വിഗ്രഹാരാധനയോട് തിരുദൂതര്‍(സ) സ്വീകരിച്ച സമീപനം -2

ഉയര്‍ത്തിക്കെട്ടിയ ഖബ്‌റുകള്‍ തച്ചുനിരത്താന്‍ തിരുമേനി(സ) അലി(റ)ക്ക് നിര്‍ദേശം നല്‍കിയത് മദീനാകാലഘട്ടത്തിന്റെ അവസാനത്തിലാണ്. മക്കാ വിജയത്തിന് ശേഷം രാഷ്ട്രത്തിന്റെ

നേതാവും, ശരീഅത്ത് നടപ്പാക്കുന്ന ഭരണാധികാരിയും എന്ന നിലയിലാണ് പ്രസ്തുത തീരുമാനമെടുത്തത്. മാലോകര്‍ക്ക് ദൈവിക സന്ദേശമെത്തിക്കുകയും, ഫത്‌വ ചോദിച്ച് വരുന്നവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്ന ദൈവദൂതന്‍ എന്ന മുഖം കൂടിയുണ്ടായിരുന്നു മദീനയിലെ മുഹമ്മദെ(സ)ന്ന ഭരണാധികാരിക്ക്.
ശവകുടീരങ്ങളും മറ്റ് ബഹുദൈവ വിശ്വാസത്തിന്റെ അടയാളങ്ങള്‍ തകര്‍ത്തുകളയുകയെന്നത് വ്യക്തികളുടെ ഉത്തരവാദിത്തമോ, പൊതുസമൂഹത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമോ അല്ല. ഭരണാധികാരികളും, പണ്ഡിതന്മാരുമായ ഉമ്മത്തിന്റെ രക്ഷകര്‍ത്താക്കള്‍ക്ക് മാത്രം സ്വീകരിക്കാന്‍ അവകാശമുളള നടപടിയാണത്. കാരണം ചില സന്ദര്‍ഭങ്ങളില്‍ പൊളിച്ച് നീക്കുന്നത് നേട്ടങ്ങളേക്കാള്‍ കൂടുതല്‍ ദോഷം കൊണ്ട് വരാന്‍ കാരണമായേക്കും. പ്രസ്തുത സ്ഥാനത്ത് അതിനേക്കാള്‍ വലിയ ശവകുടീരങ്ങള്‍ പൊങ്ങാന്‍ വഴിവെക്കുകയെന്നത് അതിനുദാഹരണമാണ്. ഭരണാധികാരിയുടെ നിര്‍ദേശം കിട്ടിയവര്‍ മാത്രമാണ് സഹാബാക്കളില്‍ പ്രസ്തുത ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നത് എന്ന കാര്യം ഇവിടെ പ്രസക്തമാണ്.
കെട്ടിയുയര്‍ത്തപ്പെട്ട, ചില ശിര്‍ക്കന്‍ ആചാരങ്ങള്‍ നടക്കുന്ന ശവകുടീരം പൊളിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ഇരുകക്ഷികളായി ഭിന്നിച്ചപ്പോള്‍ അതേക്കുറിച്ച് ശൈഖ് ഇബ്‌നു ബാസിന്റെയടുത്ത് ഫത്‌വ ചിലര്‍ ഫത്‌വ ചോദിച്ചു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു (അവ പൊളിക്കണമെന്ന് വീക്ഷണമുള്ളവരെ അതില്‍ നിന്ന് തടയുകയാണ് വേണ്ടത്. വിഢ്ഢികളായ ഇവരെ അതില്‍ നിന്ന് തടയുകയെന്ന ബാധ്യത ഭരണാധികാരികള്‍ക്കുണ്ട്. ഇപ്രകാരം ചെയ്യുകയെന്നത് മുസ്ലിം ഭരണാധികാരികളുടെ നിര്‍ബന്ധ ബാധ്യതയാണ്. മുസ്ലിം സമൂഹത്തെ ദോഷകരമായി ബന്ധിക്കുന്ന കാര്യങ്ങളില്‍ നിന്ന് തടയാനാണ് അല്ലാഹു അവര്‍ക്ക് അധികാരം നല്‍കിയിട്ടുള്ളത്. സമൂഹത്തിന്റെ തന്നെ നേട്ടങ്ങള്‍ പരിഗണിച്ചാണ് ഭരണാധികാരികള്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത്. അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ കല്‍പന നടപ്പാക്കുക വഴിയാണ് ഭരണാധികാരികള്‍ക്ക് ഇസ്ലാമികമായ നിയമാംഗീകാരം ലഭിക്കുന്നത്. അതിനാല്‍ തന്നെ ഈ നന്മയില്‍ പങ്കാളിയാവുകയെന്നത് ഒരു ഗ്രാമത്തിലെയോ, ഏത് പ്രദേശത്തെയോ, രാഷ്ട്രത്തിലെയോ അധികാരികള്‍ക്കും നേതാക്കന്മാര്‍ക്കും ബാധ്യതപ്പെട്ടതാണ്. തദടിസ്ഥാനത്തില്‍ ഖബ്‌റുകള്‍ക്ക് മേല്‍ കെട്ടിയുയര്‍ത്തപ്പെട്ടത് നീക്കാനും, പ്രവാചക കാലത്ത് ബഖീഉലുണ്ടായിരുന്നത് പോലെ ഖബ്‌റുകള്‍ മുകളില്‍ കെട്ടിടം പണിയാതെ തുറന്ന് വെക്കാനുമുള്ള ബാധ്യത അവര്‍ക്ക് തന്നെയാണ്. ഇക്കാര്യം പൊതുസമൂഹത്തിന് പഠിപ്പിക്കുകയും, അവരെ ഉപദേശിക്കുകയുമാണ് ഭരണാധികാരികളുടെയും നേതാക്കന്മാരുടെയും ഉത്തരവാദിത്തം).
ഖബ്‌റുകള്‍ക്ക് മേല്‍ പടുത്തുയര്‍ത്തപ്പെട്ടവ തകര്‍ത്ത് കളയേണ്ടതുണ്ടോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ സ്വാലിഹ് ഫൗസാന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ് (അവ പൊളിക്കല്‍ നിര്‍ബന്ധമാണ്, അവ ഉപേക്ഷാന്‍ പാടുള്ളതല്ല. പക്ഷെ, അധികാരമുള്ളവരല്ലാതെ അവ തകര്‍ക്കാന്‍ പാടുള്ളതല്ല. വലിയ്യുല്‍ അംറ് അഥവാ മുസ്ലിം ഉമ്മത്തിന്റെ രക്ഷാധികാരിയാണ് അത് നിര്‍വഹിക്കേണ്ടത്. അവ പൊളിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമില്ല തന്നെ. കാരണം അത് കലാപത്തിനും കുഴപ്പത്തിനും വഴിവെച്ചേക്കാവുന്നതാണ്. പണ്ഡിതന്മാരോട് ചര്‍ച്ച ചെയ്ത് മുസ്ലിം ഭരണാധികാരിയാണ് പ്രസ്തുത തീരുമാനം സ്വീകരിക്കേണ്ടത്).
സമൂഹത്തില്‍ നിലനില്‍ക്കുന്ന ശിര്‍ക്കന്‍ രീതികള്‍ വ്യക്തികള്‍ കൈകാര്യം ചെയ്യുന്നത് കൊണ്ട് ഒരുപാട് ദോഷങ്ങളുണ്ടെന്ന് ഇവിടെ വ്യക്തമാകുന്നു. അതിനാല്‍ തന്നെ ഖുബ്ബകള്‍ പൊളിക്കുന്നതും മറ്റും ഭരണാധികാരികള്‍ക്ക് മാത്രം അവകാശപ്പെട്ട, വ്യക്തികള്‍ ഒരു കാരണവശാലും കയ്യാളാന്‍ പാടില്ലാത്ത വിഷയങ്ങളില്‍പെട്ടതാണ്.
കലര്‍പില്ലാത്ത ഏകദൈവ വിശ്വാസം പൊതു സമൂഹത്തിന് മുന്നില്‍ വിശദീകരിക്കുകയെന്ന ബാധ്യത പണ്ഡിതന്മാരും പ്രബോധകന്മാരും നിര്‍വഹിക്കേണ്ടിയിരിക്കുന്നു. പൊതുജനങ്ങളുടെ തെറ്റിദ്ധാരണകള്‍ നീക്കി, യുക്തിപൂര്‍വം അവരെ ഉപദേശിക്കുകയാണ് വേണ്ടത്.

About dr. saad bin mathar al-uthaybi i

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *