Tag Archives: shiksha

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -1

6587-660x330

ലോകത്തെ എല്ലാ മതദര്‍ശനങ്ങളും വിലക്കിയ ഏറ്റവും വൃത്തികെട്ട തിന്മകളിലൊന്നായാണ് വ്യഭിചാരം പരിഗണിക്കപ്പെടുന്നത്. കേവലം മതവിശ്വാസികള്‍ മാത്രമല്ല, അല്‍പം ബുദ്ധിയും വിവേകവുമുള്ള എല്ലാ ജനങ്ങളും വ്യഭിചാരത്തെ അരുതാത്തതായി ഗണിക്കുന്നു. പടിഞ്ഞാറന്‍ നാഗരികത പോലും അതിനെ പരസ്യമായി -രഹസ്യമായി അതിനെ സ്വീകരിക്കുന്നുവെങ്കില്‍ പോലും- അതിനെ എതിര്‍ക്കുന്നതായി കാണാവുന്നതാണ്. ദമ്പതികളുടെ അവകാശം ഹനിക്കുക, രക്തബന്ധങ്ങള്‍ കൂടിക്കലരുക, കുടുംബബന്ധം തകര്‍ക്കുക, സന്താനങ്ങള്‍ക്ക് നേരെയുള്ള പിതൃവാത്സല്യം അറുത്ത് മാറ്റുക തുടങ്ങിയ പ്രതിലോമപരമായ ഫലങ്ങള്‍ അത് സൃഷ്ടിക്കുന്നതിനാലാണിത്. സന്താനങ്ങളോടുള്ള …

Read More »

പുനരുത്ഥാനവും ശിക്ഷയും -2

513-635x330

ദൈവം തമ്പുരാന്‍ മനുഷ്യനെ ശിക്ഷിക്കുമെന്ന് പറയുമ്പോള്‍ മുറവിളി കൂട്ടുകയും, പിറുപിറുക്കുകയും ചെയ്യുന്ന ചില ലോലഹൃദയരുണ്ട്. അനുയായികളെ ക്രൂരമയി പീഢിപ്പിച്ചിരുന്ന, അവരെ മലദ്വാരത്തിലൂടെ ഇരുമ്പ് ദണ്ഡ് കയറ്റി നിഷ്ഠൂരമായി കൊലപ്പെടുത്തിയിരുന്ന തുര്‍ക്കി ഭരണാധികാരിയെയും, മറ്റ് സ്വേഛാധിപതികളെയും ഓര്‍ക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഇരുമ്പ് ദണ്ഡ് തീയിലിട്ട് പഴുപ്പിച്ച് ബന്ദികളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നത് കണ്ട് ആഘോഷിച്ച മറ്റ് പലരും ചരിത്രത്തിലുണ്ട്. ഇത്തരം ധിക്കാരികളെയെല്ലാം കാരുണ്യവാനായ ദൈവം ചായ സല്‍ക്കാരം നല്‍കി സ്വീകരിക്കണമെന്നാണോ ഇവര്‍ വാദിക്കുന്നത്? …

Read More »

ജയില്‍ ശിക്ഷ എന്തുകൊണ്ട് ഫലപ്രദമല്ല?

1024x576

മനുഷ്യനിര്‍മിത ശിക്ഷാനിയമങ്ങളില്‍ സുപ്രധാനമാണ് തടവ് അഥവാ ജയില്‍ ശിക്ഷയെന്നത്. ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ ഭരണം നടത്തുന്ന ഒട്ടുമിക്ക രാഷ്ട്രങ്ങളിലും കുറ്റവാളികള്‍ക്കായി സജ്ജീകരിക്കപ്പെട്ട സുപ്രധാനമായ ആയുധമാണ് ജയില്‍. എന്നാല്‍ പ്രസ്തുത രാഷ്ട്രങ്ങളിലെ കുറ്റകൃത്യങ്ങളുടെ തോത് കുറക്കുന്നതില്‍ പ്രസ്തുത ശിക്ഷ പരാജയപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല, അവിടങ്ങളില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജയില്‍ ശിക്ഷ മുഖേനെ നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളും, നഷ്ടങ്ങളുമാണ് സമൂഹത്തിനുണ്ടാവുന്നതെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. …

Read More »

വ്യഭിചാരത്തിന് ശിക്ഷയേര്‍പെടുത്തിയത് എന്തുകൊണ്ട്? -2

Putbia

കേവലം വ്യഭിചാരം നിഷിദ്ധമാക്കുക മാത്രമല്ല ഇസ്ലാം ചെയ്തത്, അതിലേക്ക് നയിക്കുന്ന വഴികള്‍ ഭദ്രമായി അടക്കുക കൂടി ചെയ്തിരിക്കുന്നു. വ്യഭിചരിക്കരുത് എന്ന് കല്‍പിക്കുന്നതിന് പകരം ‘വ്യഭിചാരത്തെ സമീപിക്കരുത്’ എന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചത് ഇതിന് ഉത്തമോദാഹരണമാണ്. വ്യഭിചാരം നിഷിദ്ധമാക്കുകയും, അതിലേര്‍പെടുന്നവന് കഠിനമായ ശിക്ഷ നല്‍കുകയും ചെയ്ത ആദ്യത്തെ ദര്‍ശനമല്ല ഇസ്ലാം എന്ന് നാം മുന്‍ഭാഗത്തില്‍ വിശദീകരിച്ചു കഴിഞ്ഞു. എന്നിരിക്കെ ഇസ്ലാമിന്റെ ശിക്ഷാ നിയമത്തില്‍ മാത്രം രാഷ്ട്രീയ താല്‍പര്യമാണെന്ന് ആരോപിക്കുന്നത് അടിസ്ഥാന രഹിതവും, ബുദ്ധിശൂന്യവുമാണ്. …

Read More »

വ്യഭിചാരത്തിന്റെ ശിക്ഷ ഉമര്‍ റദ്ദാക്കിയെന്നോ?

13701344319

ഇസ്ലാമിക ശരീഅത്ത് വളരെ വ്യക്തമായി പരാമര്‍ശിച്ച നിയമം ഉമര്‍ ബിന്‍ ഖത്താബ്(റ) നടപ്പിലാക്കിയില്ലെന്നും, റദ്ദാക്കിയെന്നും ചില ഇസ്ലാം വിരോധികള്‍ ആരോപിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ വ്യഭിചാരത്തിന് ഇസ്ലാമേര്‍പെടുത്തിയ ശിക്ഷ അദ്ദേഹം നടപ്പാക്കുകയുണ്ടായില്ല എന്നാണ് ഇവര്‍ അതിന് തെളിവായി ഉദ്ധരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ സമീപനം ഇസ്ലാമിക ശരീഅത്തിനെ പരസ്യമായി ധിക്കരിച്ചതിന്റെയും അതിന് എതിര് പ്രവര്‍ത്തച്ചതിന്റെയും ഉദാഹരണമല്ലേ എന്ന് ആരോപകര്‍ ചോദിക്കുന്നു. ഉമര്‍(റ) വ്യഭിചാരത്തിന്റെ ശിക്ഷനടപ്പാക്കാതെ വെറുതെ വിട്ട സാഹചര്യങ്ങള്‍ ഇസ്ലാമിക ശരീഅത്ത് പ്രകാരം …

Read More »

