വേദാന്തത്തിന്റെ ചരിത്രം

ഹൈന്ദവ ദര്‍ശനത്തിലെ പ്രശോഭിതമായ ആത്മീയ വശത്തെയാണ് വേദാന്തം പ്രതിനിധീകരിക്കുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ ഉയര്‍ന്ന ജാതിയായ ബ്രഹ്മണരെ സേവിക്കാനും, അവരുടെ അധികാരം

അരക്കിട്ടുറപ്പിക്കാനുമായി എഴുതപ്പെട്ട വേദത്തിന്റെ നേര്‍വിപരീതമാണ് ഇത്. വടക്ക് നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ആര്യന്മാരായിരുന്നു ബ്രഹ്മണര്‍. അവര്‍ ഇന്ത്യ അധിനിവേശം ചെയ്യുകയും ഇവിടത്തെ ജനങ്ങളെ ചൂഷണം നടത്തുകയും ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വര്‍ഗീയമുഖമുള്ള സാമൂഹിക സംവിധാനം മതത്തിന്റെ പേരില്‍ രൂപപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ വേദാന്തം പരിഷ്‌കരണ മുഖമുള്ള പ്രസ്ഥാനം എന്ന വിശേഷണത്തിലേക്കാണ് കൂടുതല്‍ ചേരുന്നത്. രണ്ട് സംസ്‌കൃത പദങ്ങള്‍ ചേര്‍ന്നതാണ് വേദാതന്തമെന്ന പ്രയോഗം. വേദം എന്ന പദത്തിന് ജ്ഞാനം എന്നാണ് അര്‍ത്ഥമെങ്കില്‍ ആന്താ എന്നത് അവസാനം എന്നതിനെ കുറിക്കുന്നു. ജ്ഞാനത്തിന്റെ അവസാനം എന്നാണ് വേദാന്ത എന്ന പദത്തിന്റെ കൃത്യമായ അര്‍ത്ഥം.
പരമ്പരാഗത ഹൈന്ദവ ഷഡ്തത്വചിന്തകളില്‍ ഒന്നാണ് വേദാന്ത. പരമോന്നതനായ ബ്രഹ്മാവിന്റെ ജ്ഞാനമാണ് അത് കൊണ്ടുദ്ദേശിക്കപ്പെടുന്നത്. വേദരചനകളില്‍ ഏറ്റവും ഒടുവിലത്തേതിലാണ് ഇത് ഊന്നല്‍ നല്‍കിയിട്ടുള്ളത്. വിശിഷ്യാ അരണ്യകയിലും ഉപനിഷത്തുകളിലുമുള്ള വചനങ്ങളാണ് വേദാന്തയുടെ ചര്‍ച്ചാ വിഷയം.
പരമ്പരാഗത വേദ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി വേദാന്തയുടെ സംഗ്രഹങ്ങള്‍ (വേദാന്തസൂത്ര/ബ്രഹ്മസൂത്ര) രണ്ട് സാങ്കല്‍പിക വ്യക്തികളിലേക്കാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ബി. സി. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്ന തത്വചിന്തകന്‍ ബാദരായനാ, തത്വജ്ഞാനിയായിരുന്ന വ്യാസ മുനി എന്നിവരാണ് അവര്‍. മഹാഭാരതാ യുദ്ധകഥകളില്‍ അവസാനം എഴുതപ്പെട്ടവയും വ്യാസമുനിയിലേക്ക് തന്നെയാണ് ചേര്‍ക്കപ്പെടുന്നത്.
ആദ്യകാല വേദാന്തം ആര് തന്നെയാണ് എഴുതിയുണ്ടാക്കിയതെങ്കിലും, അതിന്റെ വചനങ്ങള്‍ നിഗൂഢമായ ശൈലിയിലുള്ളവയാണെന്നതില്‍ സംശയമില്ല. വേദാതന്തത്തിന്റെ അവ്യക്തമായ ഭാഷയും ശൈലിയും പില്‍ക്കാലത്ത് ധാരാളം വ്യാഖ്യാനങ്ങള്‍ അതിന് രൂപപ്പെടാന്‍ വഴിവെച്ചു. പ്രസ്തുത വ്യാഖ്യാനങ്ങള്‍ക്ക് മേല്‍ വിവിധ ഹൈന്ദവ തത്വചിന്താ പാഠശാലകള്‍ രൂപപ്പെട്ടു. അവയില്‍ ഏറ്റവും സുപ്രധാനമായത് ശങ്കരാചാര്യര്‍ സ്ഥാപിച്ച അദ്വൈതമായിരുന്നു.
ശങ്കരാചാര്യരുടെ ചിന്തയില്‍ ചര്‍ച്ചാ കേന്ദ്രം ദൈവവും (ബ്രഹ്മാവ്) മനുഷ്യ മനസ്സും (ആത്മാവ്) തമ്മിലുള്ള ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണമനുസരിച്ച് ഇവ രണ്ടും ഒരൊറ്റ സ്വത്വം മാത്രമാണ്. മനുഷ്യന് ദ്വിമുഖം അഥവാ ഇരട്ട പ്രകൃതമാണുള്ളതെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. ദൈവിക പ്രകൃതം നേടിയെടുക്കുന്നതില്‍ നിന്ന് മനുഷ്യന് തടസ്സമായി ഭവിക്കുന്നത്. അജ്ഞതമുറ്റി നില്‍ക്കുന്ന മനസ്സിന് പരസ്പരം വേറിട്ട വിവിധ സ്വത്വങ്ങളെ മാത്രമെ കാണാനും തിരിച്ചറിയാനും സാധിക്കുകയുള്ളൂ. താല്‍ക്കാലിക അസ്തിത്വമുള്ള ഭൗതിക വസ്തുക്കളെ മാത്രമെ അജ്ഞതയില്‍ മുഴുകിയവര്‍ക്ക് തിരിച്ചറിയാനാവൂ. വേറിട്ട് കാണപ്പെടുന്ന ഈ വിവിധങ്ങളായ സ്വത്വങ്ങള്‍ യാഥാര്‍ത്ഥ്യമല്ലെന്നും, മായ നിര്‍മിക്കുന്ന കേവല പ്രതിഭാസങ്ങള്‍ മാത്രമാണ് അവയെന്നും തിരിച്ചറിയാന്‍ പ്രസ്തുത മനസ്സിന് സാധിക്കുകയില്ല.
ഓരോ വ്യക്തിയുടെ സ്വത്വവും യഥാര്‍ത്ഥജ്ഞാനം തേടി അലയുന്ന കാലത്തോളം ഉപരിലോകത്തെ തന്റെ യഥാര്‍ത്ഥ സ്വത്വത്തെക്കുറിച്ചും അത് അന്വേഷിച്ച് കൊണ്ടേയിരിക്കുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമെന്നോണം പ്രസ്തുത ഉണ്മ പുനര്‍ജനിച്ച് കൊണ്ടേയിരിക്കും. മരണത്തിന് ശേഷം വീണ്ടും വീണ്ടുമാവര്‍ത്തിച്ച് ജനിച്ച് കൊണ്ടേയിരിക്കുന്നു അത്. പ്രകാശിതമല്ലാത്ത മനസ്സിന്റെ സ്വാഭാവിക പരിണിതിയാണിത്. മുന്‍കാല ജീവതത്തിലെ കര്‍മത്തിന് അനുസരിച്ച പുനര്‍ജന്മമാണ് ഓരോ ആത്മാവിനും ലഭിക്കുക. പ്രസ്തുത കര്‍മങ്ങളാണ് വരാനിരിക്കുന്ന പുനര്‍ജന്മം നിര്‍ണയിക്കുക.
എന്നാല്‍ വേദാന്തത്തെക്കുറിച്ച യഥാര്‍ത്ഥ ജ്ഞാനം മനുഷ്യാത്മാവിന് അറ്റമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച ജ്ഞാനം സമ്മാനിക്കുമെന്ന് ശങ്കരാചാര്യര്‍ സിദ്ധാന്തിക്കുന്നു. മായയെന്ന പ്രാപഞ്ചിക മറക്ക് പിന്നില്‍ ഒളിഞ്ഞ് കിടക്കുന്ന അനാദിയായ സ്വത്വത്തിലേക്ക് ചെന്നെത്താന്‍ വേദാന്തജ്ഞാനം അനിവാര്യമാണ് എന്നര്‍ത്ഥം. അതോടെ തന്റെ യഥാര്‍ത്ഥ പ്രകൃതം ദൈവത്തിന്റെ പ്രകൃതിയുമായി യോജിക്കുന്നതാണെന്ന് മനുഷ്യാത്മാവ് തിരിച്ചറിയുന്നു. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുമ്പോഴാണ് ആത്മാവ് മോക്ഷം നേടുന്നത്. അതേതുടര്‍ന്നാണ് നിര്‍വാണം അഥവാ പൂര്‍ണമായ ബോധ്യം എന്ന സ്ഥാനം സാക്ഷാല്‍ക്കരിക്കാനാവൂ.

 

About ahmad salih ghalib

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *