36653

വത്തിക്കാന്‍ പഠിപ്പിച്ച അസഹിഷ്ണുത -1

ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ക്രൈസ്തവ ലോകത്തിന്റെ നേതൃത്വം കയ്യാളിയ പോപ്പുമാരെല്ലാം ഇസ്ലാമിനോടുള്ള ശത്രുതയില്‍ ഒറ്റക്കെട്ടായിരുന്നു. 2005 ഏപ്രിലില്‍ അമേരിക്കയിലെ ന്യൂസ്‌വീക്ക് മാഗസിന്‍

പുതിയ പോപ്പിന്റെ ഉത്തരവാദിത്തം കുറിച്ചുവെച്ചതിങ്ങനെയാണ് (പോപ്പ് ഇസ്ലാമിനെ നേരിടുന്നു: ഇസ്ലാമിന്റെ ആഗോള തീവ്രവാദമാണ് ഇന്ന് ഏറ്റവും വലിയ പ്രശ്‌നങ്ങളായി മാറിയിരിക്കുന്നത്.

യൂറോപ്പിന്റെ ഹൃദയത്തില്‍ തന്നെയുള്ള ഇസ്ലാമിക വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്യുകയെന്നതാണ് പുതിയ പോപ്പിന്റെ ഉത്തരവാദിത്തം. കാരണം മുസ്ലിം അഭയാര്‍ത്ഥികളും അവരുടെ സന്താനങ്ങളും അവിടെ മതപരവും സാമൂഹികവുമായ പുതുശക്തിയായി മാറിയിരിക്കുന്നു. മുന്‍കാലത്ത് ഈയൊരു പ്രതിസന്ധി ചര്‍ച്ച് അഭിമുഖീകരിച്ചിരുന്നില്ല എന്നതാണ് വസ്തുത).

ഈയൊരു പ്രഖ്യാപനത്തിലൂടെ പുതിയ പോപ്പിന്റെ ഉത്തരവാദിത്തം ന്യൂസ്‌വീക്ക് വളരെ വിശദമായി തന്നെ കൈകാര്യം ചെയ്യുകയുണ്ടായി. മുന്‍കാലത്ത് പോപ്പുമാര്‍ കമ്യൂണിസത്തോട് യുദ്ധത്തിലേര്‍പ്പെട്ടത് പോലെ പുതിയ പോപ്പ് ഇസ്ലാമിനെതിരെ യുദ്ധം നയിക്കുകയാണ് വേണ്ടതെന്ന് വ്യക്തം.

ബെനഡിക്ട് പതിനാറാമന്‍ പോപ്പായി അവരോധിതനായതിന് ശേഷം പ്രഥമമായി ചെയ്തത് ‘മതസംവാദ സഭ’ റദ്ദാക്കുകയെന്നതായിരുന്നു. അതിന് പകരം ‘സംസ്‌കാരങ്ങള്‍ക്കിടയിലെ സംവാദം’ ആവിഷ്‌കരിക്കുകയും ചെയ്തു അദ്ദേഹം. കത്തോലിക്കരല്ലാത്തവരൊന്നും യഥാര്‍ത്ഥ മതത്തിന്റെ അനുയായികളല്ലെന്ന രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്! മാത്രവുമല്ല, ഇസ്ലാമോ ക്രിസ്ത്യാന്യാ എന്ന പേരില്‍ അതുവരെ പ്രസിദ്ധീകരിച്ചിരുന്ന മാഗസിന്‍ നിര്‍ത്തലാക്കുകയും ചെയ്തു അദ്ദേഹം.

ജര്‍മനിയിലെ കൊളോണിയ പട്ടണത്തില്‍ മുസ്ലിം പ്രതിനിധികളെ സ്വീകരിച്ച വേളയില്‍ അദ്ദേഹം അവരോട് പറഞ്ഞതിപ്രകാരമാണ് (മുസ്ലിംകള്‍ അവരുടെ ഹൃദയങ്ങളിലെ വിദ്വേഷം പറിച്ചുമാറ്റേണ്ടതുണ്ട്. പക്ഷപാതിത്വത്തിന്റെ എല്ലാ പ്രകടനങ്ങളെയും അവര്‍ മാറ്റി നിര്‍ത്തേണ്ടതുണ്ട്. അവരില്‍ നിന്ന് ഒരു നിലക്കും ധിക്കാര പ്രവര്‍ത്തനങ്ങളുണ്ടാവരുത്).

2006-ല്‍ ഫ്രഞ്ച് പത്രമായ ലോമോണ്ടില്‍ ‘ഇസ്ലാമിന്റെ മുന്നേറ്റവും പോപ്പിന്റെ പ്രവര്‍ത്തനങ്ങളും’ എന്ന തലക്കെട്ടില്‍ ഹെന്റി ടെന്‍ക് എഴതിയ ലേഖനത്തില്‍ പോപ്പിന്റെ പരാമര്‍ശം ഉദ്ധരിക്കുന്നത് ഇപ്രകാരമാണ് (ജൂത-ക്രൈസ്തവതയുടെ പാരമ്പര്യത്തിലുള്ള ഏകദൈവ ദര്‍ശനമല്ല ഇസ്ലാം. ജൂത-ക്രൈസ്തവ ദര്‍ശനങ്ങള്‍ക്ക് ലഭിച്ച അതേ വെളിപാടിലേക്കല്ല ഇസ്ലാം ചെന്നുചേരുന്നത്).

ഇറ്റാലിയന്‍ എഴുത്തുകാരനായ പേരായോട് ചേര്‍ന്ന് ‘ഇസ്ലാമും ക്രൈസ്തവതയും: പടിഞ്ഞാറ് വേരുകളില്ലാതെ’ എന്ന പേരില്‍ രചിച്ച ഗ്രന്ഥത്തില്‍ അദ്ദേഹം തന്റെ മൂന്ന് ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്.

(1. ക്രൈസ്തവ യൂറോപ്പിലെ ജനനനിരക്കിലെ ഗണ്യമായ കുറവ്. ഇറ്റലി, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളെ പ്രതിനിധീകരിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ നിലവിലുള്ള നൂറ്റാണ്ടിന്റെ അവസാനത്തോടെ അപ്രത്യക്ഷമായേക്കും. അല്ലെങ്കില്‍ സ്വന്തം രാഷ്ട്രത്തില്‍ അവര്‍ ന്യൂനപക്ഷമായിത്തീര്‍ന്നേക്കും.

2. നാമാവശേഷമായ യൂറോപ്യന്‍ ക്രൈസ്തവ ജനതയുടെ സ്ഥാനത്ത് ആഫ്രിക്കയില്‍ നിന്നും അറബ് ലോകത്തിന് നിന്നും കുടിയേറിപ്പാര്‍ത്തവരാണ് അവരുടെ സ്ഥാനത്ത് അവതരിക്കുക. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ യൂറോപ്പ് ദാറുല്‍ ഇസ്ലാമിന്റെ ഭാഗമാവാനുള്ള സാധ്യതയാണുള്ളത്.

3. യൂറോപ്പിലെ ഭൂരിപക്ഷം മുസ്ലിംകളും കേവലം അധികം വൈകാതെ ക്രൈസ്തവ കുടുംബ പാരമ്പര്യം മാത്രം നിലനിര്‍ത്തുന്നവരായിത്തീരുന്നതാണ്).

മറുവശത്ത് ഇതേ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ യഹൂദരുമായുള്ള ബന്ധം പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വത്തിക്കാന്‍ മുന്‍കാലത്ത് സഞ്ചരിച്ച അതേ വഴിയിലൂടെയാണ് പുതിയ പോപ്പും നടന്നുനീങ്ങിയത്. യഹൂദരുടെ സാമീപ്യം തേടുകയും, അനുനയിപ്പിച്ച് കൂടെ നിര്‍ത്തുകയും, അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുകയും ചെയ്യുകയെന്നതായിരുന്നു അത്. യഹൂദരെക്കൊണ്ട് ക്രൈസ്തവതയെയും മസീഹിനെയും അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഇസ്രയേലില്‍ ക്രൈസ്തവരെ നട്ടുവളര്‍ത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രായോഗിക രീതി.

‘പ്രിയപ്പെട്ട സഹോദരന്മാരെ’ എന്നാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സാധാരണയായി യഹൂദരെ അഭിസംബോധന ചെയ്യാറ്. എത്രത്തോളമെന്നാല്‍ മര്‍യമിനെക്കുറിച്ചെഴുതിയ ലേഖനത്തിന് അദ്ദേഹം നല്‍കിയ തലവാചകം ‘സയണിസത്തിന്റെ പുത്രി’ എന്നാണ്!!!

About dr muhammad imara

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *