ന് ശത്രുക്കള്‍ ആരോപിക്കുന്നു. ഉദാഹരണമായി അദ്ദേഹം വിശ്വാസികള്‍ക്ക് ഐഛികമാക്കിയ ഗ്രഹണ നമസ്‌കാരം ജാഹാലിയ്യ കാലത്തെ ഗോത്ര വിശ്വാസങ്ങളില്‍ നിന്ന് കടമെടുത്തത് മാത്രമാണ്. പ്രവാചകനും അനുചരന്മാരുടെ സൂര്യ-ചന്ദ്ര ഗ്രഹണങ്ങളെ ദൈവകോപമായി കണക്കാക്കിയിരുന്നു എന്നാണ് ഇവരതിന് തെളിവായുദ്ധരിക്കുന്ന വാദം. കാരണം അറേബ്യന്‍ ഉപദ്വീപ് മുന്‍കാലത്ത് ജീവിച്ചിരുന്ന ആദ്, ഥമൂദ് ഗോത്രങ്ങളുടെ നാശം പ്രാപഞ്ചിക സൃഷ്ടികളാലായിരുന്നുവെന്നും, അതിനാല്‍ ആകാശത്ത് …

Read More »

സൂര്യോദയവേളയിലെ നമസ്‌കാരം

Beaful

മുഹമ്മദ്(സ) പ്രവാചകന്‍ കൊണ്ട് വന്ന ആരാധനകള്‍ മക്കയിലെ ഗ്രാമീണ ആചാരങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇസ്ലാം വിരുദ്ധര്‍ ആരോപിക്കുന്നു. സൂര്യോദയവേളയിലെ നമസ്‌കാരം ഇസ്ലാം നിരോധിച്ചുവെന്നത് ആരോപകര്‍ തെളിവായെടുക്കുന്നു. തീര്‍ത്തും പിന്നാക്കമായ സമൂഹത്തില്‍ വളര്‍ന്നതുകൊണ്ടാണ് മുഹമ്മദ്(സ) പ്രസ്തുത നിയമം നടപ്പാക്കിയതെന്നും, പ്രഭാതത്തില്‍ അദ്ധ്വാനിക്കുന്നതിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരുന്നുവെന്നും ഇവര്‍ വാദിക്കുന്നു. പ്രവാചകന്‍ തിരുമേനി(സ)യുടെയും അനുചരന്മാരുടെയും ജീവിതത്തെക്കുറിച്ച് അല്‍പം ധാരണയുള്ള ഒരാള്‍ക്കും ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാന്‍ സാധിക്കുകയില്ല. പ്രഭാതത്തില്‍ അതിരാവിലെ തന്നെ സുബ്ഹ് നമസ്‌കാരത്തിന് ഉണരുകയും …

Read More »

എന്തുകൊണ്ട് ജമാഅത്ത് നമസ്‌കാരം? -1

412405692

ലോകത്ത് മുസ്ലിംകള്‍ താമസിക്കുന്ന ഏതൊരു പ്രദേശത്തും വളരെ വ്യവസ്ഥാപിതമായി നിര്‍വഹിക്കപ്പെട്ട് കൊണ്ടിരിക്കുന്ന കര്‍മമാണ് ജമാഅത്ത് നമസ്‌കാരം. ഇസ്ലാമിക നാഗരികതയിലെ ഏറ്റവും സുപ്രധാന അടയാളമായി പള്ളികള്‍ അറിയപ്പെടാനുള്ള മുഖ്യ കാരണവും ഇത് തന്നെയായിരുന്നു. ഇസ്ലാമിക സമൂഹത്തിന്റെ നിര്‍മാണത്തിനായി പണിയെടുക്കുന്ന മുസ്ലിംകള്‍ അതിന്റെ അടിത്തറ പണിയുന്നത് സംഘടിത നമസ്‌കാരം നിര്‍വഹിക്കുന്നതിലൂടെയാണ്. അതിനാലാണ് ഭൂമിയില്‍ ആധിപത്യം ലഭിച്ച വിശ്വാസി സമൂഹത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞത് (ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്‌കാരം …

Read More »

എന്തുകൊണ്ട് ജമാഅത്ത് നമസ്‌കാരം? – 2

11-12-30-12

ദൈവികഭവനത്തില്‍ ജമാഅത്ത് നമസ്‌കാരം നടന്നുകൊണ്ടിരിക്കെ മറ്റുള്ളവരോടൊപ്പം സംഘം ചേര്‍ന്ന് മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകാന്‍ വിശ്വാസികളെ ഇസ്ലാം അനുവദിക്കുന്നില്ല. തമാശയോ, ഗൗരവതരമായ കാര്യങ്ങള്‍ തന്നെയോ പറഞ്ഞ് ജമാഅത്ത് നമസ്‌കാരത്തില്‍ നിന്ന് പിന്തി നില്‍ക്കാവതല്ല. ഈജിപ്തുകാര്‍ക്കും ജൂതന്മാര്‍ക്കുമിടയില്‍ സന്ധി സംഭാഷണം തീരുമാനിക്കുമ്പോള്‍ അവ വെള്ളിയാഴ്ച ദിവസം നിശ്ചയിക്കാനാണ് ജൂതന്മാര്‍ ശ്രമിക്കാറ്. ബോധപൂര്‍വം ജുമുഅഃ നമസ്‌കാരത്തില്‍ നിന്ന് മുസ്ലിംകളെ അകറ്റുന്നതിന് വേണ്ടിയാണിത്. ഇസ്ലാമിന്റെ സുപ്രധാനമായ ഒരു പ്രതീകം അതുമുഖേനെ പാഴായിക്കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ജമാഅത്ത് …

Read More »

നമസ്‌കാരത്തിന്റെ ഫലമറിയാത്ത ദൈവദൂതനോ? -2

8113a69a_I1

നമസ്‌കാരത്തിന്റെ എണ്ണത്തില്‍ ഇളവ് വേണമെന്ന് തിരുമേനി(സ) ആവശ്യപ്പെട്ടത് അതിന്റെ മഹത്തായ ഫലങ്ങളെയും സ്വാധീനങ്ങളെയും കുറിച്ച് അറിയാത്തത് കൊണ്ടായിരുന്നു എന്ന വാദം ശുദ്ധ അസംബന്ധമാണ്. മറിച്ച് വിശ്വാസികളോടുള്ള തിരുമേനി(സ)യുടെ ദയയെയും കരുണയെയുമാണ് പ്രസ്തുത നിലപാട് കുറിക്കുന്നത്. മാത്രവുമല്ല, നമസ്‌കാരത്തിന്റെ എണ്ണം കുറച്ചത് അതിന്റെ ഫലത്തിന് യാതൊരു പോറലുമേല്‍പിക്കുകയുണ്ടായില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. നമസ്‌കാരം അതിന്റെ ദൗത്യം നിര്‍വഹിച്ചുവെന്ന് മാത്രമല്ല, അന്ത്യനാള്‍ വരെ അത് നിര്‍വഹിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നതാണ്. സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കൂടി …

Read More »

നമസ്‌കാരം പാഴ്കര്‍മമോ? -1

550438

റുകൂഅ്, സുജൂദ് തുടങ്ങി നമസ്‌കാരത്തില്‍ യാന്ത്രികമായി നിര്‍വഹിക്കുന്ന ചലനങ്ങളും, മാറ്റമില്ലാതെ ഉരുവിടുന്ന മന്ത്രങ്ങളും ശാരീരികമോ, മാനസികമോ ആയ യാതൊരു ഫലവുമില്ലാത്ത പ്രയോജനരഹിതമായ കര്‍മങ്ങളാണെന്ന് ഇസ്ലാം വിരുദ്ധര്‍ നിരന്തരമായി ആരോപിക്കുന്നു. കേവലം നിഷ്‌ക്രിയത്വവും ആലസ്യവും മാത്രം സമ്മാനിക്കുന്ന നമസ്‌കാരം എന്തിന് വേണ്ടിയാണ് വിശ്വാസികള്‍ക്ക് മേല്‍ നിര്‍ബന്ധമാക്കിയതെന്ന് ഇവര്‍ ചോദിക്കുന്നു. ഇസ്ലാമിലെ സുപ്രധാനമായ സ്തംഭങ്ങളിലൊന്നായ നമസ്‌കാരം തകര്‍ത്ത് കളയുന്നതിനും, അതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും വേണ്ടി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലൊന്നാണിത്. കഅ്ബയുടെ കവാടത്തിനരികില്‍ ജിബ്‌രീല്‍ മാലാഖ …

Read More »

നമസ്‌കാരം പാഴ്കര്‍മമോ? -2

333425

അല്ലാഹുവിനുള്ള സമ്പൂര്‍ണ്ണ വിധേയത്വത്തെയാണ് സുജൂദ് കുറിക്കുന്നത്. തന്റെ ശരീരത്തിലെ ഏറ്റവും ഉന്നതമായ അവയവം ദൈവത്തിന് മുന്നില്‍ ഭൂമിയില്‍ വെച്ച് വണങ്ങുകയാണ് വിശ്വാസി ചെയ്യുന്നത്. ദൈവത്തിനും ആരാധനയായും, സാമീപ്യം ആഗ്രഹിച്ചും ചെയ്യുന്ന പ്രവര്‍ത്തനമാണിത്. അടിമ അല്ലാഹുവിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നത് സുജൂദിന്റെ വേളയിലാണെന്ന് തിരുദൂതര്‍(സ) വ്യക്തമാക്കിയത് അതിനാലാണ്. സുജൂദുമായി ബന്ധപ്പെട്ട ഖുര്‍ആനിക കല്‍പനകളിലൊന്ന് ഇപ്രകാരമാണ് (അങ്ങനെയല്ല, താങ്കള്‍ അവനെ അനുസരിക്കരുത്. താങ്കള്‍ സുജൂദ് ചെയ്യുകയും, സാമീപ്യം തേടുകയും ചെയ്യുക). അല്‍അലഖ് 19 …

Read More »

നമസ്‌കാരം പാഴ്കര്‍മമോ? -3

8113a69a_I1

ദൈവഭക്തിയില്ലാത്ത നമസ്‌കാരം ഇസ്ലാമില്‍ സ്വീകാര്യമല്ല. ദൈവഭയമില്ലാതെ നമസ്‌കരിക്കുന്നവരെ കുറ്റപ്പെടുത്തുന്ന ഖുര്‍ആനിക വചനങ്ങള്‍ കാണാവുന്നതാണ്. (തീര്‍ച്ചയയായും കപടവിശ്വാസികള്‍ അല്ലാഹുവിനെ വഞ്ചിക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നിന്നാല്‍ അലസരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ചുമാത്രമെ അവര്‍ അല്ലാഹുവിനെ ഓര്‍മിക്കുകയുള്ളൂ). അന്നിസാഅ് 142 നമസ്‌കാരം ഉള്‍പെടെയുള്ള എല്ലാ ആരാധനകളുടെയും പ്രഥമതേട്ടം മനുഷ്യന് തന്റെ നാഥനെക്കുറിച്ച ബോധവും സ്മരണയും കാത്ത് സൂക്ഷിക്കുകയും, അവനുമായുള്ള ബന്ധം നിലനിര്‍ത്തുകയും ചെയ്യുകയെന്നതാണ്. മൂസാ പ്രവാചകന് …

Read More »