വേദങ്ങളും ഉപനിഷത്തുക്കളും -1

ജ്ഞാനം എന്നര്‍ത്ഥമുള്ള സംസ്‌കൃത പദമാണ് ‘വേദം’ എന്നത്. ഹൈന്ദവ ദര്‍ശനത്തില്‍ അങ്ങേയറ്റം പരിശുദ്ധമായ, പൗരാണിക ഗ്രന്ഥങ്ങള്‍ക്കാണ് പ്രസ്തുത പദം പ്രയോഗിക്കാറുള്ളത്. ഇന്ത്യ അധിനിവേശം

ചെയ്ത ആര്യന്മാരിലേക്കാണ് ഈ പ്രമാണങ്ങള്‍ ചെന്ന് ചേരുന്നത്. ഏകദേശം ബി. സി. 1500 ലാണ് വടക്ക് നിന്ന് ആര്യന്മാര്‍ ഇന്ത്യയിലെത്തിയതെന്ന് കണക്കാക്കപ്പെടുന്നു. പിന്നീട് കാലക്രമേണ വേദത്തിലേക്ക് ചേര്‍ക്കപ്പെട്ട പ്രമാണങ്ങള്‍ അധികരിച്ചു വന്നു. ഹൈന്ദവ വേദങ്ങള്‍ സുപ്രധാനമായും ശ്ലോക രൂപത്തിലുള്ള നാല് ഏടുകള്‍ ചേര്‍ന്നുള്ളവയാണ്. ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അദ്ധ്യാപനങ്ങളാണ് അവയിലേറെയും. ഋഗ്വേദം, സാമവേദം, യജൂര്‍വ്വേദം, അഥര്‍വ്വവേദം തുടങ്ങിയ പേരുകളിലാണ് അവ നാലും അറിയപ്പെടുന്നത്. ശേഖരം എന്നര്‍ത്ഥമുള്ള ‘സംഹിത’ എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്.
നാല് ഏടുകള്‍ ചേര്‍ന്ന ഈ വേദങ്ങള്‍ സംസ്‌കൃത ഭാഷയിലാണുള്ളത്. ആര്യന്മാരുടെ ആഗമനത്തോട് കൂടിയാണ് പ്രസ്തുത വേദത്തിന്റെ ചരിത്രം ഔദ്യോഗികമായി ആരംഭിക്കുന്നതെങ്കില്‍ പോലും ഏകദേശം ബി. സി. മൂന്നാം നൂറ്റാണ്ടിലാണ് അവയ്ക്ക് നിലവിലുള്ള രൂപം കൈവന്നതെന്ന് കരുതപ്പെടുന്നു. ഋഷിമാര്‍ എന്നറിയപ്പെടുന്ന സന്യാസികള്‍ മനപാഠമാക്കി, വാചികമായി മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുത്തിരുന്ന സാഹിതീയ ഘടനയായിരുന്നു വേദത്തിന് പ്രാരംഭത്തിലുണ്ടായിരുന്നത്. ഇപ്രകാരം വേദം തലമുറകള്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു. സ്വാഭാവികമായും ആര്യന്മാര്‍ കൊണ്ട് വന്ന വേദത്തില്‍ കൈകടത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും സംഭവിക്കാന്‍ ഇത് വഴിയൊരുക്കി. അതിനാല്‍ തന്നെ, ആര്‍ന്മാരുടെ ആക്രമണത്തിന് മുമ്പ് ഇന്ത്യയില്‍ നിലനിന്നിരുന്ന ദ്രാവിഡ സംസ്‌കാരത്തില്‍ നിന്ന് കടമെടുത്തതാണ് വേദങ്ങളിലെ അനവധി പ്രമാണങ്ങളെന്ന് പ്രസ്തുത വിഷയത്തില്‍ പഠനം നടത്തിയ ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ആദ്യത്തെ മൂന്ന് സംഹിതകള്‍ ദൈവങ്ങള്‍ക്ക് മുന്നില്‍ ബലിയര്‍പ്പണം നടത്തുന്ന മതഉല്‍സവങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടത്തുന്നത്. ഏകദേശം മൂവായിരത്തോളം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഋഗ്വേദം. സംസ്‌കൃത ഭാഷയില്‍ ‘ഋഗ്വ്’ എന്ന പദത്തിന്റെ അര്‍ത്ഥം ശ്ലോകം എന്നാണ്. പത്ത് ഭാഗങ്ങളിലായി കവിതകളുടെ രൂപത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു ഇവ. ഋഗ്വേദത്തില്‍ നിന്ന് തന്നെയുള്ള ചില ശ്ലോക ഭാഗങ്ങളാണ് സാമ വേദത്തിലുള്ളത്. സാമ എന്ന സംസ്‌കൃത പദത്തിന്റ അര്‍ത്ഥം ഈണങ്ങള്‍ എന്നാണ്. ഇതേ വിഷയത്തില്‍ തന്നെയുള്ള പരിശോധിക്കപ്പെട്ട രണ്ട് ഭാഗങ്ങളാണ് യജൂര്‍വേദത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത്. ബലിയുമായി ബന്ധപ്പെട്ട ഉല്‍സവങ്ങളെക്കുറിച്ചാണ് ഈ വേദം ചര്‍ച്ച ചെയ്യുന്നത്. യാഗം എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ‘യജൂര്‍’ എന്ന പ്രയോഗം കടന്ന് വന്നത്. ബലിയര്‍പ്പിക്കുകയെന്നതാണ് അതിന്റെ അര്‍ത്ഥം.
