saudi-arabia

തല്‍മൂദിലെ ഹിജാബ് -1

യഹൂദ സ്ത്രീകള്‍ തല മറക്കുകയും, അപ്രകാരം ചെയ്യുന്നത് യഹൂദ സമൂഹത്തില്‍ ആദരവിനും ബഹുമാനത്തിനും കാരണമാവുകയും ചെയ്തിരുന്നു. മുസ്ലിം സ്ത്രീകളും, യഹൂദ-ക്രൈസ്തവ സ്ത്രീകളും തല മറച്ചിരുന്നത് ഒരു പോലെയായിരുന്നു. കാരണം ദൈവിക മതങ്ങളിലെല്ലാം സ്ത്രീയോട് തല മറക്കാനും, നഗ്നത മറക്കാനും, അഴിഞ്ഞാട്ടങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും കല്‍പിക്കുന്ന ധാരാളം പ്രമാണങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
യഹൂദ ശരീഅത്ത് അനുസരിച്ച് പുരുഷനേക്കാള്‍ കുറഞ്ഞ സ്ഥാനമാണ് സ്ത്രീക്കുള്ളത് കാരണം ഉല്‍പത്തിയില്‍ പരാമര്‍ശിക്കപ്പെട്ടത് പോലെ പുരുഷനായ ആദമിന്റെ വാരിയെല്ലില്‍ നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത് എന്നതിനാലാണിത്. (മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്റെ മുമ്പില്‍കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും. നരനില്‍ നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും). ഉല്‍പത്തി 2: 22-23.
തല്‍മൂദ് കുറിക്കുന്നു (ദൈവം സ്ത്രീയെ പുരുഷന്റെ തലയില്‍ നിന്നല്ല സൃഷ്ടിച്ചത്. അവല്‍ അഹങ്കരിക്കാതിരിക്കാനും, പുരുഷന്റെ മേല്‍ ദുരഭിമാനം കൊള്ളാതിരിക്കാനും വേണ്ടിയാണത്. പുരുഷന്റെ കണ്ണില്‍ നിന്നുമല്ല അവളെ സൃഷ്ടിച്ചത്. അവള്‍ക്ക് ആഗ്രഹമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണത്. അവള്‍ക്ക് കൂടുതല്‍ ശ്രേഷ്ഠത ലഭിക്കാതിരിക്കാനാണ് അവന്റെ ചെവികളില്‍ നിന്ന് അവളെ സൃഷ്ടിക്കാതിരുന്നത്. അവള്‍ വായാടി ആവാതിരിക്കാനാണ് അവന്റെ വായില്‍ നിന്ന് സൃഷ്ടിക്കാതിരുന്നത്. വിദ്വേഷവും അസൂയയും പുലര്‍ത്താതിരിക്കാനാണ് അവന്റെ ഹൃദയത്തില്‍ നിന്ന് അവളെ സൃഷ്ടിക്കാതിരുന്നത്. ആര്‍ത്തി കാണിക്കാതിരിക്കാനാണ് അവന്റെ കൈകളില്‍ നിന്ന് അവളെ സൃഷ്ടിക്കാതിരുന്നത്. യാതൊരു പരിഗണനയും ലഭിക്കാത്ത ശരീരമാവാതിരിക്കാനാണ് അവന്റെ കാലുകളില്‍ നിന്ന് അവളെ സൃഷ്ടിക്കാതിരുന്നത്. മറിച്ച്, അവള്‍ അവന്റെ വാരിയെല്ലുകളിലൊന്നില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. വാരിയെല്ല് എപ്പോഴും പൊതിഞ്ഞ് സൂക്ഷിക്കപ്പെട്ടതായിരിക്കും. അതായത് വിനയവും, ലജ്ജയുമായിരിക്കണമം അവളുടെ അടിസ്ഥാന വിശേഷണം).
സ്ത്രീ വിനയവും, നാണവും പ്രകടിപ്പിച്ച് തല മറക്കണമെന്ന സൂചന മേലുദ്ധരിച്ച തല്‍മൂദിയന്‍ വചനവും നല്‍കുന്നുണ്ട്. യഹൂദ പാരമ്പര്യത്തില്‍ സ്ത്രീ സ്വന്തം ഭര്‍ത്താവിന്റെ സ്വത്താണ്. തന്റെ ഇണക്ക് മേല്‍ പരിപൂര്‍ണമായ അധികാരാവകാശം പുരുഷനുണ്ട്. ജൂതനിയമമനുസരിച്ച് വിധി കല്‍പിക്കുന്ന കോടതി സംവിധാനമായ സെന്‍ഹദരേന്‍ സ്ത്രീക്ക് ആരാധനയില്‍ പങ്കെടുക്കാനുള്ള അവകാശം പോലും നല്‍കുന്നില്ല. അവളെ പുരുഷനില്‍ നിന്ന് അകറ്റി നിര്‍ത്തി, കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഭദ്രമായി പൂട്ടിയിടുകയാണ് വേണ്ടതത്രെ!
യഹൂദര്‍ ദിനേനെ നിര്‍വഹിക്കുന്ന പ്രാര്‍ത്ഥനയില്‍ പ്രസ്തുത മതത്തിലെ സ്ത്രീയുടെ സ്ഥാനം വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത പ്രാര്‍ത്ഥന ഇപ്രകാരമാണ് (നാഥാ, നീ അനുഗ്രഹീതനാണ്. നീയെന്ന അഴുക്കോ, സ്ത്രീയോ, അവിവേകിയോ ആയി സൃഷ്ടിച്ചില്ലല്ലോ’. സ്ത്രീ പ്രാര്‍ത്ഥിക്കുന്നത് ഇപ്രകാരമാണ് (നാഥാ, നീ അനുഗ്രഹീതനാണ്, കാരണം നിന്റെ ഉദ്ദേശ്യമനുസരിച്ചാണ് നീയെന്നെ സൃഷ്ടിച്ചിട്ടുള്ളത്).
ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഹിജാബോട് കൂടി, അങ്ങേയറ്റത്തെ വിനയം പ്രകടിപ്പിച്ച് പുറത്തിറങ്ങാന്‍ യഹൂദ സ്ത്രീ ബാധ്യസ്ഥയാണ്. സ്ത്രീയുടെ മുടിയും, ശബ്ദവും ഔറതാണെന്ന് ജൂത നിയമം പറയുന്നുണ്ട്. ജൂതറബ്ബിയായ ശമവേല്‍ പറയുന്നു ‘നിന്റെ ശബ്ദം മനോഹരവും, കാഴ്ച വികാരം ജനിപ്പിക്കുന്നതുമാണ്’ ആയതിനാല്‍ അവ സൂക്ഷിക്കാന്‍ നീ ബാധ്യസ്ഥയാണ്.

About dr. huda darwesh

Check Also

zzzwomen1

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -5

വിവാഹിതയായ സ്ത്രീ മുഖമക്കന ധരിക്കണമെന്നും, അന്യപുരുഷന്മാര്‍ അവളെ അറിയാതിരിക്കുന്നതിനും, അവളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനും വേണ്ടിയാണിതെന്നും ജൂതശരീഅത്ത് വിശദീകരിക്കുന്നു. മറ്റ് …

Leave a Reply

Your email address will not be published. Required fields are marked *