വേദങ്ങളും ഉപനിഷത്തുക്കളും -2

അരണ്യക പ്രമാണങ്ങള്‍ അതിന്റെ ഏറ്റവും അവസാനത്തെ രൂപം എന്ന നിലയില്‍ ഉപനിഷത്തുകളെന്ന് അറിയപ്പെടുന്നു. ബി. സി. എട്ട്-അഞ്ച് നൂറ്റാണ്ടുകള്‍ക്കിടയിലേക്കാണ് അതിന്റെ ചരിത്രം മടങ്ങുന്നത്.

ഉപനിഷത്തുക്കള്‍, അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട തത്വശാസ്ത്ര രചനകള്‍, പരിഷ്‌കരണ തത്വങ്ങള്‍ തുടങ്ങിയവയെല്ലാം ഇരുതലങ്ങളുള്ള ഒരു ചിന്തയെയോ, മതത്തെയോ പ്രതിനിധീകരിക്കുന്നതായിരുന്നു.
വ്യത്യസ്ത വസ്തുക്കളെല്ലാം കേവലം ഭാവനകളും ധാരണകളാണെന്നും, യാഥാര്‍ത്ഥ്യമല്ലാത്ത അവയ്ക്ക് പിന്നില്‍ ഏകനായ സ്രഷ്ടാവിന്റെ യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിക്കുകയാണെന്നുമുള്ള അവതാര സങ്കല്‍പമാണ് അതിലൊന്ന്. ഈ അവതാരചിന്തകള്‍ ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങളെ അദ്വൈത വേദാന്തങ്ങള്‍ എന്നാണ് വിശേഷിപ്പിക്കാറ്. പ്രപഞ്ചത്തെ ചലിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏകനായ ദൈവമുണ്ടെന്ന വിശ്വാസത്തെക്കുറിക്കുന്ന ഏകദൈവ വിശ്വാസമാണ് രണ്ടാമത്തേത്. പ്രപഞ്ചവും ദൈവവും രണ്ട് സ്വതന്ത്ര സ്വതങ്ങളാണെന്ന് ഇത് സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ വേദാന്തത്തിന്റെ രണ്ട് വിശ്വാസ തലങ്ങളും ഇന്ന് ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഒന്നിലേറെ ദൈവങ്ങളുണ്ടെന്ന ഹൈന്ദവവേദ വിശ്വാസത്തിന് എതിരാണ്. എങ്കില്‍ പോലും അവര്‍ അവലംബിക്കുന്ന പ്രമാണങ്ങളും പരിശുദ്ധമായ ചതുര്‍വേദങ്ങളില്‍ നിന്നുള്ളവയാണെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു.
സാധാരണക്കാര്‍ക്ക് പഠിക്കാനോ, ചര്‍ച്ച ചെയ്യാനോ പാടില്ലാത്ത വേദങ്ങളെ കൂടാതെ, പരിശുദ്ധമല്ലാത്ത ചില ശ്ലോകങ്ങളുണ്ട്. അവ ചര്‍ച്ചയ്ക്കും, സംവാദങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമാണ്. സ്മൃതികള്‍ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. രാമായണം, മഹാഭാരതം തുടങ്ങിയ യുദ്ധകഥകളും മറ്റ് പതിനെട്ട് പുരാണങ്ങളും ചേര്‍ന്നവയാണ് സ്മൃതികള്‍. ഇവയെല്ലാം സംസ്‌കൃതഭാഷയില്‍ രചിക്കപ്പെട്ടവയാണ്.
യുദ്ധകഥകള്‍ക്ക് പുറമെ ധര്‍മാശ്ര, ധര്‍മസൂത്ര തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മറ്റു ചില പ്രമാണങ്ങളുമുണ്ട്. തത്വാചാര്യനായിരുന്ന മനുവിലേക്കാണ് ഇവ ചെന്ന് ചേരുന്നത്.
രാമായണവും മഹാഭാരതവും യുദ്ധകഥകള്‍ ഉള്‍ക്കൊള്ളുന്ന ശ്ലോകങ്ങളാണ്. വിഷ്ണുവെന്ന ദൈവത്തിന്റെ രണ്ട് അവതാരങ്ങളായ കൃഷ്ണന്‍, രാമന്‍ തുടങ്ങിയവരുടെ സാഹസികതകളും, വീരഗാഥകളുമാണ് അവ കൈകാര്യം ചെയ്യുന്നത്.
കഥാവിവരണങ്ങള്‍ക്കിടെ തത്വശാസ്ത്രം, വൈദ്യശാസ്ത്രം, രാഷ്ട്രീയം, ഗോളശാസ്ത്രം തുടങ്ങിയ വല വിഷയങ്ങളും അവ ധാരാളമായി കൈകാര്യം ചെയ്യുന്നുണ്ട്. ബി.സി നാലാം നൂറ്റാണ്ടിനും, ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിനും ഇടയിലാണ് ഇത് രചിക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു.
കാലഗണനയനുസരിച്ച് യുദ്ധകഥകള്‍ക്ക് ശേഷം രചിക്കപ്പെട്ടവയാണ് പുരാണങ്ങള്‍. ക്രിസ്താബ്ദം നാലാം നൂറ്റാണ്ട് കഴിഞ്ഞ് കാലങ്ങള്‍ക്ക് ശേഷമാണ് ഇവ രചിക്കപ്പെട്ടത്. രാമായണം, മഹാഭാരതം കഥകളുടെ തുടര്‍ച്ചയും പൂര്‍ണതയുമാണ് ഇവയിലുള്ളത്. ഉദാഹരണമായി ഭഗവത പുരാണം ശ്രീ കൃഷ്ണന്റെ ശൈശവകാലത്തെക്കുറിച്ച വിവരണമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. രാമായണത്തിലും മഹാഭാരതത്തിലും അത് ഈയര്‍ത്ഥത്തില്‍ വിഷയീഭവിച്ചിട്ടില്ലായിരുന്നു. ഈ പുരാണങ്ങളിലും ഗീതങ്ങളും, തത്വശാസ്ത്രവും, ഉല്‍സവങ്ങളുമെല്ലാം ഉള്ളടങ്ങിയിരിക്കുന്നു.
പുരാണഗ്രന്ഥങ്ങളിലധികവും ചാതുര്‍വര്‍ണ്യം കാത്ത് സൂക്ഷിക്കുന്നതോ, നിലനിര്‍ത്തുന്നതോ ആണ്. വലിയ പുരാണങ്ങളും ചില ചെറിയ പുരാണങ്ങളും ശിവന്‍, വിഷ്ണു തുടങ്ങിയ ദൈവങ്ങള്‍ക്കുള്ള ആരാധനകളെക്കുറിച്ച് മാത്രം കൈകാര്യം ചെയ്യുന്നവയാണ്. എന്നാല്‍ ജാതിമുഖത്തിന് പുറത്ത് പൊതുവായ പല വിഷയങ്ങളും പുരാണങ്ങളില്‍ കാണാവുന്നതാണ്. ഉദാഹരണമായി പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ്, നാശം, പുനഃസൃഷ്ടി, ദൈവങ്ങളുടെ പാരമ്പര്യം, പുണ്യപുരുഷന്‍മാര്‍ തുടങ്ങിയ വിഷയങ്ങള്‍ അവ കൈകാര്യം ചെയ്തിരിക്കുന്നു.

 

About ahmad salih ghalib

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *