trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട രാഷ്ട്രത്തിന് മേല്‍ പുതിയ നാഗരിക ക്രമം അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ജനങ്ങള്‍ അടിസ്ഥാനപരമായി മൂന്ന് വേരുകളിലേക്കാണ് മടങ്ങുന്നത്.
ഒന്നാമത്തേത് തൂറാനി വംശമാണ്. തുര്‍ക്കിസ്ഥാനില്‍ താമസമാക്കുകയും, പിന്നീട് മസീഹ് നിയോഗിക്കപ്പെടുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ക്കുകയും ചെയ്തരാണ് അവര്‍.
രണ്ടാമത്തേത് ദ്രാവിഡ വംശമാണ്. കാടുകളിലും മറ്റും താമസിച്ചിരുന്ന കോലികളും തൂറാനികളും ചേര്‍ന്ന് രൂപപ്പെട്ട മൂന്നാം വിഭാഗമാണ് ദ്രാവിഡര്‍. മൂന്നാമത്തെ വംശത്തെ പ്രതിനിധീകരിച്ചിരുന്നത് ആര്യന്മാരായിരുന്നു.
പിന്നീട് ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ ഫലമായി അവിടത്തെ സമൂഹം വീണ്ടും വിഭജിക്കപ്പെട്ടു. ഓരോ ജാതിക്കും അവരുടേതായ സവിശേഷതകളുണ്ടായിരുന്നു. ആര്യന്മാര്‍ക്കായിരുന്നു കൂടുതല്‍ ശ്രേഷ്ഠത കല്‍പിക്കപ്പെട്ടിരുന്നത്. കാരണം അവര്‍ തൊലി വെളുത്തവരായിരുന്നു എന്നത് തന്നെയായിരുന്നു.
ഹൈന്ദവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യയിലെ ഹൈന്ദവര്‍ ജാതീയമായി വിഭജിക്കപ്പെട്ടത്. നിര്‍ബന്ധമായും നടപ്പാക്കപ്പെടേണ്ട നിയമസംഹിത എന്നര്‍ത്ഥത്തിലായിരുന്നു അതിനെ സമീപിച്ചിരുന്നത്.
മതനേതൃത്വമായി പരിഗണിക്കപ്പെട്ടിരുന്ന ബ്രഹ്മണര്‍ക്കായിരുന്നു ഉയര്‍ന്ന സ്ഥാനം നല്‍കപ്പെട്ടിരുന്നത്. അവര്‍ ആര്യന്മാരില്‍പെട്ടവരായിരുന്നു. തങ്ങള്‍ ദൈവത്തിന്റെ വായില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്നായിരുന്നു അവരുടെ വാദം. സൈനികരായിരുന്ന ക്ഷത്രിയരായിരുന്നു രണ്ടാമത്തെ കുലം. അവരും ആര്യവംശത്തില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. ദൈവത്തിന്റെ കയ്യില്‍ നിന്നാണത്രെ അവര്‍ സൃഷ്ടിക്കപ്പെട്ടത്. വൈശ്യരായിരുന്നു മൂന്നാമത്തെ ജാതി. കച്ചവടക്കാരും വ്യവസായികളുമായിരുന്നു ഈ കുലത്തില്‍പെട്ടിരുന്നത്. അവര്‍ യഥാര്‍ത്തില്‍ തൂറാനി വംശജരായിരുന്നു. ദൈവത്തിന്റെ തുടയില്‍ നിന്നായിരുന്നുവത്രെ അവര്‍ സൃഷ്ടിക്കപ്പെട്ടത്. സേവകരും, വേലക്കാരും, അടിമകളുമായി അറിയപ്പെട്ടിരുന്ന നാലാമത്തെ ജാതി ശൂദ്രരായിരുന്നു. അവരും തൂറാനി വംശജരായിരുന്നു. ദൈവത്തിന്റെ പാദത്തില്‍ നിന്നായിരുന്നുവത്രെ അവര്‍ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ പര്‍വതാന്തരങ്ങളില്‍ കുടിയേറിപ്പാര്‍ത്ത യഥാര്‍ത്ഥ ഇന്ത്യക്കാരെ വിവിധ ജാതികളായി വിഭജിച്ചിരുന്നില്ല.
പ്രകൃതി പ്രതിഭാസങ്ങള്‍, പൂര്‍വികര്‍, ജീവജാലങ്ങള്‍ തുടങ്ങിയവയെ ആരാധിക്കുക വഴി ഇന്ത്യയിലെ ഹൈന്ദവര്‍ക്കിടയില്‍ നിരവധി ദൈവങ്ങളുണ്ടായിരുന്നു. ദീര്‍ഘകാലം ഈ ബഹുദൈവാരാധനയില്‍ തന്നെ ഇന്ത്യന്‍ ജനത മുന്നോട്ടുപോയി. പിന്നീടാണ് ആര്യന്മാര്‍ ഇന്ത്യ ആക്രമിക്കുകയും, വിജയിച്ചടക്കുകയും ചെയ്തത്. എന്നാല്‍ വിജയികളുടെ മതം ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ അവശേഷിച്ചിരുന്ന പഴയ വിശ്വാസത്തെ സമൂലം തുടച്ചുനീക്കുകയല്ല ചെയ്തത്. മറിച്ച് പഴയ വിശ്വാസത്തോടൊപ്പം പുതിയ വിശ്വാസത്തെയും ചേര്‍ത്തുവെക്കുകയെന്നതായിരുന്നു അവരുടെ രീതി.
കാലം കഴിഞ്ഞതോടെ ഈ രണ്ട് വിശ്വാസങ്ങളും കൂടിക്കലര്‍ന്ന് പുതിയൊരു വിശ്വാസരീതി ഉടലെടുത്തു. ഒടുവില്‍ അവരുടെ ദൈവങ്ങള്‍ ത്രിമൂര്‍ത്തികളില്‍ പരിമിതപ്പെട്ടു. ആര്യന്മാരുടെ ആക്രമണം കഴിഞ്ഞുള്ള ഏഴെട്ട് നൂറ്റാണ്ടുകള്‍ക്കിടയിലായിരുന്നു ഇത്.

About fouziya bint hamd

Check Also

1

സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണതയാണ് ഏകദൈവാരാധന -2

വിജ്ഞാനത്തിന്റെ ആധികാരിക സ്രോതസ്സ് അല്ലാഹുവാണെന്ന വീക്ഷണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ആദിമ മനുഷ്യന് ദൈവം ജ്ഞാനം പകര്‍ന്ന് നല്‍കിയ ചരിത്രം …

Leave a Reply

Your email address will not be published. Required fields are marked *