keluarga-islam

കുടുംബ വ്യവസ്ഥയില്‍ പുരുഷ മേല്‍ക്കോയ്മയോ? -1

ജീവിതവുമായി ബന്ധപ്പെട്ട ദൈവിക നടപടിക്രമത്തിന്റെ ഭാഗമാണ് നേതൃത്വവും അധികാരവും. ഒരു സംഘം ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഏത് ഘടനക്കും നേതൃത്വം അനിവാര്യമാണ്. പ്രസ്തുത ഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മറ്റും തീരുമാനമെടുക്കാനുള്ള അധികാരം നേതൃത്വത്തിനാണുള്ളത്.
ജീവിതവുമായി ബന്ധപ്പെട്ട ഈ നടപടിക്രമം മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടനയായ കുടുംബ ജീവിതത്തിനും ബാധകമാണ്. അതിനാല്‍ തന്നെ കുടുംബത്തിന്റെ നേതൃത്വം കൈകാര്യം ചെയ്യാന്‍ പ്രകൃതിപരമായ യോഗ്യത ആര്‍ക്കാണുള്ളത്? കുടുംബ പരിപാലനം, സംരക്ഷണം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതാര്? തുടങ്ങിയ ചോദ്യങ്ങള്‍ വളരെ സുപ്രധാനമാണ്.
ശാരീരികവും, മാനസികവുമായ തലങ്ങളില്‍ സ്ത്രീയേക്കാള്‍ പുരുഷന് പ്രകൃതിപരമായ ശക്തിയുണ്ട്. ജീവിതത്തിന്റെ ഭാരങ്ങള്‍ ചുമലിലേറ്റാന്‍ സ്ത്രീയേക്കാള്‍ പ്രാപ്തിയുള്ളതും അവന് തന്നെയാണ്. രാഷ്ട്രങ്ങളും സമൂഹങ്ങളുമായി ബന്ധപ്പെട്ട വമ്പന്‍ പദ്ധതികളെല്ലാം പുരുഷന്മാരാണ് സാധാരണ നയിക്കാറുള്ളത്. രാഷ്ട്രങ്ങളോ, വിവിധ തരം ശക്തികളോ തമ്മിലുള്ള യുദ്ധം നയിക്കാറുള്ളതും പുരുഷന്മാര്‍ തന്നെ. ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വളരെ അപൂര്‍വമായി മാത്രമെ സ്ത്രീകള്‍ക്ക് സാധിക്കാറുള്ളൂ.
കൂടാതെ കുടുംബത്തിന് ആവശ്യമായ ചെലവുകള്‍ നടത്താന്‍ പുരുഷനാണ് ബാധ്യതയുള്ളത്. ഒരു വ്യക്തി സാമ്പത്തികള്‍ ചെലവുകള്‍ നടത്താന്‍ ചുമതലപ്പെടുത്തുകയും, താന്‍ നടത്തുന്ന ചെലവുകളില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലാത്തവനാകുകയും ചെയ്യുകയെന്നത് ബുദ്ധിപരമോ നീതിയോ അല്ല.
പുരുഷന്റെ നേതൃത്വം സ്വേഛാധികാരമോ, അടിച്ചമര്‍ത്തലോ അല്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മറിച്ച് സ്ത്രീയുമായി കൂടിയാലോചന നടത്തി ഗുണപരമായ തീരുമാനം കൈകൊള്ളാനുള്ള ചുമതലയാണത്. വിശുദ്ധ ഖുര്‍ആന്‍ പല വചനങ്ങളിലായി ഈ യാഥാര്‍ത്ഥ്യം വിശദീകരിക്കുന്നുണ്ട്. (സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്). അല്‍ബഖറഃ 229.
(പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്). അന്നിസാഅ് 34.
സ്ത്രീക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിനും ദാമ്പത്യ സന്തോഷം അനുഭവിക്കുന്നതിനും ഇസ്ലാം പുരുഷന് നല്‍കിയ ചുമതലയാണ് കുടുംബ നേതൃത്വം. തന്റെ ഭര്‍ത്താവിന്റെ സംരക്ഷണം ആവശ്യമാണെന്ന് ബോധം സ്ത്രീയുടെ സ്‌നേഹം, ബഹുമാനം തുടങ്ങിയ വികാരങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഭര്‍ത്താവിനെ ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് സ്ത്രീക്ക് യഥാര്‍ത്ഥത്തില്‍ ദാമ്പത്യ സൗഖ്യം അനുഭവിക്കാന്‍ സാധിക്കുന്നത്.
മാത്രവുമല്ല ജീവിതത്തിന്റെ പല മേഖലകളിലും തന്റെ ഉന്നത മാതൃകയായി സ്ത്രീ തന്റെ ഇണയെ മുന്നില്‍ വെക്കുന്നു. ശാരീരിക ശക്തി, ധീരത, ത്യാഗം തുടങ്ങിയ പല ഗുണങ്ങളുടെയും പ്രതീകമായി അവള്‍ പുരുഷനെ കാണുന്നു. ഇതില്‍ നിന്ന് ഭിന്നമായി സ്ത്രീയുടെ അധികാരത്തിനും, ആഗ്രങ്ങള്‍ക്കും പുരുഷന്‍ വിധേയപ്പെടുകയോ, അവര്‍ക്കിടയില്‍ വെറുപ്പോ, നിര്‍ജീവതയോ രൂപപ്പെടുകയോ ചെയ്താല്‍ കുടുംബ സംവിധാനം തകര്‍ന്നുപോവുമെന്നതില്‍ യാതൊരു സംശയവുമില്ല.
കുടുംബ ഘടനക്ക് സ്ത്രീയാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ ഗൃഹസന്തോഷം നഷ്ടപ്പെടുകയാണ് ചെയ്യുക. കാരണം പ്രകൃതിപരമായ ഘടനക്ക് വിരുദ്ധമായ പ്രവണതയാണത്. പുരുഷന്‍ തന്റെ ആരോഗ്യവും, നിശ്ചയധാര്‍ഢ്യവും, പരിജ്ഞാനവും മുന്‍നിര്‍ത്തി സ്ത്രീയുള്‍പെടുന്ന കുടുംബ സംവിധാനത്തെ നയിക്കുകയാണ് വേണ്ടത്.

About abdul majeed bayanooni

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *