Tag Archives: vishvasam

ത്രിയേകത്വം ഹൈന്ദവ വിശ്വാസത്തില്‍

hinduism

പുരാതന കാലം മുതല്‍ മാനവസമൂഹം സ്വയം രൂപപ്പെടുത്തിയ വിശ്വാസസങ്കല്‍പമാണ് ത്രിയേകത്വം. അടിസ്ഥാന ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചു ജനങ്ങള്‍ ബഹുദൈവ വിശ്വാസം സ്വീകരിച്ചു. ഇപ്രകാരം ഒട്ടേറെ ദൈവങ്ങളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിശ്വാസത്തില്‍ വളരെ സുപ്രധാനമായ സങ്കല്‍പമാണ് ത്രിയേകത്വമെന്നത്. ഒട്ടേറെ ദൈവങ്ങളെ ആരാധിക്കുന്ന മതങ്ങളില്‍ വളരെ പ്രസിദ്ധരാണ് ഹിന്ദുദര്‍ശനം. അവരുടെ സുപ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ് ത്രിത്വമെന്നത്. മൂന്നിലധികം ദൈവങ്ങളെ അവര്‍ ആരാധിക്കുന്നവരാണ് അവര്‍ എന്നത് ശരി തന്നെയാണ്. എന്നാല്‍ ദൈവങ്ങളുടെ …

Read More »

ത്രിയേകത്വം ഇസ്ലാമിക വിശ്വാസമോ?

dfghes

ക്രൈസ്തവതയിലെ ത്രിയേകത്വ വിശ്വാസത്തെ ശക്തമായി എതിര്‍ക്കുന്ന മുസ്ലിംകള്‍ എന്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പ്രസ്തുത വിശ്വാസത്തെ സ്ഥാപിക്കുന്നത് ഗൗനിക്കുന്നില്ല എന്ന് ചില ക്രൈസ്തവര്‍ ചോദിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ അദ്ധ്യായങ്ങളുടെ പ്രാരംഭത്തിലുള്ള ബിസ്മിയെന്ന വചനം ദൈവത്തെയും ദൈവത്തിന്റെ രണ്ട് വിശേഷണങ്ങളും അടങ്ങിയതാണ്. വിവിധ ബിംബങ്ങള്‍, അല്ലെങ്കില്‍ മൂര്‍ത്തികള്‍ ചേര്‍ന്നതാണ് ദൈവമെന്നും അവ മൂന്നെണ്ണമാണെന്നുമാണ് പ്രസ്തുത വിശേഷണങ്ങള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, ദൈവം തന്റെ കര്‍മങ്ങളെക്കുറിച്ച് പറയുമ്പോള്‍ ‘ഞാന്‍’ എന്ന് പറയുന്നതിന് പകരം ‘നാം’ എന്ന് …

Read More »

ത്രിയേകത്വമാണോ ക്രൈസ്തവ വിശ്വാസം?

holytrinity

ത്രിയേകത്വമാണ് ക്രൈസ്തവരുടെ അടിസ്ഥാന വിശ്വാസമെങ്കില്‍ അത് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കാന്‍ പ്രവാചകന്മാര്‍ ബാധ്യസ്ഥരായിരുന്നു. എന്നാല്‍ ഇസ്രയേല്‍ സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകന്മാരില്‍ ആരും തന്നെ ഇത്തരമൊരു വിശ്വാസ ദര്‍ശനം സമൂഹത്തിന് പഠിപ്പിച്ചതായി കാണാന്‍ കഴിയുന്നതല്ല. മൂസാ പ്രവാചകന്‍ കൊണ്ട് വന്ന നിയമസംഹിതയില്‍ ത്രിത്വത്തെക്കുറിച്ച വിശദീകരണമെന്നല്ല, സൂചന പോലുമില്ല എന്നതാണ് അല്‍ഭുതകരമായ വസ്തുത. സാക്ഷാല്‍ ഈസാ പ്രവാചകന്‍ പോലും ഇത്തരമൊരു വിശ്വാസ ദര്‍ശനം അനുയായികള്‍ക്ക് പകര്‍ന്ന് നല്‍കിയിട്ടില്ല എന്നറിയുമ്പോഴാണ് ത്രിത്വവിശ്വാസത്തിന്റെ ആധികാരികത …

Read More »

വിശ്വാസിയുടെ ജീവിതത്തില്‍ വുദുവിന്റെ പ്രസക്തി -1

3274016

ഞങ്ങള്‍ക്ക് സമീപമുണ്ടായിരുന്ന ഏതാനും ചില മരങ്ങളിലേക്കും ചെടികളിലേക്കും ഞാന്‍ നോക്കിയപ്പോള്‍ അവയാകെ പൊടിപിടിച്ച് കിടക്കുന്നതായി കണ്ടു. അവയുടെ ഇലകളെല്ലാം പുകയും അഴുക്കും നിറഞ്ഞ് കറുത്തിരുണ്ട് പോയിട്ടുണ്ട്. അവ ആരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ കെല്‍പുള്ളവയല്ലെന്ന് മാത്രമല്ല, കാണുന്ന മാത്രയില്‍ അവയില്‍ നിന്ന് കണ്ണ് തിരിക്കുകയാണ് ഏതൊരാളും ചെയ്യുക. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അല്ലാഹുവിന്റെ കരുണയെന്നോണം ആകാശം മഴ വര്‍ഷിച്ചു. ശക്തമായ പേമാരിയായിരുന്നു പെയ്തിറങ്ങിയത്. മഴയൊതുങ്ങി, അന്തരീക്ഷം തെളിഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ ആ മരങ്ങള്‍ക്കരികിലൂടെ …

Read More »

ബഹുദൈവ വിശ്വാസം ബുദ്ധിപരമോ?

7

ബഹുദൈവ വിശ്വാസ സങ്കല്‍പത്തിലെ വൈരുദ്ധ്യവും പൊള്ളത്തരവും വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ തുറന്ന് കാട്ടിയിട്ടുണ്ട്. ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായ എല്ലാ വിശ്വാസരീതികളും അബദ്ധജഢിലമാണെന്ന് സ്ഥാപിക്കുന്നതിനായി വിശുദ്ധ ഖുര്‍ആന്‍ ബുദ്ധിപരവും പ്രാമാണികവുമായ തെളിവുകള്‍ സമര്‍പിക്കുകയാണ് ചെയ്തിരിക്കുന്നത്. ബഹുദൈവ വിശ്വാസത്തിന്റെ ബലഹീനതയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്‍ നിരത്തുന്ന ഏതാനും ന്യായങ്ങള്‍ ഉദ്ധരിക്കുകയാണ് ഇവിടെ. 1. അല്ലാഹു പറയുന്നു (നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചു തന്നിരിക്കുന്നു. നിങ്ങള്‍ക്ക് കീഴിലുള്ള …

Read More »

ബഹുദൈവ വിശ്വാസത്തിന്റെ ചരിത്രം

34523

അല്ലാഹുവിന്റെ കൂടെ മറ്റ് പങ്കാളികളുണ്ടെന്ന് വിശ്വസിക്കുകയോ സങ്കല്‍പിക്കുകയോ ചെയ്യുന്നതിനാണ് ബഹുദൈവ വിശ്വാസം എന്ന് പറയാറ്. ഏകനായ ദൈവത്തിന് പകരം ഒട്ടേറെ ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും അവയ്ക്ക് മുന്നില്‍ ആരാധനകളും പ്രാര്‍ത്ഥനകളും സങ്കല്‍പിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ കാതല്‍. മാനവസമൂഹത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഏകദൈവ വിശ്വാസത്തോടെയായിരുന്നു. അല്ലാഹുവല്ലാതെ ദൈവമില്ലെന്നും, അവന് പങ്കാളികളില്ലെന്നുമാണ് ആദ്യത്തെ മനുഷ്യനായ ആദം പഠിപ്പിക്കപ്പെട്ടത്. പിന്നീട് കടന്ന് വന്ന സമൂഹങ്ങളിലാണ് അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന പ്രവണത തുടങ്ങിയത്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതില്‍ അതിപുരാതന രൂപം …

Read More »

ബഹുദൈവവിശ്വാസം ആരംഭിച്ചത്

10

ഭൂമിയിലെ ഏറ്റവും വലിയ അക്രമമായി വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ബഹുദൈവ വിശ്വാസത്തെയാണ്. അതിനേക്കാള്‍ വലിയ ഒരു ദുരന്തം മാനവസമൂഹം അഭിമുഖീരിക്കാനില്ല എന്നതാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന കാഴ്ച്ചപ്പാട്. (തന്നില്‍ പങ്കുചേര്‍ക്കുന്നത് അല്ലാഹു പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചമച്ചുണ്ടാക്കുന്നത്; തീര്‍ച്ച). അന്നിസാഅ് 48 അല്ലാഹു അവനിഛിക്കുന്ന പക്ഷം തന്റെ അടിമകള്‍ക്ക് ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്ത് നല്‍കുന്നതാണ്. തന്റെ …

