Tears (1)

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -3

വായ തുറന്ന് അഭിപ്രായ പ്രകടനം നടത്താന്‍ പോലും അവകാശമില്ലാത്ത സ്ത്രീയെയാണ് ബൈബ്ള്‍ പരിചയപ്പെടുത്തുന്നത്. ഇനി അഥവാ അവള്‍ പുറത്തിറങ്ങുന്നുവെങ്കില്‍ വളരെ വിലകുറഞ്ഞ വസ്ത്രങ്ങളണിഞ്ഞ്, ഹവ്വായുടെ ആദിപാപത്തില്‍ ഖേദിച്ച്, ദുഖം അടയാളപ്പെടുത്തിയ മുഖഭാവത്തിലാണ് അവള്‍ പുറത്ത് നടക്കേണ്ടത്. ഹവ്വാ ചെയ്ത പാപത്തിന്റെ അപമാനം ഇന്നും അവള്‍ പേറുന്നുവത്രെ! മാനവതക്ക് ശാശ്വത നാശം സമ്മാനിച്ച ദുര്‍ഭൂതമാണ് അവളെന്നര്‍ത്ഥം. നിങ്ങള്‍ ഓരോരുത്തരും ഹവ്വാ ആണ് എന്ന സന്ദേശമാണ് ബൈബ്ള്‍ ഓരോ സ്ത്രീക്കും നല്‍കുന്നത്!
ഇവിടെയാണ് ക്രൈസ്തവത സ്ത്രീയെക്കുറിച്ച് സുപ്രധാനമായ ഒരു ചോദ്യം അഭിമുഖീകരിക്കുന്നത്. കാര്യം ഇങ്ങനെയാണെങ്കില്‍ പിന്നെ ദൈവം എന്തിനാണ് സ്ത്രീയെ സൃഷ്ടിച്ചത്?
ബ്രിട്ടീഷ് ചിന്തകയായ കാരേന്‍ ആംസ്‌ട്രോങ് പറയുന്നു (ദൈവം സ്ത്രീയെ സൃഷ്ടിച്ചതിന് വല്ല കാരണവുമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ അങ്കലാപ്പിലായിരുന്നു അഗസ്റ്റിന്‍).
ഒരു സ്ത്രീക്ക് ഒരിക്കലും പുരുഷന്റെ ആത്മാര്‍ത്ഥ സുഹൃത്താവാന്‍ സാധിക്കുകയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ആദമിന് വേണ്ടിയിരുന്നത് നല്ല ഊഷ്മളമായ സൗഹൃദമായിരുന്നുവെങ്കില്‍ ഒരു സ്ത്രീക്ക് പകരം മറ്റൊരു പുരുഷനെക്കൂടി സൃഷ്ടിക്കുകയായിരുന്നു ഏറ്റവും നല്ലത്. എന്നാല്‍ മറ്റൊരു പുരുഷനെയല്ല, സ്ത്രീയെയാണ് ദൈവം സൃഷ്ടിച്ചത്. അതിനര്‍ത്ഥം ദൈവം സ്ത്രീയെ സൃഷ്ടിച്ചതിന്റെ ഒരേയൊരു കാരണം സന്താനോല്‍പാദനം മാത്രമാണ് എന്നാണ്.
ഈ നിരീക്ഷണത്തിന് ശേഷം ഇതിനേക്കാള്‍ അല്‍ഭുതകരമായ ഒരു ചോദ്യം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. സ്ത്രീ മനുഷ്യനാണോ എന്നതായിരുന്നു അത്!!
ഇറ്റാലിയന്‍ കാത്തോലിക് പുരോഹിതനായിരുന്ന തോമസ് അക്വിനാസും അഗസ്റ്റിനെപ്പോലെ ഇവ്വിഷയത്തില്‍ വല്ലാത്ത പ്രതിസന്ധി അനുഭവിച്ചിരുന്നു. അദ്ദേഹം തന്നെ പറയുന്നു (വ്യക്തികളുടെ പ്രകൃതമനുസരിച്ച് സ്ത്രീ ന്യൂനതയോട് കൂടി സൃഷ്ടിക്കപ്പെട്ടവളും, അവഗണിക്കപ്പെടാന്‍ യോഗ്യതയുള്ളവളുമാണ്. പുരുഷന്‍ സ്രവിക്കുന്ന ബീജങ്ങളില്‍ കേടുവന്നവയില്‍ നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെടുന്നത്).
വ്യക്തിയുടെ പ്രകൃതം സ്ത്രീയില്‍ ന്യൂനതമുറ്റിയതാണെന്ന വാദം അരിസ്റ്റോട്ടിലിന്റെ അഭിപ്രായങ്ങളില്‍ നിന്ന് കടമെടുത്തതാണ്. പുരുഷനാണ് യഥാര്‍ത്ഥ മാനദണ്ഡവും, മാതൃകയുമെന്നും, ഓരോ സ്ത്രീയും ഓരോ ന്യൂനതയുള്ള പുരുഷനാണെന്നും അദ്ദേഹം മുമ്പ് നിരീക്ഷിച്ചിട്ടുണ്ട്.
ആറാം നൂറ്റാണ്ടില്‍ മാസോന്‍ സഭയില്‍ സ്ത്രീക്ക് ആത്മാവുണ്ടോ ഇല്ലയോ എന്ന് നിര്‍ണയിക്കാന്‍ ക്രൈസ്തവ പുരോഹിതന്മാര്‍ വോട്ടിംഗ് നടത്തുകയുണ്ടായി. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്ത്രീക്ക് ആത്മാവുണ്ടെന്ന അഭിപ്രായം സ്ഥാപിക്കപ്പെട്ടുവത്രെ!!
വിവാഹത്തെ സ്ത്രീക്ക് ലഭിക്കുന്ന ശിക്ഷയായി ക്രൈസ്തവത പരിഗണിക്കുന്നു. സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിച്ച ലൂഥര്‍, വിവാഹത്തെ അവള്‍ക്കുള്ള ശിക്ഷയായി പരിചയപ്പെടുത്തുന്നു. വിവാഹത്തോടെ അവളുടെ ശരീരത്തിന് നിരന്തരമായി വേദനയും, ക്ലേശവും അനുഭവിക്കേണ്ടി വരുന്നു. അധികാരം പുരുഷന്റെ കയ്യില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ദൈവിക കല്‍പനയനുസരിച്ച് പുരുഷന് വിധേയപ്പെടാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു. വീടും നാടും ഭരിക്കുന്നത് പുരുഷനാണ്. അവനാണ് യുദ്ധം നയിക്കുന്നതും, രാഷ്ട്രങ്ങള്‍ കീഴടക്കുകയും, കൃഷി നടത്തുകയും, നാഗരികത കെട്ടിപ്പടുക്കുകയും ചെയ്യുന്നത്. എന്നാല്‍ സ്ത്രീയുടെ കാര്യം ഇതില്‍ നിന്ന് ഭിന്നമാണ്. ചുവരില്‍ അടിച്ചുവെച്ച ആണിയുടെ സ്ഥാനമാണ് അവള്‍ക്ക്. അവള്‍ വീട്ടില്‍ തന്നെ അടങ്ങിയിരിക്കുകയും, അവിടത്തെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയുമാണ് വേണ്ടത്.

About al-bayanooni

Check Also

zzztwalakku6

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -2

ആദമിനെയും, ഇണയെയും സൃഷ്ടിച്ച്, അവരെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭൂമിയില്‍ മനുഷ്യര്‍ ധാരാളമായി പെരുകി. അവര്‍ …

Leave a Reply

Your email address will not be published. Required fields are marked *