ത്രിയേകത്വമെന്ന പരമാബദ്ധം

തങ്ങള്‍ ഏകദൈവ വിശ്വാസികളാണെന്ന് വാദിക്കുന്നവരാണ് ക്രൈസ്തവര്‍. ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ത്രിത്വമാണ് തങ്ങളുടെ അടിസ്ഥാന വിശ്വാസമെന്നും, ത്രിത്വത്തിലധിഷ്ഠിതമായ ഏകദൈവ വിശ്വാസമാണെന്നുമെല്ലാം അവര്‍ വാദിക്കുന്നു.

 

തീര്‍ത്തും വൈരുദ്ധ്യാത്മകവും, പൊള്ളയുമായ വാദമാണ് ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ത്രിത്വമെന്നത്. മൂന്ന് ഒരിക്കലും ഒന്നാവുകയോ, ഒരു വസ്തു ഒരേ സമയം ഒന്നും മൂന്നുമാവുകയോ ഇല്ലെന്നത് ബുദ്ധിപരമായി സ്ഥിരപ്പെട്ട കാര്യമാണ്. 1+1+1 എന്നതിന്റെ സങ്കലന ഫലം 3 ആണെന്നത് സര്‍വ്വാംഗീകൃതമായ സത്യമാണ്. അവയെല്ലാം ചേര്‍ന്ന് ഒന്ന് എന്ന സങ്കലന ഫലം ലഭിക്കുകയെന്നത് അസംഭവ്യമാണ്.
വൈരുദ്ധ്യത്തിലധിഷ്ഠിതമായ വാദമാണ് ക്രൈസ്തവരുടെ ത്രിത്വ വിശ്വാസം. തൗഹീദ് അഥവാ ഏകദൈവ വിശ്വാസം എന്നത് ഏകത്വത്തില്‍ നിന്ന് രൂപപ്പെട്ടതാണ്. ബഹുത്വം എന്നത് ഏകത്വത്തിന് വിരുദ്ധമായ ആശയമായിരിക്കെ മൂന്നിനെ കുറിക്കുന്ന ത്രിത്വം ഏകദൈവ വിശ്വാസത്തിന് പൂര്‍ണ വിരുദ്ധമാണ്.
‘ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ത്രിത്വ’മെന്നത് തീര്‍ത്തും അബദ്ധജഢിലമായ പ്രയോഗമാണ്. ത്രിത്വമെന്ന ആശയം ഒരേ സമയം ബഹുത്വത്തെയും ധാരാളിത്വത്തെയും കുറിക്കുന്നതാണ്. ഏകത്വം ബഹുത്വത്തോട് ചേര്‍ത്ത് ഉദ്ധരിക്കുകയെന്നത് അസംബന്ധമാണ്.
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ പറയുന്നു (അവര്‍ മൂന്ന് ദൈവങ്ങളെ പ്രതിഷ്ഠിച്ചു. അവര്‍ പറയുന്നു ‘ഞങ്ങള്‍ക്ക് ഒരു ദൈവമേ ഉള്ളൂ എന്ന്. ഇത് വ്യക്തമായ വൈരുദ്ധ്യമാണ്).
അതിനാലാണ് ബുദ്ധിമാന്മാര്‍ ഇപ്രകാരം പറയാറുള്ളത് ‘ജനങ്ങളുടെ എല്ലാ വാക്കുകളും വ്യാഖ്യാനിക്കാനും സങ്കല്‍പിക്കാനും സാധിക്കുന്നവയാണ്. ക്രൈസ്തവരുടെ വാദങ്ങളാണ് ഇതിന് അപവാദമായിട്ടുള്ളത്. അവര്‍ മുന്നോട്ട വെച്ച ആശയം സങ്കല്‍പത്തിനും അപ്പുറമായിരുന്നു. എന്നല്ല, അവര്‍ അവിവേകമാണ് ഉന്നയിച്ചതത്രയും. തങ്ങളുടെ വാക്കുകളില്‍ വൈരുദ്ധ്യം ഒരുമിപ്പിക്കുകയാണ് അവര്‍ ചെയ്തത്’.
ചിലര്‍ ഇപ്രകാരമാണ് അതേക്കുറിച്ച് പറഞ്ഞത് ‘പത്ത് ക്രൈസ്തവര്‍ ഒരുമിച്ച് ചേര്‍ന്നാല്‍ അവര്‍ക്ക് പതിനൊന്ന് അഭിപ്രായങ്ങളുണ്ടാവും’. മറ്റൊരാള്‍ പറഞ്ഞതിങ്ങനെയാണ് ‘താങ്കള്‍ ഒരു ക്രൈസ്തവനോടും അയാളുടെ ഭാര്യയോടും മകനോടും അവരുടെ ഏകദൈവ വിശ്വാസത്തെക്കുറിച്ച് ചോദിച്ചാല്‍ പുരുഷന്‍ ഒരഭിപ്രായവും, ഭാര്യ മറ്റൊരഭിപ്രായവും മകന്‍ മൂന്നാമതൊരഭിപ്രായവുമാണ് പറയുക’.
ദൈവത്തെയെ വിഭജിക്കുകയും കഴിവുകള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ക്രൈസ്തവര്‍ സ്വീകരിച്ചത്. ഒരു വസ്തു ഒന്നാണെങ്കില്‍ അതിനെ വിഭജിക്കാനോ, വിവിധ ഭാഗങ്ങളാക്കാനോ സാധിക്കുകയില്ല. ത്രിത്വമെന്ന ക്രൈസ്തവ വാദം ദൈവത്തെ മൂന്ന് ഭാഗങ്ങളായി തിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഏകനായ ദൈവത്തെ രണ്ടെന്നോ, മൂന്നെന്നോ വിഭജിക്കുക അസംഭവ്യമാണ്.
എന്നാല്‍ ദൈവം ഏകനായ സ്വത്വമാണെന്നും, ത്രിമൂര്‍ത്തികള്‍ പ്രസ്തുത ദൈവത്തെ പ്രതിനിധീകരിക്കുകയുമാണെന്ന വാദവും നിരര്‍ത്ഥകമാണ്. നാം ഒരു വസ്തു ഒന്നാണെന്ന് അവകാശപ്പെടുന്നുവെങ്കില്‍ അതിന് ഒരു മുഖം മാത്രമെ ഉണ്ടാവുകയുള്ളൂ. ആ വസ്തു പൂര്‍ണാര്‍ത്ഥത്തില്‍ അവിഭജിതമായിരിക്കും. നാം മൂന്ന് വസ്തുക്കളെന്ന് എന്തിനെയെങ്കിലും വിശേഷിപ്പിക്കുന്നുവെങ്കില്‍ അവ വിഭജിതമാണെന്നര്‍ത്ഥം. ഒന്നും അതേസമയം ത്രിമൂര്‍ത്തികളുമാണെന്ന വാദം ഒരു വസ്തു ഒരേ സമയം ‘ഉണ്ട്’ ‘ഇല്ല’ എന്ന് വാദിക്കുന്നതിന് തുല്യമാണ്. ഒരേ സമയം ത്രിത്വവും ഏകദൈവ വിശ്വാസവും വാദിക്കുന്നത് ഒരു വസ്തു ഒരേ സമയം പുതിയതും പഴയതുമാണ് എന്ന് വാദിക്കുന്നത് പോലെയാണെന്നര്‍ത്ഥം.
യഥാര്‍ത്ഥ ത്രിയേകത്വം സ്ഥാപിതമാകുന്നിടത്ത് ഒരിക്കലും ഏകദൈവ വിശ്വാസം പുലരുകയില്ല. കാരണം ത്രിയേകത്വം ധാരാളിത്തത്തെയാണ് കുറിക്കുന്നത്. ധാരാളിത്തമുള്ളിടത്ത് ഏകത്വം സാക്ഷാല്‍ക്കരിക്കപ്പെടുകയില്ല. അത് അസംഭവ്യമായ കാര്യമാണ്. അതിനാല്‍ തന്നെ ത്രിത്വ വിശ്വാസികള്‍ക്ക് ഏകദൈവ വിശ്വാസം നഷ്ടപ്പെട്ട് പോയിരിക്കുന്നുവെന്ന് ചുരുക്കം.
ത്രിമൂര്‍ത്തികള്‍ ദൈവത്തിന്റെ മൂന്ന് വിശേഷണങ്ങള്‍ പ്രതിനിധീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ചില ക്രൈസ്തവര്‍ വ്യാഖ്യാനിക്കുന്നതായി കാണാവുന്നതാണ്. സ്വത്വം, ജ്ഞാനം, ജീവിതം തുടങ്ങിയവയാണ് അവയെന്നും, അതല്ല കഴിവ്, ജ്ഞാനം, ഉദ്ദേശ്യം എന്നിവയാണ് അവയെന്നും അവര്‍ വാദിക്കുന്നു.
ഈ വിശദീകരണവും പരമാബദ്ധമാണ്. ദൈവത്തെ കേവലം മൂന്ന് വിശേഷണങ്ങളില്‍ പരിമിതപ്പെടുത്തുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയാണ് അല്ലാഹുവിന്റെ എണ്ണമറ്റ വിശേഷണങ്ങളെ കേവം മൂന്നില്‍ പരിമിതപ്പെടുത്തുക?

About fouziya bint hamad

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *