വിശ്വാസത്തില്‍ ബലപ്രയോഗം അരുത്

(മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു) അല്‍ബഖറ 256

ഇസ്ലാമിക രാഷ്ട്രത്തിന്റെ തണലില്‍ അമുസ്ലിം പൗരന്മാര്‍ അനുഭവിച്ചിരുന്ന മതസ്വാതന്ത്ര്യത്തെ കുറിക്കുന്ന ദൈവിക വചനമാണ് ഇത്. വിശ്വാസാദര്‍ശം വെച്ച് പുലര്‍ത്തുന്നതില്‍ ഇസ്ലാം ജനങ്ങള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. അറേബ്യന്‍ ഉപദ്വീപ് മാത്രമാണ് ഇതില്‍ നിന്ന് ഭിന്നമായിട്ടുള്ളത്.

ലോകമുസ്ലിം ഉമ്മത്തിന്റെ കേന്ദ്രമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ള അവിടെ മറ്റു മതങ്ങളുടെ ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍ സ്വാതന്ത്ര്യമില്ല. ഇവ ഒഴിച്ച് തങ്ങളുടെ വിശ്വാസാചാരങ്ങള്‍ വെച്ച് പുലര്‍ത്താന്‍ ലോകത്തെ വിവിധ മതങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുള്ളത് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ മാത്രമാണ്. വളരെ സുവ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പരാമര്‍ശമാണ് ഇത്. ഇസ്ലാമേതര വിശ്വാസമനുസരിച്ച് ജീവിക്കുന്ന ഏതെങ്കിലും രാഷ്ട്രം ഇസ്ലാം വിജയിച്ചടക്കിയാല്‍ മുസ്ലിംകള്‍ അവിടത്തുകാരെ തങ്ങളുടെ മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ മുസ്ലിംകളും പരാജിതരെ തങ്ങളുടെ മതം സ്വീകരിക്കുന്നതിന് നിര്‍ബന്ധിച്ചിരുന്നെങ്കില്‍ അവിടങ്ങളിലൊന്നും അമുസ്ലിംകള്‍ ഉണ്ടാകുമായിരുന്നില്ല. മൂന്ന് ലക്ഷത്തോളം മുസ്ലിംകളുണ്ടായിരുന്ന സ്‌പെയിനില്‍ ഇന്ന് ഒരു മുസ്ലിമിനെ പോലും കാണാന്‍ സാധിക്കാത്തതും, അതേസമയം ശാം നാടുകളില്‍ ഇപ്പോഴും ക്രൈസ്തവരുടെ സജീവ സാന്നിദ്ധ്യം പ്രകടമാകുന്നതും ഈ വ്യത്യാസത്തെയാണ് അടയാളപ്പെടുത്തുന്നത്. മുസ്ലിം എട്ട് നൂറ്റാണ്ടോളം ഭരണം നടത്തിയ ഇന്ത്യയില്‍ ഇപ്പോഴും മുസ്ലിംകള്‍ ന്യൂനപക്ഷമായി അവശേഷിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. എല്ലായിടത്തും ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസമാണ് ഇത്.

സുല്‍ത്താന്‍ സലീം ഒന്നാമന്‍ ഒരിക്കല്‍ ഏതാനും ക്രൈസ്തവ സന്താനങ്ങളെ ദത്തെടുത്ത് ഇസ്ലാമികമായി വളര്‍ത്തിയെടുക്കാന്‍ തീരുമാനിക്കുകയുണ്ടായി. പക്ഷെ, അക്കാലത്തെ മുസ്ലിം പണ്ഡിന്മാര്‍ വളരെ ശക്തമായ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ മുന്നില്‍ നിന്നു. വിശ്വാസത്തില്‍ ബലപ്രയോഗമില്ലെന്നും ഇസ്ലാം അതനുവദിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയതോടെ അദ്ദേഹം അതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്.

വിജയിച്ചടക്കിയ നാടുകളില്‍ മുസ്ലിംകളുണ്ടാക്കിയ കരാറുകള്‍ പരിശോധിക്കുന്നവര്‍ക്ക് അവരുടെ ഹൃദയവിശാലതയും, വിട്ടുവീഴ്ചാ മനോഭാവവും സുതരാം വ്യക്തമാകുന്നതാണ്. ഇസ്ലാമിക സന്ദേശം പ്രബോധിത ഹൃദയങ്ങളിലേക്ക് കടന്നത് മുസ്ലിംകളുടെ സല്‍പെരുമാറ്റവും, ഉന്നത സ്വഭാവശീലങ്ങളും കൊണ്ട് മാത്രമായിരുന്നു. ശാമിലെ ക്രൈസ്തവരും ഖലീഫ ഉമറും തമ്മിലുണ്ടാക്കിയ ഉടമ്പടി വായിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടുന്നതാണ്.

(പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, ഈലിയ നിവാസികള്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്ത് കൊണ്ട് ഖലീഫ ഉമര്‍ എഴുതുന്ന സന്ദേശമാണ് ഇത്. അവരുടെ ചര്‍ച്ചുകളും, കുരിശുകളും, ജീവനും നാം സംരക്ഷിക്കുന്നതാണ്. അവിടെയുള്ള മറ്റ് വിശ്വാസികളെയും നാം പ്രതിരോധിക്കുന്നതാണ്. അവരുടെ ആരാധനാലയങ്ങള്‍ ദുരുപയോഗപ്പെടുത്തപ്പെടുകയോ, തകര്‍ക്കപ്പെടുകയോ, കുരിശ് നശിപ്പിക്കപ്പെടുകയോ, സമ്പത്ത അപഹരിക്കപ്പെടുകയോ ഇല്ല. മതത്തിന്റെ കാര്യത്തില്‍ ആരെങ്കിലും നിര്‍ബന്ധിക്കപ്പെടുകയോ, ഉപദ്രവിക്കപ്പെടുകയോ ഇല്ല. ഈലിയായില്‍ ഒരു യഹൂദിയും വന്ന് താമസിക്കുകയില്ല).

റോമന്‍ നായകനായിരുന്ന ഈശോ യായഃ പറയുന്നു (ലോകത്തിന്റെ മേല്‍ ഒരുപാട് കാലം അധികാരം ലഭിച്ച അറബികള്‍ ഞങ്ങളോട് വളരെ നീതിപൂര്‍വമാണ് വര്‍ത്തിച്ചത്).

അന്‍ത്വാകിയയിലെ നായകനായിരുന്ന മകാരിയോസ് പറയുന്നു (തുര്‍ക്കികളുടെ രാഷ്ട്രത്തെ അല്ലാഹു എന്നെന്നും നിലനിര്‍ത്തട്ടെ. അവര്‍ ചുമത്തിയ ജിസയ അവര്‍ പിരിച്ചെടുക്കുകയും ക്രൈസ്തവരോ, ജൂതരോ ആയ മറ്റു മതക്കാരുടെ കാര്യത്തില്‍ ഒരു നിലക്കും ഇടപെടാതിരിക്കുകയും ചെയ്യുന്നു).

ആര്‍നോള്‍ഡ് പറയുന്നു (ഇറ്റലിയില്‍ പോലും തുര്‍ക്കി രാഷ്ട്രത്തിലേക്ക് അങ്ങേയറ്റത്തെ ആഗ്രഹത്തോടെ ഉറ്റുനോക്കുന്ന ജനങ്ങളുണ്ടായിരുന്നു. അവിടത്തുകാര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം, വിട്ടുവീഴ്ച തുടങ്ങിയ സൗഭാഗ്യങ്ങള്‍ ക്രൈസ്തവ ഭരണത്തിന് കീഴിലുള്ള തങ്ങള്‍ക്കും ലഭിച്ചിരുന്നെങ്കില്‍ എന്നതായിരുന്നു അവരുടെ സ്വപ്നം).

അദ്ദേഹം മറ്റൊരിടത്ത് പറയുന്നു (പതിനഞ്ചാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ പീഢനങ്ങള്‍ക്ക് വിധേയരായ ഏതാനും ചില ജൂതന്മാര്‍ ഒളിച്ചോടി മു്സ്ലിം തുര്‍ക്കിയില്‍ അഭയം തേടുകയുണ്ടായി).

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റിച്ചാര്‍ഡ് സേപര്‍ പറയുന്നു (തുര്‍ക്കികള്‍ വളരെ ആക്രമണോത്സുക സ്വഭാവമുള്ള ജനതയായിരുന്നെങ്കില്‍ പോലും ക്രൈസ്തവരോടും വളരെ വിട്ടുവീഴ്ചയോട് കൂടിയാണ് വര്‍ത്തിച്ചത്. അവരില്‍ തങ്ങളുടെ മതമനുസരിച്ച് ജീവിക്കുന്ന ഗ്രീക്കുകാരും ലാറ്റിന്‍കാരുമുണ്ടായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ചര്‍ച്ചിന് അവരുടെ വിശ്വാസമനുസരിച്ച് ആരാധനകള്‍ നടത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. മറ്റു എല്ലാ സ്ഥലങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ക്രൈസ്തവ സ്‌പെയിനില്‍ പന്ത്രണ്ട് കൊല്ലം ജീവിച്ചതിന്റെ അനുഭവത്തില്‍ എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കുന്ന കാര്യം അവരുടെ പോപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ കാണാന്‍ ഞങ്ങള്‍ക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല ജീവിതത്തിന്റെയും മതത്തിന്റെയും കാര്യത്തില്‍ അപകടാവസ്ഥയിലായിരുന്നു ഞങ്ങള്‍).

ഇസ്ലാമിക ഭരണകൂടത്തിന് വിധേയപ്പെടുന്നു എന്നതിന്റെ പ്രതീകം മാത്രമാണ് ജിസ്‌യ. അതേസമയം മറുവശത്ത് മതസ്വാതന്ത്ര്യത്തെയായിരുന്നു അത് അടയാളപ്പെടുത്തിയിരുന്നത്. രാഷ്ട്രത്തിലെ മുസ്ലിമേതര വിഭാഗങ്ങള്‍ക്ക് മേലായിരുന്നു അത് ചുമത്തപ്പെട്ടിരുന്നത്. അവരെ സംരക്ഷിക്കുന്നതിന്റെയും അവര്‍ രാഷ്ട്ര സുരക്ഷക്കായി യുദ്ധം ചെയ്യേണ്ടതില്ലാത്തതിന്റെയും പ്രതിഫലമായിരുന്നു അത്.

About saeed hawa

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *