Tag Archives: trinity

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -2

6886

‘വിവിധ തലമുറകളിലൂടെ വികസിതമായ ഏതാനും ചില ചിന്തകളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്ന, ആര്യന്മാരുടെ ആക്രമണം നടന്ന ബി.സി 1500 -വരെ പഴക്കമുള്ള മാറ്റവിധേയമായ മതദര്‍ശനം’ എന്നാണ് ഹൈന്ദവതയെ നിര്‍വചിക്കാറുള്ളത്. പ്രസ്തുത ദര്‍ശനം മുന്നോട്ട് വെക്കുന്ന സുപ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ് ത്രിയേകത്വം. മൂന്ന് മൂര്‍ത്തികള്‍ ചേര്‍ന്ന ഏകനായ ദൈവമെന്നും, ഏകദൈവത്തിന്റെ മൂന്ന് പതിപ്പുകളെന്നും അവരതിനെ പരിചയപ്പെടുത്താറുണ്ട്. അതിനാല്‍ തന്നെ ബ്രഹ്മാവ്, ശിവന്‍, വിഷ്ണു തുടങ്ങിയവര്‍ ഏകനായ ദൈവത്തിന്റെ വിവിധ അവതാരങ്ങളാണെന്ന് അവര്‍ വിശദീകരിക്കുന്നു. …

Read More »

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

trinity_diagram

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട രാഷ്ട്രത്തിന് മേല്‍ പുതിയ നാഗരിക ക്രമം അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ജനങ്ങള്‍ അടിസ്ഥാനപരമായി മൂന്ന് വേരുകളിലേക്കാണ് മടങ്ങുന്നത്. ഒന്നാമത്തേത് തൂറാനി വംശമാണ്. തുര്‍ക്കിസ്ഥാനില്‍ താമസമാക്കുകയും, പിന്നീട് മസീഹ് നിയോഗിക്കപ്പെടുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ക്കുകയും ചെയ്തരാണ് അവര്‍. രണ്ടാമത്തേത് ദ്രാവിഡ വംശമാണ്. കാടുകളിലും മറ്റും താമസിച്ചിരുന്ന കോലികളും …

Read More »

പ്രാചീന കാലത്തെ ത്രിയേകത്വ വിശ്വാസം -3

Trinity-Knot

പുരാതന കാലത്ത് നിലനിന്നിരുന്ന ത്രിയേകത്വ വിശ്വാസങ്ങളിലൊന്ന് ബാബിലോണിയക്കാരുടേതായിരുന്നു. സുമേരിയക്കാരുടെ മതവിശ്വാസം തന്നെയായിരുന്നു ബാബിലോണിയക്കാര്‍ക്ക് അഥവാ കല്‍ദാനികള്‍ക്കുമുണ്ടായിരുന്നത്. അവരുടെ ദൈവങ്ങളും ഏകദേശം സമാനമായിരുന്നു. ഈ രണ്ട് മതവിശ്വാസികള്‍ക്കുമിടയില്‍ ധാരാളം സമാനതകള്‍ കാണപ്പെട്ടിരുന്നു. ഏതാനും ചില ആചാരങ്ങളില്‍ മാത്രമായിരുന്നു അവര്‍ക്കിടയില്‍ വ്യത്യാസമുണ്ടായിരുന്നത്. ഏല്‍ എന്ന് പേരായ പുരാതന കല്‍ദാനിയന്‍ ദൈവവമാണ് അനാ, പേല്‍ തുടങ്ങിയ ദൈവപുത്രന്മാരെ ജനിപ്പിച്ചത്. ഏല്‍ ദേവനായിരുന്നു പരമോന്നതനായ ദൈവം. കല്‍ദാനിയന്‍ ത്രിമൂര്‍ത്തികളില്‍ പ്രഥമ മൂര്‍ത്തി അനാ ദേവനാണ്. ദേവന്മാരുടെ …

Read More »

പ്രാചീന കാലത്തെ ത്രിയേകത്വ വിശ്വാസം -2

tritheism1

സുമേരിയക്കാരുടെ സാമൂഹിക ജീവിതത്തില്‍ മതവിശ്വാസം വളരെ മുഖ്യ ഘടകമായിരുന്നു. എന്നല്ല, അവരുടെ ജീവിത കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് മത കല്‍പനകള്‍ തന്നെയായിരുന്നു. സുമേരിയന്‍ ജനതയുടെ വിശുദ്ധ ത്രിത്വങ്ങളെ പ്രതിനിധീകരിക്കുന്ന സുപ്രധാന ദേവന്മാരെ പരിചയപ്പെടേണ്ടതുണ്ട്. പരമാത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനാദിയായ മൂര്‍ത്തിയാണ് ത്രിത്വത്തിലെ പ്രധാന ദൈവം. എല്ലാ ദൈവങ്ങളും ഈ മുഖ്യദൈവത്തില്‍ നിന്നുണ്ടായതാണെന്ന് സുമേരിയക്കാര്‍ വിശ്വസിക്കുന്നു. പ്രപഞ്ചോല്‍പത്തിയുടെ അടിസ്ഥാന പദാര്‍ത്ഥങ്ങള്‍ ഈ ദൈവത്തില്‍ നിന്നാണുണ്ടായതെന്ന് അവര്‍ വിശദീകരിക്കുന്നു. അവയില്‍ സുപ്രധാനം മധുരമൂറുന്ന ജലമായ …

Read More »

പ്രാചീന കാലത്തെ ത്രിയേകത്വ വിശ്വാസം -1

76

പ്രാചീന വിഗ്രഹാരാധക മതങ്ങളെല്ലാം പരസ്പരം ധാരാളം സാമ്യതകള്‍ പുലര്‍ത്തിയിരുന്നുവെന്നത് ഒരു അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. ഓരോ സമൂഹവും തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ സമൂഹത്തിന്റെ വിശ്വാസവും ആചാരവും സ്വീകരിക്കുകയും, അവയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തിരുന്നു. വികലമാക്കപ്പെട്ട പൂര്‍വമതത്തിന്റെ പുതിയ രൂപം മറ്റൊരു മതമായി വിലയിരുത്തപ്പെടുകയുമാണ് ചെയ്യാറ്. പല ചിന്തകളുടെയും മിശ്രിതവും, വിവിധ മതങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ആചാരങ്ങളുടെ സമുച്ചയവുമായാണ് പുതിയ മതം രംഗപ്രവേശം ചെയ്യാറുള്ളതെന്ന് ചുരുക്കം. മറ്റ് മതങ്ങളില്‍ നിന്ന് കടമെടുത്ത …

Read More »

ത്രിയേകത്വമെന്ന പരമാബദ്ധം

moses

തങ്ങള്‍ ഏകദൈവ വിശ്വാസികളാണെന്ന് വാദിക്കുന്നവരാണ് ക്രൈസ്തവര്‍. ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ത്രിത്വമാണ് തങ്ങളുടെ അടിസ്ഥാന വിശ്വാസമെന്നും, ത്രിത്വത്തിലധിഷ്ഠിതമായ ഏകദൈവ വിശ്വാസമാണെന്നുമെല്ലാം അവര്‍ വാദിക്കുന്നു.   തീര്‍ത്തും വൈരുദ്ധ്യാത്മകവും, പൊള്ളയുമായ വാദമാണ് ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ത്രിത്വമെന്നത്. മൂന്ന് ഒരിക്കലും ഒന്നാവുകയോ, ഒരു വസ്തു ഒരേ സമയം ഒന്നും മൂന്നുമാവുകയോ ഇല്ലെന്നത് ബുദ്ധിപരമായി സ്ഥിരപ്പെട്ട കാര്യമാണ്. 1+1+1 എന്നതിന്റെ സങ്കലന ഫലം 3 ആണെന്നത് സര്‍വ്വാംഗീകൃതമായ സത്യമാണ്. അവയെല്ലാം ചേര്‍ന്ന് ഒന്ന് എന്ന സങ്കലന …

Read More »

ത്രിയേകത്വവും ക്രൈസ്തവ ചര്‍ച്ചുകളും -1

rathmines

ഇസ്രയേല്യരില്‍ ചിലയാളുകളെങ്കിലും ഈസാ പ്രവാചകന്റെ യഥാര്‍ത്ഥ പ്രബോധന സന്ദേശത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ അവ മുറുകെ പിടിച്ച് ജീവിച്ചുവെന്നത് ആശ്വാസകരമാണ്. പ്രസ്തുത മാര്‍ഗത്തില്‍ ഒട്ടേറെ പീഢനങ്ങള്‍ക്ക് വിധേയമായെങ്കില്‍ പോലും അവര്‍ വിശ്വാസത്തിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നിന്നു. റോമന്‍ ഭരണാധികാരികളുടെയും, ജൂതന്മാരുടെയും മര്‍ദനങ്ങള്‍ക്ക് ക്ഷമയോടും സഹനത്തോടും കൂടി നേരിട്ട് അവര്‍ ദൈവിക മാര്‍ഗത്തില്‍ സരം നയിച്ചു. പൗലോസ് രംഗത്തെത്തിയതോടെയാണ് യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്ന് ക്രൈസ്തവ ദര്‍ശനം വ്യതിചലിച്ച് തുടങ്ങിയത്. തനിക്ക് ആവശ്യത്തിലധികം …

Read More »

ത്രിയേകത്വവും ക്രൈസ്തവ ചര്‍ച്ചുകളും -2

Trinity-Knot

മസീഹിന്റെ ദൈവികതയുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങള്‍ ക്രൈസ്തവതയില്‍ ഉയരുകയും അതേതുടര്‍ന്ന് ഭിന്നത രൂപപ്പെടുകയും ചെയ്തു. കറകളഞ്ഞ ഏകദൈവ വിശ്വാസത്തില്‍ മായം ചേര്‍ത്ത് ധാരാളം ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായ വിഭാഗങ്ങള്‍ രംഗത്തെത്തി. മസീഹിനും മാതാവിനും ദൈവികതയുണ്ടെന്ന് വാദിച്ച് രംഗത്ത് വന്ന ബര്‍ബറാനിയഃ അവയില്‍പെടുന്നു. അവരെക്കുറിച്ചായിരിക്കാം വിശുദ്ധ ഖുര്‍ആന്‍ അല്‍മാഇദഃ അദ്ധ്യായത്തില്‍ നടത്തിയ പരാമര്‍ശം. (ഓര്‍ക്കുക: അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: ”മര്‍യമിന്റെ മകന്‍ ഈസാ! ‘അല്ലാഹുവെവിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍’ എന്ന് നീയാണോ …

Read More »

ത്രിയേകത്വത്തിന്റെ ക്രൈസ്തവ വ്യാഖ്യാനങ്ങള്‍ -1

18

ക്രൈസ്തവ വിശ്വാസത്തില്‍ ആദ്യമായി ത്രിയേകത്വം എന്ന പരാമര്‍ശം കടന്ന് വന്നത് ക്രിസ്താബ്ദം 220 -ല്‍ വടക്കെ ആഫ്രിക്കയിലെ റോമന്‍ അധീനപ്രദേശത്തെ ചര്‍ച്ചിലെ പുരോഹിതനായിരുന്ന ടെര്‍ടൂലിയന്‍ വഴിയായിരുന്നു. ബൈബ്ള്‍ ഡിക്ഷനറിയില്‍ ഇക്കാര്യം വളരെ വ്യക്തമായി തന്നെ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സെബിലിയോസിനെപ്പോലുള്ള അക്കാലത്തെ ക്രൈസ്തവ പുരോഹിതന്മാരും വൈദികന്മാരും ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ക്രിസ്താബ്ദം നാലാം നൂറ്റാണ്ടില്‍ റോമന്‍ ഭരണാധികാരിയായിരുന്നു കോണ്‍സ്റ്റന്റൈന്‍ ക്രൈസ്തവത സ്വീകരിച്ചതോടെ ഇതിന് പ്രചാരം ലഭിക്കുകയാണുണ്ടായത്. ഇതിന് മുമ്പ് ത്രിയേകത്വം …

Read More »

ത്രിയേകത്വത്തിന്റെ ക്രൈസ്തവ വ്യാഖ്യാനങ്ങള്‍ -2

245

ത്രിയേകത്വ വിശ്വാസത്തിലെ മൂന്ന് മൂര്‍ത്തികളും സ്വതന്ത്രമാണെങ്കിലും, പരസ്പര പൂരകങ്ങളാണെങ്കിലും അത് ദൈവത്തിന് പങ്കാളികളെ കല്‍പിക്കുക തന്നെയാണ് ചെയ്യുന്നത്. തങ്ങളുടെ ബഹുദൈവ വിശ്വാസത്തെ മറച്ച് വെക്കുന്നതിന് വേണ്ടി ക്രൈസ്തവര്‍ നിരത്തുന്ന ന്യായങ്ങള്‍ മാത്രമാണ് പ്രകാശം, ചൂട്, ജ്വാല തുടങ്ങിയവ സൂര്യനില്‍ സമ്മേളിച്ചത് പോലെയാണെന്ന വരട്ടു തത്വശാസ്ത്രങ്ങള്‍. ക്രൈസ്തവര്‍ തന്നെ പരിശുദ്ധമെന്നും, ദൈവികമെന്നും വിശ്വസിക്കുന്ന വേദഗ്രന്ഥങ്ങള്‍ ഇത്തരമൊരു വ്യാഖ്യാനമോ, വിശ്വാസസങ്കല്‍പമോ സമര്‍പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്!! ആരും ജീവിതത്തില്‍ ഇന്നേവരെ കണ്ണുകള്‍ കൊണ്ട് ദര്‍ശിച്ചിട്ടില്ലാത്ത …

Read More »