Tag Archives: stree

കുടുംബ നിര്‍മാണത്തില്‍ സ്ത്രീയുടെ പങ്ക് 2

A9518_w640_r1_s

സ്ത്രീകള്‍ ധാരാളമായി രംഗത്തിറങ്ങേണ്ട പല മേഖലകളുമുണ്ട്. ചികിത്സാമേഖല അവയില്‍ സുപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ എല്ലാ തലങ്ങളിലും അങ്ങേയറ്റം നിപുണരായ സ്ത്രീ ഡോക്ടര്‍മാര്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. ചികിത്സ, എക്‌സ്‌റെ, ഫാര്‍മസി, ലാബ്, നേഴ്‌സിങ്ങ് തുടങ്ങിയ മേഖലകളില്‍ അവര്‍ക്ക് കഴിവ് തെളിയിക്കാനാവുന്നതാണ്. ഇപ്രകാരം സുപ്രധാനമായ മറ്റൊരു മേഖലയാണ് അദ്ധ്യാപനം. അതിന്റെ എല്ലാ തലങ്ങളിലും വിഷയങ്ങളിലും സ്ത്രീകള്‍ക്ക് രംഗത്തിറങ്ങാവുന്നതാണ്. പ്രത്യേകമായ കാരണങ്ങളില്ലാതെ ഏതെങ്കിലും ഒരു വിജ്ഞാനത്തിന്റെ കവാടം സ്ത്രീക്ക് മുന്നില്‍ കൊട്ടിയടക്കാവതല്ല. ഇനി ശര്‍ഇയ്യായ കാരണം വല്ലതുമുണ്ടെങ്കില്‍ …

Read More »

സ്ത്രീ: കര്‍മശാസ്ത്രത്തിനും, ഭൗതികനിയമങ്ങള്‍ക്കുമിടയില്‍

s-at-the-Park1

സ്ത്രീയവകാശങ്ങളുടെ കാര്യത്തില്‍ ഇസ്ലാം സ്വീകരിച്ച സമീപനം അക്കാലത്ത് നിലവിലുണ്ടായിരുന്ന വിശ്വാസങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും, മതവീക്ഷണങ്ങള്‍ക്കുമെതിരായ വിപ്ലവമായിരുന്നു എന്ന് ചരിത്രം വ്യക്തമാക്കുന്നു. സ്ത്രീയുടെ മാനുഷികതയില്‍ സംശയം പ്രകടിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു അതെന്ന് നാം പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. മതാധ്യാപനങ്ങള്‍ നുകരാനോ, സ്വര്‍ഗത്തില്‍ പ്രവേശിക്കാനോ യോഗ്യതയില്ലാത്ത വര്‍ഗമാണ് സ്ത്രീകളെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മതങ്ങളും, ദര്‍ശനങ്ങളും അക്കാലത്തുണ്ടായിരുന്നു. മാനുഷികമായ പരിഗണനകളോ, അവകാശങ്ങളോ സ്ത്രീക്ക് വകവെച്ച് കൊടുക്കുകയോ, തദടിസ്ഥാനത്തിലുള്ള ആദരവ് നല്‍കുകയോ അവ ചെയ്തിരുന്നില്ല. ആധുനിക പാശ്ചാത്യ നാഗരികത …

Read More »

സ്ത്രീയുടെ രാഷ്ട്രീയ ഇടപെടല്‍: സൂക്ഷ്മ വിശകലനം -1

Salma-Yaqoob-001

ഇസ്ലാമിന്റെ ആദ്യകാലത്ത് അറ്യേബ്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ -പുരുഷന് സമാനമായ അവകാശം ഇസ്ലാം അവള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ പോലും- രാഷ്ട്രീയ കാര്യങ്ങള്‍ കയ്യാളുകയോ പരിഗണിക്കുകയോ ചെയ്തിരുന്നില്ല. തിരുദൂതരുടെ വിയോഗത്തെ തുടര്‍ന്ന് പുതിയ ഖലീഫയെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനായി സ്വഹാബാക്കള്‍ സഖീഫഃ ബനീസാഇദയില്‍ സമ്മേളിച്ചപ്പോള്‍ സ്ത്രീകളിലാരെങ്കിലും അവിടെ പങ്കെടുത്തതായി നമുക്കറിവില്ല. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകള്‍ പങ്കെടുത്തതിനെക്കുറിക്കുന്ന തെളിവുകളും നമുക്ക് ലഭിച്ചിട്ടില്ല. തിരുമേനി(സ)ക്ക് ശേഷം നാല് ഖലീഫമാരും സ്ത്രീകളുമായി രാഷ്ട്രകാര്യത്തില്‍ കൂടിയാലോചന നടത്തിയതായോ, ഭരണനിര്‍വഹണത്തില്‍ പുരുഷനോട് …

Read More »

സ്ത്രീയുടെ രാഷ്ട്രീയ ഇടപെടല്‍: സൂക്ഷ്മ വിശകലനം 2

thai_women_politics

ഇസ്ലാമിന്റെ ആദ്യകാലത്ത് സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടതിന് സ്ഥിരപ്പെട്ട തെളിവുകള്‍ ഇല്ലെന്ന് നാം സൂചിപ്പിച്ചു കഴിഞ്ഞു. ഇവിടെ ഉയര്‍ന്ന് വരുന്ന ഒരു പ്രസക്തമായ ചോദ്യമുണ്ട്. ഒരു വശത്ത് ഇസ്ലാം സ്ത്രീയെ ആദരിക്കുകയും, പുരുഷന് തുല്യമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്‌തെന്ന് വാദിക്കുകയും, മറുവശത്ത് പ്രായോഗിക ചരിത്രം അതിന് വിരുദ്ധമായിരുന്നുവെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നത് എന്ത് കൊണ്ട് എന്നതാണ് അത്. ബാഹ്യതലത്തില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ തീര്‍ത്തും വിരുദ്ധമായി തോന്നാവുന്ന വിഷയമാണിത്. സ്ത്രീയുടെ നഷ്ടപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി …

Read More »

മുസ്ലിം സ്ത്രീക്ക് ജനപ്രതിനിധിയാകാമോ?

M

രാഷ്ട്രം ഭരിക്കേണ്ട പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീക്ക് അവകാശം നല്‍കുന്നതിനെ ഇസ്ലാം എതിര്‍ക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. സ്ത്രീയുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങളോട് ഏറ്റുമുട്ടുന്നതല്ല അവള്‍ക്ക് വോട്ടവകാശം നല്‍കുകയെന്നത്. എന്നാല്‍ സ്ത്രീയെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുന്നത് ഇതില്‍ നിന്ന് ഭിന്നമായ കാര്യമാണ്. ഇക്കാര്യത്തിലെ ഇസ്ലാമിന്റെ സമീപനം വിശദമായ ചര്‍ച്ച അനിവാര്യമാക്കുന്നു. പ്രതിനിധി സഭാംഗങ്ങളുടെ മുഖ്യമായ ഉത്തരവാദിത്തം ജനങ്ങള്‍ക്ക് വേണ്ട നിയമങ്ങള്‍ രൂപപ്പെടുത്തുകയും, വിവിധ അധികാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും ചെയ്യുകയെന്നതാണ്. നിയമം രൂപപ്പെടുത്തുകയെന്ന ഉത്തരവാദിത്വത്തില്‍ …

Read More »

സ്ത്രീ ദുശ്ശകുനമോ?

aidewalk

ശത്രുക്കളോട് കൂടെ, ചില മുസ്ലിം നാമധാരികള്‍ കൂടി ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണ് സ്ത്രീ ദുശ്ശകുനമാണെന്ന് പ്രവാചകന്‍ തിരുമേനി(സ) പ്രസ്താവിച്ചുവെന്നത്. തദ്വിഷയകമായി ഉദ്ധരിക്കപ്പെട്ട പ്രവാചക വചനം ഇപ്രകാരമാണ് (ദുശ്ശകുനം മൂന്ന് വസ്തുക്കളിലാണ്. കുതിര, സ്ത്രീ, വീട് തുടങ്ങിയവയാണ് അവ). ഈ പ്രവാചകവചനം സ്വഹീഹും സ്വീകാര്യവുമാണെന്നതില്‍ സംശയമില്ല. ഇമാം ബുഖാരിയും, മുസ്ലിമും ഈ വചനം വിവിധ മാര്‍ഗേണെ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ദുശ്ശകുനം എന്നത് യാഥാര്‍ത്ഥ്യമാണ് എന്ന് കുറിക്കുന്ന പരാമര്‍ശം പ്രസ്തുത വചനത്തിലില്ല. ‘ദുശ്ശകുനം …

Read More »