ശിക്ഷിക്കാതിരിക്കുന്നതിലല്ല, ശിക്ഷ നടപ്പാക്കുന്നതിലാണ് കരുണ -1

087bars

പ്രവാചകന്‍ തിരുമേനി(സ)യുടെ വിയോഗത്തിന് ശേഷം അധികാരമേറ്റെടുത്ത ഖലീഫമാരുടെയും, അവരുടെ പ്രതിനിധികളായി വിവിധ പ്രദേശങ്ങളില്‍ ഭരണം നടത്തിയ ഗവര്‍ണര്‍മാരുടെയും ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇസ്ലാമിക ശിക്ഷാനിയമങ്ങള്‍ വ്യക്തിയുടെ മഹത്വം സംരക്ഷിക്കുകയും, അവന് മേല്‍ കരുണ ചൊരിയുകയുമാണ് ചെയ്തിട്ടുള്ളതെന്ന് ബോധ്യപ്പെടുന്നതാണ്. ശാരീരികമായ ശിക്ഷ നടപ്പിലാക്കുന്നതിനുള്ള സമയം ഇതിനുദാഹരണമാണ്. കഠിനമായ ചൂടോ, തണുപ്പോ ഉള്ള സാഹചര്യങ്ങളില്‍ ശിക്ഷ നടപ്പാക്കുന്നതല്ല. സന്തുലിതമായ അന്തരീക്ഷവും കാലാവസ്ഥയുമുള്ള സന്ദര്‍ഭം പ്രത്യേകം പരിഗണിച്ചാണ് ശിക്ഷ നടപ്പാക്കാറുള്ളത്. ശിക്ഷയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ …

Read More »

മതപരിത്യാഗിയുടെ ശിക്ഷയും മതസ്വാതന്ത്ര്യവും -1

horia-diniya

അഭിപ്രായ സ്വാതന്ത്ര്യവും ആക്ഷേപ സ്വാതന്ത്ര്യവും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്! അതുപോലെയാണ് പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉപദ്രവ സ്വാതന്ത്ര്യവും! തോന്നുന്നത് പറയാനും, തോന്നുന്നത് ചെയ്യാനും എനിക്ക് അവകാശമുണ്ട്. പക്ഷെ എന്റെ തോന്നലുകളും അവയനുസരിച്ച കര്‍മങ്ങളും മറ്റുള്ളവരുടെ അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിരുകള്‍ കടക്കാന്‍ പാടുള്ളതല്ല. മനുഷ്യന്റെ പൂര്‍ണതയും, ഔന്നത്യവും അവന്റെ ശരിയായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രശ്‌നവും, പ്രയാസവുമില്ലാതെ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ ഓരോ വ്യക്തിക്കും സാധിക്കേണ്ടതുണ്ട്. അല്ലാഹുവിന് മാത്രമുള്ള മനുഷ്യന്റെ വിധേയത്വത്തിന്റെ തന്നെ ഭാഗമാണ് …

Read More »

മതപരിത്യാഗിയുടെ ശിക്ഷയും മതസ്വാതന്ത്ര്യവും -2

7578

വിവിധ തരം സ്വാതന്ത്ര്യങ്ങള്‍ ശ്രേഷ്ഠഗുണങ്ങളെപ്പോലെയാണ്. അവ പരസ്പരം ശക്തിപ്പെടുത്തുകയും വളര്‍ത്തുകയുമാണ് ചെയ്യുക. പല സ്വാതന്ത്ര്യങ്ങളും മാരകരോഗങ്ങളുടെ പിടിയില്‍ അകപ്പെട്ടുവെങ്കിലും മതസ്വാതന്ത്ര്യം ശക്തിയോടെ തലയുയര്‍ത്തി നിന്നിരുന്നു. അതിന്റെ കുളിര് പെയ്യുന്ന തണലില്‍ യഹൂദരും ക്രൈസ്തവരും ബാത്വിനിയ്യാക്കളുമെല്ലാം യാതൊരു വിഷമവും കൂടാതെ ജീവിച്ചിരുന്നു. ലോക ചരിത്രത്തില്‍ ഇസ്ലാമിക രാഷ്ട്രത്തിലല്ലാതെ മറ്റൊരിടത്തും ഈയൊരു സഹിഷ്ണുത കാണാനാവുമെന്ന് ഞാന്‍ കരുതുന്നില്ല! ലംഘിക്കാന്‍ ഏറ്റവും ദുഷ്‌കരമായ സ്വാതന്ത്ര്യം മതസ്വാതന്ത്രമായിരുന്നു അക്കാലത്ത്. യമനിലെ അറബികള്‍ പരസ്പരം കഴുത്തറുത്ത് ജീവിച്ച …

Read More »

മതപരിത്യാഗിയുടെ ശിക്ഷയും മതസ്വാതന്ത്ര്യവും -3

55978

ലോകത്തെ ഒരു രാഷ്ട്രവും സ്വന്തം സമൂഹത്തില്‍ ഫിത്‌നയും, ഛിദ്രതയും, കലാപവും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയോ, അത്തരം സാഹചര്യങ്ങളില്‍ മൗനം ദീക്ഷിക്കുകയോ ചെയ്യുകയില്ല. സാമൂഹിക സുരക്ഷിതത്വത്തിന് ആവശ്യമായ നടപടികള്‍ ഭരണകൂടം കയ്യാളുകയും അക്രമികളെ പ്രതിരോധിക്കുകയുമാണ് അവ ചെയ്യുക. മതനിരാസത്തിന്റെ പൊതുഅദ്ധ്യാപനങ്ങളാണ് കമ്യൂണിസ്റ്റ് രാഷ്ട്രം അവിടത്തെ പൗരന്മാര്‍ക്ക് നല്‍കുകയെങ്കില്‍ ഇസ്ലാമിക രാഷ്ട്രത്തിന് എന്തുകൊണ്ട് ഇസ്ലാമിന്റെ പൊതുമൂല്യങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കിക്കൂടാ!! വിശ്വാസത്തിന്റെ ചട്ടക്കൂടില്‍ സാമൂഹിക വ്യവസ്ഥ പണിതുയര്‍ത്താന്‍ ആഗ്രഹിക്കുന്നവരെ കമ്യൂണിസ്റ്റ് രാഷ്ട്രം വെച്ച് പൊറുപ്പിച്ച പാരമ്പര്യം …

Read More »

ഇസ്ലാമിലെ ശിക്ഷാ സമ്പ്രദായം

hidod

ഇസ്ലാമിക ശരീഅത്തിലെ ശിക്ഷാനിയമങ്ങള്‍ ക്രൂരമാണെന്നും, അവ സമൂഹത്തില്‍ നടപ്പിലാക്കാന്‍ യോജിച്ചതല്ലെന്നുമുള്ള ആരോപണം ഏറെക്കാലമായി ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിച്ച് കൊണ്ടേയിരിക്കുന്നു. വ്യഭിചാരിയെ എറിഞ്ഞ് കൊല്ലുന്നതും, മോഷ്ടാവിന്റെ കൈ മുറിക്കുന്നതും, മദ്യപാനിക്ക് ചാട്ടവാറടില്‍ നല്‍കുന്നതുമെല്ലാം സാംസ്‌കാരികമായി ഉയര്‍ന്ന സമൂഹത്തിന് യോജിക്കാത്ത അപരിഷ്‌കൃതമായ വിധികളാണെന്നും അവര്‍ വാദിക്കുന്നു. ഇത്ര ക്രൂരമായി ശിക്ഷിക്കുന്ന ഇസ്ലാമില്‍ നിന്ന് എങ്ങനെയാണ് കരുണ പ്രതീക്ഷിക്കുക എന്നാണ് ഇവര്‍ ചോദിക്കുന്നത്. മേല്‍പറഞ്ഞ ആരോപണം വായിക്കുന്നവരുടെ മനസ്സില്‍ ആദ്യമായി ഒരു പക്ഷെ രൂപപ്പെട്ടേക്കാവുന്നത് …

Read More »