അഥര്‍വ്വന്‍ എന്ന് പേരായ ഋഷിയിലേക്കാണ് നാലാമത്തെ വേദം ചേര്‍ക്കപ്പെട്ടിരിക്കുന്നത്. വിവിധ തരം ശ്ലോകങ്ങളുടെ വലിയ ശേഖരമാണിത്. പ്രമാണങ്ങള്‍, മന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇവയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. നാല് വേദങ്ങളില്‍ ഏറ്റവും അവസാനമായി ക്രോഡീകരിക്കപ്പെട്ടതാണിത്. അതിനാല്‍ തന്നെ ആദ്യമൂന്ന് വേദങ്ങളിലെ തത്വങ്ങള്‍ക്ക് വിരുദ്ധമായ പല വീക്ഷണങ്ങളും ഇതില്‍ കാണാവുന്നതാണ്. ആദ്യകാലത്ത് അഥര്‍വ്വവേദം മറ്റുസംഹിതകളെപ്പോലെ സ്വീകരിക്കപ്പെട്ടിരുന്നില്ല. കാലക്രമേണ അഥര്‍വ്വവേദവും അംഗീകൃത വേദഗണങ്ങളില്‍ ഉള്‍പെട്ടു. ബലികള്‍ക്ക് നേതൃത്വം നല്‍കുന്ന ബ്രഹ്മണര്‍ക്കുള്ള വഴികാട്ടിയായി ഈ വേദം പരിഗണിക്കപ്പെട്ടു. ആര്യമാര്‍ക്ക് മുമ്പുള്ള സംസ്‌കാരമാണ് അഥര്‍വ്വവേദം സമര്‍പിക്കുന്നതെന്ന് അതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയവര്‍ സൂചിപ്പിക്കുന്നു.
പൊതുവെ നാല് വേദങ്ങളിലും രണ്ട് തരം പ്രമാണങ്ങള്‍ കാണാവുന്നതാണ്. ബ്രഹ്മണം, മന്ത്രം എന്നിവയാണ് അവ. യഥാര്‍ത്ഥ വേദഗ്രന്ഥത്തിന് നല്‍കപ്പെട്ട അനുബന്ധങ്ങളും വിശദീകരണങ്ങളുമാണ് ബ്രഹ്മണം കൊണ്ടുദ്ദേശിക്കപ്പെടുന്നത്. എന്നാല്‍ മന്ത്രം എന്നത് വേദ ഗ്രന്ഥങ്ങളിലെ മൂലവാക്യത്തെ കുറിക്കുന്ന പ്രയോഗമാണ്. ആരണ്യക് എന്നറിയപ്പെടുന്ന ബ്രഹ്മണത്തോട് ചേര്‍ക്കപ്പെട്ട മറ്റ് ചില രേഖകളുണ്ട്. ആരണ്യ എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം വനം എന്നാണ്. അതിനാല്‍ തന്നെ ആരണ്യക് എന്നത് ‘വനപ്രമാണങ്ങള്‍’ എന്നും അറിയപ്പെടാറുണ്ട്. നിഗൂഢമായ ആശയങ്ങളുള്ള സ്വൂഫി മുഖമുള്ള വചനങ്ങളാണ് അവ. ഭൗതിക ഐശ്വര്യങ്ങള്‍ ത്യജിച്ച് വനങ്ങളില്‍ സന്യസിച്ചിരുന്ന ബ്രഹ്ണരാണ് അവ എഴുതിയുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. ബ്രഹ്മണത്തിലെ എല്ലാ വിശദീകരണങ്ങളും, അനുബന്ധങ്ങളും പരിശുദ്ധമാണെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. ദൈവിക വെളിപാടില്‍ നിന്നാണ് അവ ഉറവെടുത്തത് എന്നതിനാലും, അവ എഴുതിയുണ്ടാക്കിയത് മതപുരോഹിതന്മാരാണ് എന്നതിനാലുമാണത്. ആരാധനക്കും, ആലോചനക്കുമായി ഒഴിഞ്ഞിരിക്കുന്ന സന്യാസിമാര്‍ക്ക് മാത്രമെ വേദപ്രമാണങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഹൈന്ദവര്‍ വിശ്വസിക്കുന്നു.

About ahmad salih ghalib

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *