6886

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -2

‘വിവിധ തലമുറകളിലൂടെ വികസിതമായ ഏതാനും ചില ചിന്തകളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്ന, ആര്യന്മാരുടെ ആക്രമണം നടന്ന ബി.സി 1500 -വരെ പഴക്കമുള്ള മാറ്റവിധേയമായ മതദര്‍ശനം’ എന്നാണ് ഹൈന്ദവതയെ നിര്‍വചിക്കാറുള്ളത്. പ്രസ്തുത ദര്‍ശനം മുന്നോട്ട് വെക്കുന്ന സുപ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ് ത്രിയേകത്വം. മൂന്ന് മൂര്‍ത്തികള്‍ ചേര്‍ന്ന ഏകനായ ദൈവമെന്നും, ഏകദൈവത്തിന്റെ മൂന്ന് പതിപ്പുകളെന്നും അവരതിനെ പരിചയപ്പെടുത്താറുണ്ട്.
അതിനാല്‍ തന്നെ ബ്രഹ്മാവ്, ശിവന്‍, വിഷ്ണു തുടങ്ങിയവര്‍ ഏകനായ ദൈവത്തിന്റെ വിവിധ അവതാരങ്ങളാണെന്ന് അവര്‍ വിശദീകരിക്കുന്നു. ദൈവത്തിന്റെ വിവിധ വിശേഷണങ്ങളെയും, ഘടകങ്ങളെയുമാണ് ത്രിമൂര്‍ത്തികള്‍ പ്രതിനിധാനം ചെയ്യുന്നത് എന്നാണ് വ്യാഖ്യാനം.
അബ്ദുര്‍റഹ്മാന്‍ ഉസൂദ് അദ്ദേഹത്തിന്റെ വിജ്ഞാനകോശത്തില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു (മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈന്ദവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ത്രിയേകത്വം കൂട്ടിച്ചേര്‍ത്തു. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവര്‍ ചേര്‍ന്നതാണ് അത്. ഈ ദൈവങ്ങളെ ഒരൊറ്റ ദൈവത്തിന്റെ രൂപത്തിലാണ് അതിന്റെ അനുയായികള്‍ പ്രതിഷ്ടിക്കാറുള്ളത്. ഏകനായ ദൈവത്തിന്റെ വ്യത്യസ്ത വിശേഷണങ്ങളാണ് അവയെന്ന് അവര്‍ വിശ്വസിച്ചിരുന്നു)
ഡവാന്‍ കുറിക്കുന്നത് ഇപ്രകാരമാണ് (നാം കണ്ണുകളെ ഇന്ത്യയിലേക്ക് തിരിക്കുകയാണെങ്കില്‍ അവിടത്തുകാരുടെ മുഖ്യമായ വിശ്വാസം ത്രിയേകത്വമാണെന്ന് മനസ്സിലാക്കാവുന്നതാണ്. അവര്‍ തങ്ങളുടെ ഭാഷയില്‍ അതിനെ ത്രിമൂര്‍ത്തി എന്നാണ് വിളിക്കാറ്. ത്രി എന്നാല്‍ മൂന്ന് എന്നാണ് അര്‍ത്ഥം. മൂര്‍ത്തി എന്നാല്‍ രൂപം, ബിംബം എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത്. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരാണ് ത്രിമൂര്‍ത്തികള്‍. ഏകത്വത്തില്‍ നിന്ന് ഉള്‍പിരിയാതെ ചേര്‍ന്ന് നില്‍ക്കുന്നവരാണ്അവര്‍. സംരക്ഷണവും, സംഹാരവും, മോചനവുമെല്ലാം ഇവയുടെ ദൗത്യമാണ്. ഈ മൂന്ന് മൂര്‍ത്തികള്‍ ചേര്‍ന്നതാണ് ഏകനായ ദൈവം).
ഹൈന്ദവ ദര്‍ശനത്തില്‍ നിലനില്‍ക്കുന്ന ത്രിയേകത്വത്തെയാണ് മേല്‍ വരികളെല്ലാം ഒരുപോലെ സൂചിപ്പിക്കുന്നത്. ത്രിയേകത്വ വിശ്വാസത്തിന്റെ കാര്യത്തില്‍ ക്രൈസ്തവ എത്രമാത്രം ഹൈന്ദവ ദര്‍ശനത്താല്‍ സ്വാധീനിക്കപ്പെട്ടുവെന്നും ഇവ വ്യക്തമാക്കുന്നുണ്ട്. ഏകത്വത്തില്‍ മൂന്നെണ്ണം എന്ന ആശയം ക്രൈസ്തവ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ ഹൈന്ദവ ദര്‍ശനത്തിന് നിര്‍ണായക സ്വാധീനമുണ്ട് എന്നര്‍ത്ഥം.
അടിസ്ഥാന ആശയത്തില്‍ ഇരുമതങ്ങള്‍ക്കുമിടയില്‍ കാര്യമായ സമാനതകള്‍ കാണാവുന്നതാണ്. മൂര്‍ത്തികളുടെ എണ്ണം ക്രൈസ്തവരുടെയും, ഹൈന്ദവരുടെയും അടുത്ത് മൂന്ന് തന്നെയാണ്. എന്നാല്‍ മൂര്‍ത്തികളുടെ നാമങ്ങളില്‍ മാത്രമാണ് ഇവക്കിടയില്‍ വ്യത്യാസം പുലര്‍ത്തുന്നത്.
സ്രഷ്ടാവിനെ ക്രൈസ്തവര്‍ പിതാവെന്നാണ് പരിചയപ്പെടുത്താറുള്ളത്. എന്നാല്‍ അതേ ഉത്തരവാദിത്തമുള്ള പരമോന്നത ദൈവത്തെ ഹൈന്ദവര്‍ ബ്രഹ്മാവ് എന്ന് വിളിക്കുന്നു. ജനങ്ങളെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ നിയോഗിതനായ പുത്രന്‍ ക്രൈസ്തവരുടെ അടുത്ത് മസീഹ് ആണ്. എന്നാല്‍ ഹൈന്ദവതയിലെ വിമോചകനായ ദൈവം ക്രിഷ്ണനാണ്. മൂന്നാമത്തെ മൂര്‍ത്തി ക്രൈസ്തവര്‍ക്ക് പരിശുദ്ധാത്മാവാണെങ്കില്‍ ഹൈന്ദവരുടെ അടുത്ത് സംഹാരശേഷിയുള്ള ശിവനാണ്. ഇവയാണ് ക്രൈസ്തവ-ഹൈന്ദവ ദര്‍ശനങ്ങള്‍ക്കിടയിലെ അടിസ്ഥാനപരമായ സാമ്യതകളും, വ്യത്യാസങ്ങളും.

About fouziya bint hamd

Check Also

1

സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണതയാണ് ഏകദൈവാരാധന -2

വിജ്ഞാനത്തിന്റെ ആധികാരിക സ്രോതസ്സ് അല്ലാഹുവാണെന്ന വീക്ഷണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ആദിമ മനുഷ്യന് ദൈവം ജ്ഞാനം പകര്‍ന്ന് നല്‍കിയ ചരിത്രം …

Leave a Reply

Your email address will not be published. Required fields are marked *