Tag Archives: stree

സ്ത്രീ ‘ദീന്‍’ കുറഞ്ഞവളെന്നോ? -1

13-180428

തിരുമേനി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീഥില്‍ ‘സ്ത്രീ ബുദ്ധിയും ദീനും കുറഞ്ഞ’വളാണെന്ന് പരാമര്‍ശിച്ചിരിക്കുന്നുവെന്നും ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ എത്ര മാത്രം സ്ത്രീ വിരുദ്ധമാണെന്നതിന് ഇത് തെളിവാണന്നും ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. മുന്‍കാലത്ത് പ്രവാചക സഖാക്കളും ശേഷം വന്ന വിശ്വാസികളും ഒരു പോലെ സ്വീകരിച്ച ഈ ഹദീഥ് ആധുനിക കാലത്ത് പല നിരൂപണങ്ങള്‍ക്കും വിധേയമാവുകയും, ബുദ്ധിപരമായി അംഗീകരിക്കാനാവാത്ത പ്രസ്താവനയാണെന്ന പേരില്‍ നിരസിക്കപ്പെടുകയും ചെയ്ത് കൊണ്ടിരിക്കുന്നു. പ്രവാചക സഖാക്കള്‍ അദ്ദേഹത്തില്‍ നിന്ന് ഉദ്ധരിച്ച, ബുദ്ധിപരമായി …

Read More »

സ്ത്രീ ‘ദീന്‍’ കുറഞ്ഞവളെന്നോ? -2

22745an

സ്ത്രീ ബുദ്ധിയും ദീനും കുറഞ്ഞവളാണെന്ന് കുറിക്കുന്ന ഹദീഥ് യഥാര്‍ത്ഥത്തില്‍ വിരല്‍ ചൂണ്ടുന്നത് മറ്റ് രണ്ട് വിഷയങ്ങളിലേക്കാണ്. ദാനധര്‍മം നിര്‍വഹിക്കാന്‍ സ്ത്രീകളെ പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് അവയില്‍ ആദ്യത്തേത്. പ്രസ്തുത വിഷയത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നതിനിടെ അധികം സ്ത്രീകളും ഭര്‍ത്താക്കന്മാരോട് ധിക്കാരപൂര്‍വ്വം വര്‍ത്തിക്കുന്നതിനാല്‍ കൂടുതല്‍ സ്ത്രീകള്‍ നരകാവകാശികളായിത്തീരുന്നുവെന്ന് സൂചിപ്പിക്കുക മാത്രമാണ് തിരുദൂതര്‍(സ) ചെയ്തത്. തന്റേടിയും ദൃഢനിശ്ചയമുള്ളവനുമായ പുരുഷനെ നിയന്ത്രിക്കുമാറ് പൊതുപരിജ്ഞാനം കുറഞ്ഞ, ദീനീ കാര്യങ്ങളില്‍ ഇളവ് നല്‍കപ്പെട്ട സ്ത്രീ വളര്‍ന്നിരിക്കുന്നുവെന്നതിലുള്ള തിരുമേനി(സ)യുടെ ആശ്ചര്യപ്രകടനമാണ് ഹദീഥിന്റെ രണ്ടാമത്തെ വിഷയം. …

Read More »

പ്രതിക്രിയയിലെ സ്ത്രീ-പുരുഷ സമത്വം -1

gequality

ശിക്ഷാനിയമങ്ങളുടെയും പ്രതിക്രിയയുടെയും കാര്യത്തില്‍ ഇസ്ലാം സ്ത്രീയോട് അനീതി പ്രവര്‍ത്തിച്ചിരിക്കുന്നുവെന്ന് ചിലര്‍ ആരോപിക്കാറുണ്ട്. അനന്തരസ്വത്ത് വീതം വെക്കുമ്പോള്‍ പുരുഷന് നല്‍കുന്നതിന്റെ പകുതിയാണ് സ്ത്രീക്ക് നല്‍കേണ്ടതെന്ന് കല്‍പിച്ച ഇസ്ലാം പ്രതിക്രിയ ഉള്‍പെടെയുള്ള ശിക്ഷാനിയമങ്ങളുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനുമിടയില്‍ തുല്യത കാണിച്ചിരിക്കുന്നു. മോഷണം, വ്യഭിചാരം, വ്യഭിചാരാരോപണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകള്‍ ഉദാഹരണം. ഭൗതികമായ വീതം വെപ്പിന്റെ കാര്യത്തില്‍ സ്ത്രീക്ക് പുരുഷന്റെ പകുതി ഓഹരിയാണുള്ളതെങ്കില്‍ ശിക്ഷാനിയമങ്ങളിലും ഇത് ബാധകമാണെന്നും, പുരുഷന് നല്‍കുന്ന ശിക്ഷയുടെ …

Read More »

