13226_large

സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെക്കുറിച്ച് -1

മാനവ ചരിത്രത്തിലുട നീളം ദൈവിക മതങ്ങള്‍ പ്രയോഗവല്‍ക്കരിച്ച നിയമമാണ് സ്ത്രീയുടെ ഹിജാബ്. അടുത്ത കാലം വരെ ശാം നാടുകളിലെ ക്രൈസ്തവ സ്ത്രീകള്‍ ഹിജാബ് ധരിച്ചായിരുന്നു പുറത്തിറങ്ങിയിരുന്നത്. മുന്‍കാല വേദമതങ്ങളെല്ലാം സ്ത്രീകള്‍ക്ക് മേല്‍ ഹിജാബ് നിര്‍ബന്ധമാക്കിയിരിക്കെ തന്നെ, മുസ്ലിം സ്ത്രീയുടെ ഹിജാബ് മാത്രം ചര്‍ച്ചാ വിഷമാവുന്നതും, കാര്യമായ വിവാദങ്ങള്‍ക്ക് കാരണമാവുന്നതും ഇസ്ലാമിന്റെ ശത്രുക്കളുടെ കൃത്യമായ അജണ്ടയുടെ മാത്രം ഫലമാണ്.
സ്ത്രീ ഹിജാബ് ഉപേക്ഷിച്ച് സമൂഹത്തില്‍ അഴിഞ്ഞാടണമെന്നും, സ്ത്രീ-പുരുഷന്മാര്‍ പരസ്പരം ഇടകലര്‍ന്ന് ജീവിക്കണമെന്നും വാദിക്കുന്നവര്‍ അതിനെ പുരോഗതിയുടെ അടയാളമായാണ് വിലയിരുത്തുന്നത്. ഭൗതിക പുരോഗതി കൈവരിച്ച വിദേശ സമൂഹങ്ങളെയും, രാഷ്ട്രങ്ങളെയും അനുകരിക്കുകയെന്നതാണ് അവരുടെ രീതി. മുസ്ലിംകള്‍ തങ്ങളിലെ സ്ത്രീകളെ ഹിജാബ് ധരിപ്പിക്കുകയും, അവര്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ മറ സ്ഥാപിക്കുകയും ചെയ്യുന്നിടത്തോളം കാലം പുരോഗതിയും, വികസനവും, മുന്നേറ്റവും അവര്‍ക്ക് അന്യമായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
പുരാതന കാലത്തെ സ്വപ്‌നങ്ങളിലും, ധാരണകളിലും, നുരുമ്പിത്തീര്‍ന്ന ആചാരങ്ങളിലും ജീവിക്കുന്നവരാണ് മുസ്ലിംകള്‍! സ്ത്രീ-പുരുഷന്മാര്‍ പരസ്പരം ഇടകലര്‍ന്ന് ജീവിക്കുന്നത് അവര്‍ക്കിടയിലെ നോട്ടവും, ഇടപെടലുകളും സ്വാഭാവികമാക്കുന്നതിന് ഉപകരിക്കുകയാണ് ചെയ്യുക! ഇപ്രകാരം സ്വാഭാവികവും, സാധാരണവുമായ ഇടപെടലുകള്‍ വികാരോദ്ദീപനത്തിനോ, മറ്റോ വഴിവെക്കുകയുമില്ല!
ഇസ്ലാമിന്റെ ശത്രുക്കള്‍ പുറത്ത് നിന്നും, അകത്ത് നിന്നും മന്ത്രിച്ച് കൊണ്ടിരിക്കുന്ന ഈ വാദങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പൊള്ളയാണ്. ഇസ്ലാമിക ശരീഅത്തിന്റെ പ്രമാണങ്ങള്‍ പ്രസ്തുത വാദങ്ങളെ ഖണ്ഡിക്കുകയും, മനുഷ്യന്റെ തന്നെ പ്രകൃതി അവയെ കളവാക്കുകയും, ചരിത്രത്തിലെ അനുഭവങ്ങളെ അവയെ തിരസ്‌കരിക്കുകയുമാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ച