Tag Archives: vedam

മുഹമ്മദ് നബി ഹൈന്ദവവേദത്തില്‍

sanskrit-vedas (1)

എല്ലാ സമൂഹങ്ങളിലേക്കും ദൂതന്മാരെ നിയോഗിച്ചിണ്ടെന്നും, അവര്‍ ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചുവെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്രകാരം ദൈവിക ദൂതന്മാരാല്‍ സന്തോവാര്‍ത്തയും, മുന്നറിയിപ്പും ലഭിച്ച എല്ലാ സമൂഹങ്ങളും അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനത്തെക്കുറിച്ച് അറിയിക്കപ്പെട്ടവരും, അക്കാര്യത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇക്കാര്യമുണ്ട്). അശ്ശുഅറാഅ് 196 പൂര്‍വവേദങ്ങളില്‍ നിന്ന് വളരെ കുറഞ്ഞ ശേഷിപ്പുകള്‍ മാത്രമെ നിലവിലുള്ളൂ എങ്കിലും അവ പോലും പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനത്തെയും, സന്ദേശത്തെയും …

Read More »

വേദത്തിലെ ‘നരാശംസഃ’ നല്‍കുന്ന സൂചന

421916_n

ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചും, സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചും, നരകത്തെക്കുറിച്ച് താക്കീത് നല്‍കിയും എല്ലാ സമുദായങ്ങളിലും ദൈവദൂതന്മാര്‍ ആഗതമായിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇപ്രകാരം ലോകത്ത് ദൈവദൂതന്മാര്‍ വന്ന്, സന്ദേശം നല്‍കിയ എല്ലാ സമൂഹങ്ങള്‍ക്കും വരാനിരിക്കുന്ന അന്ത്യപ്രവാചകനെക്കുറിച്ച് സൂചനയും, ധാരണയും ലഭ്യമായിട്ടുണ്ടെന്നും ഖുര്‍ആന്‍ തന്നെ പരാമര്‍ശിക്കുന്നുണ്ട് (പൂര്‍വ്വീകരുടെ വേദങ്ങളില്‍ തീര്‍ച്ചയായും അദ്ദേഹമുണ്ട്). അശ്ശുഅറാഅ് 196 മുന്‍കാല വേദങ്ങളുടെ ശേഷിപ്പുകള്‍ വളരെ കുറച്ച് മാത്രമെ ഇക്കാലത്തുള്ളൂവെങ്കിലും, അവയില്‍ പോലും മുഹമ്മദ് പ്രവാചകനെയും, …

Read More »

ജൂതവേദം ക്രൈസ്തവരെക്കുറിച്ച് പറയുന്നത്

314n

ഫലസ്തീനിലെ ബെത്‌ലഹേമിലുള്ള ക്രൈസ്തവ ചര്‍ച്ച് ഉപരോധിച്ച സയണിസ്റ്റ് സൈന്യത്തിന്റെ നടപടിയില്‍ അല്‍ഭുതപ്പെടേണ്ടതില്ല. ജൂതവിശ്വാസത്തിന്റെ പ്രഭവകേന്ദ്രമായ തല്‍മൂദ് നല്‍കുന്ന കല്‍പനകളുടെ ഭാഗമായ സമീപനം മാത്രമാണ് അത്. ക്രൈസ്തവ ദേവാലയങ്ങള്‍ നുണപ്രചരണത്തിന്റെ ഭവനങ്ങളും മാലിന്യകേന്ദ്രങ്ങളുമാണന്നും അവ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നുമാണ് തല്‍മൂദ് യഹൂദരെ പഠിപ്പിക്കുന്നത്. തെളിവോ പ്രമാണമോ ഇല്ലാതെ നാം വെറുതെ പറയുന്ന കാര്യമല്ല ഇത്. ഹീബ്രു ഭാഷയില്‍ അവഗാഹമുള്ള കാത്തലോക്കന്‍ വൈദികനായിരുന്ന എ ബി പ്രനേയ്റ്റ്‌സ് നടത്തിയ ഗവേഷണത്തില്‍ ഇക്കാര്യം …

Read More »

മുഹമ്മദ് പ്രവാചകന്‍(സ) പൂര്‍വ്വവേദങ്ങളില്‍ -1

zzz595

മുഹമ്മദ് പ്രവാചകന്റെ നിയോഗത്തെക്കുറിച്ച ഒട്ടേറെ സൂചനകള്‍ തൗറാത്തിലും ഇഞ്ചീലിലുമുണ്ടെന്ന് വേദക്കാര്‍ തന്നെ അംഗീകരിക്കുന്നതാണ്. മാത്രവുമല്ല, പ്രസ്തുത സൂചനകള്‍ വേദക്കാര്‍ക്കെതിരെ ന്യായമായി എടുത്തുദ്ധരിക്കുക കൂടി ചെയ്തിരിക്കുന്നു വിശുദ്ധ ഖുര്‍ആന്‍. നിങ്ങളുടെ വേദം സന്തോഷവാര്‍ത്ത അറിയിച്ച പ്രവാചകനില്‍ നിങ്ങള്‍ എന്ത് കൊണ്ട് വിശ്വസിക്കുന്നില്ല എന്ന ചോദ്യമാണ് ഖുര്‍ആന്‍ അവ മുന്നില്‍ വെച്ച് ചോദിക്കുന്നത്. തൗറാത്തിലും ഇഞ്ചീലിലും മുഹമ്മദ് പ്രവാചകന്റെ ആഗമനത്തെക്കുറിച്ച സൂചനകളോ, പരാമര്‍ശങ്ങളോ ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഖുര്‍ആനിന്റെ ചോദ്യത്തെ കളവാക്കാനും, ഖുര്‍ആനില്‍ നിന്ന് …

Read More »

ഹൈന്ദവ വേദങ്ങള്‍: ചെറുവിവരണം

veP22_l

ഹിന്ദുമതത്തിലെ ആധികാരിക രേഖയായി പരിഗണിക്കപ്പെടുന്നത് വേദങ്ങളാണ്. അതിപുരാതനമായ ഈ വേദങ്ങള്‍ രചിക്കപ്പെട്ട കാലത്തെക്കുറിച്ച് കൃത്യമോ നിര്‍ണിതമോ ആയ അഭിപ്രായമില്ല എന്നതാണ് വസ്തുത. ഏകദേശം പതിനഞ്ച് നൂറ്റാണ്ടുകള്‍ മുമ്പ് മുതല്‍ പ്രസ്തുത വേദങ്ങള്‍ നിലവിലുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ആര്യന്മാര്‍ ഇന്ത്യയിലേക്ക് ജേതാക്കളായി കടന്നുവന്നപ്പോള്‍ അവരുടെ കയ്യില്‍ വേദങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടന്നത്. ഏതാനും ചില കവിതകളുടെ ശേഖരമാണ് വേദങ്ങള്‍. മനുഷ്യരുടെ വാക്കുകളുമായി അവയ്ക്ക് യാതൊരു സാമ്യതയുമില്ലെന്നാണ് ഹൈന്ദവര്‍ അവകാശപ്പെടുന്നത്. അതുപോലുള്ളവ കൊണ്ട് വരാന്‍ മനുഷ്യര്‍ …

Read More »

വേദങ്ങളും ഉപനിഷത്തുക്കളും -1

551

ജ്ഞാനം എന്നര്‍ത്ഥമുള്ള സംസ്‌കൃത പദമാണ് ‘വേദം’ എന്നത്. ഹൈന്ദവ ദര്‍ശനത്തില്‍ അങ്ങേയറ്റം പരിശുദ്ധമായ, പൗരാണിക ഗ്രന്ഥങ്ങള്‍ക്കാണ് പ്രസ്തുത പദം പ്രയോഗിക്കാറുള്ളത്. ഇന്ത്യ അധിനിവേശം ചെയ്ത ആര്യന്മാരിലേക്കാണ് ഈ പ്രമാണങ്ങള്‍ ചെന്ന് ചേരുന്നത്. ഏകദേശം ബി. സി. 1500 ലാണ് വടക്ക് നിന്ന് ആര്യന്മാര്‍ ഇന്ത്യയിലെത്തിയതെന്ന് കണക്കാക്കപ്പെടുന്നു. പിന്നീട് കാലക്രമേണ വേദത്തിലേക്ക് ചേര്‍ക്കപ്പെട്ട പ്രമാണങ്ങള്‍ അധികരിച്ചു വന്നു. ഹൈന്ദവ വേദങ്ങള്‍ സുപ്രധാനമായും ശ്ലോക രൂപത്തിലുള്ള നാല് ഏടുകള്‍ ചേര്‍ന്നുള്ളവയാണ്. ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍ …

Read More »

വേദങ്ങളും ഉപനിഷത്തുക്കളും -2

Ramanam

അരണ്യക പ്രമാണങ്ങള്‍ അതിന്റെ ഏറ്റവും അവസാനത്തെ രൂപം എന്ന നിലയില്‍ ഉപനിഷത്തുകളെന്ന് അറിയപ്പെടുന്നു. ബി. സി. എട്ട്-അഞ്ച് നൂറ്റാണ്ടുകള്‍ക്കിടയിലേക്കാണ് അതിന്റെ ചരിത്രം മടങ്ങുന്നത്. ഉപനിഷത്തുക്കള്‍, അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട തത്വശാസ്ത്ര രചനകള്‍, പരിഷ്‌കരണ തത്വങ്ങള്‍ തുടങ്ങിയവയെല്ലാം ഇരുതലങ്ങളുള്ള ഒരു ചിന്തയെയോ, മതത്തെയോ പ്രതിനിധീകരിക്കുന്നതായിരുന്നു. വ്യത്യസ്ത വസ്തുക്കളെല്ലാം കേവലം ഭാവനകളും ധാരണകളാണെന്നും, യാഥാര്‍ത്ഥ്യമല്ലാത്ത അവയ്ക്ക് പിന്നില്‍ ഏകനായ സ്രഷ്ടാവിന്റെ യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിക്കുകയാണെന്നുമുള്ള അവതാര സങ്കല്‍പമാണ് അതിലൊന്ന്. ഈ അവതാരചിന്തകള്‍ ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങളെ …

Read More »

വേദാന്തത്തിന്റെ ചരിത്രം

Shankaracharya

ഹൈന്ദവ ദര്‍ശനത്തിലെ പ്രശോഭിതമായ ആത്മീയ വശത്തെയാണ് വേദാന്തം പ്രതിനിധീകരിക്കുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ ഉയര്‍ന്ന ജാതിയായ ബ്രഹ്മണരെ സേവിക്കാനും, അവരുടെ അധികാരം അരക്കിട്ടുറപ്പിക്കാനുമായി എഴുതപ്പെട്ട വേദത്തിന്റെ നേര്‍വിപരീതമാണ് ഇത്. വടക്ക് നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ആര്യന്മാരായിരുന്നു ബ്രഹ്മണര്‍. അവര്‍ ഇന്ത്യ അധിനിവേശം ചെയ്യുകയും ഇവിടത്തെ ജനങ്ങളെ ചൂഷണം നടത്തുകയും ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വര്‍ഗീയമുഖമുള്ള സാമൂഹിക സംവിധാനം മതത്തിന്റെ പേരില്‍ രൂപപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വേദാന്തം പരിഷ്‌കരണ മുഖമുള്ള പ്രസ്ഥാനം എന്ന …

Read More »

ഹൈന്ദവ വേദങ്ങള്‍ -1

7656

അല്ലാഹു തന്റെ ദൂതന്മാര്‍ക്ക് അവതരിപ്പിച്ച വേദങ്ങളാണ് ഇസ്ലാമില്‍ വിശുദ്ധ ഗ്രന്ഥങ്ങളായി പരിഗണിക്കപ്പെടുന്നത്. ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞതും അല്ലാത്തതുമായ വിവിധ പ്രവാചകന്മാര്‍ക്ക് അല്ലാഹു വേദം അവതരിപ്പിച്ചിട്ടുണ്ട് (നൂഹിനും തുടര്‍ന്നുവന്ന പ്രവാചകന്മാര്‍ക്കും നാം ബോധനം നല്‍കിയപോലെത്തന്നെ നിനക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ദാവൂദിന് സങ്കീര്‍ത്തനവും നല്‍കി). അന്നിസാഅ് 163. വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം …

Read More »

ഹൈന്ദവ വേദങ്ങള്‍ -2

379

ആത്മീയതയിലൂന്നിയ ദര്‍ശനമാണ് ഹൈന്ദവത എന്നതിനാല്‍ തന്നെ നിരവധി ദൈവങ്ങളില്‍ വിശ്വസിക്കുന്നവരാണ് അതിന്റെ അനുയായികള്‍. ദൈവങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല, വേദഗ്രന്ഥത്തിന്റെ കാര്യത്തിലും ഈ ആധിക്യം കാണാവുന്നതാണ്. നൂറ് കണക്കിന് വിശുദ്ധ വേദങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഹൈന്ദവരെന്ന് പല ഗവേഷകന്മാരും ചൂണ്ടിക്കാണിക്കുന്നു. ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും മഹത്തായ വേദത്തിന്റെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമാണ് പില്‍ക്കാലത്ത് വിവിധ വേദങ്ങളായി രൂപാന്തരപ്പെട്ടത്. കാലങ്ങള്‍ കഴിഞ്ഞതോടെ വേദഭാഷ മനസ്സിലാക്കുന്നത് ദുഷ്‌കരമാവുകയും, അതേതുടര്‍ന്ന് വിവിധ വിശദീകരണ ഗ്രന്ഥങ്ങള്‍ രംഗത്ത് വരികയും ചെയ്തു. …

Read More »