Trinity-Knot

പ്രാചീന കാലത്തെ ത്രിയേകത്വ വിശ്വാസം -3

പുരാതന കാലത്ത് നിലനിന്നിരുന്ന ത്രിയേകത്വ വിശ്വാസങ്ങളിലൊന്ന് ബാബിലോണിയക്കാരുടേതായിരുന്നു. സുമേരിയക്കാരുടെ മതവിശ്വാസം തന്നെയായിരുന്നു ബാബിലോണിയക്കാര്‍ക്ക് അഥവാ കല്‍ദാനികള്‍ക്കുമുണ്ടായിരുന്നത്. അവരുടെ ദൈവങ്ങളും ഏകദേശം സമാനമായിരുന്നു. ഈ രണ്ട് മതവിശ്വാസികള്‍ക്കുമിടയില്‍ ധാരാളം സമാനതകള്‍ കാണപ്പെട്ടിരുന്നു. ഏതാനും ചില ആചാരങ്ങളില്‍ മാത്രമായിരുന്നു അവര്‍ക്കിടയില്‍ വ്യത്യാസമുണ്ടായിരുന്നത്.
ഏല്‍ എന്ന് പേരായ പുരാതന കല്‍ദാനിയന്‍ ദൈവവമാണ് അനാ, പേല്‍ തുടങ്ങിയ ദൈവപുത്രന്മാരെ ജനിപ്പിച്ചത്. ഏല്‍ ദേവനായിരുന്നു പരമോന്നതനായ ദൈവം.
കല്‍ദാനിയന്‍ ത്രിമൂര്‍ത്തികളില്‍ പ്രഥമ മൂര്‍ത്തി അനാ ദേവനാണ്. ദേവന്മാരുടെ പിതാവെന്നാണ് അനാ അറിയപ്പെട്ടിരുന്നത്. ഓറോക് പട്ടണത്തില്‍ അനാ ദൈവത്തിന് പ്രത്യേകമായ ആരാധനാലയമുണ്ട്.
പേല്‍ അഥവാ പേലോസ് ആണ് രണ്ടാമത്തെ മൂര്‍ത്തി. ഹയാ എന്നാണ് മൂന്നാമത്തെ മൂര്‍ത്തിയുടെ പേര്. പകുതി മത്സ്യവും പകുതി മനുഷ്യനും ചേര്‍ന്ന രൂപമാണ് അതിനുള്ളത്.
കല്‍ദാനികള്‍ക്കിടയില്‍ തന്നെ മറ്റൊരു ത്രിത്വ സങ്കല്‍പമുണ്ട്. ചന്ദ്രദേവനായ സീനിയാണ് അവയില്‍ ഒന്നാമത്തെ മൂര്‍ത്തി. ഓര്‍ പട്ടണത്തില്‍ പ്രസ്തുത ദേവന് മാത്രമായ ധാരാളം ക്ഷേത്രങ്ങളുണ്ട്. സൂര്യദേവനായ സാന്‍സിയാണ് ഇവരില്‍ രണ്ടാമത്തെ മൂര്‍ത്തിയെ പ്രതിനിധീകരിക്കുന്നത്. അഗ്നിദേവനായാണ് സാന്‍സി അറിയപ്പെടുന്നത്. ഫോല്‍ എന്നാണ് മൂന്നാമന്റെ പേര്. വായു എന്നാണ് അതിന്റെ അര്‍ത്ഥം. അന്തരീക്ഷത്തിന്റെയും, കൊടുങ്കാറ്റുകളുടെയും ദേവനായാണ് ഫോല്‍ അഥവാ ഈഫാ അറിയപ്പെടുന്നത്.
ഫോല്‍ ദൈവത്തെ ഏറ്റവും മഹത്തായ വിശേഷണങ്ങള്‍ നല്‍കി അവര്‍ പ്രകീര്‍ത്തിക്കാറുണ്ടായിരുന്നു. എല്ലാറ്റിനും മുമ്പെയുള്ള ശക്തി, ദൈവത്തിന്റെ പുത്രന്‍, ശാശ്വത വൃത്താന്തം, ദൈവത്തെക്കുറിക്കുന്നവന്‍, ദൈവ പ്രതിനിധി, ദൈവത്തിന്റെ ചിത്രം, ലോകത്തിന്റെ സ്രഷ്ടാവ്, ദൈവത്തിന്റെ നാമം തുടങ്ങിയ വിശേഷണങ്ങള്‍ അവര്‍ ഫോലിന് നല്‍കിയിരുന്നു.
ഇവ കൂടാതെ അശോരി ജനതക്ക് സ്വന്തമായ മറ്റൊരു ത്രിത്വ വിശ്വാസമുണ്ടായിരുന്നു. പ്രശസ്ത പണ്ഡിതനായ ദവാന്‍ കുറിക്കുന്നത് ഇപ്രകാരമാണ് (അശോരികളും ഫിനീഖുകളും ത്രിമൂര്‍ത്തികളെയായിരുന്നു ആരാധിച്ചിരുന്നത്).
അശോരികള്‍ മര്‍ദോഖ് എന്ന് ദൈവത്തെ പേര് വിളിച്ചിരുന്നു. ദൈവപുത്രനെന്നാണ് അതിന്റെ അര്‍ത്ഥം. പ്രസ്തുത ദൈവത്തിനോടായി അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത് ഇപ്രകാരമാണ് (നീയാണ് എല്ലാറ്റിനും കഴിവുറ്റവന്‍. നീയാണ് ജീവന്‍ നല്‍കുന്നവന്‍. ദൈവങ്ങള്‍ക്കിടയില്‍ നീയാണ് കരുണയുള്ളവന്‍. നീയാണ് ദൈവപുത്രന്‍. ആകാശഭൂമികളുടെ സ്രഷ്ടാവും ഉടമസ്ഥനും നീയാണ്. നിനക്ക് സദൃശ്യനില്ല. നീയാണ് മരിച്ചവരെ ജീവിപ്പിക്കുന്നവന്‍).
അശോരികളുടെ ത്രിത്വങ്ങള്‍ ഏതൊക്കെയാണെന്ന് ദവാന്‍ വിശദീകരിക്കുന്നില്ല. അദ്ദേഹമത് ചുരുക്കി വിവരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ അശോരികളെക്കുറിച്ച എന്റെ പഠനത്തില്‍ അത്തരമൊരു സൂചന എവിടെ നിന്നും ലഭിക്കുകയുണ്ടായില്ല. മറിച്ച്, വ്യത്യസ്ത ദൈവങ്ങളെ ആരാധിച്ചിരുന്ന ബഹുദൈവ വിശ്വാസികള്‍ മാത്രമായിരുന്നു അവര്‍ എന്ന് മാത്രമാണഅ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

About fouziya bint hamd

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *