Tag Archives: neethi

ഇതരരോട് നീതിപൂര്‍വ്വം വര്‍ത്തിച്ച പ്രവാചകന്‍ -1

39small_1205343656

ക്രൈസ്തവനായിരുന്ന ഈജിപ്ഷ്യന്‍ ചിന്തകന്‍ നുസ്മി ലൂഖാ വിശുദ്ധ ഖുര്‍ആനും പ്രവാചകചരിത്രവും പഠിച്ചതിന് ശേഷം കുറിച്ച സുപ്രസിദ്ധ വരികള്‍ ഇപ്രകാരമായിരുന്നു (നീതിക്ക് വേണ്ടി വാദിക്കുകയും അക്രമത്തെയും പക്ഷപാതിത്വത്തെയും നിരാകരിക്കുകയും ചെയ്യുന്നതായി ഞാന്‍ കണ്ടിട്ടുള്ള ഏക ദര്‍ശനം ‘ഒരു സമൂഹത്തോടുള്ള വിദ്വേഷം നീതി കാണിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ’ എന്ന് പ്രഖ്യാപിച്ച നിയസംഹിതയാണ്). മറ്റൊരു മതത്തിന്റെ അനുയായി ആണെന്നിരിക്കെ തന്നെ ഇസ്ലാമിന്റെ അടിസ്ഥാനത്തെ പുകഴ്ത്താനും അക്കാര്യം സമര്‍ത്ഥിച്ചു കൊണ്ട് ഗ്രന്ഥങ്ങള്‍ രചിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത് …

Read More »

ഇതരരോട് നീതിപൂര്‍വം വര്‍ത്തിച്ച പ്രവാചകന്‍ -2

giustizia-2

മനുഷ്യനിര്‍മിത പ്രത്യയ ശാസ്ത്രങ്ങളെപ്പോലെ നീതിയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും മനോഹരമായ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തതിന് ശേഷം പ്രായോഗിക ലോകത്ത് പ്രസ്തുത മൂല്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയുമില്ല തിരുമേനി(സ) ചെയ്തത്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെല്ലാം അക്ഷരംപ്രതി സംഭവലോകത്ത് നടപ്പിലാക്കുക കൂടി ചെയ്തുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം വ്യക്തമാക്കുന്നു. തന്റെ എല്ലാ കരാറുകളിലും, ഇടപാടുകളിലും നീതി നടപ്പാക്കാനും, അതിലേക്കുള്ള വഴിയൊരുക്കാനുമാണ് തിരുമേനി(സ) ശ്രമിച്ചത്. ഹിജ്‌റഃ ചെയ്ത് മദീനയില്‍ വന്ന പ്രവാചകന്‍ അവിടത്തെ ജൂതന്മാരുമായി കരാറിലേര്‍പെടുകയുണ്ടായി. കരാറില്‍ തിരുമേനി(സ) …

Read More »

ഇതരരോട് നീതിപൂര്‍വം വര്‍ത്തിച്ച പ്രവാചകന്‍ -3

0es

മറ്റുള്ളവരുടെ അവകാശത്തെ സംരക്ഷിക്കുന്നതില്‍ തിരുമേനി(സ) കാണിച്ച ഔത്സുക്യം അദ്ദേഹത്തിന്റെ വചനത്തില്‍ തന്നെ പ്രകടമാണ് (നിങ്ങള്‍ മര്‍ദിതന്റെ പ്രാര്‍ത്ഥനയെ -അദ്ദേഹം സത്യനിഷേധിയാണെങ്കില്‍ പോലും- ഭയപ്പെടുക. കാരണം ആ പ്രാര്‍ത്ഥനക്കും ദൈവത്തിനുമിടയില്‍ യാതൊരു മറയുമില്ല). ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം (മര്‍ദിതന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്നതാണ്. അയാള്‍ തെമ്മാടിയാണെങ്കില്‍ പോലും). മര്‍ദിതനും ദൈവത്തിനും ഇടയില്‍ മറയില്ലെന്ന് കുറിക്കുന്ന വ്യക്തമായ പ്രസ്താവനകളാണ് ഇവ. അതിനാല്‍ തന്നെ സത്യസന്ധനായ വിശ്വാസി ഒരാളെയും …

Read More »

ഇതരരോട് നീതിപൂര്‍വ്വം വര്‍ത്തിച്ച പ്രവാചകന്‍ -4

76es

തിരുമേനി(സ)യുടെ ജീവിതത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെട്ട സമീപനമായിരുന്നില്ല ഇത്. മത-വിശ്വാസ മാനദണ്ഡങ്ങള്‍ക്കപ്പുറം മാനുഷികമായ തലത്തില്‍ നിന്നുള്ള സ്‌നേഹബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ തിരുമേനി(സ) പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. വിശ്വാസത്തിന്റെ പേരില്‍ തന്റെ ജനത നാട്ടില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് മദീനയിലേക്ക് പലായനം ചെയ്യുന്ന വേളയില്‍ ഉണ്ടായ ഒരു സംഭവം ഇങ്ങനെയാണ്. അക്കാലത്ത് ബഹുദൈവ വിശ്വാസിനിയായിരുന്ന ഉമ്മുമഅ്ബദ് അല്‍ഖുസാഇയ്യഃയുടെ വീട്ടില്‍ തിരുമേനി(സ) ഹിജ്‌റാ വേളയില്‍ വിശ്രമിക്കാനായി കയറി. വൃദ്ധയായ അവര്‍ മാത്രമെ അപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളൂ. …

Read More »

മദീനാപത്രികയിലെ സാമൂഹിക നീതി

signature of the document

മദീനാ കരാറിനെക്കുറിച്ച സൂചനകളോ പരാമര്‍ശമോ ഇല്ലാതെ പ്രവാചകന്‍ തിരുമേനി(സ)യുടെ ഹിജ്‌റയെക്കുറിച്ച സംസാരം പൂര്‍ണമാവുകയില്ല. തിരുദൂതര്‍(സ) സ്ഥാപിച്ച പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്റെ പ്രഥമ രാഷ്ട്രീയ ഭരണഘടനയായിരുന്നു അത്. സ്വതന്ത്രമായ നേതൃത്വം, പ്രാദേശികമായ അതിരുകള്‍, പ്രസ്തുത പരിധിക്ക് കീഴില്‍ ജീവിക്കുന്ന ജനസമൂഹം തുടങ്ങി നിര്‍ണിതമായ അടിസ്ഥാനങ്ങള്‍ക്ക് മേല്‍ പണിതുയര്‍ത്തപ്പെട്ട സാമൂഹിക ക്രമത്തിനാണ് രാഷ്ട്രീയാര്‍ത്ഥത്തില്‍ രാഷ്ട്രം എന്ന് വിളിക്കാറുള്ളത്. തിരൂദതര്‍ക്ക് കീഴില്‍ രൂപപ്പെട്ട മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തിന് മേല്‍പറഞ്ഞ എല്ലാ സവിശേഷതകളുമുണ്ടായിരുന്നു. അതിനാല്‍ തന്നെ …

Read More »

നീതിയുടെ സാക്ഷാല്‍ക്കാരമാണ് ശിക്ഷാനിയമങ്ങള്‍ -1

987d

കുറ്റവാളിയുടെ കഥകഴിക്കുകയോ, അയാള്‍ക്ക് മേല്‍ പ്രതികാരദാഹം തീര്‍ക്കുകയോ ചെയ്യുകയെന്നതല്ല ഇസ്ലാം ആവിഷ്‌കരിച്ച ശിക്ഷാനിയമങ്ങള്‍ ലക്ഷ്യമാക്കുന്നത്. കുറ്റകൃത്യത്തിലേര്‍പെട്ടവനെ സംസ്‌കരിക്കുകയും, അവനെ നേരെയാക്കുകയും, അകപ്പെട്ട പാപക്കറയില്‍ നിന്ന് അവനെ ശുദ്ധീകരിക്കുകയും ചെയ്യുകയെന്നതാണ് അവയുടെ അടിസ്ഥാനപരമായ ദൗത്യം. ഏതെങ്കിലും വ്യക്തിയുടെ അവകാശവുമായി ബന്ധപ്പെട്ടതാണ് കുറ്റകൃത്യമെങ്കില്‍ പ്രതിയില്‍ നിന്ന് പ്രസ്തുത അവകാശം വീണ്ടെടുത്ത് അര്‍ഹനെ ഏല്‍പിക്കുകയെന്നതും ഇതിന്റെ തന്നെ ഭാഗമാണ്. കുറ്റവാളി അകപ്പെട്ട കുറ്റകൃത്യത്തില്‍ ഏര്‍പെടുന്നതില്‍ നിന്ന് മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കുകയും ചെയ്യുകയെന്നതും ഇത് കൊണ്ടുദ്ദേശിക്കുന്നു. …

Read More »

നീതിയുടെ സാക്ഷാല്‍ക്കാരമാണ് ശിക്ഷാനിയമങ്ങള്‍ -2

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

മറ്റുള്ളവരുടെ വികാരങ്ങളേക്കാളും താല്‍പര്യങ്ങളേക്കാളും മുന്‍ഗണന നീതിക്ക് നല്‍കുകയാണ് ഇസ്ലാം ചെയ്തത്. അതിനാല്‍ തന്നെ കുറ്റകൃത്യത്തിലേര്‍പെടുകയോ, സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയോ ചെയ്യുന്നവരുടെ വികാരങ്ങളല്ല, സാമൂഹിക നീതിയാണ് ഇസ്ലാം പരിഗണിച്ചത്. നിരപരാധികളുടെ അവകാശത്തിന് മേല്‍ കടന്ന് കയറുന്ന കുറ്റവാളിക്ക് അനുയോജ്യമായ ശിക്ഷ നല്‍കണമെന്ന ഇസ്ലാമിന്റെ ശാഠ്യം ഈ നീതിബോധത്തിന്റെ ഭാഗമാണ്. ഇസ്ലാമിക ശിക്ഷാനിയമങ്ങള്‍ ഒരു പക്ഷെ, ഏറ്റവും കഠിനം പ്രതിക്രിയ ആയിരിക്കും. ചിന്തകരും ബുദ്ധിജീവികളും നിരൂപകരുമായി സ്വയം പ്രതിഷ്ഠിച്ച പലരുടെയും കാലിടറിയ മേഖലയാണിത്. …

Read More »

ഖുര്‍ആനിലെ സാമൂഹിക നീതി -1

6460

എല്ലാ കാര്യത്തിന്റെയും അച്ചുതണ്ടായി വിശുദ്ധ ഖുര്‍ആന്‍ സമര്‍പിക്കുന്നത് നീതിയെയാണ്. ശരീഅത്തിന്റെ തത്വശാസ്ത്രം, പ്രപഞ്ചോല്‍പത്തിയുടെ രഹസ്യം, സമൂഹത്തിന്റെ രൂപീകരണം, അവകാശങ്ങളുടെ സംരക്ഷണം, ധാര്‍മികതത്വങ്ങളുടെ ആവിഷ്‌കാരം തുടങ്ങിയവയെല്ലാം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് അതിന്മേലാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക വശത്ത് പരിമിതമല്ല നീതി. മറിച്ച് ജീവിതത്തിന്റെ നിഖില മേഖലകളിലും നീതി അനിവാര്യമാണ്. എല്ലാ കാര്യത്തെയും ചൂഴ്ന്ന് നില്‍ക്കുന്നതായിരിക്കണം നീതിയെന്ന ആശയം. രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, സംസ്‌കരണം, അവകാശം തുടങ്ങിയ തലങ്ങളിലെല്ലാം നീതിക്ക് ഇടമുണ്ട്. അതിന്റെ അഭാവത്തില്‍ …

Read More »

ഖുര്‍ആനിലെ സാമൂഹിക നീതി -2

pren04

നീതി സാക്ഷാല്‍ക്കരിക്കപ്പെടാത്ത പക്ഷം മാനവസമൂഹത്തില്‍ വ്യവസ്ഥയോ, ഘടനയോ, സമത്വമോ സ്ഥാപിക്കപ്പെടുകയില്ല എന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. അതിനാലാണ് ‘പറയുക: എന്റെ നാഥന്‍ നീതിയാണ് നിര്‍ദേശിച്ചത്’ -അല്‍അഅ്‌റാഫ് 29-, ‘നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു’ -അന്നഹ്ല്‍ 90-, തുടങ്ങിയ നിര്‍ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ നല്‍കിയത്. ഇസ്ലാമിന്റെ സത്തയും ആത്മാവുമാണ് നീതി. ഇസ്ലാമിക അടിസ്ഥാനങ്ങളും ശാഖകളും പ്രയോഗവല്‍ക്കരിക്കുന്നതിന്റെ അച്ചുതണ്ടും അത് …

Read More »

അലങ്കാരം: ജാഹിലിയ്യത്തിന്റെ അഴിഞ്ഞാട്ടത്തിലും ഇസ്ലാമിന്റെ നീതിയിലും -1

87240

പുരോഗതിയിലേക്കും, മുന്നേറ്റത്തിലേക്കും കുതിച്ച് പായുന്ന പോരാളികളില്‍ അണിചേരുന്നതില്‍ നിന്ന് ഇസ്ലാം സ്ത്രീയെ വിലക്കുകയും, അവളോട് അനീതി പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നുവെന്നത് വര്‍ഷങ്ങളായി നമ്മുടെ കര്‍ണപുടങ്ങളില്‍ ആവര്‍ത്തിച്ചലയടിച്ച് കൊണ്ടിരിക്കുന്ന ആരോപണമാണ്. ഇസ്ലാമിക നിയമസംഹിത സ്ത്രീക്ക് മാത്രമായി ചില നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും, അവളെ വരിഞ്ഞ് മുറുക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് ആരോപകര്‍ ഉന്നയിക്കുന്ന ന്യായം. ചുറ്റുമുള്ള സമൂഹവുമായി ഇടപഴകുന്നതില്‍ നിന്നും, കൂടിക്കലരുന്നതില്‍ നിന്നും ഇസ്ലാം അവളെ വിലക്കുകയും, ഹിജാബ് ധരിച്ച് മറയോട് കൂടി മാത്രമെ പുറത്തിറങ്ങാവൂ എന്ന് …

Read More »