യഹൂദരുടെ ആരാധനകളും ആചാരങ്ങളും -1

ഏതൊരു മതത്തിന്റെയും വിശ്വാസസംഹിതയാണ് അവയുടെ ആരാധനകളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ വിശ്വാസം കളങ്കപ്പെടുകയോ, യഥാര്‍ത്ഥ വഴിയില്‍ നിന്ന്

വ്യതിചലിക്കുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത ന്യൂനതകള്‍ ആരാധനകളിലും പ്രകടമാകുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനം വികലമാവുകയോ, അതിന് പോറലേല്‍ക്കുകയോ ചെയ്യുന്നുവെങ്കില്‍ അതിന്റെ കീഴില്‍ നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ കൊണ്ടോ, പുണ്യകര്‍മങ്ങള്‍ കൊണ്ടോ യാതൊരു പ്രയോജനവുമില്ല.

മൂസാ പ്രവാചകന്‍ വഴി അല്ലാഹു അവതരിപ്പിച്ച തൗറാത്ത് മാറ്റിയെഴുതിയതിന് ശേഷം യഹൂദര്‍ പുതുതായി ഉണ്ടാക്കിയ ആരാധനകളും, ചടങ്ങുകളും ഇതിനുദാഹരണമാണ്. മൂസാ പ്രവാചകന് അല്ലാഹു നല്‍കിയ വെളിപാടില്‍ നിന്ന് വളരെ അകലെയാണ് യഹൂദര്‍ പിന്‍പറ്റുകയും ആചരിക്കുകയും ചെയ്യുന്ന ആരാധനകളും, ഉത്സവങ്ങളുമെന്നത് വളരെ വ്യക്തമാണ്.

ഏതാനും നൂറ്റാണ്ടുകളായി ജൂതന്മാര്‍ നിര്‍വഹിച്ച് കൊണ്ടിരിക്കുന്ന സുപ്രധാനമായ ആരാധനകളെക്കുറിച്ച പഠനമാണിത്. അല്ലാഹുവിന്റെ നിര്‍ദേശമില്ലാതെ യഹൂദര്‍ ആവിഷ്‌കരിച്ച മതാചാരങ്ങളിലേക്കും വെളിച്ചം വീശാന്‍ പര്യാപ്തമാണിത്.

നമസ്‌കാരം (പ്രാര്‍ത്ഥന) :-

മുന്‍കാലത്ത് ദൈവത്തിന് മുന്നില്‍ അര്‍പ്പിച്ചിരുന്ന ബലിക്ക് പകരമായി നമസ്‌കാരം അഥവാ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ ഓരോ യഹൂദനും ബാധ്യസ്ഥനാണ്. ഹൈക്കലിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാവുന്നത് വരെ ഓരോ യഹൂദനും മുറപ്രകാരം പ്രാര്‍ത്ഥന നടത്തണമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ദാനിയേല്‍ എല്ലാ ദിവസവും മൂന്ന് തവണ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും, നന്ദിപ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്ന് ദാനിയേല്‍ ഏടില്‍ കാണാവുന്നതാണ് (രേഖയില്‍ മുദ്രവച്ചിരിക്കുന്നെന്ന് അറിഞ്ഞ ദാനിയേല്‍ സ്വഭവനത്തിലേക്കു പോയി. വീടിന്റെ മുകളിലത്തെ നിലയില്‍ ജറുസലെമിനു നേരേ തുറന്നു കിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താന്‍മുന്‍പ് ചെയ്തിരുന്നതു പോലെ, അവന്‍ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്‍മേല്‍ നിന്ന് തന്റെ ദൈവത്തോടു പ്രാര്‍ഥിക്കുകയും നന്ദി പറയുകയും ചെയ്തു). ദാനിയേല്‍ 6: 10

(സന്ധ്യയിലും പ്രഭാതത്തിലും മധ്യാഹ്നത്തിലും ഞാന്‍ ആവലാതിപ്പെട്ടു കരയും; അവിടുന്ന് എന്റെ സ്വരം കേള്‍ക്കും). സങ്കീര്‍ത്തനങ്ങള്‍ 55: 17

എല്ലാ നമസ്‌കാരത്തിലും ഒരേ പ്രാര്‍ത്ഥനകളായിരുന്നു ചൊല്ലിയിരുന്നത്. പിന്നീട് അഞ്ചേടുകളില്‍ ഏതെങ്കിലും ഒന്ന് -ആഴ്ചയിലെ നിര്‍ണിതമായ ഏതെങ്കിലും ദിവസം- പാരായണം ചെയ്യും. നമസ്‌കാരത്തിന് മുമ്പും ശേഷവും ഇപ്രകാരം വ്യത്യസ്തമായ പ്രാര്‍ത്ഥനകള്‍ ചൊല്ലാറുണ്ട്.

ഗഥ്യരൂപത്തിലുള്ളവയാണ് പ്രസ്തുത പ്രാര്‍ത്ഥനകള്‍. ആദ്യകാലത്ത് ഇവ വളരെ ഈണത്തോടെ പാരായണം ചെയ്യുകയായിരുന്നു പതിവ്. ക്രമേണെ ചിലര്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് തുടങ്ങി. ഈയുദ്ദേശത്തിനായി പില്‍ക്കാലത്ത് ഗായകന്മാരെ വരെ ഉപയോഗിച്ച് തുടങ്ങി.

പ്രാര്‍ത്ഥനകള്‍ക്ക് മുമ്പ് ഇരുകൈകളും കഴുകി ശുദ്ധീകരണം നിര്‍വഹിക്കുന്നു. പിന്നീട് ചെറിയൊരു തോള്‍വസ്ത്രം ഇരുതോളുകളിലുമായി നീട്ടിയിടുന്നു. സംഘം ചേര്‍ന്ന പ്രാര്‍ത്ഥനകളാണെങ്കില്‍ കഴുത്തിലൂടെ വലിയ തോള്‍വസ്ത്രം നീട്ടിയിടുകയാണ് ചെയ്യുക. പിന്നീട് കറുത്ത വസ്ത്രവും, തലയില്‍ തൊപ്പിയുമണിഞ്ഞ ഒരാള്‍ വേദപാരായണം നിര്‍വഹിക്കുന്നു. നമസ്‌കാരത്തില്‍ തലമറക്കുകയെന്നത് യഹൂദര്‍ക്ക് നിര്‍ബന്ധമാണ്. തൗറാത്തിന്റെ വചനങ്ങളോടുള്ള ആദരവായാണ് അവരതിനെ കാണുന്നത്.

ബൈതുല്‍ മഖ്ദിസിലേക്ക് മുഖം തിരിച്ചാണ് യഹൂദര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുക. മുന്‍കാലത്ത് അവരുടെ നമസ്‌കാരത്തില്‍ റുകൂഉം സുജൂദും ഉണ്ടായിരുന്നു. ചില യഹൂദര്‍ ഇപ്പോഴും അപ്രകാരമാണ് നമസ്‌കരിക്കാറ്. എന്നാല്‍ ഭൂരിപക്ഷം യഹൂദരും ക്രൈസ്തവരെപ്പോലെ ഇക്കാലത്ത് കസേരകളില്‍ ഇരുന്നാണ് നമസ്‌കരിക്കാറ്. തല അല്‍പം കുനിച്ച് നെഞ്ചത്ത് കൈവെച്ചാണ് അവര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുക. യജമാനന്റെ മുന്നില്‍ വേലക്കാരന്‍ ആദരവോടെ നില്‍ക്കുന്നത് പോലെയാണിത്.

രാവിലെ എട്ടര മണിക്കാണ് യഹൂദരുടെ ശനിയാഴ്ച പ്രാര്‍ത്ഥനയാരംഭിക്കുക. പാരമ്പര്യ സെനഗോഗുകളില്‍വെച്ചാണിത് നിര്‍വഹിക്കപ്പെടുക. ഏകദേശം മൂന്ന് മണിക്കൂറോളം ഈ ചടങ്ങ് നീണ്ടു നില്‍ക്കുന്നു.

About

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *