Tag Archives: pravachakan

ഹൈക്കല്‍ സുലൈമാനിയും മിഥ്യാധാരണകളും -2

solomon-temple-660x330

ഹൈക്കല്‍ പണിയാനുള്ള ഭൂമി ദാവൂദ് പ്രവാചകന്‍, ഓര്‍നാ അല്‍യബൂസിയില്‍ നിന്ന് വിലക്ക് വാങ്ങിയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഛിന്നഭിന്നമായി കിടക്കുന്ന ഹീബ്രൂ ഗോത്രങ്ങള്‍ക്ക് യഹൂദ ആരാധന നിര്‍വഹിക്കുന്നതിനുള്ള കേന്ദ്രമെന്ന നിലയിലാണത്രെ അദ്ദേഹം ഹൈക്കല്‍ നിര്‍മാണം തുടങ്ങിയത്. പിന്നീട് മകന്‍ സുലൈമാന്‍(അ) രാജാധികാരം ഏറ്റെടുക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുകയും ഏകദേശം ബി. സി. 960 -നും 953- നുമിടയില്‍ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു. അതിനാലാണ് പ്രസ്തുത ആരാധനാലയത്തിന് ‘ഹൈക്കല്‍ സുലൈമാനി’ എന്ന …

Read More »

ദാവൂദ് പ്രവാചകന് മേല്‍ യഹൂദികള്‍ കെട്ടിയുണ്ടാക്കിയത്

orthodox-jews-590x393-custom

അല്ലാഹുവിന്റെ ദൂതന്മാരോട് ഏറ്റവുമധികം ശത്രുത പുലര്‍ത്തുകയും, യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത വിഭാഗമാണ് ജൂതന്മാര്‍. അവര്‍ ചെയ്തുകൂട്ടിയ തോന്നിവാസങ്ങള്‍ കൊണ്ട് നിബിഢമാണ് അവരുടെ ചരിത്രം. അവര്‍ ദൈവിക സന്ദേശത്തെ എതിരിടുകയും, പ്രവാചകന്മാരെ വകവരുത്തുകയും ചെയ്തു. അവരുടെ കളവും, ശത്രുതയും, സത്യവിരുദ്ധതയും വ്യക്തമാക്കുന്ന ധാരാളം ചരിത്രാനുഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുകയുണ്ടായി. യഹൂദരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാത്ത മറ്റനേകം പ്രവാചകന്മാരുടെ ഗണത്തില്‍ തന്നെയാണ് ദാവൂദ്(അ)ന്റെയും സ്ഥാനം. അവര്‍ അദ്ദേഹത്തിന് മേല്‍ വ്യഭിചാരാരോപണം വരെ ഉന്നയിക്കുകയുണ്ടായി. …

Read More »

ഈസാ പ്രവാചകന്റെ അമാനുഷിക ദൃഷ്ടാന്തങ്ങള്‍

Hazrat-Isa-the-Messiah-and-Messenger-of-God

ഈസാ പ്രവാചകന്റെ മുപ്പത്തിയഞ്ച് അമാനുഷിക ദൃഷ്ടാന്തങ്ങളെ ഇഞ്ചീല്‍ (പുതിയ നിയമം) വിശദീകരിക്കുന്നുണ്ട്. അവയുദ്ധരിച്ച് ഈസാ(അ)യുടെ ദൈവികതക്ക് തെളിവ് നിരത്തുകയാണ് ക്രൈസ്തവര്‍ ചെയ്യുന്നത്. പിതാവില്ലാതെ പിറന്നതും, മരണപ്പെട്ടവരെ പുനര്‍ജീവിപ്പിച്ചതും, രോഗികള്‍ക്ക് ശമനം നല്‍കിയതും, അദൃശ്യ കാര്യങ്ങള്‍ അറിയിച്ചതുമെല്ലാം മസീഹ് ഈസാ(അ) ദൈവമാണെന്നതിനുള്ള പ്രകടമായ തെളിവുകളാണെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുന്നു. തന്റെ ദൂതന്മാര്‍ക്ക് ദൈവം നല്‍കുന്ന വരദാനമാണ് മുഅ്ജിസത്ത് അഥവാ അമാനുഷിക ദൃഷ്ടാന്തങ്ങള്‍. ഈസാ പ്രവാചകന് അല്ലാഹു നല്‍കിയ ദൃഷ്ടാന്തങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ തന്നെയും …

Read More »

ക്രൈസ്തവത: ഈസാ പ്രവാചകന്‍ കൊണ്ട് വന്ന അദ്ധ്യാപനങ്ങള്‍

8164

അല്ലാഹുവിന് മാത്രം ആരാധനയര്‍പിക്കാനും, അവന് മാത്രം കീഴൊതുങ്ങാനും ആഹ്വാനം ചെയ്ത് ലോകത്ത് നിയുക്തരായ പ്രവാചകന്മാരുടെ ഗണത്തിലാണ് ഈസാ പ്രവാചകന്റെ സ്ഥാനം. സൃഷ്ടിക്കുകയും അന്നം നല്‍കുകയും പരിപാലിക്കുകയും ചെയ്യുന്ന നാഥന്ന് മാത്രമെ വിധേയപ്പെടാവൂ എന്നും അവനില്‍ ആരെയും പങ്കുചേര്‍ക്കരുത് എന്നുമായിരുന്നു അവര്‍ കൊണ്ടുവന്ന സന്ദേശത്തിന്റെ രത്‌നച്ചുരുക്കം. അല്ലാഹു ഏകനായ ദൈവമാണ്, അവന്റെ മുന്നില്‍ വന്ന് നമസ്‌കാരം നിര്‍വഹിക്കേണ്ടതുണ്ട്, നിര്‍ബന്ധദാനം നല്‍കേണ്ടതുണ്ട്, പുണ്യത്തിലും ദൈവബോധത്തിലും പരസ്പരം സഹകരിക്കേണ്ടതുണ്ട് തുടങ്ങിയവയെല്ലാം അവരുടെ സന്ദേശങ്ങളില്‍പെടുന്നു. (കുഞ്ഞ് …

Read More »

ക്രൈസ്തവത: മസീഹിന് ശേഷം

987x

ഈസാ പ്രവാചകന് ശേഷം ക്രൈസ്തവ സമൂഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നത് ഗുരുതരമായ പരീക്ഷണങ്ങളും ദുരന്തങ്ങളുമായിരുന്നു എന്നതില്‍ പാശ്ചാത്യ-പൗരസ്ത്യ മത-മതേതര എഴുത്തുകാര്‍ക്കും ചിന്തകന്മാര്‍ക്കും ഏകാഭിപ്രായമാണുള്ളത്. പ്രസ്തുത പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ ചിലര്‍ തങ്ങളുടെ മതത്തെ മാറ്റിനിര്‍ത്താനും, ഓടി രക്ഷപ്പെടാനും ശ്രമിച്ചപ്പോള്‍, മറ്റു ചിലര്‍ പീഢനങ്ങള്‍ക്ക് മുന്നില്‍ ഉറച്ച് നിന്ന് രക്തസാക്ഷിത്വം വരിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് ചെയ്തത്. ഈ രണ്ട് നിലപാടുകളിലും അവരെ സംരക്ഷിക്കാനോ, അവരുടെ വേദത്തെയോ, മതത്തെയോ പ്രതിരോധിക്കാനോ ഒരു ശക്തിയുമുണ്ടായിരുന്നില്ല എന്നതാണ് …

Read More »

പ്രവാചകന്‍(സ) അധികാരമോഹിയോ?

img2 (1)

മുഹമ്മദ്(സ) ദൈവത്താല്‍ നിയോഗിക്കപ്പെട്ട ദൂതനായിരുന്നില്ലന്ന സന്ദേശമല്ലാതെ മറ്റെന്താണ് പ്രവാചകത്വത്തിന് ശേഷം അദ്ദേഹം സമര്‍പിച്ചത്? പ്രവാചക ചരിത്രത്തിലൂടെ കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും ഭൗതികവിരക്തി മുറുകെ പിടിച്ച, അധികാരത്തെയും നേതൃത്വത്തെയും അകറ്റി നിര്‍ത്തിയ പരിത്യാഗിയായിരുന്നു അദ്ദേഹമെന്ന് സംശയലേശമന്യെ ബോധ്യപ്പെടുന്നതാണ്. ദൈവിക സന്ദേശവുമായി കടന്നുവന്ന പ്രവാചകന് മുന്നില്‍ അധികാരവും നേതൃത്വവും മക്കയിലുള്ള ജനത വെച്ചു നീട്ടുകയുണ്ടായി. താങ്കളെ ഞങ്ങള്‍ ഞങ്ങളുടെ രാജാവായി അവരോധിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്തവരോട് തിരുമേനി(സ) അരുള്‍ ചെയ്തത് ഇപ്രകാരമായിരുന്നു (നിങ്ങള്‍ പറയുന്നതൊന്നുമല്ല എനിക്ക് …

Read More »

നൂഹ് പ്രവാചകന്റെ പ്രാര്‍ത്ഥന അബദ്ധമോ?

A young Bahraini Shiite Muslim girl reads the Koran, Islam's holy book, during the holy fasting month of Ramadan at a mosque in the village of Sanabis, west of Manama, on July 27, 2013. AFP PHOTO/MOHAMMED AL-SHAIKH        (Photo credit should read MOHAMMED AL-SHAIKH/AFP/Getty Images)

തന്റെ സമൂഹത്തിന്റെ നാശത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച നൂഹ്(അ)ന്റെ തീരുമാനം തെറ്റായിരുന്നുവെന്നും സമൂഹത്തില്‍ നിരപരാധികളായ കുഞ്ഞുങ്ങളുണ്ടായിരിക്കെ അദ്ദേഹം അപ്രകാരം പ്രാര്‍ത്ഥിക്കാന്‍ പാടില്ലായിരുന്നുവെന്നും ഇസ്ലാം വിരോധികള്‍ ആരോപിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ച നൂഹ് പ്രവാചകന്റെ പ്രാര്‍ത്ഥന അവര്‍ തെളിവായുദ്ധരിക്കുന്നു (നൂഹ് പറഞ്ഞു: നാഥാ, ഭൂമിക്ക് മുകളില്‍ സത്യനിഷേധികളാരെയും നീ താമസിക്കാന്‍ വിടരുത്. നീയവരെ ഉപേക്ഷിക്കുന്ന പക്ഷം അവര്‍ താങ്കളുടെ അടിമകളെ വഴിതെറ്റിക്കുകയും സത്യനിഷേധികളും തെമ്മാടികളുമായവരെ ജനിപ്പിക്കുകയുമാണ് ചെയ്യുക). നൂഹ് 26-27 അല്ലാഹുവില്‍ വിശ്വസിക്കാത്തവര്‍ …

Read More »

പ്രവാചക വചനങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യമോ?

mzl.sibvposg

വൈരുദ്ധ്യങ്ങളില്‍ നിന്നും, ന്യൂനതകളില്‍ നിന്നും മുക്തമാണ് ദൈവിക ദര്‍ശനമായ ഇസ്ലാം. പ്രപഞ്ചനാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവങ്കല്‍ നിന്നുള്ള ബോധനത്തിന്റെ അടിസ്ഥാനത്തില്‍ അതിന് നല്‍കപ്പെട്ട വിശദീകരണത്തിലും വൈരുദ്ധ്യമുണ്ടാവുകയെന്നത് അസംഭവ്യമാണ്. ആശയപരമായി യോജിക്കാന്‍ കഴിയാത്ത ഭിന്നതയുള്ള രണ്ട് സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ പ്രവാചക വചനങ്ങള്‍ കാണാവതല്ല. കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന, ഒന്നിന് മേല്‍ മറ്റൊന്നിന് മുന്‍ഗണന നല്‍കാന്‍ കഴിയുന്ന റിപ്പോര്‍ട്ടുകള്‍ അവക്കിടയില്‍ കാണപ്പെട്ടേക്കാം. പ്രവാചക വചനങ്ങളെക്കുറിച്ച് ശരിയായി പരിജ്ഞാനമില്ലാത്തവര്‍ മാത്രമാണ് അവക്കിടയില്‍ വൈരുദ്ധ്യമുണ്ടെന്ന് അവകാശപ്പെടുകയുള്ളൂ. …

Read More »

ഹദീഥ് പ്രവാചക കാലത്ത് രേഖപ്പെടുത്തിയിരുന്നുവോ?

IslamicGalleryBritishMuseum3

ജാഹിലിയ്യാ കാലത്തോ, ഇസ്ലാമിന്റെ ആദ്യവര്‍ഷങ്ങളിലോ അറേബ്യന്‍ ജനതക്ക് എഴുത്തിനെയോ, ലിപികളെയോ കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്നും, അതിനാല്‍ തന്നെ പ്രവാചക കാലത്ത് ഹദീഥുകള്‍ രേഖപ്പെടുത്താന്‍ സാധിച്ചില്ല എന്നും പ്രവാചക ചര്യയുടെ പ്രാമാണികതയുമായി ബന്ധപ്പെട്ട ചര്‍ച്ചകൡ ഇസ്ലാമിന്റെ വിമര്‍ശകര്‍ സാധാരണ ആരോപിക്കാറുണ്ട്. അറബികള്‍ തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ മനപാഠമാക്കുകയായിരുന്നു ചെയ്തിരുന്നത് എന്നത് അവര്‍ തെളിവായുദ്ധരിക്കുന്നു. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ തന്നെയും അവരെ ഉമ്മിയ്യൂന്‍ അഥവാ നിരക്ഷരര്‍ എന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു (അല്‍ജുമുഅ 2) …

Read More »

പ്രവാചകവചനങ്ങളെ അനുചരര്‍ കൊത്തിവെച്ചതെവിടെ?

22014

പ്രവാചകന്‍ മുഹമ്മദ്(സ)യുടെ നിയോഗത്തിന് മുമ്പ് അജ്ഞതയുടെ പടുകുഴിയില്‍ ജീവിക്കുകയായിരുന്നു അറേബ്യന്‍ ജനത. സ്വന്തം കൈ കൊണ്ട് കൊത്തിയുണ്ടാക്കിയ പാറക്കല്ലുകളെ ദൈവമായി സങ്കല്‍പിക്കുകയും അവയെ ആരാധിക്കുകയും ചെയ്തിരുന്നു അവര്‍. അപമാനവും ദാരിദ്ര്യവും ഭയന്ന് സ്വന്തം ബീജത്തില്‍ പിറന്ന് വീണ പെണ്‍മക്കളെ ക്രൂരമായി കൊന്ന് കുഴിച്ച് മൂടിയിരുന്നു അവര്‍. ഏറ്റവും നിസ്സാരമായ കാരണങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം യുദ്ധത്തിലേര്‍പെട്ടിരുന്ന കാടന്മാരായിരുന്നു അവര്‍. ചൂതാടുകയും, ഒട്ടകങ്ങളെ അറുത്ത് വീതം വെച്ച് മദ്യം കുടിച്ച് ആര്‍മാദിക്കുകയും ദുരഭിമാനം …

Read More »