Read More »

പൗരാണിക ഗ്രീസിലെ ബഹുദൈവ വിശ്വാസം

allpaper

പുരാതനകാലത്ത് ജീവിച്ചിരുന്ന ഗ്രീക്കുകാര്‍ പ്രകൃതി പ്രതിഭാസങ്ങളെ ദൈവമാക്കുകയും, അവയെ ആരാധിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം തന്നെയായിരുന്നു പണ്ട് കാലത്തെ ഈജിപ്തുകാരും ചെയ്തിരുന്നത്. ആകാശം, ഭൂമി, സമുദ്രം, സൂര്യന്‍, കാലം തുടങ്ങിയവയെല്ലാം അവരുടെ ആരാധ്യന്മാരായിരുന്നു. ഇവയെ മാത്രമല്ല, ഇവയുടെ വിവിധ ഗുണങ്ങള്‍ക്കനുസരിച്ച് വിവിധങ്ങളായ ദൈവങ്ങളെ അവര്‍ സങ്കല്‍പിച്ചു. ഹീരാ എന്നത് അവരുടെ ഒരു ദൈവത്തിന്റെ നാമമായിരുന്നു. പ്രകൃതിയില്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നത് ഈ ദൈവമാണത്രെ. യുദ്ധത്തിന്റെ ദൈവമായ ആരീസ് അല്ലെങ്കില്‍ മുരീഖ്, പ്രകാശത്തിന്റെയും …

Read More »

റോമന്‍ നാഗരികതയിലെ ബഹുദൈവവിശ്വാസം

dark

ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും സൃഷ്ടാവിന്റെ ഉദ്ദേശ്യത്തോടും അറിവോടും കൂടി മാത്രമാണ് എന്ന് ഗ്രീക്കുകാരെപ്പോലെ റോമക്കാരും വിശ്വസിച്ചിരുന്നു. പക്ഷെ, അവരും ദൈവത്തിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. മറിച്ച് പ്രകൃതിപ്രതിഭാസങ്ങള്‍ക്കനുസരിച്ച് ദൈവങ്ങളുടെ എണ്ണം അവര്‍ അധികരിപ്പിച്ച് കൊണ്ടേയിരുന്നു. ഓരോ പ്രകൃതിപ്രതിഭാസവും അതിന്റേതായ പ്രത്യേക ദൈവത്തിന്റെ കല്‍പനപ്രകാരമാണ് നടക്കുന്നതെന്ന് അവര്‍ ധരിച്ചു. കൃഷി മുളപ്പിക്കാന്‍ ഒരു ദൈവവും, കൃഷിത്തോട്ടം സംരക്ഷിക്കാന്‍ മറ്റൊരു ദൈവവും, ഫലങ്ങള്‍ പുഴുക്കളില്‍ നിന്ന് കാത്ത് രക്ഷിക്കാന്‍ മൂന്നാമതൊരു ദൈവവുമുണ്ടെന്ന് അവര്‍ …

Read More »

ബഹുദൈവവിശ്വാസം: നിറവും രൂപവും -1

833-800wi

അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യങ്ങള്‍ മുഴുവനായോ, അവയില്‍ ചിലതോ അവന്റെ സൃഷ്ടികള്‍ക്ക് വകവെച്ച് കൊടുക്കുന്നതിനാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ശിര്‍ക്ക് അഥവാ ദൈവത്തില്‍ പങ്ക് ചേര്‍ക്കല്‍ എന്ന് വിശേഷിപ്പിക്കുന്നത്. തന്റെ അവകാശങ്ങള്‍ പങ്കുവെച്ചോ, തനിക്ക് തുല്യനായോ അല്ലാഹു ഒന്നിനെയും പടക്കുകയോ, സൃഷ്ടിക്കുകയോ ഇല്ല എന്നാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം. അല്ലാഹുവല്ലാത്തവര്‍ക്ക് ആരാധനയര്‍പിക്കുകയോ, അവര്‍ക്ക് മേല്‍ ഭരമേല്‍പിക്കുകയോ ചെയ്യുന്നവന്‍ അവനോട് പങ്ക് ചേര്‍ത്തിരിക്കുന്നു എന്ന് ഇസ്ലാം വ്യക്തമാക്കുന്നു. ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചാലല്ലാതെ വലിയശിര്‍ക്ക് …

Read More »