പ്രതിക്രിയയിലെ സ്ത്രീ-പുരുഷ സമത്വം -2

87856

ഇസ്ലാമില്‍ അടിസ്ഥാനപരമായി സ്ത്രീ-പുരുഷ സമത്വമാണെന്ന നമ്മുടെ അഭിപ്രായം പുതിയ കാര്യമൊന്നുമല്ല. പ്രകൃതിപരമായി വ്യത്യാസം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണ് ഇതിന് അപവാദമായുള്ളത്. ചില വിഷയങ്ങളില്‍ സമത്വം അനീതിയായിത്തീരുമെന്നതിനാല്‍ അവയെയും ഇസ്ലാം ഇതില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നു. ‘പുരുഷന്മാരുടെ രക്തബന്ധത്തിലുള്ള സഹോദരിമാണ് സ്ത്രീകള്‍’ എന്നാണ് തിരുദൂതര്‍(സ) പഠിപ്പിച്ചിരിക്കുന്നത്. ഈ അടിസ്ഥാനത്തെ സ്ഥാപിക്കുന്നതും, അതിന് ഊന്നല്‍ നല്‍കുന്നവയുമാണ് വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും പ്രവാചക ചര്യകളും. ശിക്ഷാനിയമങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യത കല്‍പിച്ച ഇസ്ലാം സാമ്പത്തിക ഇടപാടുകളിലും, …

Read More »

ദായധനത്തിലും സ്ത്രീ-പുരുഷ വിവേചനമോ? -2

8855

ദായധനവുമായി ബന്ധപ്പെട്ട വിധിയില്‍ തജ്ദീദ് ഉദ്ദേശിക്കുന്നവര്‍ വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ ശരീഅത്തിന്റെ ഉറവിടങ്ങളിലേക്ക് മടങ്ങുകയാണ് വേണ്ടത്. ഇസ്ലാമിന്റെ പ്രാഥമിക സ്രോതസ്സുകള്‍ നല്‍കുന്ന വിശദീകരണങ്ങളും സൂചനകളും മനസ്സിലാക്കിയതിന് ശേഷമാണ് പ്രസ്തുത ഉദ്യമത്തിന് തുനിഞ്ഞിറങ്ങേണ്ടത്. ഖുര്‍ആനിക വചനങ്ങള്‍ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്ന പക്ഷം അന്നിസാഅ് അദ്ധ്യാത്തിലെ ദായധനത്തെക്കുറിച്ച വചനങ്ങള്‍ വളരെ വ്യക്തവും കൃത്യവുമാണ്. ദായധനം, പ്രായശ്ചിത്തതുക, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നവയല്ല പ്രസ്തുത വചനങ്ങള്‍. ദായധനം …

Read More »

ദായധനത്തിലും സ്ത്രീ-പുരുഷ വിവേചനമോ? -3

67865 (1)

പുരുഷന്റെ നഷ്ടപരിഹാരത്തുകയുടെ പകുതിയാണ് സ്ത്രീയുടേത് എന്ന് കുറിക്കുന്ന ആധികാരികമായ പ്രമാണങ്ങള്‍ ഇസ്ലാമിക ശരീഅത്തില്‍ ലഭ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവശേഷിക്കുന്നത് മുസ്ലിം ലോകത്തെ പണ്ഡിതന്മാരുടെ ഏകാഭിപ്രായം അഥവാ ഇജ്മാഅ് ആകുന്നു. ഏതെങ്കിലും വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇജ്മാഉണ്ടെന്ന് അവകാശപ്പെട്ടവന്‍ കളവാണ് പറഞ്ഞിരിക്കുന്നത് എന്ന് ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ വ്യക്തമാക്കിയിരിക്കുന്നു. കാരണം പ്രസ്തുത വിഷയത്തിലെ അഭിപ്രായ ഭിന്നതകള്‍ ഒരുപക്ഷെ അയാളറിഞ്ഞിരിക്കുകയില്ല. ഇജ്മാഇനെക്കുറിച്ച ഇമാം ശൗകാനിയുടെ അഭിപ്രായം വായിക്കുന്ന പക്ഷം അതിനെ നിരാകരിക്കുന്നവരുടെ കൂടെയാണ് …

Read More »

ദായധനത്തിലും സ്ത്രീ-പുരുഷ വിവേചനമോ? -4

Officials investigate the scene of a multiple vehicle accident where 6 people were killed on the westbound Pomona Freeway in Diamond Bar, Calif. on Sunday morning, Feb. 9, 2013. Authorities say a wrong-way driver caused the pre-dawn crash that left six people dead.  (AP Photo/San Gabriel Valley Tribune,Watchara Phomicinda) MAGS OUT, NO SALES MANDATORY CREDIT

അബദ്ധവശാല്‍ മനുഷ്യജീവന്‍ ഹനിച്ചാല്‍ നല്‍കേണ്ട ദായധനത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ വിവേചനമില്ലെന്നാണ് അന്നിസാഅ് അദ്ധ്യായത്തിലെ 92-ാം വചനത്തില്‍ നിന്ന് വ്യക്തമാവുന്നത്. സ്ത്രീക്കും പുരുഷനും ദായധനത്തില്‍ വ്യത്യാസമുണ്ടെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടില്ല എന്നിരിക്കെ, അതുമായി ബന്ധപ്പെട്ട ഖുര്‍ആനിക കല്‍പന ഇരുവിഭാഗത്തിനും തുല്യമായി ബാധകമാവുകയാണ് ചെയ്യുക. ഇസ്ലാമിന്റെ മഹനീയമായ അദ്ധ്യാപനങ്ങളോടും, ഇസ്ലാമിക ശരീഅത്ത് നിശ്ചയിച്ച പ്രതിക്രിയയുടെയും, മറ്റും യുക്തിയോടും യോജിക്കുന്ന അഭിപ്രായവും ഇത് തന്നെയാണ്. ജനങ്ങള്‍ക്കിടയില്‍ വര്‍ണ-വര്‍ഗ-ലിംഗഭേദമന്യെ സമത്വം കല്‍പിക്കുകയെന്നത് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങളില്‍പെട്ടതാണ്. ഒരു …

Read More »

ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവോ?

hijab-2

ഇസ്ലാമിനെ തന്റെ ജീവിത ദര്‍ശനമായി തെരഞ്ഞെടുത്ത വ്യക്തി അതിന്റെ നിയമങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുകയെന്നത് നിര്‍ബന്ധമാണ്. തന്റെ സ്വാതന്ത്ര്യത്തിനും, സ്വപ്‌നങ്ങള്‍ക്കും പ്രസ്തുത നിയമങ്ങള്‍ വിലങ്ങാകുന്നുവെങ്കിലും അവ ഉപേക്ഷിക്കാന്‍ അവന് അവകാശമില്ല. കാരണം അല്ലാഹു ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് പരിധി നിര്‍ണയിക്കുകയോ, അതിനെ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് മുഴുവന്‍ മാനവകുലത്തിന്റെ നന്മക്കും താല്‍പര്യത്തിനും വേണ്ടി മാത്രമാണ്. ജീവിതവുമായി ബന്ധമില്ലാത്ത മതവുമായി ജീവിക്കുന്നവരുണ്ട്. ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗവാക്കായതിന് ശേഷം തോന്നിയത് പോലെ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. തല്‍ഫലമായി …

Read More »

ഒരു പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിയോ?

meerath marath

ഇസ്ലാമിക ശരീഅത്തിലെ അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് മുസ്ലിംകളും അല്ലാത്തവരും ഒരു പോലെ അജ്ഞരാണ്. ഇസ്ലാമിക നിയമസംഹിതയോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ അക്രമങ്ങളിലൊന്നാണ് അവയെ യഥാവിധം മനസ്സിലാക്കാതെ വിമര്‍ശിക്കുകയും നിരൂപിക്കുകയും ചെയ്യുകയെന്നത്. സ്ത്രീക്കും പുരുഷനും അനന്തരസ്വത്ത് വീതിച്ചതില്‍ ഇസ്ലാം അനീതി കാണിച്ചിരിക്കുന്നു എന്ന ആരോപണത്തിന്റെ മര്‍മം ഇവിടെയാണ്. ‘ഒരു പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിയാണുള്ളത്’ (അന്നിസാഅ് 11) എന്ന വചനമാണ് അവരെ അല്‍ഭുതപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ശരീഅത്തിനെ അന്ധമായി വിമര്‍ശിക്കുന്നവര്‍ പരിഹാസ രൂപേണെ കൈകാര്യം …

Read More »

സ്ത്രീയുടെ അനന്തരാവകാശം ഇസ്ലാമില്‍

meerathul marath

ഇസ്ലാം സ്ത്രീക്ക് മഹത്തായ സ്ഥാനം നല്‍കുകയും അവളുടെ അവകാശം സംരക്ഷിക്കുകയും ചെയ്തുവെന്നതിന്റെ ഭാഗമാണ് അവള്‍ക്ക് അനന്തരസ്വത്തില്‍ ഓഹരി നിശ്ചയിച്ചത്. ജാഹിലിയ്യ കാലത്തെ അറബികള്‍ക്കിടയിലുണ്ടായിരുന്ന നാട്ടുനടപ്പിന് എതിരായിരുന്നു ഈ സമീപനം. സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ ഓഹരിയില്ലെന്ന അപരിഷ്‌കൃത നിയമം പൗരാണികമായ ഒട്ടേറെ ജനതകള്‍ക്കിടയിലും, നിലവിലുള്ള ചില സമൂഹങ്ങളിലും ഒരു പോലെ നിലനില്‍ക്കുന്നുണ്ട്. സ്ത്രീയുടെ അനന്തര സ്വത്തിലെ ഓഹരി വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തപ്പെടുന്നു. 1. പുരുഷന് തുല്യമായ സ്വത്തോഹരി ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീക്കും …

Read More »