16lbild

യുദ്ധം ചെയ്ത് കൊണ്ടേയിരിക്കുകയാണ് ക്രൈസ്തവര്‍ -1

യൂറോപ്പിലും അമേരിക്കയിലും ക്രൈസ്തവത മതവിശ്വാസമെന്നതിനേക്കാള്‍ കൂടുതലായി ദേശീയത എന്നര്‍ത്ഥത്തിലാണ് പില്‍ക്കാലത്ത് നിലനിന്നത്. കമ്യൂണിസത്തിന്റെ ആക്രമണത്തില്‍ നിന്നും ക്രൈസ്തവ നാഗരികതയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് അവര്‍ വിളിച്ച് പറയുമ്പോള്‍,

അതുകൊണ്ടുദ്ദേശിച്ചത് ക്രൈസ്തവ മതത്തിന്റെ വിശ്വാസങ്ങളെ പ്രതിരോധിക്കുകയെന്നതായിരുന്നില്ല, മറിച്ച് രാഷ്ട്രങ്ങളും, ജനതകളുമെന്നര്‍ത്ഥത്തില്‍ ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുക എന്നര്‍ത്ഥത്തിലായിരുന്നു അത്. ക്രൈസ്തവ നാടുകളിലെ പൗരന്മാരുടെ മതകീയ വികാരം ഇളക്കിവിട്ട് തങ്ങളുടെ കാര്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി അവര്‍ ഉപയോഗിച്ച മറ മാത്രമാണ് ‘ക്രൈസ്തവത’ എന്ന പ്രയോഗം. ക്രൈസ്തവ നാഗരികതയുടെ സംരക്ഷണത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്നതോടൊപ്പം തന്നെ അവിടങ്ങളില്‍ മൂല്യച്യുതിയും അരാജകത്വവും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു എന്നത് ഈ യാഥാര്‍ത്ഥ്യത്തെയാണ് കുറിക്കുന്നത്. അവിടങ്ങളില്‍ നടമാടിക്കൊണ്ടിരിക്കുന്ന എല്ലാ ആചാരങ്ങളും, വഴികെട്ട ബന്ധങ്ങളും ക്രൈസ്തവ അദ്ധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണെന്നതില്‍ രണ്ടഭിപ്രായമില്ലല്ലോ.
ഈ അപൂര്‍വ്വമായ പ്രതിഭാസമാണ് ഒരുവശത്ത് ക്രൈസ്തവ അദ്ധ്യാപനങ്ങളെ വെടിഞ്ഞ് കുത്തഴിഞ്ഞ ജീവിതം നയിക്കാനും, മറുവശത്ത് ക്രൈസ്തവതയുടെ പേരില്‍ മറ്റു നാടുകളിലുള്ള ഇതരരോട് വെറുപ്പും വിദ്വേഷവും പുലര്‍ത്താനും യൂറോപ്പിലും അമേരിക്കയിലുമുള്ള ക്രൈസ്തവരെ സജ്ജമാക്കിയെടുത്തത്! ഈ ഇരട്ടത്താപ്പ് സമീപനത്തില്‍ എനിക്ക് അല്‍ഭുതം തോന്നുന്നേയില്ല. കാരണം തീര്‍ത്തും അശ്രദ്ധയില്‍ ജീവിക്കുന്ന മതവിശ്വാസികളെ മുതലെടുത്ത വൃത്തികെട്ട കുതന്ത്രത്തിന്റെ ഫലമായിരുന്നു അത്. തല്‍ഫലമായി ക്രൈസ്തവര്‍ മറ്റുമതക്കാരെ വെറുപ്പോടും, പകയോടും കൂടി സമീപിക്കുകയും, അവയില്‍ ഇസ്ലാമിനെ പ്രത്യേകിച്ച് ശത്രുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് ചെയ്തത്. ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ല രണ്ടാം കിടയാണ് മതമെന്ന് പടിഞ്ഞാറ് ഈ അശ്രദ്ധാലുക്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. അവരുടെ സമൂഹത്തിലെ അഴിഞ്ഞാട്ടം തന്നെ അവരതിന് തെളിവായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. മുസ്ലിം സമൂഹത്തിന്റെ പൗരന്മാര്‍ പോലും ഈ വാദത്തില്‍ അകപ്പെട്ടുപോയി എന്നതാണ് വസ്തുത. ജീവിതവുമായി ബന്ധമില്ലാത്ത ദീന്‍ ആണ് തങ്ങളുടേതെന്ന് ധരിച്ച്, ശത്രു സഞ്ചരിച്ച പാതയില്‍ മുന്നേറുകയാണ് ആധുനിക മുസ്ലിംകളും ചെയ്തത്. അതേതുടര്‍ന്ന് ശത്രുക്കള്‍ തകര്‍ക്കുന്നതിന് മുമ്പ് തങ്ങളുടെ ഭവനങ്ങള്‍ സ്വകരങ്ങള്‍ കൊണ്ട് പൊളിച്ചടക്കുകയാണ് അവര്‍ ചെയ്തത്.
കുരിശുയുദ്ധം അവസാനിച്ചുവെന്ന് ധാരണ കേവലം മുസ്ലിംകളുടെ മനസ്സിലും, അവരുടെ ലോകത്തും മാത്രം പരിമിതമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ക്രൈസ്തവ ലോകത്ത് കുരിശുയുദ്ധം വളരെ സജീവമായി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. അവരുടെ മനസ്സിലും, രാഷ്ട്രീയത്തിലും, നിലപാടിലുമെല്ലാം കുരിശുയുദ്ധത്തിന്റെ ഓരോ അടയാളവും പ്രകടമാണ്. നാം സമാനതകളില്ലാത്ത അശ്രദ്ധയില്‍ ജീവിതം നയിച്ച് കൊണ്ടിരിക്കുന്നു. നമുക്കെതിരെ യുദ്ധം നയിക്കുന്ന അവര്‍ക്ക് വേണ്ട സഹായസഹകരണങ്ങള്‍ നാം ചെയ്തു കൊടുക്കുകയും ചെയ്യുന്നു!!!
ബൈതുല്‍ മുഖദ്ദസ് കീഴ്‌പെടുത്തുന്നതിന് വേണ്ടിയാണ് കുരിശുയുദ്ധം തുടങ്ങിയതെന്ന് വിസ്മരിക്കുന്നവരല്ല ക്രൈസ്തവര്‍. അതിനാലാണ് ജനറല്‍ അല്ലന്‍ബി ബൈതുല്‍ മുഖദ്ദസില്‍ പ്രവേശിച്ചപ്പോള്‍ അയാളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്ന ക്രൈസ്തവ വികാരം പതഞ്ഞുയരുകയും, ഹൃദയത്തിലെ പക പുറത്തേക്കൊഴുകുകയും ചെയ്ത് ‘ഇപ്പോഴാണ് കുരിശ് യുദ്ധം അവസാനിച്ചത്’ എന്ന് പ്രഖ്യാപിച്ചത്.
മനസ്സ് തുറന്ന് സംസാരിക്കുന്ന ക്രൈസ്തവര്‍ പറയുന്നത് ഇസ്ലാം മാത്രമാണ് അവര്‍ക്ക് മുന്നില്‍ ഭീഷണിയായി ഉയര്‍ന്നിട്ടുള്ള ഏക ദര്‍ശനം എന്നാണ്. ഞാന്‍ അമേരിക്കയില്‍ വെച്ച് എന്റെ ചെവി കൊണ്ട് കേള്‍ക്കേണ്ടി വന്ന യാഥാര്‍ത്ഥ്യമാണിത്. ക്രൈസ്തവര്‍ക്ക് ഹൈന്ദവരെയോ, ബുദ്ധന്മാരെയോ, ജൂതന്മാരെയോ ഭയമില്ല. കാരണം അവയെല്ലാം പ്രാദേശികമോ, ദേശീയമോ ആയ മതങ്ങളാണ്. അവയൊന്നും തങ്ങളുടെ ദേശത്തിന് പുറത്തേക്ക് ഒഴുകാന്‍ ആഗ്രഹിക്കുന്നവയല്ല. മാത്രവുമല്ല, ക്രൈസ്തവതയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിധത്തിലുള്ള വികാസമാണ് അവയ്ക്കുള്ളത്. എന്നാല്‍ ഇസ്ലാം -അവര്‍ വിശേഷിപ്പിക്കുന്നത് അനുസരിച്ച്- ചലിക്കുകയും മുന്നേറുകയും ചെയ്യുന്ന ദര്‍ശനമാണ്. ആരുടെയും സഹായമില്ലെങ്കില്‍ പോലും അത് മുന്നോട്ട് തന്നെയാണ് ചലിക്കുക. ഇത് തന്നെയാണ് ക്രൈസ്തവരെ അസ്വസ്ഥപ്പെടുത്തുന്ന ഏക ഘടകം. അതിനാല്‍ അവര്‍ അതിനെതിരെ പതിയിരിക്കുകയും, അതിനെ ചെറുത്ത് തോല്‍പിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.

About sayyid quthub

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *