11

ജിസ്‌യ: പൂര്‍വ ഭരണകൂടങ്ങളില്‍ -2

രാഷ്ട്രത്തിലെ ഓരോ പൗരനും നിര്‍ബന്ധമായ നികുതികള്‍ പുറമെ ചില വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട നികുതികളും സാസാന്‍ ഭരണകാലത്ത് നിലനിന്നിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രാജാക്കന്മാര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുകയെന്നതും, സൂര്യകിരീടം അണിയിക്കുന്നതിന്റെ ഭാഗമായി നല്‍കാറുള്ള സമ്മാനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. കന്നുകാലികളെ വളര്‍ത്തുന്നവരില്‍ നിന്ന് വര്‍ഷാവര്‍ഷം സ്വീകരിക്കുന്ന ഒരു ദിര്‍ഹമും സാസാന്‍ രാഷ്ട്രത്തിലെ നികുതിയിനത്തില്‍പെടുന്നു.
അക്കാലത്തെ ഉപഭോഗ കമ്പോളമായി അറിയപ്പെട്ടിരുന്ന റോം, ഗ്രീക്ക് നാടുകള്‍ക്കും, ഉല്‍പാദന പ്രദേശമായിരുന്ന ഇന്ത്യക്കുമിടയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് പേര്‍ഷ്യയിലൂടെയായിരുന്നു കച്ചവട സംഘങ്ങള്‍ നിരന്തരമായി യാത്ര ചെയ്തിരുന്നത്. അതിനാല്‍ തന്നെ ബൈസന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജസ്റ്റീനിയന്‍ രണ്ടാമന്‍ (ക്രിസ്താബ്ദം 592) തന്റെ രാഷ്ട്രത്തിലൂടെ കച്ചവടത്തിനായി യാത്ര ചെയ്യുന്ന വിദേശികള്‍ക്ക് മേല്‍ ഭൂനികുതി ചുമത്തുന്ന കരാറില്‍ ഒപ്പ് വെച്ചിരുന്നു. തങ്ങള്‍ക്ക് കീഴിലുള്ള ഹജ്‌റ്, ഉമ്മാന്‍ പോലുള്ള മാര്‍ക്കറ്റുകളില്‍ നിന്നായിരുന്നു പേര്‍ഷ്യക്കാര്‍ ഭൂനികുതി പിരിച്ചെടുത്തിരുന്നത്. പ്രസ്തുത നികുതി പിരിച്ചെടുക്കുന്നതിനായി അങ്ങാടികളില്‍ ചില അധികാരികളെ രാജാക്കന്മാര്‍ ചുമതലപ്പെടുത്തിയിരുന്നു.
കൂടാതെ യുദ്ധം ചെയ്ത് കീഴ്‌പെടുത്തിയ അയല്‍നാടുകളില്‍ നിന്നും സാസാനിയന്‍ ഭരണകൂടം നികുതി പിരിച്ചിരുന്നു. ബൈസന്റിയന്‍ രാജാവായിരുന്ന ജസ്റ്റീനിയന്‍ ഒന്നാമനെ (ക്രിസ്താബ്ദം 540) യുദ്ധം ചെയ്ത് തോല്‍പിച്ചതിന് ശേഷം അവിടെ നിന്ന് നികുതി പിരിക്കുകയുണ്ടായി. പേര്‍ഷ്യയിലെ കിസ്‌റാ രാജാവായിരുന്ന ആനൂ ശര്‍വന്‍ യമന്‍ രാജാവായിരുന്ന സൈഫ് ബിന്‍ യസിനില്‍ നിന്ന് അദ്ദേഹത്തെ പരാജയപ്പെടുത്തിയതിന് ശേഷം ജിസ്‌യ സ്വീകരിക്കുകയുണ്ടായി. അതുപോലെ സാസാനിയന്‍ രാജാക്കന്മാര്‍ യഥ്‌രിബ്, തിഹാമഃ എന്നിവിടങ്ങളില്‍ നിന്ന് നികുതി പിരിച്ചിരുന്നു.
ഫൈറൂസ് ബിന്‍ യസ്ദജര്‍ദ് രാജാവ് (ക്രിസ്താബ്ദം 459-484) സാസാനിയന്‍ പ്രവിശ്യയിലെ നിവാസികള്‍ക്ക് മേല്‍ വേതനമില്ലാത്ത നിര്‍ബന്ധിത സേവനം നടപ്പാക്കിയിരുന്നു. നികുതി പിരിവുകാര്‍ എല്ലാ തരം നികുതികളും കര്‍ശനമായി പിരിക്കുകയും, അതിനായി മര്‍ദനമുറകള്‍ വരെ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കിസ്‌റാ അനൂ ശര്‍വാന്‍ (ക്രിസ്താബ്ദം 531-579) നികുതി നിയമം പരിഷ്‌കരിച്ചതോടെ പിരിവുകാര്‍ക്ക് മേല്‍ നിരീക്ഷണമേര്‍പെടുത്തുകയും അവരുടെ അധികാരത്തിന് പരിധി നിശ്ചയിക്കപ്പെടുകയും ചെയ്തു.
ബൈസന്റിയന്‍ സാമ്രാജ്യം ക്രിസ്താബ്ദം 325 ല്‍ അതിന്റെ പ്രാരംഭത്തില്‍ തന്നെ വിവിധ തരം നികുതികള്‍ നിശ്ചയിച്ചിരുന്നു. രാഷ്ട്രത്തിന്റെ ചെലവുകളും ആവശ്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
ഭൂനികുതി അവയില്‍ സുപ്രധാനമായിരുന്നു. റോമക്കാരുടെ ഭരണകാലം മുതല്‍ നിലനിന്നിരുന്ന ഇതിന്റെ തോത് കൃഷിയുല്‍പന്നത്തിന്റെ പത്തിലൊന്ന് എന്നായിരുന്നു. ബൈസന്റിയന്‍ സാമ്രാജ്യത്വത്തിന്റെ അടിസ്ഥാന സാമ്പത്തിക ഘടകമായി വര്‍ത്തിച്ചത് ഈ നികുതിയായിരുന്നു. കോണ്‍സ്റ്റന്റൈന്‍ രാജാവ് (ക്രിസ്താബ്ദം 305-327) തന്റെ ഭരണകാലത്ത് ഭൂമിയെ Lugum (കൃഷിക്ക് അനുയോജ്യമായ 60 സെന്റ് വിസ്തീര്‍ണമുള്ള ഭൂമി) എന്ന് പേരുള്ള വിവിധ ഭാഗങ്ങളായി തിരിക്കുകയും അവയ്ക്ക് മേല്‍ നികുതി ചുമത്തുകയും ചെയ്തിരുന്നു.

About uthman sabri

Check Also

8c65eakei

നമസ്‌കാരത്തില്‍ കുരിശാരാധനയോ? -2

അല്ലാഹു പൂര്‍ത്തീകരിച്ച ഇസ്ലാമിക ദര്‍ശനത്തിന് മറ്റൊരു മതത്തിന്റെ -വിശിഷ്യാ വികലമാക്കപ്പെട്ട മതദര്‍ശനങ്ങളില്‍ നിന്ന് – ആരാധനയോ, ആചാരമോ കടമെടുക്കേണ്ട ആവശ്യമില്ല. …

Leave a Reply

Your email address will not be published. Required fields are marked *