ഇസ്ലാമിക ശരീഅത്തിന്റെ നിലപാട് വ്യക്തവും, ശക്തവുമാണ്. വിശുദ്ധ ഖുര്‍ആനും, തിരുസുന്നത്തും വളരെ ഖണ്ഡിതമായ ശൈലിയില്‍ തന്നെ സ്ത്രീയുടെ ഹിജാബിനെക്കുറിച്ച് കല്‍പന നല്‍കിയിട്ടുണ്ട്. സ്ത്രീയും പുരുഷനും ഇടകലര്‍ന്ന് നമസ്‌കാരം പോലുള്ള മഹത്തായ ആരാധന പോലും നിര്‍വഹിക്കാന്‍ അനുവദിക്കാത്ത ശരീഅത്ത്, മറ്റുകാര്യങ്ങള്‍ക്ക് അത് അനുവദിക്കുമെന്ന് ധരിക്കുന്നത് അബദ്ധജഢിലമാണ്.
സ്ത്രീ-പുരുഷന്മാര്‍ പരസ്പരം ഇടകലരുന്നതിനെക്കുറിച്ച് തിരുദൂതര്‍(സ) താക്കീത് നല്‍കിയത് ഇപ്രകാരമാണ് (നിങ്ങള്‍ക്ക് സ്ത്രീകളുടെ അടുത്ത് ചെല്ലുന്നത് സൂക്ഷിക്കുക. അപ്പോള്‍ അന്‍സ്വാറുകളില്‍ ഒരാള്‍ ചോദിച്ചു ‘അല്ലാഹുവിന്റെ ദൂതരെ, ഭാര്യയുടെ സഹോദരിയോ, മറ്റോ ആണെങ്കിലോ? അദ്ദേഹം പറഞ്ഞു ‘അത് നിങ്ങള്‍ക്ക് മരണ -നാശ-മാണ്).
ഈ വൃത്തികെട്ട വാദത്തെ മനുഷ്യന്റെ ശുദ്ധപ്രകൃതിയും പാടെ നിരസിക്കുകയാണ് ചെയ്യുന്നത്. സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ച നാഥന്‍ അവരില്‍ എതിര്‍ലിംഗത്തോടുള്ള ആകര്‍ഷണവും, താല്‍പര്യവും നിക്ഷേപിക്കുക കൂടി ചെയ്തിട്ടുണ്ട്. മാനവ സമൂഹം വേരറ്റ് പോവാതിരിക്കാനും, ഭൂമിയില്‍ മനുഷ്യ പരമ്പര നിലനിര്‍ത്തുന്നതിനും വേണ്ടിയാണത്. അതിനാലാണ് തിരുമേനി(സ) ‘ഒരു സ്ത്രീയും പുരുഷനും ഒഴിഞ്ഞിരുന്നാല്‍ അവര്‍ക്കിടയില്‍ മൂന്നാമനായി പിശാചാണുണ്ടാവുക’യെന്ന് പഠിപ്പിച്ചത്.
പരസ്പരം കൂടിക്കലരുന്നത് രണ്ട് വ്യക്തികള്‍ക്കിടയിലെ വികാരവും, താല്‍പര്യവും ഇല്ലാതാക്കുമെങ്കില്‍ ദാമ്പത്യ ജീവിതം നിലനില്‍ക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാനുള്ള ബാധ്യത ഇവര്‍ക്കുണ്ട്. വീടകങ്ങളെല്ലാം വരണ്ടുണങ്ങി, വികാരരഹിതമായ ശ്മശാനങ്ങളാണെന്നാണോ ഇവര്‍ അഭിപ്രായപ്പെടുന്നത്? ദമ്പതികള്‍ക്കിടയിലെ ലൈംഗികബന്ധങ്ങള്‍ ഏതാനും ദിവസങ്ങള്‍ പരസ്പരം ഇടപഴകുന്നതോടെ നിര്‍ജ്ജീവമായിത്തീരുമെന്നാണോ ഇവര്‍ നിരീക്ഷിക്കുന്നത്? തീര്‍ച്ചയായും ഈ വിലയിരുത്തലുകള്‍ സംഭവലോകത്തിന് വിരുദ്ധമാണെന്നതില്‍ സംശയമില്ല.

About abdul majeed bayanooni

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *