വിഗ്രഹങ്ങള്‍ക്ക് പകരം ഖുര്‍ആന്‍ പ്രതിഷ്ഠിച്ച തെളിവുകള്‍ -3

സ്വയം ചലിക്കാനോ, പ്രവര്‍ത്തനത്തിലേര്‍പെടാനോ കഴിവും ശേഷിയുമില്ലാത്ത വിഗ്രഹങ്ങള്‍ക്ക് ആരാധിക്കപ്പെടാന്‍ എന്ത് അര്‍ഹതയാണുള്ളത് എന്ന ചോദ്യമാണ് ബിംബാരാധകര്‍ക്ക് മുന്നില്‍ വിശുദ്ധ

ഖുര്‍ആന്‍ സമര്‍പിക്കുന്നത്. പ്രാപഞ്ചിക നടപടിക്രമങ്ങളില്‍ ഒന്ന് പോലും മാറ്റാന്‍ കഴിയാത്ത കഴിവുകെട്ട ദൈവങ്ങളെയാണോ നിങ്ങള്‍ പൂജിക്കുന്നത് എന്ന് ബഹുദൈവ വിശ്വാസികളോട് ഖുര്‍ആന്‍ ചോദിക്കുന്നു.
ബഹുദൈവ വിശ്വാസികളുടെ പ്രാര്‍ത്ഥനക്ക് ഒരിക്കല്‍ പോലും ഉത്തരം നല്‍കാന്‍ വിഗ്രഹങ്ങള്‍ക്ക് സാധിച്ചിട്ടില്ല/ സാധിക്കുകയുമില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ വിശ്വാസത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആന്‍ ശ്രദ്ധ ക്ഷണിക്കുന്നത്. ഖുര്‍ആന്‍ ചോദിക്കുന്നു (അല്ലാഹുവെ വിട്ട്, അന്ത്യനാള്‍ വരെ കാത്തിരുന്നാലും ഉത്തരമേകാത്തവയോട് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിതെറ്റിയവനാരുണ്ട്? അവരോ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി തീര്‍ത്തും അശ്രദ്ധരാണ്. മനുഷ്യരെയൊക്കെയും ഒരുമിച്ചുകൂട്ടുമ്പോള്‍ ആ ആരാധ്യര്‍ ഈ ആരാധകരുടെ വിരോധികളായിരിക്കും; ഇവര്‍ തങ്ങളെ ആരാധിച്ചുകൊണ്ടിരുന്നവരാണെന്ന കാര്യം തള്ളിപ്പറയുന്നവരും). അല്‍അഹ്ഖാഫ് 5-6
ഈ വചനം വിശദീകരിച്ച് കൊണ്ട് ഇമാം റാസി കുറിക്കുന്നു (അല്ലാഹുവിനെ കൂടാതെ വിഗ്രഹങഅങളെ വിൡച്ച് പ്രാര്‍ത്ഥിക്കുകയും, അവയെ ദൈവമായി സ്വീകരിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ അബദ്ധം മറ്റൊന്നുമില്ല. സത്യത്തില്‍ നിന്ന് അകന്ന, അജ്ഞതയിലേക്ക് അടുത്ത് പ്രവര്‍ത്തനമാണിത്. വിൡക്കപ്പെട്ടാല്‍ വിളി കേള്‍ക്കുകയോ, ഉത്തരം നല്‍കുകയോ ചെയ്യാത്തവയാണ് അവ. അന്ത്യനാള്‍ അവരെ ഇക്കാര്യത്തില്‍ യാതൊരു മാറ്റവുണ്ടാവുകയില്ല.
ബുദ്ധിശക്തിയുള്ളവരെ വിശേഷിപ്പിക്കാന്‍ കുറിക്കുന്ന പ്രയോഗമാണ് ഖുര്‍ആന്‍ വിഗ്രഹങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ശേഷം അവ ആരാധകരുടെ പ്രാര്‍ത്ഥനകളെയും ആവശ്യങ്ങളെയും കുറിച്ച് അശ്രദ്ധരാണ് എന്ന് സൂചിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കാരണം ഉപകാരവും ഉപദ്രവവും ചെയ്യാന്‍ ശേഷിയുള്ളവരെന്ന അടിസ്ഥാനത്തിലാണ് ബഹുദൈവ വിശ്വാസികള്‍ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ആരാധനകള്‍ അര്‍പിക്കുന്നത്. എന്നാല്‍ അവരുടെ ആരാധനകള്‍ പരിഗണിക്കുകയോ, പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുകയോ ചെയ്യാത്തവയെന്ന അര്‍ത്ഥത്തിലാണ് അവയെ ‘അശ്രദ്ധര്‍’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അന്ത്യനാളില്‍ തങ്ങളുടെ ആരാധ്യരുമായി വന്ന് അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് സ്വയം രക്ഷപ്പെടുത്താന്‍ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ ബഹുദൈവ വിശ്വാസികളെ വെല്ലുവിളിക്കുന്നുണ്ട്.
ശേഷം വിഗ്രഹാരാധകരുടെ വാദങ്ങള്‍ ഓരോന്നോരോന്നായി തകര്‍ത്ത് കളയുകയാണ് ഖുര്‍ആന്‍ ചെയ്തത്. ജീവനില്ലാത്ത, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, ബുദ്ധിശക്തിയില്ലാത്ത, ഒന്നും സൃഷ്ടിക്കുകയോ, ആരുടെയെങ്കിലും പ്രാര്‍ത്ഥന കേള്‍ക്കുകയോ ചെയ്യാത്ത അചേതന വസ്തുക്കളാണ് വിഗ്രഹങ്ങളെന്ന് ഖുര്‍ആന്‍ തുറന്നടിച്ചു. വിഗ്രഹങ്ങള്‍ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന ബഹുദൈവ വിശ്വാസികളുടെ വാദത്തെ വേരോടെ പിഴുതെറിയുകയാണ് ഖുര്‍ആന്‍ ചെയ്തത്.
വിഗ്രഹങ്ങളുടെ കഴിവുകേടിനെയും ദൗര്‍ബല്യത്തെയും കുറിക്കുന്ന പ്രായോഗികമായ തെൡവാണ് അവയെ തകര്‍ത്തതിലൂടെ ഇബ്‌റാഹീം പ്രവാചകന്‍ പകര്‍ന്ന് നല്‍കിയത്. ആരാണ് വിഗ്രഹങ്ങളെ തകര്‍ത്തതെന്ന ചോദ്യത്തിന് അവയിലെ വലിയ വിഗ്രഹത്തിന് നേരെ വിരല്‍ ചൂണ്ടി, അതിനോട് ചോദിക്കാന്‍ ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. വിഗ്രഹങ്ങള്‍ സംസാരിക്കുകയില്ലെന്ന് നിവൃത്തിയില്ലാതെ ഇബ്‌റാഹീമിന് മുന്നില്‍ അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. (ഇവ സംസാരിക്കുകയില്ലെന്ന് നിനക്കറിയില്ലേ?) -അല്‍അന്‍ബിയാഅ് 65 – എന്നാണ് അവര്‍ അദ്ദേഹത്തോട് ചോദിച്ചത്. ഈ സമ്മതം മുതലെടുത്ത് ഇബ്‌റാഹീം അവരുടെ ആരാധനയുടെ പൊള്ളത്തരം അവര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുകയും അവര്‍ ചെയ്യുന്നത് അവിവേകമാണെന്ന് സ്ഥാപിക്കുകയും ചെയ്തു. അവരുടെ നാവടക്കുന്ന ചോദ്യമാണ് ഇബ്‌റാഹീം ഉന്നയിച്ചത് ( ”അപ്പോള്‍ നിങ്ങള്‍ അല്ലാഹുവെവിട്ട് പൂജിക്കുന്നത് നിങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെയാണോ? ”നിങ്ങളുടെയും, അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിക്കുന്നവയുടെയും കാര്യം എത്ര ലജ്ജാവഹം. നിങ്ങളൊട്ടും ചിന്തിക്കുന്നില്ലേ?”). അല്‍അന്‍ബിയാഅ് 66-67
വിഗ്രഹങ്ങളുടെ കഴിവുകേടിനെയും ദൗര്‍ബല്യത്തെയും കുറിക്കുന്ന വചനങ്ങളാല്‍ നിബിഢമാണ് വിശുദ്ധ ഖുര്‍ആന്‍. അവ സ്വന്തമായി വല്ലതും ഉടമപ്പെടുത്തിയിട്ടില്ല എന്നിരിക്കെ മറ്റുള്ളവര്‍ക്ക് വല്ലതും നല്‍കാന്‍ അവയ്‌ക്കെങ്ങെനെയാണ് സാധിക്കുക? ഇതിന് വിരുദ്ധമായി വിഗ്രഹങ്ങള്‍ക്ക് ദൈവികശക്തിയുണ്ടെന്ന് അവകാശപ്പെടുന്നവരാണ് തെളിവുകള്‍ സമര്‍പിക്കാന്‍ ബാധ്യസ്ഥരെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു.

About dr. farjullah abdul bari

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *