തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -1

പൂര്‍വകാല യഹൂദ മതത്തില്‍ തലമറക്കാന്‍ സ്ത്രീ നിര്‍ബന്ധിതയായിരുന്നു. ജൂതവിശ്വാസികള്‍ അതികര്‍ശനമായി നടപ്പാക്കിയിരുന്ന നിയമങ്ങളിലൊന്നായിരുന്നു അത്. നിഖാബ് അഥവാ മുഖം

മറക്കല്‍ ജൂതദര്‍ശനത്തില്‍ വളരെ പ്രസിദ്ധമായിരുന്നു. മണവാട്ടി വിവാഹവേളയില്‍ ബുര്‍ഖയോ, നിഖാബോ ധരിക്കാറുണ്ടായിരുന്നുവെന്ന് പഴയ നിയമം വ്യക്തമാക്കുന്നു.

ഹീബ്രുപദമായ സോഹ് എന്നതിന്റെ വിവര്‍ത്തനമായി ബുര്‍ഖഃ എന്ന പദം പഴിയ നിയമത്തില്‍ പല തവണ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. (സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടംകൊണ്ടു മുഖം മറച്ചു. അവന്‍ കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുന്‍പില്‍ ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തു വരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തുവന്ന് അവിടുന്ന് തന്നോടു കല്‍പിച്ചവയെല്ലാം ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരുന്നു). പുറപ്പാട് 34: 33-34

നിഖാബ് എന്ന പദവും ഹീബ്രുഭാഷയില്‍ മസീകഃക്ക് പകരമായി ഉപയോഗിക്കാറുണ്ട്. (കന്യകയായ ബാബിലോണ്‍ പുത്രീ, ഇറങ്ങി പൊടിയിലിരിക്കുക! കല്‍ദായപുത്രീ, സിംഹാസനം വെടിഞ്ഞ് നിലത്തിരിക്കുക! ഇനിമേല്‍ നിന്നെ മൃദുലയെന്നും കോമളയെന്നും വിളിക്കുകയില്ല. നീ തിരികല്ലില്‍ മാവ് പൊടിക്കുക; നീ മൂടുപടം മാറ്റുക.മേലങ്കി ഉരിയുക; നഗ്‌നപാദയായി നദി കടക്കുക). ഏശയ്യാ 47:2

ഉല്‍പത്തി ഉദ്ധരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ് (ബേക്കായും ശിരസ്‌സുയര്‍ത്തിനോക്കി. ഇസഹാക്കിനെ കണ്ടപ്പോള്‍ അവള്‍ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി. അവള്‍ ഭൃത്യനോടു ചോദിച്ചു: അങ്ങകലെ പാടത്തുകൂടി നമ്മുടെ നേരേ നടന്നുവരുന്ന മനുഷ്യന്‍ ആരാണ്? ഭൃത്യന്‍ പറഞ്ഞു: അവനാണ് എന്റെ യജമാനന്‍. ഉടനെ അവള്‍ ശിരോവസ്ത്രംകൊണ്ടു മുഖംമൂടി). ഉല്‍പത്തി 24: 64.

ഉത്തമഗീതത്തില്‍ ഇപ്രകാരം കാണാവുന്നതാണ് (ഞാന്‍ മങ്ങിയ നിറമുള്ളവളായതുകൊണ്ട്, വെയിലേറ്റു ഞാന്‍ ഇരുണ്ടുപോയതുകൊണ്ട്, എന്നെ തുറിച്ചു നോക്കരുതേ. എന്റെ മാതൃതനയന്‍മാര്‍ എന്നോടു കോപിച്ചു; അവര്‍ എന്നെ മുന്തിരിത്തോട്ടങ്ങളുടെ കാവല്‍ക്കാരിയാക്കി. എന്നാല്‍ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചില്ല. എന്റെ പ്രാണപ്രിയനേ, എന്നോടു പറയുക. നിന്റെ ആടുകളെ എവിടെ മേയ്ക്കുന്നു? ഉച്ചയ്ക്ക് അവയ്ക്ക് എവിടെവിശ്രമം നല്‍കുന്നു? ഞാനെന്തിനു നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കടുത്ത് അലഞ്ഞുനടക്കണം?). ഉത്തമഗീതം 1: 6-7

വിവാഹമോചനത്തിന് ശേഷം സ്വന്തം പിതാവിന്റെ കൂടെ കഴിച്ച് കൂട്ടിയാ ഥാമാറിനെക്കുറിച്ച വിവരണത്തില്‍ പരാമര്‍ശിക്കപ്പെട്ടത് ഇങ്ങനെയാണ് (അവന്‍ ചോദിച്ചു: ഉറപ്പായി എന്താണ് ഞാന്‍ നിനക്കു തരേണ്ടത്? അവള്‍ പറഞ്ഞു: അങ്ങയുടെ മുദ്രമോതിരവും വളയും കൈയിലെ വടിയും. അവന്‍ അവയെല്ലാം അവള്‍ക്കു കൊടുക്കുകയും അവളെ പ്രാപിക്കുകയും ചെയ്തു. അങ്ങനെ അവള്‍ അവനില്‍നിന്നു ഗര്‍ഭംധരിച്ചു. അവള്‍ അവിടെ നിന്നുപോയി തന്റെ മൂടുപടം മാറ്റി വിധവാവസ്ത്രം ധരിച്ചു). ഉല്‍പത്തി 38: 18-19

സമൂഹത്തില്‍ അഴിഞ്ഞാടി നടക്കുന്ന ജൂതപെണ്‍കുട്ടികളെ ദൈവം ശിക്ഷിക്കുമെന്ന് ഏശയ്യായില്‍ കാണാവുന്നതാണ്. (കര്‍ത്താവ് അരുളിച്ചെയ്തു: സീയോന്‍ പുത്രിമാര്‍ ഗര്‍വിഷ്ഠരും ഞെളിഞ്ഞു നടക്കുന്നവരും കടക്കണ്ണെറിയുന്നവരും പാദസരം കിലുക്കി അലസഗമനം ചെയ്യുന്നവരും ആണ്. കര്‍ത്താവ് അവരുടെ ശിരസ്‌സു ചിരങ്ങുകൊണ്ടു നിറയ്ക്കും; അവരെ നഗ്‌നരാക്കും. അന്നു കര്‍ത്താവ് അവരുടെ പാദസരത്തിന്റെ അലങ്കാരവും തലമുടി നാടയും കിരീടവും കുണ്‍ഡലവും വളയും കണ്ഠപടവും ശിരോവസ്ത്രവും തോള്‍വളയും അരപ്പട്ടയും സുഗന്ധച്ചിമിഴും ഏല സ്‌സും മുദ്രമോതിരവും മൂക്കുത്തിയും വിലപിടിച്ചവസ്ത്രവും മേലങ്കിയും കുപ്പായവും ചെറുസഞ്ചിയും ലോലമായ വസ്ത്രവും പട്ടുവസ്ത്രവും തലപ്പാവും മൂടുപടവും എടുത്തുമാറ്റും. പരിമളത്തിനു പകരം ദുര്‍ഗന്ധം, അരപ്പട്ടയ്ക്കുപകരം കയര്‍, പിന്നിയ തലമുടിക്കു പകരം കഷണ്ടി, വിലപിടിപ്പുള്ള പുറങ്കുപ്പായത്തിനു പകരം ചാക്ക്, സൗന്ദര്യത്തിനു പകരം അവമതി. നിന്റെ പുരുഷന്‍മാര്‍ വാളിനിരയാകും. പ്രബലന്‍മാര്‍യുദ്ധത്തില്‍ നിലംപതിക്കും. നഗരകവാടങ്ങള്‍ വിലപിക്കും. ബലാല്‍ക്കാരത്തിന് ഇരയായി നീ തറയില്‍ ഇരിക്കും). ഏശയ്യാ 3: 16-26

ഭര്‍ത്താവിന് ഇഷ്ടപ്പെടാത്ത വല്ല പ്രവര്‍ത്തനത്തിലും സ്ത്രീ ഏര്‍പെട്ടാല്‍ അവള്‍ക്ക് വിവാഹമോചന സന്ദേശം അയക്കാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്ന് ആവര്‍ത്തന പുസ്തകം കുറിക്കുന്നു (ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട് അവന് അവളോട് ഇഷ്ടമില്ലാതായാല്‍, ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടില്‍ നിന്നു പറഞ്ഞയയ്ക്കട്ടെ. അവന്റെ വീട്ടില്‍നിന്ന് പോയതിനുശേഷം അവള്‍ വീണ്ടും വിവാഹിതയാകുന്നെന്നിരിക്കട്ടെ). നിയമാവര്‍ത്തനം 18: 1-2

 

About dr. huda darwesh

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *