Tag Archives: samooham

ഫലസ്തീന്‍ കയ്യേറുന്ന ഇസ്രയേല്‍ സമൂഹം

Jewa

ലോകചരിത്രത്തോളം പഴക്കംചെന്ന സംഘട്ടന പാരമ്പര്യമാണ് സത്യത്തിനും അസത്യത്തിനുമിടയിലുള്ളത്. സമൂഹങ്ങളുമായി ബന്ധപ്പെട്ട ദൈവത്തിന്റെ മാറ്റമില്ലാത്ത നടപടിക്രമത്തിന്റെ ഭാഗമാണത്. ദൈവികദീനിന്റെ വാഹകരും, ദൈവിക സന്ദേശത്തിന്റെ നിഷേധികളും തമ്മിലുള്ള ഈ സംഘട്ടനം ലോകാവസാനം വരെ തുടരുന്ന ചര്യയാണെന്നര്‍ത്ഥം. ധര്‍മവും അധര്‍മവും തമ്മിലുള്ള പ്രസ്തുത പോരാട്ട ചരിത്രത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടത്തിലാണ് ലോകമിപ്പോഴെത്തിയിരിക്കുന്നത്. ദൈവം പ്രവാചകന്മാരെയും, വേദഗ്രന്ഥങ്ങളെയും അയച്ച് അനുഗ്രഹിച്ച പരിശുദ്ധമായ ഫലസ്ത്വീന്‍ ഭൂമി അധിനിവേശം ചെയ്ത് അവിടെ കുടിയിരിക്കാനുള്ള ശ്രമം ജൂതരുടെ നേതൃത്വത്തില്‍ അതിശക്തമായി …

Read More »

ജീവിതത്തോട് ആര്‍ത്തിപൂണ്ട ജൂതസമൂഹം

drops-8

ജൂതസമൂഹത്തിന്റെ സമീപനങ്ങളെക്കുറിച്ച് വിവരിച്ച ഖുര്‍ആന്‍ അവയില്‍ എടുത്തുപറഞ്ഞ സുപ്രധാനമായ ദൗര്‍ബല്യങ്ങളിലൊന്നാണ് ഭൗതികജീവിതത്തോടുള്ള ആര്‍ത്തിയെന്നത്. വിശുദ്ധ ഖുര്‍ആന്‍ ജൂതസമൂഹവുമായി ബന്ധപ്പെട്ട ഒരു ചരിത്രം ഉദ്ധരിക്കുന്നത് നോക്കുക (ആയിരങ്ങളുണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ വീടുവിട്ടിറങ്ങിയ ജനതയുടെ അവസ്ഥ നീ കണ്ടില്ലേ? അല്ലാഹു അവരോട് കല്‍പിച്ചു: ‘നിങ്ങള്‍ മരിക്കുക’. പിന്നെ അല്ലാഹു അവരെ ജീവിപ്പിച്ചു. ഉറപ്പായും അല്ലാഹു മനുഷ്യരോട് ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല). അല്‍ബഖറ 243 ഇസ്രയേല്‍ സമൂഹത്തില്‍പെട്ട ദോര്‍ദാന്‍ എന്ന …

Read More »

ബുദ്ധ-മുസ്ലിം സംഘട്ടനം: ആധുനിക സമൂഹങ്ങളില്‍ -1

zzYcxP9

വിവിധ മതങ്ങളുടെ പൂര്‍വ്വചരിത്രം, സമകാലീന ലോകത്ത് അവ സ്വീകരിക്കുന്ന സമീപനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാവാന്‍ വഴിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയെത്തിയപ്പോഴേക്കും ബുദ്ധമതം വിവിധ പ്രദേശങ്ങളില്‍ പടര്‍ന്ന് പന്തലിക്കാന്‍ തുടങ്ങിയിരുന്നു. പ്രസ്തുത നാടുകളില്‍ പല പരമ്പരാഗത മതങ്ങളും നിലനില്‍ക്കുന്നതോടൊപ്പമായിരുന്നു ഇത്. അതിനാല്‍ തന്നെ ബുദ്ധമതത്തിന്റെ ആഗമനം അവിടങ്ങളില്‍ മതങ്ങള്‍ക്കിടയില്‍ സംവാദവും ചര്‍ച്ചയും രൂപപ്പെടാനുള്ള പുതിയ പ്രവണത സൃഷ്ടിച്ചു. ബുദ്ധ-ക്രൈസ്തവ-ജൂത മതനേതാക്കള്‍ക്കിടയിലായിരുന്നു ഇത്. എന്നാല്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബുദ്ധമതത്തിന് …

Read More »

ബുദ്ധ-മുസ്ലിം സംഘട്ടനം: ആധുനിക സമൂഹങ്ങളില്‍ -2

Buddhist Monks Praying at Wedding Ceremony

ബുദ്ധന്മാര്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ വളരെ പരസ്യമായി സംഘട്ടനം നടന്ന് കൊണ്ടിരിക്കുന്നത് ബര്‍മയിലാണ്. വര്‍ണവിവേചനവും, മതതീവ്രവാദവും അതിന്റെ ഉത്തുംഗതയില്‍ എത്തിയിരിക്കുന്നു അവിടെ. അറാകാനില്‍ താമസിക്കുന്ന റോഹിങ്ക്യാ മുസ്ലിംകള്‍ക്ക് നേരെയാണ് ക്രൂരമായ പീഢനവും കയ്യേറ്റവും നടക്കുന്നത്. തങ്ങളുടെ രാഷ്ട്രത്തിലെ ന്യൂനപക്ഷത്തെ തുടച്ച് മാറ്റി അവരുടെ ഭൂമിയും സ്വത്തുവകകളും അപഹരിക്കാനുള്ള ശ്രമമാണ് അവിടെ നടന്ന് കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യം ബര്‍മ കീഴ്‌പെടുത്തിയ കാലത്ത് നട്ടുവളര്‍ത്തിയ വംശീയതയാണ് ഇന്ന് വളര്‍ന്ന് വലുതായി പന്തലിച്ച് നില്‍ക്കുന്നത്. അന്ന് ബ്രിട്ടീഷുകാര്‍ …

Read More »

മദീനാപത്രികയിലെ സാമൂഹിക നീതി

signature of the document

മദീനാ കരാറിനെക്കുറിച്ച സൂചനകളോ പരാമര്‍ശമോ ഇല്ലാതെ പ്രവാചകന്‍ തിരുമേനി(സ)യുടെ ഹിജ്‌റയെക്കുറിച്ച സംസാരം പൂര്‍ണമാവുകയില്ല. തിരുദൂതര്‍(സ) സ്ഥാപിച്ച പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്റെ പ്രഥമ രാഷ്ട്രീയ ഭരണഘടനയായിരുന്നു അത്. സ്വതന്ത്രമായ നേതൃത്വം, പ്രാദേശികമായ അതിരുകള്‍, പ്രസ്തുത പരിധിക്ക് കീഴില്‍ ജീവിക്കുന്ന ജനസമൂഹം തുടങ്ങി നിര്‍ണിതമായ അടിസ്ഥാനങ്ങള്‍ക്ക് മേല്‍ പണിതുയര്‍ത്തപ്പെട്ട സാമൂഹിക ക്രമത്തിനാണ് രാഷ്ട്രീയാര്‍ത്ഥത്തില്‍ രാഷ്ട്രം എന്ന് വിളിക്കാറുള്ളത്. തിരൂദതര്‍ക്ക് കീഴില്‍ രൂപപ്പെട്ട മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തിന് മേല്‍പറഞ്ഞ എല്ലാ സവിശേഷതകളുമുണ്ടായിരുന്നു. അതിനാല്‍ തന്നെ …

Read More »

മുസ്‌ലിം സ്ത്രീയുടെ സാമൂഹിക പങ്കാളിത്തം

300

സ്ത്രീയുടെ സാമൂഹിക പങ്കാളിത്തത്തെക്കുറിച്ച ചര്‍ച്ചയ്ക്ക് ഇസ്ലാമിനോളം തന്നെ പഴക്കമുണ്ട്. അതേക്കുറിച്ച ഇസ്ലാമിക വീക്ഷണം കൃത്യമായി നിര്‍ണയിക്കാനുതകുന്ന ഒരു തെളിവ് സമൂഹത്തില്‍ നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനുമുള്ള ഉത്തരവാദിത്തം സ്ത്രീപുരുഷന്മാര്‍ക്ക് ഒരു പോലെ ബാധകമാണെന്ന ഖുര്‍ആനിക പരാമര്‍ശമാണ്. (സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. …

Read More »

സ്ത്രീപാദങ്ങളില്‍ സാമൂഹികതയുടെ മണ്ണ് പുരണ്ടാലെന്ത്? -2

151217424.jpg

സാമ്പത്തിക ഇടപാടുകളില്‍ സ്ത്രീയുടെ സാക്ഷ്യം സ്വീകാര്യമാണെന്ന കാര്യത്തില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. കടത്തിന് സാക്ഷിനില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണിത്. രണ്ട് പുരുഷന്മാരെയോ, ഒരു പുരുഷന് പകരമായി രണ്ട് സ്ത്രീകളെയോ സാക്ഷി നിര്‍ത്തണമെന്നാണ് ഖുര്‍ആനിക പരാമര്‍ശം. മാസമുറയുടെ സന്ദര്‍ഭത്തില്‍ സ്ത്രീക്ക് സംഭവിക്കുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച വൈദ്യന്മാരുടെ വിവരണങ്ങള്‍ ഞാന്‍ എന്റെ ഒരു ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ സാക്ഷ്യം ഉറപ്പിക്കാന്‍ മറ്റൊരു സ്ത്രീ കൂടി വേണമെന്ന …

Read More »

ബഹുഭാര്യത്വം അനിവാര്യമാകുന്ന സാമൂഹിക സാഹചര്യങ്ങള്‍ -1

162

ബഹുഭാര്യത്വ നിയമത്തെ വൈകാരിക തലത്തില്‍ നിന്ന് അകന്ന് ബുദ്ധിപരമായും സാമൂഹികമായും വിലയിരുത്തുന്ന പക്ഷം അതിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച കൃത്യമായ ധാരണ നമുക്ക് ലഭിക്കുന്നതാണ്. കുടുംബ ഭദ്രത നിലനിര്‍ത്തുന്നതിനും, ഊഷ്മളത കാത്ത് സൂക്ഷിക്കുന്നതിനും ഏകഭാര്യയാണ് ഉത്തമമെന്നത് കൊണ്ട് തന്നെ അത് തന്നെയാണ് പ്രകൃതിപരമായ കുടുംബ ഘടനയെ പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ഏകഭാര്യയില്‍ നിന്ന് ബഹുഭാര്യത്വത്തിലേക്കുള്ള മാറ്റം വളരെ അനിവാര്യമായ സാമൂഹിക-വൈയക്തിക സാഹചര്യങ്ങളില്‍ മാത്രം കടന്നുവരുന്ന സമീപനം മാത്രമാണ്. വടക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെപ്പോലെ …

Read More »

ബഹുഭാര്യത്വം അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ -2

e

ഭീകരമായ യുദ്ധത്തെതുടര്‍ന്ന്  സ്ത്രീ-പുരുഷന്മാര്‍ക്കിടയിലുള്ള അനുപാതത്തില്‍ ഭീമമായ അന്തരം രൂപപ്പെടുന്നത് ഒന്നിലേറെ വിവാഹം അനിവാര്യമാക്കുന്ന സാഹചര്യങ്ങളിലൊന്നാണ്. കാല്‍നൂറ്റാണ്ടിനിടയില്‍ രണ്ട് ലോകഭീകര യുദ്ധങ്ങള്‍ നയിച്ച യൂറോപ്പ് ഇതിനുദാഹരണമാണ്. ലക്ഷക്കണക്കിന് യുവാക്കളെ അവര്‍ക്ക് നഷ്ടപ്പെടുകയും വിവാഹിതരും അല്ലാത്തവരുമായ സ്ത്രീകള്‍ക്ക് തങ്ങളുടെ താങ്ങും തണലും നഷ്ടപ്പെടുകയും ചെയ്തു. സമൂഹത്തില്‍ ജീവനോടെ അവശേഷിക്കുന്ന വിവാഹിതരായ പുരുഷന്മാരെ പരിചയപ്പെടുകയും പ്രലോഭിക്കുകയും ചെയ്യുക മാത്രമായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്ന ഏകവഴി. ഭാര്യമാരെ രഹസ്യമായി വഞ്ചിച്ച് അവിഹിത ബന്ധത്തിലേര്‍പെടുകയോ, അവരെ ഉപേക്ഷിച്ച് മറ്റ് …

Read More »

സമൂഹത്തിന്റെ പാതിയല്ല, മറുപാതിയൊരുക്കുന്നതും സ്ത്രീയാണ് -1

7868

പുരുഷന്‍ സമൂഹത്തിന്റെ പകുതിയാണെങ്കില്‍ അതിന്റെ മറുപകുതിയാണ് സ്ത്രീയെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സമൂഹത്തിന്റെ ഒരു പകുതിയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് മാത്രമല്ല, മറുപകുതിയെ താലോലിക്കുകയും, വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്ന മഹത്തായ ഉത്തരവാദിത്തവും സ്ത്രീ നിര്‍വഹിക്കുന്നുണ്ട്. പുരുഷന്റെ മാതാവെന്ന നിലയില്‍ അവന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് സ്ത്രീക്ക് വഹിക്കാനുണ്ട്. അവന്റെ സഹോദരി, മകള്‍, ഭാര്യ എന്ന നിലയിലും അവള്‍ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. വീട്ടിനകത്തെ കാര്യങ്ങളില്‍ നിന്ന് പുരുഷന് അല്‍പമെങ്കിലും ഊരാന്‍ സാധിക്കുമെങ്കിലും സ്ത്രീക്ക് അതിനൊരിക്കലും കഴിയുകയില്ല. …

Read More »