Tag Archives: niyamam

ഖുര്‍ആനിക നിയമങ്ങളുടെ സവിശേഷതകള്‍ -4

455-660x330

‘അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു കാര്യം നീ മനസ്സിലൊളിപ്പിച്ചു വെക്കുകയായിരുന്നു’ എന്നര്‍ത്ഥത്തിലുള്ള ഖുര്‍ആനിക വചനം മുന്നില്‍ ഇസ്ലാം വിരോധികള്‍ പ്രവാചകനെയും സൈനബിനെയും കുറിച്ച് പല കഥകളും മെനഞ്ഞുണ്ടാക്കി. പ്രവാചകന് സൈനബിനോട് പ്രണയമായിരുന്നുവെന്നും അത് മറച്ചുവെച്ചതിനെക്കുറിച്ചാണ് ഖുര്‍ആനിക വചനം സൂചിപ്പിക്കുന്നതെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ അല്ലാഹു വെളിവാക്കിയ രഹസ്യം മറ്റൊന്നായിരുന്നുവെന്ന കാര്യം ഈ അവിവേകികള്‍ വിസ്മരിക്കുന്നു. സൈനബ്, സൈദി(റ)നെ വിവാഹമോചനം നടത്തുമെന്നും, പിന്നീട് അവള്‍ തന്റെ ഭാര്യയാവുമെന്നും അല്ലാഹു അദ്ദേഹത്തെ അറിയിച്ചിരുന്നു. …

Read More »

പഴയ നിയമം ത്രിയേകത്വത്തെ സ്ഥാപിക്കുന്നുവോ?

trinity1

ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായി അറിയപ്പെടുന്ന ത്രിയേകത്വത്തെക്കുറിച്ച ചര്‍ച്ചക്ക് അങ്ങേയറ്റം പ്രസക്തിയുണ്ട്. പ്രസ്തുത വിശ്വാസത്തെ പിന്തുണക്കുന്ന ചുരുങ്ങിയ പക്ഷം പത്ത് പ്രമാണെങ്ങളെങ്കിലും പ്രവാചകന്മാരുടെ വചനങ്ങളില്‍ നിന്നോ, മസീഹിന്റെ തന്നെ ഉപദേശങ്ങളില്‍ നിന്നോ, അദ്ദേഹത്തിന്റെ ശിഷ്യരില്‍ നിന്നോ ലഭിക്കുമോ എന്ന് അന്വേഷിക്കുകയുണ്ടായി. പക്ഷെ പഴയ നിയമത്തിന്റെ രണ്ട് ചട്ടകള്‍ക്കിടയില്‍ മേല്‍പറഞ്ഞ ത്രിയേകത്വ വിശ്വാസത്തെക്കുറിക്കുന്ന ഒരു തെളിവു പോലും കാണാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. പുതിയ നിയമത്തിലും ഇത് തന്നെയാണ് അവസ്ഥ. ഈ വിശ്വാസവുമായി …

Read More »

സുരക്ഷിതത്വം സമ്മാനിച്ച ഇസ്ലാമിക ശിക്ഷാനിയമം

zsafety

ഇസ്ലാമിലെ ശിക്ഷാ നിയമങ്ങളുടെ പ്രായോഗികതയെയും പ്രസക്തിയെയും കുറിക്കുന്നതാണ് മനുഷ്യനിര്‍മിത നിയമങ്ങളുടെ പരാജയം. മോഷ്ടാവിനെയോ കൊള്ളക്കാരനെയോ തടവിലിടുന്ന ഭൗതിക നിയമത്തിന് അവരില്‍ നിന്ന് പ്രസ്തുത കുറ്റകൃത്യം വേരോടെ പിഴുതെറിയാന്‍ സാധിക്കുന്നില്ല എന്നതാണ് വസ്തുത. മാത്രവുമല്ല, ജയിലുകളിലെ സഹതടവുകാരില്‍ നിന്ന് മോഷണത്തിന്റെ കൂടുതല്‍ നൂതനമായ രീതികളും, വഴികളും പഠിച്ചെടുത്ത് വിദഗ്ദ മോഷ്ടാവായി തിരിച്ച് വരികയാണ് ഇവര്‍ ചെയ്യുന്നത്. മയക്കുമരുന്ന് കച്ചവടം നടത്തുന്നവനെയോ, മദ്യപാനിയെയോ ജയിലിലയക്കുന്നത് അവരെ സംസ്‌കരിക്കാനോ, ധാര്‍മികമായി ഉയര്‍ത്താനോ വഴിവെക്കുന്നില്ല എന്ന് …

Read More »

ഖുര്‍ആനിക നിയമങ്ങളുടെ സവിശേഷതകള്‍ -1

14109

വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന വേളയിലെ സാമൂഹികാവസ്ഥയും ഖുര്‍ആന്‍ സമര്‍പിച്ച നിയമങ്ങളും തമ്മില്‍ തുലനം ചെയ്താല്‍ തന്നെ ഖുര്‍ആന്റെ ദൈവികത ബോധ്യപ്പെടുന്നതാണ്. എന്നല്ല നിലവിലുള്ള സാമൂഹിക ക്രമവും ഖുര്‍ആനിക നിയമങ്ങളും തമ്മിലെ താരതമ്യവും ഖുര്‍ആനിക നിയമങ്ങളുടെ സവിശേഷതകളും, പുതുമയും വിളിച്ചറിയിക്കുന്നതാണ്. ജനങ്ങളെല്ലാം ഒന്നിച്ച് ചേര്‍ന്ന്, അവരുടെ അനുഭവ പരിജ്ഞാനങ്ങള്‍ പങ്കുവെച്ച്, ശാസ്ത്രവും തത്വശാസ്ത്രവും മുന്നില്‍ വെച്ച് നിയമനിര്‍ദ്ധാരണം നടത്തിയാല്‍ പോലും പ്രവാചകന്‍ മുഹമ്മദ് വഴി അല്ലാഹു അവതരിപ്പിച്ച ശരീഅത്തിന് തുല്യമായ ഒരു …

Read More »

ഖുര്‍ആനിക നിയമങ്ങളുടെ സവിശേഷതകള്‍ -2

86

ഇസ്ലാമിക വിശ്വാസത്തിലും, നിയമസംഹിതയിലും സംശയം ജനിപ്പിക്കുകയെന്ന അജണ്ട മുന്‍നിര്‍ത്തി ക്രൈസ്തവര്‍ അഹോരാത്രം പണിയെടുത്തു. ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയവയെ അവര്‍ വിമര്‍ശിച്ചു. തിരുമേനി(സ)ക്കെതിരെ നുണക്കഥകളും വ്യാജാരോപണങ്ങളും മെനഞ്ഞെടുത്തു. തിരുമേനി(സ)ക്ക് സൈനബ് ബിന്‍ത് ജഹ്ശിനോട് പ്രണയമായിരുന്നുവെന്ന് വരെ അവര്‍ എഴുതിപ്പിടിപ്പിച്ചു. യോഹന്നായുടെ തലയില്‍ ഉദിച്ച കുതന്ത്രങ്ങളുടെ ജാരസന്തതികളായിരുന്നു ഇവയെല്ലാം. തല്‍ഫലമായി ക്രൈസ്തവര്‍ തങ്ങളുടെ പ്രവാചകനെ പുണ്യപുരുഷനും പരിശുദ്ധനുമായി വാഴ്ത്തി. ഇസ്ലാമിനെതിരായ ആരോപണങ്ങള്‍ യോഹന്നായുടെ കാലഘട്ടത്തില്‍ രംഗപ്രവേശം ചെയ്തതാണെങ്കില്‍ അവയുടെ ഉറവിടത്തെക്കുറിച്ച് കൂടുതലന്വേഷിക്കേണ്ടതില്ല. അവയെല്ലാം …

Read More »

ഖുര്‍ആന്‍ മുന്‍വേദങ്ങളെ ദുര്‍ബലപ്പെടുത്തിയില്ലെന്നോ? -1

67586

വിശുദ്ധ ഖുര്‍ആന്‍ മുന്‍കഴിഞ്ഞ വേദനിയമങ്ങളെ ദുര്‍ബലപ്പെടുത്തിയിട്ടില്ല എന്നും, ചില ഖുര്‍ആനിക വചനങ്ങളെ മാത്രമാണ് ദുര്‍ബലപ്പെടുത്തിയതെന്നും ചില ജൂത-ക്രൈസ്തവര്‍ വാദിക്കാറുണ്ട്. (ഏതെങ്കിലും വേദവാക്യത്തെ നാം ദുര്‍ബലപ്പെടുത്തുകയോ മറപ്പിക്കുകയോ ആണെങ്കില്‍ പകരം തത്തുല്യമോ കൂടുതല്‍ മികച്ചതോ നാം കൊണ്ടുവരും. നിനക്കറിയില്ലേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്) -അല്‍ബഖറഃ 106- എന്ന ഖുര്‍ആനിക വചനത്തെ അവര്‍ തെളിവായുദ്ധരിക്കുകയും ചെയ്യുന്നു. ഒരു ദൈവിക വചനത്തെയോ വേദത്തെയോ മറ്റൊരു ദൈവിക വചനം ദുര്‍ബലപ്പെടുത്തുകയെന്നത് അസാധ്യമാണെന്നും, അത് ദൈവത്തിന്റെ …

Read More »

ഖുര്‍ആനിക നിയമങ്ങളുടെ സവിശേഷതകള്‍ -3

hgk

സൈദിനെ വിലകൊടുത്ത് വീണ്ടെടുക്കാന്‍ അവന്റെ മാതാപിതാക്കള്‍ തിരുമേനി(സ)യെ തേടിയെത്തി. എന്നാല്‍ മാതാപിതാക്കളുടെ കൂടെ മടങ്ങിപ്പോകുന്നതിന് പകരം തിരുദൂതരു(സ)ടെ കൂടെ തന്നെ തുടരാനാണ് സൈദ് തീരുമാനിച്ചത്. അതേതുടര്‍ന്ന് തിരുമേനി(സ) അവനെ സ്വന്തം കുടുംബത്തിലേക്ക് ചേര്‍ക്കുകയും ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. അക്കാലത്ത് അറബികള്‍ക്കിടയില്‍ സ്വീകാര്യമായ സമ്പ്രദായമായിരുന്നു അത്. സ്വാഭാവികമായും മുഹമ്മദിന്റെ മകന്‍ സൈദ് എന്ന് അവന്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടു. ഇതേതുടര്‍ന്ന് സൈദ് ഹാശിമീ പരമ്പരയില്‍ പെട്ട ഖുറൈശി ഗോത്രക്കാരനായിത്തീര്‍ന്നു. മുഹമ്മദിന്റെ മകന്‍ സൈദ് …

Read More »

നിയമത്തെയും ധാര്‍മികതയെയും ചേര്‍ത്തുവെച്ച ഇസ്ലാം -1

fL

വ്യക്തിയും സമൂഹവുമായി ബന്ധപ്പെട്ട എല്ലാ ജീവല്‍പ്രശ്‌നങ്ങളിലും ഇസ്ലാമിന് സ്വന്തമായ വീക്ഷണവും അഭിപ്രായവുമുണ്ട്. ഇക്കാര്യത്തില്‍ പള്ളി, പള്ളക്കൂടം, അങ്ങാടി, പാര്‍ലമെന്റ് തുടങ്ങിയ വ്യത്യസ്ത മേഖലകള്‍ക്കിടയില്‍ ഇസ്ലാം വേര്‍തിരിവ് കല്‍പിച്ചിട്ടില്ല. (നാം നിങ്ങള്‍ക്കിന്ന് നിങ്ങളുടെ ദീന്‍ പൂര്‍ത്തിയാക്കുകയും, നിങ്ങള്‍ക്ക് മേല്‍ എന്റെ അനുഗ്രഹങ്ങള്‍ സമ്പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു) അല്‍മാഇദഃ 4, (ഈ ഗ്രന്ഥത്തില്‍ നാമൊന്നും വിട്ടുകളഞ്ഞിട്ടില്ല) അല്‍അന്‍ആം 38, തുടങ്ങിയ വചനങ്ങള്‍ ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. എല്ലാ വിഷയങ്ങളിലും വിശദമായോ സൂചന മുഖേനയോ, …

Read More »

നിയമവും ധാര്‍മികതയും ചേര്‍ത്തുവെച്ച ഇസ്ലാം -2

big20137254229RN446

ദൈവത്തെ വിസ്മരിക്കാതെ അവന്റെ സൃഷ്ടികളോട് വര്‍ത്തിക്കുകയെന്നതാണ് വിശ്വാസിയുടെ ഉത്തരവാദിത്തം. പ്രപഞ്ചത്തിലുള്ള ഓരോ സൃഷ്ടിയോടുമുള്ള ബാധ്യത നിര്‍വഹിക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്. തിരുമേനി(സ) അരുള്‍ ചെയ്തു (ഉഥ്മാന്‍, പൗരോഹിത്യം ഏറ്റെടുക്കാന്‍ ഞാന്‍ കല്‍പിച്ചിട്ടില്ല. എന്റെ ചര്യയെ വെറുക്കുന്നുവോ താങ്കള്‍? അദ്ദേഹം പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതരെ, ഒരിക്കലുമില്ല’. തിരുമേനി(സ) പറഞ്ഞു ‘ഞാന്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും, നോമ്പെടുക്കുകയും ഉപേക്ഷിക്കുകയും വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. എന്റെ ചര്യ ഉപേക്ഷിക്കുന്നവന്‍ എന്നില്‍പെട്ടവനല്ല. ഉഥ്മാന്‍, താങ്കള്‍ക്ക് സ്വന്തം കുടുംബത്തോടും സ്വന്തത്തോട് …

Read More »

ന്യൂനപക്ഷങ്ങള്‍ക്ക് നിയമമില്ലാത്ത ശരീഅത്തോ?

Albani

ഇസ്ലാമിക ശരീഅത്ത് സാര്‍വ്വജനീനവും, സാര്‍വലൗകികവുമാണെന്ന് മുസ്ലിംകള്‍ അവകാശപ്പെടുമ്പോള്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല രാഷ്ട്രങ്ങളിലായി ജീവിക്കുന്ന ന്യൂനപക്ഷ മുസ്ലിംകളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും പരിഗണിക്കാന്‍ അതിന് സാധിച്ചിട്ടില്ലെന്ന് ചില വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷ മുസ്ലിംകള്‍ക്ക് തങ്ങളുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും പരിഗണിച്ച് അതിന് അനുയോജ്യമായ ആരാധനകളും നിയമങ്ങളുമല്ല ഇസ്ലാം നല്‍കിയിട്ടുള്ളത് എന്നതാണ് ഇവരുടെ ആരോപണം. എല്ലാ കാലത്തിനും, ദേശത്തിനും യോജിച്ച നിയമങ്ങളാണ് ഇസ്ലാമിക ശരീഅത്തെന്നത് സംശയമോ, ചര്‍ച്ചയോ ആവശ്യമില്ലാത്തവണ്ണം സ്ഥിരപ്പെട്ട സത്യമാണ്. …

Read More »