സ്ത്രീപാദങ്ങളില്‍ സാമൂഹികതയുടെ മണ്ണുപുരണ്ടാലെന്ത് ? -1

zzzzzing--004

നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന അടിസ്ഥാന ഉത്തരവാദിത്തത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും വിശുദ്ധ ഖുര്‍ആന്‍ ഒരു പോലെ പങ്കുചേര്‍ത്തിരിക്കുന്നു എന്നത് തന്നെയാണ് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ പങ്കാളിത്തത്തെക്കുറിക്കുന്ന ഏറ്റവും പ്രബലമായ തെളിവ്. (സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും …

Read More »

സ്ത്രീപാദങ്ങളില്‍ സാമൂഹികതയുടെ മണ്ണ് പുരണ്ടാലെന്ത്? -2

151217424.jpg

സാമ്പത്തിക ഇടപാടുകളില്‍ സ്ത്രീയുടെ സാക്ഷ്യം സ്വീകാര്യമാണെന്ന കാര്യത്തില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. കടത്തിന് സാക്ഷിനില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണിത്. രണ്ട് പുരുഷന്മാരെയോ, ഒരു പുരുഷന് പകരമായി രണ്ട് സ്ത്രീകളെയോ സാക്ഷി നിര്‍ത്തണമെന്നാണ് ഖുര്‍ആനിക പരാമര്‍ശം. മാസമുറയുടെ സന്ദര്‍ഭത്തില്‍ സ്ത്രീക്ക് സംഭവിക്കുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച വൈദ്യന്മാരുടെ വിവരണങ്ങള്‍ ഞാന്‍ എന്റെ ഒരു ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ സാക്ഷ്യം ഉറപ്പിക്കാന്‍ മറ്റൊരു സ്ത്രീ കൂടി വേണമെന്ന …

Read More »

സ്ത്രീപാദങ്ങളില്‍ സാമൂഹികതയുടെ മണ്ണ് പുരണ്ടാലെന്ത്? -3

sarah-attar

കാലത്തിനും ദേശത്തിനും മാറ്റം സംഭവിക്കുന്നതിന് അനുസരിച്ച് മുന്‍കാല പണ്ഡിതരുടെ ഇജ്തിഹാദുകളില്‍ പുനഃപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ഉദാഹരണമായി മുത്ത്വലാഖ് മൂന്നെണ്ണമായി പരിഗണിക്കപ്പെടുമെന്നായിരുന്നു നാല് കര്‍മശാസ്ത്ര ഇമാമുമാരുടെയും അഭിപ്രായം. ഒരൊറ്റ വാക്കില്‍ ‘മൂന്നും ചൊല്ലി’ എന്ന് പറഞ്ഞാലും ഈ വിധി ബാധകമാണെന്ന് കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇബ്‌നു തൈമിയഃ രംഗത്ത് വരികയും, മുത്ത്വലാഖിനെ ഒന്നായി മാത്രം പരിഗണിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഈജിപ്തിലായിരിക്കെ വിവാഹമോചനം കുടുംബത്തിന് മേല്‍ ചെലുത്തുന്ന …

Read More »

സ്ത്രീയുടെ വളവ് ന്യൂനതയല്ല, അലങ്കാരമാണ് -1

83511

സ്ത്രീയിലെ വളവ് അവള്‍ക്കുള്ള ന്യൂനതയല്ല, അലങ്കാരമാണ് എന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും ഇതുവരെ പലര്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. പൂമുഖത്ത് റാന്തല്‍ വിളക്ക് തൂക്കിയിടാന്‍ ഉപയോഗിക്കുന്ന കൊളുത്ത് പോലെയാണ് ഈ വളവ്. ആ കൊളുത്ത് നേരെയാണെങ്കില്‍ വിളക്കതില്‍ തൂക്കിയിടാന്‍ സാധിക്കില്ല എന്ന് വ്യക്തമാണ്. വിളക്ക് തൂക്കിയിടുകയെന്ന കര്‍മം പൂര്‍ത്തീകരിക്കപ്പെടണമെങ്കില്‍ കൊളുത്ത് വളഞ്ഞ് തന്നെ നില്‍ക്കണമെന്നര്‍ത്ഥം. സമാനമായി സ്ത്രീയുടെ ഹൃദയത്തിലും വികാരത്തിലും അല്ലാഹു വളവ് നിക്ഷേപിച്ചത് ഭാരമേറിയതും പ്രയാസകരവുമായ പല ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ അവളെ പ്രാപ്തമാക്കുന്നതിന് …

Read More »